തൊഴില്‍, ഉദ്യോഗ മന്ത്രാലയം
ഡോ. മന്‍സൂഖ് മാണ്ഡവ്യ സാമൂഹിക നീതിയെക്കുറിച്ചുള്ള മേഖലാതല സംവാദവും (Regional Dialogue on Social Justice) എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ (ESIC) 74-ാമതു സ്ഥാപകദിനാചരണവും ഉദ്ഘാടനം ചെയ്യും
അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ (ILO) ഡയറക്ടര്‍ ജനറല്‍ ശ്രീ ഗല്‍ബര്‍ട്ട് എഫ്. ഹോങ്ബോ മുഖ്യ പ്രഭാഷകനായി പങ്കെടുക്കും
Posted On:
23 FEB 2025 5:10PM by PIB Thiruvananthpuram
ന്യൂ ഡൽഹി , 24 ഫെബ്രുവരി 2025
കേന്ദ്ര തൊഴില്‍, എംപ്ലോയിമെന്റ്, യുവജനകാര്യ, കായിക മന്ത്രി ഡോ. മന്‍സൂഖ് മാണ്ഡവ്യ സാമൂഹിക നീതിക്കായുള്ള ആഗോള കൂട്ടായ്മ (Global Coalition for Social Justice) സംഘടിപ്പിക്കുന്ന ദ്വിദിന സാമൂഹിക നീതി മേഖലാതല സംവാദം ഫെബ്രുവരി 24ന് ന്യൂഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്യും. ഒപ്പം, എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ (ESIC) 74-ാമതു സ്ഥാപകദിനാചരണവും കേന്ദ്ര മന്ത്രി ഉദ്ഘാടനം ചെയ്യും. കേന്ദ്ര തൊഴില്‍, എംപ്ലോയിമെന്റ് സഹമന്ത്രി ശ്രീമതി ശോഭാ കരന്ദലജെ, സെക്രട്ടറി (തൊഴില്‍, എംപ്ലോയിമെന്റ് ) ശ്രീമതി സുമിത ദാവ്റ, അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ (ILO) ഡയറക്ടര്‍ ജനറല്‍ ശ്രീ ഗല്‍ബര്‍ട്ട് എഫ്. ഹോങ്ബോ എന്നിവരും സുപ്രധാനമായ ഈ അന്താരാഷ്ട്ര പരിപാടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.
നയ, കര്‍മ്മ പരിപാടികളില്‍ സാമൂഹിക നീതിക്കായി പ്രവര്‍ത്തിക്കുന്നവരെ, അന്തര്‍ദേശീയ, ദേശീയ , മേഖലാ തലങ്ങളില്‍ യോജിപ്പിച്ചു മുന്നോട്ടു കൊണ്ടുപോകന്നതിന് അന്താരാഷ്ട്ര തൊഴിൽ സംഘടന നടത്തുന്ന സുപ്രധാന സംരഭമാണ് സാമൂഹിക നീതിക്കായുള്ള ആഗോള കൂട്ടായ്മ. 2023 നവംബറില്‍ ആരംഭിച്ച ഈ സഖ്യത്തില്‍ ചുരുങ്ങിയ കാലയളവില്‍ 90 രാജ്യങ്ങള്‍ ഉള്‍പ്പെടെ 336 പേര് പങ്കാളികളായി.
