വനിതാ, ശിശു വികസന മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയുടെ പെണ്‍മക്കളെ ശാക്തീകരിക്കുന്നു

ബേഠി ബചാവോ ബേഠി പഠാവോ പദ്ധതിയുടെ വിജയത്തിന്റെ ഒരു ദശാബ്ദം

Posted On: 21 JAN 2025 8:10PM by PIB Thiruvananthpuram
 

'ഞങ്ങളുടെ ഗവണ്‍മെന്റ് ഏറ്റെടുക്കുന്ന എല്ലാ വികസന സംരംഭങ്ങളിലും, പെണ്‍കുട്ടികളെ ശാക്തീകരിക്കുന്നതിനും നമ്മുടെ നാരീ ശക്തിയെ ശക്തിപ്പെടുത്തുന്നതിനും ഞങ്ങള്‍ വളരെയധികം മുന്‍ഗണന നല്‍കുന്നു. പെണ്‍കുട്ടികളുടെ അന്തസ്സും ഒപ്പം അവര്‍ക്ക് അവസരങ്ങളും ഉറപ്പാക്കുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ"

                                                                                                 ശ്രീ നരേന്ദ്ര മോദി, ഇന്ത്യന്‍ പ്രധാനമന്ത്രി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2015 ജനുവരി 22-ന് ഹരിയാനയിലെ പാനിപ്പത്തില്‍ ആരംഭിച്ച ബേട്ടി ബച്ചാവോ ബേട്ടി പഠാവോ (ബിബിബിപി) പദ്ധതി ഒരു ദശാബ്ദം പൂര്‍ത്തിയാക്കുകയാണ്. കേന്ദ്ര ഗവണ്‍മെന്റിന്റെ ഈ മഹത്തായ സംരംഭം, കുറഞ്ഞുവരുന്ന കുട്ടികളുടെ ലിംഗാനുപാതം (സിഎസ്ആര്‍) പരിഹരിക്കുക, ലിംഗ-പക്ഷപാതപരമായ ഉന്മൂലനം തടയുക, പെണ്‍കുട്ടികളുടെ നിലനില്‍പ്പും സംരക്ഷണവും വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിടുന്നു. കേന്ദ്ര ഗവണ്‍മെന്റിന്റെ ഏറ്റവും ഫലപ്രദമായ സാമൂഹിക സംരംഭങ്ങളിലൊന്നായി ഈ പദ്ധതി വികസിച്ചു.

 

Integration with Mission Shakti

 

2021-2022 മുതല്‍ 2025-2026 വരെയുള്ള 15-ാം ധനകാര്യ കമ്മീഷന്‍ കാലയളവില്‍ നടപ്പിലാക്കുന്നതിനായി സ്ത്രീ സുരക്ഷയ്ക്കും ശാക്തീകരണത്തിനുമുള്ള സമഗ്ര പരിപാടിയായ മിഷന്‍ ശക്തിയുമായി ബിബിബിപി പദ്ധതി ഇപ്പോള്‍ സംയോജിപ്പിച്ചിരിക്കുന്നു. മിഷന്‍ ശക്തി രണ്ട് വിശാലമായ ഉപപദ്ധതികള്‍ ഉള്‍ക്കൊള്ളുന്നു -

  1. സാംബല്‍: സുരക്ഷയും സുരക്ഷയുംമിഷന്‍ ശക്തിയുടെ സാംബല്‍ ഉപപദ്ധതി വണ്‍ സ്റ്റോപ്പ് സെന്ററുകള്‍ (ഒ എസ് സി), വിമന്‍ ഹെല്‍പ്പ് ലൈന്‍ (181), ബേട്ടി ബച്ചാവോ ബേട്ടി പഠാവോ (ബിബിബിപി) എന്നിവയിലൂടെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നു. എന്നു മാത്രമല്ല, ഇപ്പോള്‍ രാജ്യവ്യാപകമായി വിപുലീകരിച്ചിരിക്കുന്നു. ഇത് നാരി അദാലത്ത് അവതരിപ്പിക്കുന്നു. പീഡനവും അവകാശ ലംഘനങ്ങളും പോലുള്ള ചെറിയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇതര പരാതി പരിഹാര സംവിധാനം നല്‍കുന്നു.
  2. സാമര്‍ഥ്യ: ശാക്തീകരണം - ശക്തി സദനുകള്‍, ദുരിതാശ്വാസ, പുനരധിവാസ ഭവനങ്ങള്‍, സഖി നിവാസ്, നഗരങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായ താമസസൗകര്യം ഒരുക്കുന്നു, ജോലി ചെയ്യുന്ന കുട്ടികള്‍ക്ക് സുരക്ഷിതമായ ഇടം ഒരുക്കുന്ന പല്‍ന-ക്രീഷ് എന്നിവയിലൂടെ സാമര്‍ഥ്യ ഉപപദ്ധതി സ്ത്രീകളെ ശാക്തീകരിക്കുന്നു.  പ്രധാന്‍ മന്ത്രി മാതൃ വന്ദന യോജന (പിഎംഎംവിവൈ) ഇപ്പോള്‍ രണ്ടാമത്തെ കുട്ടി പെണ്‍കുട്ടിയാണെങ്കില്‍, മാതൃ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഗര്‍ഭധാരണവും പ്രസവവും മൂലമുള്ള വേതന നഷ്ടവും ഇത് നികത്തുന്നു.

