പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രയാഗ്‌രാജിലെ മഹാ കുംഭമേളയിൽ പങ്കെടുത്ത് അനു​ഗ്രഹീതനായി : പ്രധാനമന്ത്രി


ത്രിവേണി സം​ഗമത്തിലെ സ്നാനം ദൈവിക ബന്ധത്തിന്റെ നിമിഷം: പ്രധാനമന്ത്രി

प्रविष्टि तिथि: 05 FEB 2025 12:46PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ പങ്കെടുത്ത് ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം നടത്തി

എക്‌സിലെ പ്രത്യേക പോസ്റ്റുകളിൽ അദ്ദേഹം എഴുതി: 

“പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അനുഗ്രഹീതനാണ്. ത്രിവേണി സംഗമത്തിലെ സ്നാനം ദൈവിക ബന്ധത്തിന്റെ ഒരു നിമിഷമാണ്, അതിൽ പങ്കെടുത്ത കോടിക്കണക്കിന് മറ്റുള്ളവരെപ്പോലെ ഞാനും ഭക്തിയാൽ നിറഞ്ഞു.

ഗംഗാ മാതാവ് എല്ലാവർക്കും സമാധാനം, ജ്ഞാനം, നല്ല ആരോഗ്യം, ഐക്യം എന്നിവ നൽകി അനുഗ്രഹിക്കട്ടെ.”


“ഇന്ന്, പ്രയാഗ്‌രാജ് മഹാകുംഭമേളയിൽ പുണ്യ സംഗമത്തിലെ സ്നാനത്തിന് ശേഷം പൂജ നടത്താനുള്ള മഹാഭാഗ്യം എനിക്ക് ലഭിച്ചു. ഗംഗാ മാതാവിന്റെ അനുഗ്രഹത്തിലൂടെ, മനസ്സിന് അതിരറ്റ സമാധാനവും സംതൃപ്തിയും ലഭിച്ചിരിക്കുന്നു. രാജ്യത്തെ എല്ലാ ജനങ്ങളുടേയും സന്തോഷം, സമൃദ്ധി, ആരോഗ്യം, ക്ഷേമം എന്നിവയ്ക്കായി പ്രാർത്ഥിച്ചു. ഹർ-ഹർ ഗംഗെ!”

"പ്രയാഗ്‌രാജിലെ ദിവ്യവും മഹത്തായതുമായ മഹാകുംഭമേളയിൽ വിശ്വാസം, ഭക്തി, ആത്മീയത എന്നിവയുടെ സംഗമം എല്ലാവരെയും കീഴടക്കുന്നു. പുണ്യ കുംഭമേളയിൽ സ്നാനം ചെയ്യുന്നതിന്റെ ചില ചിത്രങ്ങൾ.”

 

 

***

SK


(रिलीज़ आईडी: 2099962) आगंतुक पटल : 82
इस विज्ञप्ति को इन भाषाओं में पढ़ें: English , Khasi , Urdu , हिन्दी , Marathi , Manipuri , Bengali-TR , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada