റെയില്‍വേ മന്ത്രാലയം
azadi ka amrit mahotsav

മഹാകുംഭമേളയുടെ അവസാന ആഴ്ചയിൽ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ ഇന്ത്യൻ റെയിൽവേ സജ്ജം

Posted On: 20 FEB 2025 8:19PM by PIB Thiruvananthpuram
കഴിഞ്ഞ ശനിയാഴ്ച ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലുമുണ്ടായ ദൗർഭാഗ്യകരമായ സംഭവത്തെത്തുടർന്ന് ഇന്ത്യൻ റെയിൽവേ നിരവധി കർശന നടപടികൾ നടപ്പാക്കിയിട്ടുണ്ട്. അയോധ്യ, വാരണാസി, ഗാസിയാബാദ്, ന്യൂഡൽഹി, ആനന്ദ് വിഹാർ എന്നിവയുൾപ്പെടെ പ്രധാന സ്റ്റേഷനുകളിൽ യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി, പ്രത്യേക കാത്തിരിപ്പ് കേന്ദ്രങ്ങളും/ഹോൾഡിംഗ് ഏരിയ ആർ‌പി‌എഫ് സേനയുടെ അധിക വിന്യാസവും ക്രമീകരിച്ചിട്ടുണ്ട്. ഗാസിയാബാദ് സ്റ്റേഷനിൽ ഹോൾഡിംഗ് ഏരിയ വികസനം നടപ്പിലാക്കി. പ്ലാറ്റ്‌ഫോമിൽ ട്രെയിൻ എത്തുമ്പോൾ ആരെങ്കിലും സുരക്ഷാ പ്രദേശം കടക്കുന്നത് തടയാൻ മറ്റ് സുരക്ഷാ നടപടികളും ഒരുക്കിയിട്ടുണ്ട്. ഇതിനായി, പ്ലാറ്റ്‌ഫോമുകളിൽ കയറുകൾ കെട്ടി തിരിക്കുകയും ആർ‌പി‌എഫ് ഉദ്യോഗസ്ഥരെ അധികമായി വിന്യസിക്കുകയും ചെയ്തു . പൂർണ്ണമായും നിർത്തുന്നതിന് മുമ്പ് യാത്രക്കാർ ട്രെയിനിന് അടുത്തേക്ക് എത്തുന്നില്ലെന്ന് ഇതുവഴി ഉറപ്പാക്കും.

മഹാകുംഭമേളയുടെ അവസാന ആഴ്ചയിൽ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ നോർത്തേൺ റെയിൽവേ, നോർത്ത് സെൻട്രൽ റെയിൽവേ, നോർത്ത് ഈസ്റ്റേൺ റെയിൽവേ, ഈസ്റ്റ് സെൻട്രൽ റെയിൽവേ എന്നിവിടങ്ങളിലെ വിവിധ സ്റ്റേഷനുകളിൽ പ്രത്യേക കാത്തിരിപ്പ് കേന്ദ്രങ്ങൾ സ്ഥാപിച്ച് ഇന്ത്യൻ റെയിൽവേ സജ്ജമായിരിക്കുന്നു . യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും അനിയന്ത്രിത ആൾക്കൂട്ടം തടയുന്നതിനും പ്ലാറ്റ്‌ഫോമുകൾക്ക് പുറത്താണ് ഈ പ്രത്യേക കാത്തിരിപ്പ് കേന്ദ്രങ്ങൾ / ഹോൾഡിംഗ് ഏരിയകൾ തയ്യാറാക്കിയിരിക്കുന്നത്. ട്രെയിനുകളുടെ ഷെഡ്യൂൾ ചെയ്ത പുറപ്പെടൽ സമയത്തെ അടിസ്ഥാനമാക്കിയാണ് യാത്രക്കാർക്ക് പ്ലാറ്റ്‌ഫോമുകളിൽ പ്രവേശിക്കാൻ അനുവാദം നൽകുന്നത് . തിരക്കേറിയ സമയങ്ങളിലും പ്രത്യേകിച്ച് ഉത്സവ സീസണുകളിലും തിരക്ക് നിയന്ത്രിക്കുന്നതിനും, യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു.

 ഉത്തരറെയിൽവേ
ഗാസിയാബാദ് -4200 ചതുരശ്ര അടി, ആനന്ദ് വിഹാർ -3800 ചതുരശ്ര അടി, ന്യൂഡൽഹി- 12710 ചതുരശ്ര അടി, അയോധ്യ ധാം - 3024 ചതുരശ്ര മീറ്റർ, ബനാറസ്- 1280 ചതുരശ്ര മീറ്റർ, 875- ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള വലിയ കാത്തിരിപ്പ് കേന്ദ്രങ്ങൾ സ്ഥാപിച്ചു