ആരോഗ്യം, വിദ്യാഭ്യാസം, ശിശുവികസനം, സാമൂഹിക അവബോധം എന്നിവ ഉള്‍പ്പെടുന്ന ഒരു ബഹുമേഖലാ സമീപനത്തിന് ഇപ്പോള്‍ ഈ പദ്ധതി ഊന്നല്‍ നല്‍കുന്നു. കഴിഞ്ഞ ദശകത്തില്‍, ഒന്നിലധികം മന്ത്രാലയങ്ങള്‍ തമ്മിലുള്ള സഹകരണത്തിലൂടെ ബിബിബിപി അതിന്റെ വ്യാപ്തി വിപുലീകരിച്ചു.

 

 

പ്രധാന ലക്ഷ്യങ്ങള്‍:

  • പ്രാഥമിക ലക്ഷ്യങ്ങളില്‍ ഇനിപ്പറയുന്നവ ഉള്‍പ്പെടുന്നു.
  • ലിംഗപക്ഷപാതപരമായ ഉന്‍മൂലനം തടയുക
  • പെണ്‍കുഞ്ഞിന്റെ നിലനില്‍പും സംരക്ഷണവും ഉറപ്പാക്കുക
  • പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുക.
  • ജനനസമയത്ത് ലിംഗാനുപാതം (എസ്ആര്‍ബി) ഓരോ വര്‍ഷവും രണ്ട് പോയിന്റ് മെച്ചപ്പെടുത്തുക
  • സ്ഥാപനപരമോ വിജയകരമോ ആയ പ്രസവും 95% അല്ലെങ്കില്‍ അതിന് മുകളിലുള്ള നിരക്കില്‍ നിലനിര്‍ത്തുക.
  • പ്രതിവര്‍ഷം ഒന്നാം ത്രിമാസ ആന്റി-നാറ്റല്‍ കെയര്‍ (എഎന്‍സി) രജിസ്‌ട്രേഷനില്‍ 1% വര്‍ദ്ധനവ്.
  • സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി തലങ്ങളില്‍ പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്ക് പരിശോധിക്കുക.
  • സുരക്ഷിതമായ ആര്‍ത്തവ ശുചിത്വ പരിപാലനത്തെക്കുറിച്ച് (എംഎച്ച്എം) അവബോധം വളര്‍ത്തുക.

ഫോക്കസ് ഏരിയകളും ടാര്‍ഗറ്റ് ഗ്രൂപ്പുകളും
 

പദ്ധതി പ്രാഥമികമായി ഇനിപ്പറയുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു:

പ്രാഥമിക ടാര്‍ഗെറ്റ് ഗ്രൂപ്പുകള്‍:

  • ചെറുപ്പക്കാരായ നവദമ്പതികള്‍, കുഞ്ഞുങ്ങളെ പ്രതീക്ഷിക്കുന്ന മാതാപിതാക്കള്‍
  • കൗമാരക്കാരും (പെണ്‍കുട്ടികളും ആണ്‍കുട്ടികളും) യുവാക്കളും
  • കുടുംബങ്ങളും സമൂഹങ്ങളും

 

സെക്കന്‍ഡറി ടാര്‍ഗെറ്റ് ഗ്രൂപ്പുകള്‍:

  • സ്‌കൂളുകള്‍, അങ്കണവാടികള്‍ (എഡബ്ല്യുസികള്‍),
  • മെഡിക്കല്‍ ഡോക്ടര്‍മാര്‍/പ്രൊഫഷണലുകള്‍, സ്വകാര്യ ആശുപത്രികള്‍, നഴ്‌സിംഗ് ഹോമുകള്‍, ഡയഗ്‌നോസ്റ്റിക് സെന്ററുകള്‍ തുടങ്ങിയവ.
  • പഞ്ചായത്ത് രാജ് സ്ഥാപനങ്ങള്‍ (പിആര്‍ഐ), നഗര തദ്ദേശ സ്ഥാപനങ്ങള്‍ (യുഎല്‍ബി), ഉദ്യോഗസ്ഥര്‍, മുന്‍നിര പ്രവര്‍ത്തകര്‍
  • വനിതാ കൂട്ടായ്മകളും സ്വയം സഹായ സംഘങ്ങളും (എസ്എച്ച്ജി) സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനുകളും
  • മാധ്യമങ്ങള്‍, മത നേതാക്കള്‍, വ്യവസായ വിദഗ്ധര്‍

 

സാമ്പത്തികവും പ്രവര്‍ത്തനപരവുമായ ഘടന


മിഷന്‍ ശക്തിയുടെ സാംബാല്‍ വെര്‍ട്ടിക്കലിന് കീഴില്‍ രാജ്യത്തെ എല്ലാ ജില്ലകളിലും കേന്ദ്ര ഗവണ്‍മെന്റ് 100% ധനസഹായത്തോടെ കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് ബിബിബിപി.

ജില്ലകളിലെ ജനനത്തിലെ ലിംഗാനുപാതം (എസ്ആര്‍ബി) അടിസ്ഥാനമാക്കി സാമ്പത്തിക സഹായം വ്യത്യാസപ്പെടുന്നു:

  • എസ്ആര്‍ബി 918, അഥവാ അതില്‍ കുറവ് ഉള്ള ജില്ലകള്‍ക്കു പ്രതിവര്‍ഷം 40 ലക്ഷം രൂപ.
  • 919-952 ഇടയില്‍ എസ്ആര്‍ബി ഉള്ള ജില്ലകള്‍ക്ക് 30 ലക്ഷം രൂപ.
  • എസ്ആര്‍ബി 952ല്‍ കൂടുതലുള്ള ജില്ലകള്‍ക്ക് 20 ലക്ഷം രൂപ.

പ്രധാന വികസനങ്ങള്‍
സമൂഹത്തില്‍ അതിന്റെ ഗുണപരമായ സ്വാധീനം പ്രതിഫലിപ്പിക്കുന്ന ശ്രദ്ധേയമായ ഡാറ്റ ഉപയോഗിച്ച്, ലിംഗപരമായ അസമത്വങ്ങള്‍ പരിഹരിക്കുന്നതിനുള്ള മുന്നേറ്റങ്ങളില്‍ പ്രചരണത്തിന്റെ വിജയം വ്യക്തമാണ്.

1.  ജനനസമയത്ത് ലിംഗാനുപാതം മെച്ചപ്പെടുത്തല്‍ (എസ്ആര്‍ബി)

  • 2014-15ല്‍ 918 ആയിരുന്ന എസ്ആര്‍ബി 2022-23ല്‍ 933 ആയി ഉയര്‍ന്നു (ഉറവിടം: എച്ച്എംഐഎസ്, എംഒഎച്ച്എഫ്ഡബ്ല്യു). ഈ സ്ഥിരതയുള്ള വര്‍ദ്ധനവ് ലിംഗാനുപാതത്തെ പ്രതികൂലമായി ബാധിക്കുന്ന ലിംഗ-പക്ഷപാതപരമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതില്‍ ബിബിബിപിയുടെ കൂട്ടായ സ്വാധീനം കാണിക്കുന്നു.

