കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയം
പരീക്ഷണഘട്ടത്തിന്റെ രണ്ടാംവട്ടം ആരംഭിച്ച പശ്ചാത്തലത്തിൽ, പ്രധാനമന്ത്രി ഇന്റേൺഷിപ്പ് പദ്ധതിക്കായി (PMIS) വീണ്ടും അപേക്ഷിക്കാൻ അവസരം
Posted On:
20 FEB 2025 1:44PM by PIB Thiruvananthpuram
പരീക്ഷണഘട്ടത്തിന്റെ രണ്ടാംവട്ടം ആരംഭിച്ച പശ്ചാത്തലത്തിൽ, പ്രധാനമന്ത്രി ഇന്റേൺഷിപ്പ് പദ്ധതിക്കായി (PMIS) വീണ്ടും അപേക്ഷിക്കാൻ അവസരം. ഒന്നാംവട്ടത്തിൽ ആറുലക്ഷത്തിലധികം അപേക്ഷകൾ വന്നതിനു പിന്നാലെ, ഇന്ത്യയിലെ 730-ലധികം ജില്ലകളിലായി മുൻനിര കമ്പനികളിലായി ഒരു ലക്ഷത്തിലധികം ഇന്റേൺഷിപ്പ് അവസരങ്ങളാണ് ഈ ഘട്ടത്തിൽ വാഗ്ദാനം ചെയ്യുന്നത്.
എണ്ണ, വാതകവും ഊർജവും, ബാങ്കിങ്-ധനകാര്യ സേവനങ്ങൾ, യാത്രയും അതിഥിസൽക്കാരവും, ഓട്ടോമോട്ടീവ്, ലോഹ-ഖനന നിർമാണവും വ്യവസായവും, അതിവേഗം വിറ്റഴിക്കപ്പെടുന്ന ഉപയോക്തൃസാമഗ്രികൾ (FMCG) തുടങ്ങി നിരവധി മേഖലകളിലെ 300-ലധികം മുൻനിര കമ്പനികൾ ഇന്ത്യൻ യുവാക്കൾക്കു യഥാർഥ അനുഭവപരിചയം നേടുന്നതിനും, പ്രൊഫഷണലുകളുമായി ബന്ധപ്പെടുന്നതിനും തൊഴിൽക്ഷമത വർധിപ്പിക്കുന്നതിനും ഇന്റേൺഷിപ്പ് അവസരങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.
അർഹരായ യുവാക്കൾക്ക് അവർക്ക് ഇഷ്ടപ്പെട്ട ജില്ല, സംസ്ഥാനം, മേഖല, പ്രദേശം എന്നിവ അടിസ്ഥാനമാക്കി ഇന്റേൺഷിപ്പുകൾ അനാവരണം ചെയ്യാനും തെരഞ്ഞെടുക്കാനും അവരുടെ നിലവിലെ വിലാസത്തിൽനിന്ന് ഇഷ്ടാനുസൃതമാക്കാവുന്ന പരിധിക്കുള്ളിൽ ഇന്റേൺഷിപ്പുകൾ ചെയ്യാനും കഴിയും. രണ്ടാം ഘട്ടത്തിൽ, ഓരോ അപേക്ഷകനും അപേക്ഷാ സമയപരിധി കഴിയുംവരെ 3 ഇന്റേൺഷിപ്പുകൾക്ക് അപേക്ഷിക്കാം.
രണ്ടാം റൗണ്ടിൽ, ഈ ഇന്റേൺഷിപ്പുകൾക്ക് ആവശ്യമായ യോഗ്യതയുടെ അടിസ്ഥാനത്തിൽ കോളേജുകൾ, സർവകലാശാലകൾ, ഐടിഐകൾ, തൊഴിൽമേളകൾ മുതലായവയിൽ പരമാവധി ഇന്റേൺഷിപ്പ് അവസരങ്ങളുള്ള ജില്ലകളിൽ ഇന്ത്യയിലുടനീളം 70-ലധികം ഐഇസി പരിപാടികൾ നടക്കുന്നു. കൂടാതെ, യുവാക്കൾക്ക് അവസരങ്ങളുടെയും പ്രസക്തിയുടെയും കേന്ദ്രീകരണത്തെ അടിസ്ഥാനമാക്കി വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെയും സ്വാധീനം ചെലുത്തുന്നവർവഴിയും ദേശീയ തലത്തിലുള്ള ഡിജിറ്റൽ യജ്ഞങ്ങളും നടക്കുന്നുണ്ട്.
യോഗ്യതയുള്ള യുവാക്കൾക്ക് അപേക്ഷിക്കാനുള്ള ലിങ്ക്: https://pminternship.mca.gov.in/
കോർപ്പറേറ്റ്‌കാര്യ മന്ത്രാലയം നേതൃത്വം നൽകുന്ന പ്രധാനമന്ത്രി ഇന്റേൺഷിപ്പ് പദ്ധതി, ഇന്ത്യയിലെ മുൻനിര കമ്പനികളിൽ, 12 മാസത്തെ ശമ്പളമുൾപ്പെടെ, ഇന്റേൺഷിപ്പുകൾ നൽകി ഇന്ത്യയിലെ യുവജനങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള പദ്ധതിയാണ്.
നിലവിൽ മുഴുവൻസമയ വിദ്യാഭ്യാസപരിപാടിയിലോ ജോലിയിലോ ഭാഗമാകാത്ത 21നും 24നും ഇടയിൽ പ്രായമുള്ള വ്യക്തികളെയാണു പദ്ധതി ലക്ഷ്യമിടുന്നത്. ഇത് അവർക്കു ജീവിതോപാധി കണ്ടെത്തുന്നതിനുള്ള സവിശേഷ അവസരം വാഗ്ദാനം ചെയ്യുന്നു.
ഓരോ ഇന്റേണിനും ₹5000 പ്രതിമാസ സാമ്പത്തിക സഹായം നൽകും. കൂടാതെ ₹6000 ഒറ്റത്തവണ സാമ്പത്തിക സഹായവും ലഭിക്കും. ഓരോ ഇന്റേൺഷിപ്പും പ്രസക്തമായ പരിശീലനത്തിന്റെയും പ്രൊഫഷണൽ അനുഭവത്തിന്റെയും (കുറഞ്ഞത് ആറുമാസം) സമന്വയമായിരിക്കും. ഇത് ഉദ്യോഗാർഥികൾക്കു കഴിവുകൾ സ്വായത്തമാക്കാനും യഥാർഥ സാഹചര്യങ്ങളിൽ പ്രയോഗിക്കാനും കഴിയുമെന്ന് ഉറപ്പാക്കും.
***
NK
(Release ID: 2104965)
Visitor Counter : 20