വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയുടെ ഗെയിമിംഗ് വിപ്ലവം ആഗോളതലത്തിലേക്ക്: ഭാരത് ടെക് ട്രയംഫ് പ്രോഗ്രാം മൂന്നാം പതിപ്പിലെ 20 ഫൈനലിസ്റ്റുകൾ വേവ്സ് ഉച്ചകോടിയിൽ പങ്കെടുക്കും

Posted On: 27 FEB 2025 6:19PM by PIB Thiruvananthpuram
2025 ഫെബ്രുവരി 26 ബുധനാഴ്ച നടന്ന ഭാരത് ടെക് ട്രയംഫ് പ്രോഗ്രാം (ബിടിടിപി) മൂന്നാം പതിപ്പിന്റെ ഗ്രാൻഡ് ഫിനാലെയില്‍ വിജയികളായ ഇരുപത് ഗെയിം ഡെവലപ്പർമാരെ പ്രഖ്യാപിച്ചു. വിജയികൾ  ആഗോളതലത്തിൽ നിക്ഷേപകർ, പ്രസാധകർ, വ്യവസായ പ്രമുഖർ എന്നിവർക്കുമുന്നിൽ  നൂതന ഗെയിമുകളും തദ്ദേശീയ ഗെയിമിംഗ് ഐപികളും പ്രദർശിപ്പിച്ചുകൊണ്ട് മാർച്ച് 17 മുതല്‍ 21 വരെ സാൻ ഫ്രാൻസിസ്കോയില്‍ നടക്കുന്ന ജിഡിസി 2025ലും  ഏപ്രിൽ 3 മുതല്‍ 5 വരെ ഇന്ത്യയില്‍ നടക്കുന്ന സ്റ്റാർട്ട്-അപ്പ് മഹാകുംഭിലും  മെയ് 1 മുതല്‍ 4 വരെ  നടക്കുന്ന ലോക ദൃശ്യ-ശ്രാവ്യ വിനോദ ഉച്ചകോടിയിലും രാജ്യത്തെ പ്രതിനിധീകരിക്കും.

ഗെയിം വികസനരംഗത്തെ ഇന്ത്യന്‍ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം,  കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലെ വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് ബിടിടിപി സംഘടിപ്പിക്കുന്നത്. ഇന്ററാക്ടീവ് എന്റർടൈൻമെന്റ് ആൻഡ് ഇന്നൊവേഷൻ കൗൺസിലിന്റെയും (ഐഇഐസി) വിൻസോ ഗെയിംസിന്റെയും മുൻനിര സംരംഭമാണിത്.


ടെക് ട്രയംഫ് പ്രോഗ്രാമിന്റെ മൂന്നാം പതിപ്പ്: ആഗോള, ദേശീയ അംഗീകാരത്തിലേക്കുള്ള  കവാടം


മൂന്ന് പതിപ്പുകളിലായി രാജ്യത്തെ 1500-ലധികം മികച്ച ഗെയിം ഡെവലപ്പർമാരുടെയും വിദ്യാർത്ഥികളുടെയും പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ച ബിടിടിപി  മെയ്ഡ് ഇൻ ഇന്ത്യ ഫോർ ദി വേൾഡ് ടെക്നോളജി & ഐപിക്ക് വേണ്ടി  നവീകരണവും സംരംഭകത്വവും വളർത്തുന്നതിന് നിർണായക വേദിയൊരുക്കി. പങ്കാളിത്തത്തിന്റെ കാര്യത്തിലും വിപണി പ്രവേശവും കയറ്റുമതി അവസരങ്ങളും തുറക്കുന്നതിലും  ഈ പതിപ്പ് ഏറെ വിപുലമാണ്. ഇന്ത്യയിലെങ്ങും അഭൂതപൂർവമായ വ്യാപ്തിയോടെ ബിടിടിപിയുടെ മൂന്നാം പതിപ്പ്  1000-ലധികം ഗെയിമിംഗ് സ്റ്റുഡിയോകൾ, ഇൻഡി ഡെവലപ്പർമാർ, മികച്ച ഐഐടികളിലെയും ഐഐഎമ്മുകളിലെയും  വിദ്യാർത്ഥികൾ എന്നിവര്‍ക്കുപുറമെ , കംപ്യൂട്ടര്‍, മൊബൈൽ, കൺസോൾ, മറ്റ് സംവേദനക്ഷമ വേദികള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സാങ്കേതിക സ്റ്റാർട്ടപ്പുകളുടെയും വൈവിധ്യമാർന്ന പങ്കാളിത്തം നേടി.
 
