വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
മാറ്റൊലി: ഇലക്ട്രോണിക് നൃത്തസംഗീത മത്സരം
ഇലക്ട്രോണിക് സംഗീതത്തിന്റെ ഭാവി തരംഗത്തിന് വഴിയൊരുക്കുന്നു
Posted On:
19 FEB 2025 3:20PM by PIB Thiruvananthpuram
ആമുഖം
സംഗീത നിർമാണ - തത്സമയ പ്രകടനങ്ങളില്‍ നവീകരണവും സർഗാത്മകതയും സഹകരണവും ആഘോഷിക്കുന്നതിന് ഈ രംഗത്തെ ആഗോള പ്രതിഭകളെ ഒരുമിച്ചുകൊണ്ടുവന്ന് മാറ്റൊലി - ഇലക്ട്രോണിക് നൃത്ത സംഗീത (ഇഡിഎം) മത്സരം ലോക ദൃശ്യ ശ്രാവ്യ ഉച്ചകോടിയിയിലെ മുഖ്യ ആകര്‍ഷണമായി മാറുന്നു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവുമായി സഹകരിച്ച് ഇന്ത്യൻ മ്യൂസിക് ഇന്‍ഡസ്ട്രി (ഐഎംഐ) ‘ക്രിയേറ്റ് ഇൻ ഇന്ത്യ’ മത്സരങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ സംരംഭം സംഗീത സംയോജനം, ഇലക്ട്രോണിക് സംഗീതം, ഡിജെ കല എന്നിവയുടെ ആഗോള കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ പദവി ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നു.
സംപ്രേക്ഷണവും വിവര-വിനോദവും, എവിജിസി-എക്സ്ആര്‍ (ആനിമേഷൻ, വിഷ്വൽ എഫക്റ്റ്സ്, ഗെയിമിംഗ്, ഹാസ്യം, എക്സ്റ്റെൻഡഡ് റിയാലിറ്റി), ഡിജിറ്റൽ മാധ്യമങ്ങളും നൂതനാശയങ്ങളും, ചലച്ചിത്രം എന്നീ നാല് പ്രധാന സ്തംഭങ്ങളിലാണ് വേവ്സ് രൂപീകരിച്ചിരിക്കുന്നത്. പരമ്പരാഗതവും വികസിച്ചുകൊണ്ടിരിക്കുന്നതുമായ വിവര-വിനോദ സംപ്രേഷണ രീതികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംപ്രേക്ഷണവും വിവര-വിനോദവും എന്ന വിഭാഗത്തിലാണ് ഇഡിഎം മത്സരം. ഉള്ളടക്ക സൃഷ്ടിയ്ക്കും വിവരങ്ങളിലൂടെ പൗരന്മാരെ ശാക്തീകരിക്കുന്നതിനും മുന്‍ഗണന നല്‍കി 21-ാം നൂറ്റാണ്ടിലെ വെല്ലുവിളികളുമായി പൊരുത്തപ്പെടുന്നതിനൊപ്പം ആഗോള പ്രേക്ഷകരിലേക്ക് സംഗീതവും വിനോദവും എത്തിക്കാന്‍ പുതിയ വഴികൾ കണ്ടെത്തുകയാണ് ഈ മത്സരവിഭാഗത്തിന്റെ ലക്ഷ്യം.
2025 മെയ് 1 മുതൽ 4 വരെ മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലും ജിയോ വേൾഡ് ഗാർഡൻസിലും നടക്കുന്ന വേവ്സ് ഉച്ചകോടിയുടെ വേദി ഇന്ത്യന്‍ മാധ്യമ-വിനോദ വ്യവസായത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു നാഴികക്കല്ലാണ്. ഈ രംഗത്തെ വ്യാവസായിക നേതാക്കള്‍ക്കും പങ്കാളികള്‍ക്കും ഉള്ളടക്ക നിര്‍മാതാക്കള്‍ക്കും പുതിയ അവസരങ്ങൾ കണ്ടെത്താനും നവീകരണത്തിനും വിനോദവ്യവസായ മേഖലയുടെ ഭാവി രൂപപ്പെടുത്തുന്നതിനും സുപ്രധാന വേദിയായി ഉച്ചകോടി മാറും. വേവ്സിന്റെ കേന്ദ്രഭാഗമായ ക്രിയേറ്റ് ഇൻ ഇന്ത്യ മത്സരങ്ങളില്‍ സര്‍ഗാത്മക മികവിന്റെ ചലനാത്മക അന്തരീക്ഷമൊരുക്കി ഇതിനകം 73,000-ത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. മാറ്റൊലി - ഇലക്ട്രോണിക് നൃത്തസംഗീത മത്സരത്തിലൂടെ ആഗോള വിനോദ മേഖലയിൽ ഇന്ത്യയുടെ പങ്കിനെ വേവ്സ് അടയാളപ്പെടുത്തുന്നു.
യോഗ്യതയും പങ്കാളിത്ത മാർഗനിർദ്ദേശങ്ങളും
ഇലക്ട്രോണിക് നൃത്ത സംഗീത (ഇഡിഎം) നിര്‍മാണത്തില്‍ മുൻപരിചയമുള്ള ഏതു രാജ്യത്തെയും കലാകാരന്മാർ, സംഗീതസംവിധായകർ, ഗായകര്‍, അവതാരകര്‍ എന്നിവർക്കാണ് മത്സരം. ആഗോള സംഗീത ശൈലികളുടെ ഉപയോഗത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഏകീകൃതവും സാംസ്കാരിക സമ്പന്നവുമായ സംഗീത ശകലം സൃഷ്ടിക്കുകയാണ് ‘മാറ്റൊലി: ഇലക്ട്രോണിക് നൃത്തസംഗീത മത്സരം’ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്.
പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി 2025 മാർച്ച് 10.
പങ്കെടുക്കുന്നവർക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം.
വ്യക്തികൾക്കോ പരമാവധി രണ്ടുപേരടങ്ങുന്ന സര്‍ഗാത്മക സംഘങ്ങള്‍ക്കോ മാത്രമേ അപേക്ഷിക്കാനാവൂ; കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് യോഗ്യതയില്ല.
പങ്കെടുക്കുന്ന വ്യക്തികള്‍ക്കോ സംഘങ്ങള്‍ക്കോ ഒരു അപേക്ഷ മാത്രമേ സമർപ്പിക്കാനാവൂ.
മനുഷ്യനിർമിത ഉള്ളടക്കം മാത്രമാണ് പരിഗണിക്കുക; എഐ നിര്‍മിത സംഗീതം മത്സരയോഗ്യമല്ല.
മത്സരത്തില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച് വിശദമായി അറിയാന്‍ ഈ ലിങ്ക് പരിശോധിക്കുക: നിബന്ധനകളും വ്യവസ്ഥകളും.
മത്സരഘടന

സമർപ്പണ പ്രക്രിയ
പങ്കെടുക്കുക്കാനാഗ്രഹിക്കുന്നവര്‍ പങ്കാളിത്ത താൽപ്പര്യം wavesatinfo@indianmi.org എന്ന വിലാസത്തിലേക്ക് ഇ-മെയിൽ ചെയ്യണം.
സമർപ്പണ വിവരങ്ങള്‍ ഈ ലിങ്കില്‍ ലഭ്യമായ നിര്‍ദിഷ്ട മാതൃകയില്‍ നൽകണം: സമർപ്പണ മാതൃക
മൂല്യനിര്‍ണയ മാനദണ്ഡം

സമ്മാനങ്ങളും അംഗീകാരങ്ങളും
(Release ID: 2104893)
Visitor Counter : 17