രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതി ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 1 വരെ ബീഹാര്‍, മദ്ധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും

Posted On: 24 FEB 2025 6:20PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 24 ഫെബ്രുവരി 2025
 
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്‍മു, 2025 ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 1 വരെ ബീഹാര്‍, മദ്ധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും.
 
ഫെബ്രുവരി 25ന് ബീഹാറിലെ പട്ന മെഡിക്കല്‍ കോളജിന്റെ ശതാബ്ദി ആഘോഷത്തില്‍ രാഷ്ട്രപതി പങ്കെടുക്കും.
 
ഫെബ്രുവരി 26ന്, മദ്ധ്യപ്രദേശിലെ ഛത്തര്‍പൂരിലെ ഗാധയില്‍ ബാഗേശ്വര്‍ ജന്‍ സേവാ സമിതി സംഘടിപ്പിക്കുന്ന സമൂഹ വിവാഹ ചടങ്ങില്‍ രാഷ്ട്രപതി പങ്കെടുക്കും. അന്നേ ദിവസം, രാഷ്ട്രപതി ഗുജറാത്തിലെ കേവഡിയയില്‍ നടക്കുന്ന നര്‍മ്മദാ ആരതിക്ക് സാക്ഷ്യം വഹിക്കുകയും ഏകതാ പ്രതിമയില്‍ ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യും.
 
ഫെബ്രുവരി 27ന് രാഷ്ട്രപതി കേവഡിയയിലെ ഏകതാ നൈപുണ്യ വികസന കേന്ദ്രം സന്ദര്‍ശിക്കുകയും  അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്റെ 44-)മത് ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്യും.
 
ഫെബ്രുവരി 28ന് ഗാന്ധിനഗറിലെ നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റിയുടെ മൂന്നാമത് ബിരുദദാന ചടങ്ങില്‍ രാഷ്ട്രപതി പങ്കെടുക്കും. അന്നേ ദിവസം തന്നെ, രാഷ്ട്രപതി ഭുജിലെ സ്മൃതിവന്‍ ഭൂകമ്പ സ്മാരകം സന്ദര്‍ശിക്കും.
 
മാര്‍ച്ച് ഒന്നിന്, യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായ ധോലവീര രാഷ്ട്രപതി സന്ദര്‍ശിക്കും.
 
*****

(Release ID: 2105920) Visitor Counter : 15


Read this release in: English , Urdu , Hindi , Gujarati