കൂടുതൽ വിവരങ്ങൾക്ക് www.thetechtriumph.com  സന്ദർശിക്കുക.


ഡോ. മുകേഷ് അഘി ( യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം സിഇഒയും പ്രസിഡന്റും), പത്മശ്രീ പ്രശാന്ത് പ്രകാശ് (ആക്സൽ പാർട്ണേഴ്സ് സ്ഥാപക പങ്കാളി), അർച്ചന ജഹാഗിർദാർ (രുകം കാപ്പിറ്റൽ സ്ഥാപകയും മാനേജിംഗ് പാർട്ണറും), ഡിപിഐഐടി ജോയിന്റ് സെക്രട്ടറി ശ്രീ സഞ്ജീവ്, കലാരി കാപ്പിറ്റൽ മാനേജിംഗ് ഡയറക്ടർ രാജേഷ് രാജു എന്നിവരുള്‍പ്പെട്ട ഇന്ത്യയിലെ മുൻനിര നിക്ഷേപകരിൽ നിന്നും വ്യാപാരികളില്‍നിന്നുമുള്ള  ജൂറിയാണ്  മൂന്നാം സീസണില്‍ വിജയിച്ച ഗെയിമുകള്‍   വിലയിരുത്തിയത്.

ടെക് ട്രയംഫ് പ്രോഗ്രാം (ഭാരത് എഡിഷൻ) സീസൺ 3 ലെ വിജയികളുടെ പട്ടിക  ഇവിടെ കാണാം


നവീകരണം, വളർച്ച, സാങ്കേതികവിദ്യയുടെയും ഐപിയുടെയും കയറ്റുമതി എന്നിവയിൽ  വഴിത്തിരിവിനൊരുങ്ങി ഇന്ത്യയുടെ ഗെയിമിംഗ് മേഖല


അതിവേഗ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്ന ഇന്ത്യൻ ഗെയിമിംഗ് വ്യവസായത്തിലെ  നിർണായക ഘട്ടത്തിലാണ് ബിടിടിപിയുടെ അടയാളപ്പെടുത്തപ്പെടുന്നത്.  ഇന്ത്യൻ ഗെയിമിംഗ് അവസരങ്ങള്‍ നിലവിൽ ഏകദേശം 4 ബില്യൺ യുഎസ് ഡോളറാണെന്നും 2034 ഓടെ 60 ബില്യൺ യുഎസ് ഡോളറിന്റെ വിപണി മറികടക്കാൻ സാധ്യതയുണ്ടെന്നും .  യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം (യുഎസ്ഐഎസ്പിഎഫ്) റിപ്പോർട്ട് പറയുന്നു. സംവേദനാത്മക വിനോദങ്ങള്‍,  ഗെയിമിംഗ് സാങ്കേതികവിദ്യ, തദ്ദേശീയ ഐപി സൃഷ്ടി എന്നിവയിൽ ഇന്ത്യയെ ആഗോള നേതൃതസ്ഥാനത്തെത്തിക്കാന്‍ രൂപകൽപ്പന ചെയ്ത ഈ അവസരത്തിലേക്ക് നേരിട്ടുള്ള പ്രതികരണമാണ് ബിടിടിപി. ഗെയിമിംഗ്, എവിജിസി (ആനിമേഷൻ, വിഷ്വൽ എഫക്റ്റ്സ്, ഗെയിമിംഗ്, ഹാസ്യം), ഡിജിറ്റൽ കഥാഖ്യാനം എന്നിവയിലെ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ഇന്ത്യൻ സര്‍ഗാത്മക ഉള്ളടക്ക സ‍ൃഷ്ടാക്കളോടുള്ള ആഹ്വാനത്തെ ശക്തിപ്പെടുത്തുന്ന "ക്രിയേറ്റ് ഇൻ ഇന്ത്യ ഫോർ ദി വേൾഡ്" എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനോട് ചേര്‍ന്നുനില്‍ക്കുന്നതാണ് ഈ സംരംഭം. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട്, അഭിലാഷങ്ങൾ, ഇന്ത്യൻ ഗെയിം ഡെവലപ്പർമാരുടെ കഴിവുകൾ, 60 ബില്യൺ യുഎസ് ഡോളറിന്റെ ആഗോള ഗെയിമിംഗ് വിപണിയിലേക്കുള്ള സാധ്യത എന്നിവയ്ക്ക് ഉദാഹരണമാണ്  ബിടിടിപി പോലെയുള്ള പരിപാടികള്‍. ഈ  മേഖലയുടെ കൂട്ടായ അഭിലാഷങ്ങളുടെ ആകെത്തുകയാണിത്.


