സഹകരണ മന്ത്രാലയം
azadi ka amrit mahotsav

ഭാരതീയ ബീജ് സഹകാരി സമിതി ലിമിറ്റഡിന്റെ (ബിബിഎസ്എസ്എൽ) പരമ്പരാഗത വിത്തുകളെക്കുറിച്ചുള്ള അവലോകന യോഗത്തിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ന്യൂഡൽഹിയിൽ അധ്യക്ഷത വഹിച്ചു

Posted On: 25 FEB 2025 8:59PM by PIB Thiruvananthpuram

ന്യൂ ഡൽഹി,  25 ഫെബ്രുവരി 2025

ഭാരതീയ ബീജ് സഹകാരി സമിതി ലിമിറ്റഡിന്റെ (ബിബിഎസ്എസ്എൽ) പരമ്പരാഗത, മധുര വിത്തുകൾ സംബന്ധിച്ച അവലോകന യോഗത്തിൽ ഇന്ന് ന്യൂഡൽഹിയിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ അധ്യക്ഷത വഹിച്ചു. പരമ്പരാഗത വിത്തുകൾ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഭാരതീയ ബീജ് സഹകാരി സമിതി ലിമിറ്റഡ് (ബിബിഎസ്എസ്എൽ) തുടർച്ചയായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് യോഗത്തിൽ കേന്ദ്ര സഹകരണ മന്ത്രി പറഞ്ഞു.

2025 ഖാരിഫ് മുതൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള തിരഞ്ഞെടുത്ത ചില പരമ്പരാഗത വിത്തുകളുടെ ജൈവ ഉൽപ്പാദനവും വിപണിയിൽ അവയുടെ വ്യാപകമായ ലഭ്യതയും ഉറപ്പാക്കാൻ യോഗത്തിൽ കേന്ദ്ര സഹകരണ മന്ത്രി ശ്രീ അമിത് ഷാ നിർദ്ദേശിച്ചു.



തെരഞ്ഞെടുത്ത പ്രധാന വിത്തുകൾ ഇവയാണ് :  അമ്രേലി മില്ലറ്റ് (ഗുജറാത്ത്), ഉത്തരാഖണ്ഡ് ഗഹത് (കുതിരപ്പയർ), ഉത്തരാഖണ്ഡ് മണ്ടുവ (ഫിംഗർ മില്ലറ്റ്), ബുന്ദേൽഖണ്ഡ് മേത്തി (ഉലുവ), കത്തിയ ഗോതമ്പ്, മുൻസിയരി രാജ്മ, കലാ ഭട്ട്, നാല് തരം കാലാ നാമക് നെല്ല്, ജൂഹി നെല്ല് (ബംഗാൾ), ഗോപാൽ ഭോഗ് നെല്ല് (ബംഗാൾ).



രാജ്യത്തുടനീളമുള്ള പരമ്പരാഗത പഴങ്ങൾ, പച്ചക്കറികൾ, ഭക്ഷ്യധാന്യങ്ങൾ എന്നിവയുടെയും സമഗ്രമായ ഒരു ഡാറ്റാബേസ് തയ്യാറാക്കുന്നതിനും അവയുടെ സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമായി സമഗ്രമായ ഒരു കർമ്മ പദ്ധതി നടപ്പിലാക്കുന്നതിനും കേന്ദ്ര സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഊന്നൽ നൽകി.

 

*****

(Release ID: 2106283) Visitor Counter : 16