പഞ്ചായത്തീരാജ് മന്ത്രാലയം
azadi ka amrit mahotsav

സംസ്ഥാനങ്ങളിലെ പഞ്ചായത്തുകളുടെ അധികാര വികേന്ദ്രീകരണ സ്ഥിതിവിവരം സംബന്ധിച്ച റിപ്പോർട്ട് കേന്ദ്ര സഹമന്ത്രി പ്രൊഫ. എസ്.പി. സിംഗ് ബാഗേൽ ഇന്ന് ന്യൂഡൽഹിയിൽ പുറത്തിറക്കി

വികേന്ദ്രീകരണ റാങ്കിംഗിൽ കർണാടക ഒന്നാമത്; കേരളവും തമിഴ്‌നാടും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ; ഉത്തർപ്രദേശ് 10 സ്ഥാനങ്ങൾ മുന്നേറി അഞ്ചാം സ്ഥാനത്തെത്തി.

Posted On: 13 FEB 2025 8:36PM by PIB Thiruvananthpuram
"സംസ്ഥാനങ്ങളിലെ പഞ്ചായത്തുകളുടെ അധികാര വികേന്ദ്രീകരണ സ്ഥിതിവിവരം - സൂചക തെളിവുകൾ അടിസ്ഥാനമാക്കിയുള്ള റാങ്കിംഗ്" എന്ന തലക്കെട്ടിലുള്ള റിപ്പോർട്ട് ഇന്ന് ന്യൂഡൽഹിയിൽ കേന്ദ്ര പഞ്ചായത്തിരാജ്, മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയ സഹമന്ത്രി പ്രൊഫ. എസ്. പി. സിംഗ് ബാഗേൽ പുറത്തിറക്കി. IIPA യിൽ പങ്കെടുത്ത സദസ്സിനെ  അഭിസംബോധന ചെയ്യവേ, ഇന്ത്യയുടെ സമഗ്രവും സർവ്വാശ്ലേഷിയും സുസ്ഥിരവുമായ വികസനത്തിന് പഞ്ചായത്തുകളുടെ അധികാര വികേന്ദ്രീകരണ സ്ഥിതിവിവരം സംബന്ധിച്ച സൂചിക നിർണായകമാണെന്ന്  കേന്ദ്ര പഞ്ചായത്തിരാജ് സഹമന്ത്രി പ്രൊഫ. എസ്. പി. സിംഗ് ബാഗേൽ  പ്രസ്താവിച്ചു. സൂചിക, മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനങ്ങളെ പ്രചോദിപ്പിക്കുക മാത്രമല്ല, ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ സംസ്ഥാന സർക്കാരുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

മുൻ സൂചികയിലെ 15-ാം റാങ്കിൽ നിന്ന് ഇപ്പോൾ 5-ാം സ്ഥാനത്തേക്ക് കുതിച്ച ഉത്തർപ്രദേശിന്റെ ശ്രദ്ധേയമായ പുരോഗതി എടുത്തുകാണിച്ചുകൊണ്ട്; ഉത്തർപ്രദേശ് എത്ര വേഗം വളരുന്നോ, അത്ര വേഗം രാഷ്ട്രം പുരോഗതി പ്രാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. "ഉത്തർപ്രദേശിന്റെ വിജയഗാഥ സവിശേഷ പരാമർശം അർഹിക്കുന്നുവെന്ന് പ്രഖ്യാപിക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട് - 15-ൽ നിന്ന് 5-ാം സ്ഥാനത്തേക്കുള്ള കുതിപ്പ് അക്ഷരാർത്ഥത്തിൽ ശ്രദ്ധേയമാണ്. സാമൂഹിക ക്ഷേമത്തിനായുള്ള കേന്ദ്ര സർക്കാർ പദ്ധതികൾ സജീവമായി നടപ്പിലാക്കാൻ പ്രൊഫ. ബാഗേൽ എല്ലാ സംസ്ഥാനങ്ങളോടും അഭ്യർത്ഥിച്ചു. പ്രാദേശിക വെല്ലുവിളികൾ പരിഹരിക്കുന്നതിൽ പഞ്ചായത്തുകൾ എല്ലായ്പ്പോഴും നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആയുഷ്മാൻ ഭാരത് യോജന ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാരിന്റെ സാമൂഹിക പദ്ധതികൾക്ക് കീഴിലുള്ള ഗുണഭോക്താക്കളുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിക്കാൻ കഴിയുമെന്നതിനാൽ, ഗ്രാമീണ വികസനത്തിന്റെ കേന്ദ്രങ്ങളായി പഞ്ചായത്ത് ഭവനുകൾ മാറണമെന്ന് അദ്ദേഹം പറഞ്ഞു.

