സാംസ്‌കാരിക മന്ത്രാലയം
മഹാകുംഭമേള 2025: ഭക്തരുടെ ഹൃദയം കവർന്ന് പ്രൗഢോജ്ജ്വല ഡ്രോൺ പ്രദര്‍ശനം; സമുദ്രമന്ദനും ദേവന്മാരും അമൃത് കലശം കുടിക്കുന്ന ചിത്രീകരണം ശ്രദ്ധേയം
Posted On:
25 JAN 2025 7:22PM by PIB Thiruvananthpuram
പ്രയാഗ്‌രാജിൽ വെള്ളിയാഴ്ച ഉത്തർപ്രദേശ് വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിച്ച പ്രൗഢോജ്ജ്വല ഡ്രോണ്‍ പ്രദര്‍ശനത്തില്‍ വാനില്‍ ആകര്‍ഷക രൂപങ്ങളൊരുക്കി നൂറുകണക്കിന് ഡ്രോണുകൾ അണിനിരന്നു. സമുദ്രമന്തന്റെയും അമൃത് കലശം സേവിക്കുന്ന ദേവന്മാരുടെയും ദിവ്യമായ ചിത്രീകരണം ഭക്തര്‍ക്ക് മാസ്മരിക കാഴ്ചയൊരുക്കി.
ഉത്തർപ്രദേശ് ദിനത്തിൽ സംസ്ഥാനത്തിന്റെ സാംസ്കാരിക നിശ്ചലദൃശ്യം മഹത്തായ ഈ പ്രകടനത്തിന്റെ മാറ്റുകൂട്ടി.
ഡ്രോൺ പ്രദർശനത്തിലൂടെ വാനിലെ മനോഹരദൃശ്യങ്ങളായി അവതരിപ്പിച്ച മഹാകുംഭമേളയും ഉത്തർപ്രദേശ് സർക്കാരിന്റെ ലോഗോകളും ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ശംഖുമുഴക്കുന്ന സന്യാസിമാരുടെയും സംഗമത്തിൽ സ്നാനം ചെയ്യുന്ന ഋഷിവര്യരുടെയും ചിത്രങ്ങള്‍ ഏറെ ആകർഷകമായിരുന്നു.
വാനില്‍ പറന്ന് ത്രിവർണ പതാക
നിയമസഭാ മന്ദിരത്തിന് മുകളിൽ പാറിപ്പറന്ന ത്രിവർണ പതാകയായിരുന്നു ഡ്രോൺ പ്രദര്‍ശനത്തിന്റെ സവിശേഷത. ദേശസ്നേഹവും അഭിമാനവും നിറഞ്ഞതായിരുന്നു ആ കാഴ്ച. മഹാകുംഭമേളയുടെ ആത്മീയവും സാംസ്കാരികവുമായ പ്രാധാന്യം ഡ്രോൺ പ്രദര്‍ശനത്തിലൂടെ അതിമനോഹരമായാണ് ആവിഷ്ക്കരിച്ചത്.
(Release ID: 2096591)
Visitor Counter : 14