മഹാരാഷ്ട്രയിലെ മുംബൈയിൽ നടക്കാനിരിക്കുന്ന വേവ്സ് 2025-ൽ ഗെയിമിംഗ് മേഖലയിലെ എല്ലാ പങ്കാളികളും ആവേശപൂര്‍വം ങ്കെടുക്കണമെന്നും  പരിപാടിയിൽ ഇന്ത്യയുടെ സര്‍ഗാത്മക കഴിവുകൾ പ്രദർശിപ്പിക്കണമെന്നും വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ശ്രീ സി സെന്തിൽ രാജൻ അഭ്യർത്ഥിച്ചു. സര്‍ഗാത്മകതയുടെയും സാങ്കേതിക നവീകരണത്തിന്റെയും കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ പ്രശസ്തി ശക്തിപ്പെടുത്തുന്നവിധം ആഗോള ഗെയിമിംഗ് നേട്ടങ്ങള്‍ക്ക് ഇന്ത്യന്‍ ഗെയിമിങ് പ്രൊഫഷണലുകള്‍ ഇതിനകം സംഭാവന നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ എവിജിസി മേഖലയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്ന വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സാമ്പത്തിക വളർച്ചയും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിനുള്ള അതിന്റെ കഴിവ് തിരിച്ചറിഞ്ഞുവെന്നും ഇന്ത്യയെ  ആഗോള എവിജിസി ശക്തികേന്ദ്രമാക്കി മാറ്റാന്‍ ലക്ഷ്യമിടുന്ന വേവ്സ്, എവിജിസി-എക്സ്ആറിന്റെ ദേശീയ തലത്തിലെ മികവിന്റെ കേന്ദ്രം ഉള്‍പ്പെടെ  തന്ത്രപരമായ സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. വേവ്സിന്റെ ഭാഗമായ ക്രിയേറ്റ് ഇൻ ഇന്ത്യ മത്സരങ്ങള്‍, ടെക് ട്രയംഫ് പ്രോഗ്രാം തുടങ്ങിയ പരിപാടികളിലൂടെ വ്യവസായവും അക്കാദമിക് മേഖലയും തമ്മിലെ സഹകരണം വളർത്തിയെടുക്കുകയും യഥാർത്ഥ ഉള്ളടക്ക സൃഷ്ടിയെ പ്രോത്സാഹിപ്പിക്കുകയും അന്താരാഷ്ട്ര പങ്കാളിത്തം സുഗമമാക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

SKY
 
***********************

(Release ID: 2106860) Visitor Counter : 10