ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി,2025 ഫെബ്രുവരി 17 ന് പഞ്ചാബിലെ ചണ്ഡീഗഡും മൊഹാലിയും സന്ദർശിക്കും

Posted On: 16 FEB 2025 7:18PM by PIB Thiruvananthpuram
 ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ 2025 ഫെബ്രുവരി 17 ന് പഞ്ചാബിലെ ചണ്ഡീഗഡും മൊഹാലിയും സന്ദർശിക്കും.

 ഏകദിന  സന്ദർശന വേളയിൽ, മൊഹാലിയിലെ നാഷണൽ അഗ്രി-ഫുഡ് ആൻഡ് ബയോമാനുഫാക്ചറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ (NABI) അഡ്വാൻസ്ഡ് എന്റർപ്രണർഷിപ്പ് ആൻഡ് സ്കിൽ ഡെവലപ്‌മെന്റ് പ്രോഗ്രാം (A-ESDP) കാമ്പസിന്റെ ഉദ്ഘാടന ചടങ്ങിൽ ഉപരാഷ്ട്രപതി മുഖ്യാതിഥിയായി പങ്കെടുക്കും .

മൊഹാലിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിലെ (IISER) അധ്യാപകരുമായും വിദ്യാർത്ഥികളുമായുമുള്ള ഒരു സംവേദനാത്മക സെഷനിൽ  ശ്രീ ധൻഖർ അധ്യക്ഷത വഹിക്കും.
 
 
SKY
 

(Release ID: 2103941) Visitor Counter : 17


Read this release in: English , Urdu , Hindi , Tamil