                              

2. സെക്കന്‍ഡറി വിദ്യാഭ്യാസത്തില്‍ പെണ്‍കുട്ടികളുടെ പ്രവേശനത്തില്‍ വര്‍ദ്ധനവ്

  • സെക്കന്‍ഡറി വിദ്യാഭ്യാസത്തില്‍ പെണ്‍കുട്ടികളുടെ പ്രവേശനം ഗണ്യമായി വര്‍ദ്ധിച്ചു. പെണ്‍കുട്ടികളുടെ മൊത്തം എന്റോള്‍മെന്റ് അനുപാതം (ജിഇആര്‍) 2014-15 ല്‍ 75.51% ല്‍ നിന്ന് 2021-22 ല്‍ 79.4% ആയി ഉയര്‍ന്നു (ഉറവിടം: യു-ഡിഐഎസ്ഇ പ്ലസ്, എംഒഇ). ഇത് ബിബിബിപിയുടെ വിദ്യാഭ്യാസ ഇടപെടലുകളുടെ നല്ല സ്വാധീനത്തെ പ്രതിഫലിപ്പിക്കുന്നു.

 
3. സ്ഥാപനങ്ങളിലെ പ്രസവം വര്‍ദ്ധിപ്പിച്ചു

  • ബിബിബിപി സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനും ഊന്നല്‍ നല്‍കി. സ്ഥാപനങ്ങളിലെ പ്രസവങ്ങള്‍ 2014-15ല്‍ 87% ആയിരുന്നത് 2019-20 ആകുമ്പോഴേക്കും 94% ആയി ഉയര്‍ന്നു, ഇത് പല പ്രദേശങ്ങളിലെയും അമ്മമാര്‍ക്കും ശിശുക്കള്‍ക്കും സുരക്ഷിതമായ പ്രസവം ഉറപ്പാക്കുന്നു എന്നതുപോലെ തന്നെ മാതൃ-ശിശു മരണനിരക്ക് കുറയ്ക്കുന്നതിന് അത്യന്താപേക്ഷിതവുമാണ്.

                                  

 

4. ബോധവല്‍ക്കരണ പ്രചരണ പദ്ധതികള്‍

  • പെണ്‍കുഞ്ഞുങ്ങളുള്ള പിതാക്കന്മാരെ ലക്ഷ്യമിട്ടുള്ള 'സെല്‍ഫി വിത്ത് ഡോട്ടേഴ്സ്' പോലുള്ള പ്രത്യേക പ്രചരണ പദ്ധതികള്‍ രാജ്യവ്യാപകമായി പ്രചാരം നേടി.
  • പെണ്‍കുഞ്ഞിന്റെ ജനനം ആഘോഷിക്കാന്‍ 'ബേട്ടി ജന്മോത്സവ്' പോലെ സമൂഹ തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍. 

5. സ്ത്രീകളുടെ നൈപുണ്യവും സാമ്പത്തിക ശാക്തീകരണവും

  • നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയവുമായി സഹകരിച്ച്, ബിബിബിപി ചെറുപ്പക്കാരായ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഇടയില്‍ നൈപുണ്യ വികസനം പ്രോത്സാഹിപ്പിക്കുന്നതിലും അവരുടെ സാമ്പത്തിക പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിലും മുന്നേറ്റം നടത്തി. തൊഴില്‍ പരിശീലന പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. ന്യൂനപക്ഷ സമുദായങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനും നൈപുണ്യ വികസനത്തിനുമുള്ള പ്രത്യേക സംരംഭങ്ങളും പദ്ധതി അവതരിപ്പിച്ചു.

'ഖേലോ ഇന്ത്യ' പോലുള്ള പരിപാടികള്‍ പെണ്‍കുട്ടികള്‍ക്കിടയിലെ കായിക പ്രതിഭകളെ കണ്ടെത്തി വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിടുന്നു.

പ്രധാന ഇടപെടലുകള്‍

  • പദ്ധതി രണ്ടു പ്രധാന ഘടകങ്ങളിലൂടെ പ്രവര്‍ത്തിക്കുന്നു:
  • ബഹു-മേഖലാ ഇടപെടലുകള്‍

പെണ്‍കുട്ടികള്‍ക്കിടയില്‍ സ്‌പോര്‍ട്‌സ് പ്രോത്സാഹിപ്പിക്കല്‍, സ്വയം പ്രതിരോധ ക്യാമ്പുകള്‍, പെണ്‍കുട്ടികളുടെ ശൗചാലയങ്ങളുടെ നിര്‍മ്മാണം, സാനിറ്ററി നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകളും സാനിറ്ററി പാഡുകളും പ്രത്യേകിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലഭ്യമാക്കുക, പിസി-പിഎന്‍ഡിറ്റി നിയമത്തെക്കുറിച്ചുള്ള അവബോധം.

