രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസ്, ഇന്ത്യൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് സർവീസ്, ഇന്ത്യൻ റെയിൽവേ മാനേജ്‌മെന്റ് സർവീസ് (അക്കൗണ്ട്സ്), ഇന്ത്യൻ റെയിൽവേ മാനേജ്‌മെന്റ് സർവീസ് (ട്രാഫിക്) എന്നീ സെൻട്രൽ സിവിൽ സർവീസുകളിലെ  ഓഫീസർ ട്രെയിനികൾ രാഷ്ട്രപതിയെ സന്ദർശിച്ചു

Posted On: 24 FEB 2025 3:42PM by PIB Thiruvananthpuram
ന്യൂഡൽഹി, 24  ഫെബ്രുവരി 2025


ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസ്, ഇന്ത്യൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് സർവീസ്, ഇന്ത്യൻ റെയിൽവേ മാനേജ്‌മെന്റ് സർവീസ് (അക്കൗണ്ട്സ്), ഇന്ത്യൻ റെയിൽവേ മാനേജ്‌മെന്റ് സർവീസ് (ട്രാഫിക്) എന്നീ സെൻട്രൽ സിവിൽ സർവീസുകളിലെ ഓഫീസർ ട്രെയിനികളുടെ സംഘം ഇന്ന് (2025 ഫെബ്രുവരി 24) രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമുവിനെ സന്ദർശിച്ചു.

ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസ് ഓഫീസർമാരെ അഭിസംബോധന ചെയ്തുകൊണ്ട്, 2047 ആകുമ്പോഴേക്കും ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള മഹത്തായ ദേശീയ ശ്രമത്തിൽ അവർക്ക് വലിയ പങ്കുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. ഇന്ത്യയുടെ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ മുഴുവൻ സ്ഥാപനത്തിന്റെയും അടിസ്ഥാനമായ ഇന്ത്യൻ ഭരണഘടനയുടെ വ്യവസ്ഥകൾ മനസ്സിൽ സൂക്ഷിക്കാൻ രാഷ്‌ട്രപതി അവരെ ഉപദേശിച്ചു. ഭരണഘടനയുടെ അഞ്ചാം ഭാഗത്തിലെ അഞ്ചാം അദ്ധ്യായം സ്ഥാപനത്തിന്റെ പങ്ക്, കടമകൾ, അധികാരങ്ങൾ എന്നിവയെക്കുറിച്ച് അവരെ ബോധവാന്മാരാക്കുമ്പോൾ, ഭരണഘടനയുടെ ആമുഖവും സിഎജിയുടെ സത്യപ്രതിജ്ഞയും അവരുടെ സ്ഥാപനത്തിന്റെ പ്രധാന കർത്തവ്യങ്ങളും കടമകളും നിർവഹിക്കുന്നതിൽ ഓരോരുത്തരുടെയും മാർഗ്ഗനിർദ്ദേശക ശക്തികളായിരിക്കണമെന്ന് അവർ പറഞ്ഞു. നൂതനമായ പരിഹാരങ്ങളിലൂടെ തല്പരകക്ഷികളെ  നയിക്കാനും സേവനങ്ങൾ സുഗമമാക്കാനും അവർ അവരോട് ആവശ്യപ്പെട്ടു. സുഹൃത്ത്, തത്ത്വചിന്തകൻ, വഴികാട്ടി എന്നീ നിലകളിൽ ഓഫീസർമാരുടെ പങ്ക് ഒരു മോണിറ്ററും കൺട്രോളറും പോലെ തന്നെ പ്രധാനമാണെന്ന് രാഷ്‌ട്രപതി പറഞ്ഞു.


 

റെയിൽവേ സർവീസസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട്, ഇന്ത്യയുടെ ഒരു പ്രധാന ഭാഗം എല്ലാ ദിവസവും റെയിൽവേ ട്രാക്കുകളിൽ സഞ്ചരിക്കുന്നുവെന്നും റെയിൽവേ സർവീസസ് ഓഫീസർമാർ എന്ന നിലയിൽ, നമ്മുടെ ചലനാത്മകത ത്വരിതപ്പെടുത്തുന്നതിലും അതുവഴി നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയിലും അവർ ഒരു പ്രധാന പങ്ക് വഹിക്കേണ്ടതുണ്ട് എന്ന് രാഷ്ട്രപതി പറഞ്ഞു. റെയിൽവേ സേവനങ്ങൾ വലിയൊരു കൂട്ടം ആളുകളുടെ ദൈനംദിന ജീവിത നിലവാരം നിർണ്ണയിക്കുന്നു. രാജ്യത്തിന് ഒരു സേവന ദാതാവായും മാറ്റത്തിന്റെ വക്താക്കളായും റെയിൽവേയുടെ മൊത്തത്തിലുള്ള ഫലപ്രാപ്തിക്കായി അവർ പ്രവർത്തിക്കുന്നുണ്ടെന്ന് അവർ ഉദ്യോഗസ്ഥരെ ഓർമ്മിപ്പിച്ചു.


രാഷ്ട്രപതിയുടെ പ്രസംഗം കാണാൻ ഇവിടെ ക്ലിക്കുചെയ്യുക

(Release ID: 2105773) Visitor Counter : 19