ഐഎല്‍ഒയുടെ സ്ഥാപക അംഗമെന്ന നിലയിലും ആഗോള കൂട്ടായ്മയുടെ കോ ഓര്‍ഡിനേറ്റിംഗ് ഗ്രൂപ്പിലെ പ്രധാന അംഗമെന്ന നിലയിലും ഇന്ത്യ, സാമൂഹിക നീതിയുടെ അജണ്ട മുന്നോട്ടു കൊണ്ടുപോകുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നു. സാമൂഹിക നീതി പ്രോത്സാഹിപ്പിക്കുന്നതിന് ഗവണ്മെന്റുകളും വ്യവസായങ്ങളും തൊഴിലാളികളും തമ്മിലുള്ള സഹകരണത്തിന്റെ ആവശ്യകത മനസിലാക്കി, ' സുസ്ഥിരവും ഉള്‍ക്കൊള്ളുന്നതുമായ സമൂഹങ്ങള്‍ക്കായുള്ള ഉത്തരവാദിത്തമുള്ള ബിസിനസ് സമ്പ്രദായങ്ങള്‍' എന്നതില്‍ കൂട്ടായ ഒരു ഇടപെടല്‍ നടത്താന്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. ഈ ഇടപെടല്‍, ആഗോള കൂട്ടായ്മയിലെ ഒരു പ്രധാന പ്രതിപാദ്യ വിഷയമായ ' ഉത്പാദനപരവും സ്വതന്ത്രമായി തെരഞ്ഞെടുക്കപ്പെട്ടതുമായ തൊഴില്‍, സുസ്ഥിര സംരംഭങ്ങള്‍ എന്നിവയിലേക്കുള്ള പ്രാപ്യതയും കഴിവും വികസിപ്പിക്കുക' എന്നതിനെ ആസ്ഥാനമാക്കിയുള്ളതാണ്.
ഈ സാഹചര്യത്തിലാണ്, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്‍ഡസ്ട്രി (സിഐഐ), എപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യ (ഇഎഫ്ഐ) എന്നിവയുടെ പിന്തുണയോടെ സാമൂഹിക നീതിക്കായുള്ള ആഗോള കൂട്ടായ്മ, അന്താരാഷ്ട്ര തൊഴില്‍ സംഘടന എന്നിവയുടെ സഹകരണത്തോടെ തൊഴില്‍, എംപ്ലോയിമെന്റ് മന്ത്രാലയവും സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും രണ്ടു ദിവസത്തെ മേഖലാതല പരിപാടി സംഘടിപ്പിക്കുന്നത്.
നൈപുണ്യവും തൊഴിലും, സാമൂഹിക സുരക്ഷ വിപുലപ്പെടുത്തല്‍, തൊഴിലിടങ്ങളിലെ ലിംഗസമത്വം ഉത്തരവാദിത്തപരമായ ബിസിനസ് രീതികള്‍, കോര്‍പ്പറേറ്റ് മേഖലയില്‍ തൊഴില്‍ മാന്യത, നിര്‍മ്മിതബുദ്ധി സാമൂഹിക നീതിക്കായി ഉപയോഗപ്പെടുത്തല്‍ എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചായിരിക്കും ചര്‍ച്ചകള്‍.
ഇന്ത്യയില്‍ സാമൂഹിക സുരക്ഷ, തൊഴിലാളി ക്ഷേമം എന്നിവയില്‍ വലിയ പങ്കു വഹിക്കുന്ന എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ (ഇഎസ്ഐസി) 74-)മതു സ്ഥാപക ദിനാചരണവും ഇതോടൊപ്പം നടക്കും. രാജ്യത്തെ ഏറ്റവും സമഗ്രമായ സാമൂഹിക സുരക്ഷാ പദ്ധതികളില്‍ ഒന്നു കൈകാര്യം ചെയ്യുന്ന ഇഎസ്ഐസി, തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആരോഗ്യ പരിചരണം, പ്രസവാനുകൂല്യങ്ങള്‍, സാമ്പത്തിക പരിരക്ഷ എന്നിവ നല്കുന്നതില് മുന്‍പന്തിയില്‍ നില്ക്കുന്നു. ഇഎസ്ഐസി പിന്നിട്ട നാഴികക്കല്ലുകളും അതിന്റെ സേവനങ്ങള്‍, പരിരക്ഷ എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള റോഡ്മാപ്പും സ്ഥാപക ദിനാചരണത്തില്‍ അവതരിപ്പിക്കപ്പെടും. ' സാമൂഹിക സുരക്ഷയില്‍ നിന്നും സാമൂഹിക നീതിയിലേക്ക്' എന്ന ഇഎസ്ഐസിയുടെ ദൗത്യത്തില്‍ പ്രധാന പങ്കുവഹിച്ചവരെ ആദരിക്കല്‍, 'ഇഎസ്ഐസി പ്രത്യേക സേവന പക്ഷാചരണം', നേട്ടങ്ങള്‍ വിവരിക്കുന്ന ഇഎസ്ഐസി പ്രസിദ്ധീകരണങ്ങളുടെ പ്രകാശനം എന്നിവയും ചടങ്ങിന്റെ ഭാഗമായി നടക്കും.