73-ാം ഭരണഘടനാ ഭേദഗതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന 'തദ്ദേശ സ്വയംഭരണം' എന്ന ദർശനം സാക്ഷാത്കരിക്കുന്നതും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്രാമ സ്വരാജിലൂടെ വികസിത ഭാരതം എന്ന ദർശനം മുന്നോട്ട് കൊണ്ടുപോകുന്നതും ലക്ഷ്യമിട്ട് പഞ്ചായത്തിരാജ് സ്ഥാപനങ്ങളെ (PRIs) ശാക്തീകരിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രയാണത്തിൽ നാഴികക്കല്ലാണ് ഈ റിപ്പോർട്ട് - മഹാത്മാഗാന്ധിയുടെ സ്വാശ്രയ ഗ്രാമ റിപ്പബ്ലിക്കുകൾ എന്ന സ്വപ്നത്തെ റിപ്പോർട്ട് പ്രതിധ്വനിപ്പിക്കുന്നു.  ഭരണഘടനാപരമായ കടമകൾ നിറവേറ്റാൻ ഓരോ സംസ്ഥാനത്തെയും പഞ്ചായത്തുകൾ എത്രത്തോളം സജ്ജമാണെന്നത് സംബന്ധിച്ച ആഴത്തിലുള്ള വിശകലനം റിപ്പോർട്ട് നൽകുന്നു. കൂടാതെ തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളെന്ന നിലയിൽ പൂർണ്ണ തോതിൽ  പ്രവർത്തിക്കാൻ ഭാവിയിൽ ചെയ്യേണ്ട പ്രവർത്തനങ്ങളും എടുത്തുകാട്ടുന്നു.

സമഗ്ര പഞ്ചായത്ത് വികേന്ദ്രീകരണ സൂചിക അനുസരിച്ചും ഇനിപ്പറയുന്ന ആറ് മാനങ്ങൾ കണക്കിലെടുത്തും സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും റാങ്ക് ചെയ്തു:

(i) ചട്ടക്കൂട്

(ii) കർത്തവ്യ നിർവ്വഹണം

(iii) ധനകാര്യം

(iv) ഉദ്യോഗസ്ഥ ഭരണം

(v) കാര്യക്ഷമത മെച്ചപ്പെടുത്തൽ

(vi) ഉത്തരവാദിത്തം


റിപ്പോർട്ടിന്റെ പ്രധാന സവിശേഷതകൾ:

(i) 2013-14 മുതൽ 2021-22 വരെയുള്ള കാലയളവിൽ അധികാര വികേന്ദ്രീകരണം 39.9% ൽ നിന്ന് 43.9% ആയി വർദ്ധിച്ചതായി IIPA തയ്യാറാക്കിയ ഏറ്റവും പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

(ii) 21.4.2018 ന് രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ (RGSA) ആരംഭിച്ചതോടെ, ഈ കാലയളവിൽ സൂചിക പ്രകാരമുള്ള  'കാര്യക്ഷമത മെച്ചപ്പെടുത്തൽ' ഘടകം 44% ൽ നിന്ന് 54.6% ആയി ഗണ്യമായി വർദ്ധിച്ചു, അതായത് 10% ൽ അധികം വർദ്ധനവ്.

(iii) ഈ കാലയളവിൽ, പഞ്ചായത്തീരാജ് സ്ഥാപനങ്ങൾക്ക് (PRI) വേണ്ട ഭൗതിക അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഭാരത സർക്കാരും സംസ്ഥാനങ്ങളും വളരെയധികം പരിശ്രമങ്ങൾ നടത്തി.ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനായി ഉദ്യോഗസ്ഥരെ നിയമിച്ചു, തത്ഫലമായി സൂചികയുടെ, ഉദ്യോഗസ്ഥ ഭരണവുമായി ബന്ധപ്പെട്ട ഘടകം 10% ൽ കൂടുതൽ (39.6% ൽ നിന്ന് 50.9% ആയി) ഗണ്യമായി വർദ്ധിച്ചു.

(iv) പഞ്ചായത്ത് വികേന്ദ്രീകരണ സൂചിക (DI സ്കോർ > 55) പ്രകാരം മികച്ച 10 സംസ്ഥാനങ്ങൾ ഇവയാണ്

1.കർണാടക

2.കേരളം

3.തമിഴ്നാട്

4.മഹാരാഷ്ട്ര

5.ഉത്തർപ്രദേശ്

6.ഗുജറാത്ത്

7.ത്രിപുര

8.രാജസ്ഥാൻ

9.പശ്ചിമ ബംഗാൾ

10.ഛത്തീസ്ഗഡ്


വികേന്ദ്രീകരണ സൂചിക: സമഗ്ര വീക്ഷണത്തിൽ :

സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും മൊത്തത്തിലുള്ള സ്കോറുകളും റാങ്കുകളും ആറ് മാനങ്ങളിലായി സൂചിക അവതരിപ്പിക്കുന്നു. ആറ് മാനങ്ങളുള്ള ഉപസൂചികകളുടെ വെയ്റ്റഡ് അഗ്രഗേഷനെ അടിസ്ഥാനമാക്കി, സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സംയുക്ത DI കണക്കാക്കുന്നു. അത് ചിത്രം 1 ആയി താഴെ നൽകിയിരിക്കുന്നു:

ചിത്രം 1: പഞ്ചായത്തുകളുടെ വികേന്ദ്രീകരണ സൂചിക

 

 

 


ചിത്രം-2: ചട്ടക്കൂട്: നിർബന്ധിത ചട്ടക്കൂടുമായി ബന്ധപ്പെട്ട സൂചകത്തിൽ കേരളം ഒന്നാം സ്ഥാനത്താണ്.
 

 

 

SKY


(Release ID: 2103157) Visitor Counter : 23