വടക്കുകിഴക്കൻ റെയിൽവേ
 ബനാറസ്- 2200 ചതുരശ്ര അടി, സിവാൻ - 5250 ചതുരശ്ര അടി, ബല്ലിയ- 8000 ചതുരശ്ര അടി, ദിയോറിയ- 3600 ചതുരശ്ര അടി, ഛപ്ര- 10000 ചതുരശ്ര അടി, ഗോരഖ്പൂർ- 2500 ചതുരശ്ര അടി എന്നിങ്ങനെ കാത്തിരിപ്പ് കേന്ദ്രങ്ങൾ സ്ഥാപിച്ചു

പൂർവ മദ്ധ്യ  റെയിൽവേ
രാജേന്ദ്ര നഗർ ടെർമിനലിൽ 2700 ചതുരശ്ര അടി & 800 ചതുരശ്ര അടി വിസ്തീർണ്ണമുള്ള രണ്ടും പട്ന ജംഗ്ഷനിൽ 2700 ചതുരശ്ര അടി & 2700 ചതുരശ്ര അടി വിസ്തീർണ്ണമുള്ള രണ്ടും ദാനാപൂരിൽ 2700 ചതുരശ്ര അടി & 2400 ചതുരശ്ര അടി വിസ്തീർണമുള്ള രണ്ടും കാത്തിരിപ്പ് കേന്ദ്രങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.
 അരാ- 3375 ചതുരശ്ര അടി, ബക്സർ-900 ചതുരശ്ര അടി, മുസാഫർപൂർ- 2400 ചതുരശ്ര അടി, ഹാജിപൂർ- 2400 ചതുരശ്ര അടി, ബറൗണി- 2400 ചതുരശ്ര അടി, സമസ്തിപൂർ-2400 ചതുരശ്ര അടി, ജയ്നഗർ- 2000 ചതുരശ്ര അടി, മധുബാനി- 2000 ചതുരശ്ര അടി, റക്‌സോൾ-2000 ചതുരശ്ര അടി, സക്രി- 2000 ചതുരശ്ര അടി, ദർഭംഗ- 2400 ചതുരശ്ര അടി, സഹർസ- 2400 ചതുരശ്ര അടി, പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ ജംഗ്ഷൻ- 2400 ചതുരശ്ര അടി, സസാരം -2000 ചതുരശ്ര അടി, ഗയ-2000 ചതുരശ്ര അടി എന്നിങ്ങനെയുള്ള സ്റ്റേഷനുകളിലും കാത്തിരിപ്പ് പ്രദേശങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

വടക്കൻ മദ്ധ്യ റെയിൽവേ
പ്രയാഗ്‌രാജ് ജംഗ്ഷൻ- 10,737 ചതുരശ്ര മീറ്റർ, നൈനി- 10,637 ചതുരശ്ര മീറ്റർ, പ്രയാഗ്‌രാജ് ചിയോകി-7500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കാത്തിരിപ്പ് കേന്ദ്രങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

 കുംഭ് മേഖലയുടെ ഭാഗമായി, നോർത്തേൺ റെയിൽവേയും നോർത്ത് ഈസ്റ്റേൺ റെയിൽവേയും പ്രയാഗ് ജംഗ്ഷൻ- 10,000 ചതുരശ്ര മീറ്റർ, ഫാഫമാവ് ജംഗ്ഷൻ- 8775 ചതുരശ്ര മീറ്റർ, ജുസി-18,000 ചതുരശ്ര മീറ്റർ, പ്രയാഗ് രാജ് രാംബാഗ്- 4000 ചതുരശ്ര മീറ്റർ എന്നിവിടങ്ങളിൽ സ്ഥിരം/താത്കാലിക കാത്തിരിപ്പ് കേന്ദ്രങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

പ്രയാഗ്‌രാജ് മേഖലയിലെ റെയിൽവേ സ്റ്റേഷനിൽ ഇത്തരം പ്രത്യേക കാത്തിരിപ്പ് കേന്ദ്രങ്ങളും ആൾക്കൂട്ട നിയന്ത്രണ നടപടികളും ഇതിനകം തന്നെ നിലവിലുണ്ട്. ഛാഠ്, ദീപാവലി തുടങ്ങിയ തിരക്കേറിയ യാത്രാ സീസണുകളിൽ ചെയ്യുന്നതുപോലെ, യാത്രക്കാർക്ക് ട്രെയിനുകളിൽ കയറാൻ കൂടുതൽ സൗകര്യം നൽകുന്നതിനാണ് ഈ നടപടികൾ. സുഗമവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കാൻ ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും സഹകരിക്കാനും ഇന്ത്യൻ റെയിൽവേ യാത്രക്കാരോട് അഭ്യർത്ഥിച്ചു . കൂടുതൽ പുതുക്കിയ വിവരങ്ങൾക്കായി ഔദ്യോഗിക സംവിധാനങ്ങൾ നൽകുന്ന വിവരങ്ങളെ ആശ്രയിക്കാനും റെയിൽവേ യാത്രക്കാരോട് നിർദ്ദേശിച്ചിട്ടുണ്ട്.

(Release ID: 2105797) Visitor Counter : 27