ഇ-ശ്രമം മൊബൈല്‍ ആപ്ലിക്കേഷന്‍, പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയ പ്രധാന സംരംഭങ്ങളുടെ പ്രകാശവും ഉദ്ഘടനച്ചടങ്ങില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്:-
- ഡാറ്റാ പൂളിംഗ് വഴി ഇന്ത്യയുടെ സാമൂഹിക സുരക്ഷാ ലാന്‍ഡ്സ്കേപ്പ് പരിവര്‍ത്തനം ചെയ്യുന്നതിനെക്കുറിച്ചള്ള തത്ഥിതി റിപ്പോര്‍ട്ട്
- 2025 ജനുവരിയില്‍ ഇന്ത്യ സംഘടിപ്പിച്ച ISSA-ESIC അന്താരാഷ്ട്ര സെമിനാറില്‍ നിന്നുള്ള പഠനങ്ങളും വിചിന്തനങ്ങളും
- ഇന്ത്യയിലെ ഉത്തരവാദിത്ത ബിസിനസ് പ്രവര്‍ത്തനത്തിലെ മികച്ച രീതികള്‍.
- ഇന്ത്യയിലെ സാമൂഹിക സുരക്ഷയെക്കുറിച്ചുള്ള സംഗ്രഹം
- ശ്രം സമര്‍ത്ഥ്: മികവിലേക്കുള്ള ഒരു യാത്ര
ഇന്ത്യയിലെ പ്രമുഖ തൊഴിലാളി, തൊഴിലുടമാ സംഘടനകള്‍ ആഗോള കൂട്ടായ്മയില്‍ പങ്കാളിയായി ചേരുന്നതിന്റെ ഔപചാരിക പ്രഖ്യാപനം മേഖലാതല പരിപാടിയുടെ മുഖ്യ ആകര്‍ഷണം ആയിരിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ഭാരതീയ മസ്ദൂര്‍ സംഘും (BMS) ഇന്ത്യയിലെ പ്രമുഖ തൊഴില്‍ ഉടമാ സംഘടനയും (CII-EFI) ഉത്തരവാദിത്തമുള്ള ബിസിനസ് പെരുമാറ്റത്തെക്കുറിച്ചുള്ള ഒരു സംയുക്ത പ്രസ്താവന പുറത്തിറക്കുമെന്നു പ്രതീക്ഷിക്കുന്നു.
ഈ സുപ്രധാന പരിപാടികളില്‍ പങ്കാളിയാകുന്നതോടെ, സാമൂഹിക നീതിയിലേക്കും സമഗ്രമായ വളര്‍ച്ചയിലേക്കുമുള്ള ആഗോള മുന്നേറ്റത്തെ നയിക്കാനും ആഗോള പങ്കാളിത്തം പ്രയോജനപ്പെടുത്തി സമഗ്രവളര്ച്ചയ്ക്കായുള്ള അര്‍ത്ഥവത്തായ പ്രവര്‍ത്തനത്തിനുമാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്.
സുസ്ഥിര വളര്‍ച്ചയ്ക്കും മാന്യമായ തൊഴില്‍ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള 2023 അജണ്ടയുടെ വിശാലമായ ലക്ഷ്യങ്ങളിലേക്ക് സംഭാവന നല്‍കാനും സാര്‍വ്വത്രിക സാമൂഹിക സംരക്ഷണത്തിനും ഉത്തരവാദിത്തമുള്ള ബിസിനസ് പരിതസ്ഥിതിയെ പരിപോഷിപ്പിക്കുന്നതിനുമുള്ള ഭാവി തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിനുള്ള വഴികാട്ടിയായിരിക്കും ഈ പരിപാടികളില്‍ നിന്നും ഉരുത്തിരിഞ്ഞു വരുന്ന കാര്യങ്ങള്‍.
(Release ID: 2105729)
|