ബോധവല്‍ക്കരണ പ്രചരണങ്ങളും സാമൂഹിക ഇടപെടലുകളും
ദേശീയ പെണ്‍കുട്ടികളുടെ ദിനം (എന്‍ജിസിഡി) എല്ലാ വര്‍ഷവും ജനുവരി 24-നു പ്രചരണങ്ങള്‍, ശില്‍പശാലകള്‍, സര്‍ഗാത്മക മത്സരങ്ങള്‍ എന്നിവയോടെ ആഘോഷിക്കുന്നു. രാജ്യത്തിന്റെ സ്ത്രീശക്തി അല്ലെങ്കില്‍ നാരീശക്തി ആഘോഷിക്കാന്‍ 150 സിആര്‍പിഎഫ് വനിതാ ബൈക്കര്‍മാരുടെ കൂട്ടായ്മയായ 'യശസ്വിനി' എന്ന ക്രോസ്-കണ്‍ട്രി ബൈക്ക് പര്യവേഷണം. പെണ്‍കുട്ടികളെ സമഗ്രമായി ശാക്തീകരിക്കുന്നതിന് ആര്‍ത്തവ ശുചിത്വം, സ്വയം പ്രതിരോധം, ലിംഗ സമത്വം എന്നിവയില്‍ ശ്രദ്ധയൂന്നല്‍. ശുചിത്വ കിറ്റ് വിതരണത്തോടൊപ്പം ആര്‍ത്തവ ശുചിത്വ ശില്‍പശാലകള്‍ തുടങ്ങിയ സാമൂഹിക ബോധവല്‍ക്കരണ പരിപാടികള്‍ നടന്നു.

ഉപസംഹാരം
ബേട്ടി ബച്ചാവോ ബേട്ടി പഠാവോ (ബിബിബിപി) പദ്ധതി ഇന്ത്യയിലെ പെണ്‍കുട്ടികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതില്‍ ഗണ്യമായ പുരോഗതി കൈവരിച്ചു. ജനനസമയത്ത് ലിംഗാനുപാതം മെച്ചപ്പെടുത്താനും വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം വര്‍ദ്ധിപ്പിക്കാനും ആരോഗ്യ സംരക്ഷണം വിപുലീകരിക്കാനും സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തെ പിന്തുണയ്ക്കാനും ഇത് സഹായിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, എന്‍ജിഒകള്‍, പ്രാദേശിക സമൂഹങ്ങള്‍ എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിലൂടെ, ഓരോ പെണ്‍കുട്ടിക്കും പരിഗണന നല്‍കുന്നതിലും സുരക്ഷ ഉറപ്പാക്കുന്നതിലും ഈ പദ്ധതി ശക്തമായ അടിത്തറ സൃഷ്ടിച്ചു. ബിബിബിപി അതിന്റെ രണ്ടാം ദശകത്തിലേക്ക് കടക്കുമ്പോള്‍, ഉള്‍ച്ചേര്‍ക്കുന്ന നയങ്ങള്‍, മികച്ച രീതിയില്‍ നടപ്പാക്കല്‍, സജീവമായ സാമൂഹിക പങ്കാളിത്തം എന്നിവയിലൂടെ ദീര്‍ഘകാല മാറ്റങ്ങള്‍ വരുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് ലിംഗസമത്വത്തിലും ശാക്തീകരണത്തിലും തുടര്‍ച്ചയായ പുരോഗതി ഉറപ്പാക്കും.

റഫറന്‍സുകള്‍
https://x.com/narendramodi/status/1485499764028297217
https://wcd.gov.in/documents/uploaded/1732020683.pdf
https://wcd.gov.in/documents/uploaded/Mission%20Shakti%20Guidelines%20for%20implementation%20during%2015th%20Finance%20Commission%20period%202021-22%20to%202025-26_0.pdf
https://wcd.gov.in/women/beti-bachao-beti-padhao
https://pib.gov.in/PressReleaseIframePage.aspx?PRID=2080711
https://static.pib.gov.in/WriteReadData/userfiles/file/FAQ-BetiBachao,BetiPadhaoYojanaI3K2.pdf (0.58 MB, Format: PDF)
https://pib.gov.in/PressReleaseIframePage.aspx?PRID=1691725
https://wcd.gov.in/images/uploaded/1710061539_9xKA1jy6eB.pdf

 

Click here to see in PDF:

NK


(Release ID: 2095186) Visitor Counter : 34


Read this release in: English , Urdu , Hindi , Gujarati