ഉപരാഷ്ട്രപതിയുടെ കാര്യാലയം
കർണാടക വൈഭവ സാഹിത്യ സാംസ്കാരികോത്സവത്തിന്റെ മൂന്നാം പതിപ്പ് ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു
ഈ രാജ്യത്ത് പ്രാദേശികവാദവും ദേശീയതയും തമ്മിലുള്ള സംവാദം എങ്ങനെ സാധ്യമാകും? – ഉപരാഷ്ട്രപതി
രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കാനുള്ള ശ്രമങ്ങളിൽ ഉപരാഷ്ട്രപതി ആശങ്ക പ്രകടിപ്പിച്ചു
Posted On:
07 FEB 2025 4:38PM by PIB Thiruvananthpuram
ന്യൂഡൽഹി, 07 ഫെബ്രുവരി 2025
"നമ്മൾ നേരിടുന്ന വെല്ലുവിളികൾ കാലാവസ്ഥാ വ്യതിയാനത്തേക്കാൾ ഗുരുതരമാണെന്ന് പറയാൻ എനിക്ക് ഒരു മടിയുമില്ല... [ചില] ആളുകൾ നിന്ദ്യമായ രീതിയിൽ ഭിന്നത സൃഷ്ടിക്കുന്നു" എന്ന് പറഞ്ഞുകൊണ്ട് ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ ഇന്ന് വിഭജന ശക്തികൾക്കെതിരെ മുന്നറിയിപ്പ് നൽകി. കർണാടകയിലെ റാണെബെന്നൂരിൽ നടന്ന കർണാടക വൈഭവ സാഹിത്യ സാംസ്കാരികോത്സവത്തിന്റെ മൂന്നാം പതിപ്പിന്റെ ഉദ്ഘാടന വേളയിൽ സംസാരിക്കവെ, "നമ്മുടെ ഭരണഘടന ഓരോ വ്യക്തിക്കും നീതിന്യായ വ്യവസ്ഥയിൽ കോടതിയുടെ അഭയം തേടാനുള്ള അവകാശം നൽകിയിട്ടുണ്ട്. എന്നാൽ, സമീപ വർഷങ്ങളിൽ, ചിലർ പണം ഉപയോഗിച്ചു ദേശവിരുദ്ധ വികാരങ്ങൾ വളർത്താൻ ശ്രമിക്കുന്നു എന്നതിൽ എനിക്ക് ആശങ്കയുണ്ട്." എന്ന് ഉപരാഷ്‌ട്രപതി പറഞ്ഞു
രാഷ്ട്രത്തിന്റെ സാംസ്കാരിക തത്ത്വചിന്തകൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞ ഉപരാഷ്ട്രപതി, "ഇന്ന്, ഒരു വശത്തു ലോകത്തിന്റെ കണ്ണിലൂടെയും, പൊതുജനങ്ങളുടെ കണ്ണിലൂടെയും ഇന്ത്യയുടെ പുരോഗതി ഞാൻ കാണുന്നു. അതേ സമയം ഞാൻ വിഷമിക്കുന്നു, ചിന്തിക്കാൻ നിർബന്ധിതനാകുന്നു, നമ്മുടെ സാംസ്കാരിക തത്ത്വചിന്തയുടെ തുടർന്നുള്ള ആവശ്യകത എനിക്ക് അനുഭവപ്പെടുന്നു. ഇരിക്കുന്ന കൊമ്പ് മുറിച്ചുമാറ്റാൻ ശ്രമിക്കുകയാണ് നമ്മൾ " എന്ന് അഭിപ്രായപ്പെട്ടു.
"ഏറ്റവും പഴക്കമേറിയ ജനാധിപത്യം, ഏറ്റവും ശക്തമായ ജനാധിപത്യം, ഏറ്റവും പുരോഗമനപരമായ ജനാധിപത്യം, ഭരണഘടനാപരമായി ഗ്രാമം, നഗരം, സംസ്ഥാനം, രാഷ്ട്രം എന്നിങ്ങനെ എല്ലാ തലങ്ങളിലും ജനാധിപത്യ സംവിധാനമുള്ള ലോകത്തിലെ ഏക രാജ്യം - എന്നാൽ ഇവിടെ തിരഞ്ഞെടുപ്പ് പ്രക്രിയകളെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു," ഉപരാഷ്ട്രപതി പറഞ്ഞു.
"ലോകത്തിലെ മുൻനിര സ്ഥാപനങ്ങളായ ഐഎംഎഫ്, ലോകബാങ്ക് തുടങ്ങിയവ പറയുന്നത് നിക്ഷേപം നടത്താൻ കഴിയുന്ന, അവസരങ്ങൾ ലഭ്യമായ, ഒരാൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ കഴിയുന്ന ഒരു തിളങ്ങുന്ന നക്ഷത്രം ലോകത്ത് ഉണ്ടെങ്കിൽ അത് ഇന്ത്യയാണെന്നാണ്. നിക്ഷേപത്തിനും അവസരങ്ങൾക്കും ഇന്ത്യയെ ആഗോളതലത്തിൽ പ്രിയപ്പെട്ട സ്ഥലമായി കണക്കാക്കുന്നു." എന്ന് ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു.
****
(Release ID: 2100728)
Visitor Counter : 29