പഞ്ചായത്തീരാജ് മന്ത്രാലയം
റിപ്പബ്ലിക് ദിന പരേഡിൽ 600-ലധികം പഞ്ചായത്ത് നേതാക്കൾ പ്രത്യേക അതിഥികളായി പങ്കെടുക്കും
റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് മുന്നോടിയായി പഞ്ചായത്ത് നേതാക്കളെ ആദരിക്കും; 'ഗ്രാമോദയ സങ്കൽപ്പ്' മാസിക പുറത്തിറക്കും
Posted On:
24 JAN 2025 4:02PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 24 ജനുവരി 2025
2025 ജനുവരി 26-ന് ന്യൂഡൽഹിയിലെ കർത്തവ്യപഥത്തിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ് കാണാൻ പഞ്ചായത്തിരാജ് മന്ത്രാലയം (MoPR) 600-ലധികം പഞ്ചായത്ത് നേതാക്കളെ പ്രത്യേക അതിഥികളായി ക്ഷണിച്ചു. അതത് പഞ്ചായത്തുകളിലെ ഫ്ലാഗ്ഷിപ്പ് പദ്ധതികൾക്ക് കീഴിലുള്ള ഗുണഭോക്താക്കളുടെ സാച്ചുറേഷൻ മെച്ചപ്പെടുത്തുന്നതിൽ മികച്ച സംഭാവനകൾ നൽകിയതിനാണ് ഈ പ്രത്യേക അതിഥികളെ തിരഞ്ഞെടുത്തത്. ഹർ ഘർ ജൽ യോജന, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ), മിഷൻ ഇന്ദ്രധനുഷ്, പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (ആയുഷ്മാൻ ഭാരത്), പ്രധാനമന്ത്രി ഉജ്ജ്വല യോജന, പ്രധാനമന്ത്രി പോഷൻ യോജന, പിഎം മുദ്ര യോജന, പിഎം വിശ്വകർമ യോജന, പ്രധാനമന്ത്രി മാതൃ വന്ദന യോജന, കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) പദ്ധതി തുടങ്ങിയവയാണ് പദ്ധതികൾ. ദേശീയ, സംസ്ഥാന തലങ്ങളിൽ അവാർഡ് ലഭിച്ച പഞ്ചായത്ത് നേതാക്കളും ക്ഷണിതാക്കളിൽ ഉൾപ്പെടുന്നു.
ആരോഗ്യം, വിദ്യാഭ്യാസം, വനിതാ-ശിശു വികസനം, ജലം, ശുചിത്വം, കാലാവസ്ഥാ പ്രവർത്തനം തുടങ്ങിയ വിവിധ മേഖലകളിൽ സംസ്ഥാന-രാജ്യ തലങ്ങളിൽ അവാർഡുകൾ നേടിയ പഞ്ചായത്ത് നേതാക്കളും ക്ഷണിതാക്കളിൽ ഉൾപ്പെടുന്നു. ഒപ്പം അഭിലാഷ ജില്ലകളിൽ നിന്നുള്ള പഞ്ചായത്ത് നേതാക്കൾ ഉൾപ്പെടെ, വ്യത്യസ്‌ത പ്രദേശങ്ങൾ, സാമൂഹിക-സാമ്പത്തിക-ലിംഗ ഭേദങ്ങൾ എന്നിവയെല്ലാം ഉൾകൊള്ളിക്കുന്ന ക്ഷണിതാക്കൾ മൊത്തം ഇന്ത്യയെ പ്രതിനിധീകരിക്കുന്നു.
റിപ്പബ്ലിക് ദിനത്തിൽ, ഈ പ്രത്യേക ക്ഷണിതാക്കളും അവരുടെ കുടുംബാംഗങ്ങളും റിപ്പബ്ലിക് ദിന പരേഡ് കാണുമ്പോൾ, അത് അവരുടെ കർമ്മക്ഷേത്രത്തിൽ നിന്ന് കർത്തവ്യപഥത്തിലേക്കുള്ള യാത്രയെ പ്രതീകപ്പെടുത്തുന്നു.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക അനുമോദന പരിപാടി
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്, 2025 ജനുവരി 25 ന് ഈ പഞ്ചായത്ത് നേതാക്കളെ ആദരിക്കുന്നതിനായി ന്യൂഡൽഹിയിലെ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഓഫീസേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു പ്രത്യേക അനുമോദന പരിപാടി നടക്കും. 'ഗ്രാമോദയ സങ്കൽപ്പ്' മാസികയുടെ 15-ാം ലക്കത്തിന്റെ പ്രകാശനം, പഞ്ചായത്ത് നേതാക്കളുടെ അനുമോദനം, 2024-ലെ ഭരണഘടനാ ദിനത്തിൽ പഞ്ചായത്തിരാജ് മന്ത്രാലയം സംഘടിപ്പിച്ച 'നിങ്ങളുടെ ഭരണഘടനയെ അറിയുക' ക്വിസ് മത്സരത്തിലെ വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ/സമ്മാനങ്ങൾ വിതരണം ചെയ്യൽ എന്നിവ പരിപാടിയിൽ ഉൾപ്പെടുന്നു.
പഞ്ചായത്തിരാജ്, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ് എന്ന ലാലൻ സിംഗ്, പഞ്ചായത്തിരാജ് സഹമന്ത്രി പ്രൊഫ. എസ്. പി. സിംഗ് ബാഗേൽ, മന്ത്രാലയം സെക്രട്ടറി ശ്രീ വിവേക് ഭരദ്വാജ്, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
****
(Release ID: 2095854)
Visitor Counter : 26