വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

യുവതലമുറയെ സാംസ്കാരിക സംരംഭങ്ങളിൽ ഭാഗമാക്കിക്കൊണ്ട്, ആകാശവാണിയുടെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ ഹിന്ദുസ്ഥാനി, കർണാടക സംഗീത പരമ്പര 'ഹർ കണ്ഠ് മേം ഭാരത്' വിജയകരമായി സമാപിച്ചു.

Posted On: 18 FEB 2025 10:39PM by PIB Thiruvananthpuram
ആകാശവാണി, കേന്ദ്ര സാംസ്കാരിക മന്ത്രാലയവുമായി സഹകരിച്ച് നടത്തിയ 'ഹർ കണ്ഠ് മേം ഭാരത്' എന്ന 15 അധ്യായങ്ങളുള്ള ശാസ്ത്രീയ സംഗീത പരമ്പര സമാപിച്ചു. 2025 ഫെബ്രുവരി 2 ന് ബസന്ത് പഞ്ചമിയുടെ ശുഭകരമായ അവസരത്തിലാണ് ഈ പരമ്പര ആരംഭിച്ചത്. രാജ്യവ്യാപകമായി 21 ആകാശവാണി സ്റ്റേഷനുകളിൽ നിന്ന് ദിവസവും രാവിലെ 9:30 ന് ഇത് പ്രക്ഷേപണം ചെയ്യുകയും 2025 ഫെബ്രുവരി 16 ന് വിജയകരമായി സമാപിക്കുകയും ചെയ്തു.

 

Image


ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പൈതൃകം പ്രദർശിപ്പിക്കുന്നതിനായി വളരെ സൂക്ഷ്മമായി ക്രോഡീകരിച്ച പരിപാടിയാണ് 'ഹർ കണ്ഠ് മേം ഭാരത്'. രാജ്യത്തുടനീളമുള്ള പ്രശസ്തരായ വോക്കൽ,വാദ്യ കലാകാരന്മാരുടെ പരിപാടികൾ ഇതിൽ ഉണ്ടായിരുന്നു. ഇത്  രാജ്യത്തുടനീളമുള്ള ശ്രോതാക്കൾക്ക് സാംസ്കാരികമായി ആഴത്തിലുള്ള അനുഭവം പ്രദാനം ചെയ്യുകയും ഇന്ത്യയുടെ സമ്പന്നമായ സംഗീത പൈതൃകത്തിലേക്ക് ശ്രോതാക്കളെ ആകർഷിക്കുകയും ചെയ്തു.



ഭാവിക്കായി പ്രകടന കലകളെ ശാക്തീകരിക്കുന്നതിനുള്ള സഹകരണം

ആകാശവാണിയുടെയും സാംസ്കാരിക മന്ത്രാലയത്തിന്റെയും ഈ സഹകരണ ശ്രമം രാജ്യവ്യാപകമായുള്ള ആസ്വാദകരിൽ മികച്ച സ്വാധീനം ചെലുത്തി.രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിൽ ആകാശവാണിയുടെ ചരിത്രപരമായ പങ്ക് ഈ ക്രിയാത്മക പങ്കാളിത്തങ്ങളിലൂടെ പുതിയ ഉയരങ്ങളിലെത്തി.കൂടാതെ കലാപരമായ ആവിഷ്കാരത്തിന് പുതിയ വഴികൾ തുറക്കുകയും ചെയ്തു. സമകാലിക കാലഘട്ടത്തിലെ പ്രകടന കലകളെ സംരക്ഷിക്കുന്നതിനും യുവതലമുറയെ സാംസ്കാരിക സംരംഭങ്ങളിൽ ഭാഗമാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതായിരുന്നു ഈ സഹകരണ പ്രവർത്തനങ്ങൾ .




ശാസ്ത്രീയ കലകൾക്കുള്ള 15 ദിവസത്തെ ആദരം

15 ദിവസത്തെ ഈ പരമ്പര സൂക്ഷ്മമായി വിലയിരുത്തിയാൽ ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിലെ ഹിന്ദുസ്ഥാനി, കർണാടക ശൈലികളിലെ സംഗീതജ്ഞരുടെയും വാദ്യകലാകാരന്മാരുടെയും സമ്പന്നമായ കലാ വൈഭവത്തെക്കുറിച്ച്ആഴത്തിലുള്ള ഉൾക്കാഴ്ചകൾ ലഭിക്കും. ഉദാഹരണമായി മോഹൻ ശ്യാം ശർമ്മയുടെ പഖാവാജ് ആലാപനത്തോടെയാണ് ആകാശവാണി ജലന്ധർ ഈ പരമ്പര ആരംഭിച്ചത്.അതേസമയം പ്രജക്ത മറാത്തെയുടെ വോക്കൽ ആലാപനത്തോടെ പൂനെ ആകാശവാണി ഈ പരമ്പരയുടെ അരങ്ങേറ്റം കുറിച്ചു. രുക്മിണി കണ്ണന്റെ വീണാ വാദനത്തോടെ ചെന്നൈ ആകാശവാണി ഈ പരിപാടി തുടങ്ങി .പൂർവ മേഖലയിൽ,കട്ടക്ക് ആകാശവാണി പണ്ഡിറ്റ് ദേബ പ്രസാദ് ചക്രവർത്തിയുടെ സിത്താർ വാദനം അവതരിപ്പിച്ചു. എസ്. പത്മയുടെ വയലിൻ വാദ്യ ഈണത്തിൽ ആകാശവാണി തൃശ്ശൂരും സജീവമായി.

പരമ്പരയിൽ ഇൻഡോർ, ധാർവാഡ്, അഗർത്തല, ലഖ്‌നൗ, ഗുവാഹത്തി എന്നിവിടങ്ങളിലെ ആകാശവാണികളിൽ നിന്ന് സാരംഗ് ഫാഗ്രെയുടെ ആലാപനം , രാജ്കമൽ നാഗരാജിന്റെ ഫ്ലൂട്ട് , ഗീത രാമാനന്ദിന്റെ വീണ, എച്ച്.എസ്. സുധീന്ദ്രയുടെ മൃദംഗം , ടി.എസ്. കൃഷ്ണമൂർത്തിയുടെ വയലിൻ , ശിൽപ ശശിധറിന്റെ ആലാപനം , പ്രകാശ് സോൺടാക്കിയുടെ ഹവായിയൻ ഗിറ്റാർ വാദനം എന്നിവ ഈണം പകർന്നു . സമാനമായി നിരവധി പരിപാടികളും അരങ്ങേറി

 
 
 
********
 

(Release ID: 2105223) Visitor Counter : 6