രാഷ്ട്രപതിയുടെ കാര്യാലയം
ഇന്ത്യന്‍ ഡിഫന്‍സ് അക്കൗണ്ട്‌സ് സര്‍വീസ്, ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍ സര്‍വ്വീസ് പ്രൊബേഷണര്‍മാര്‍ രാഷ്ട്രപതിയെ സന്ദര്‍ശിച്ചു
Posted On:
22 JAN 2025 1:49PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 22 ജനുവരി 2025
ഇന്ത്യന്‍ ഡിഫന്‍സ് അക്കൗണ്ട്‌സ് സര്‍വീസ്, ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍ സര്‍വ്വീസ് പ്രൊബേഷണര്‍മാരുടെ സംഘം ഇന്ന് (ജനുവരി 22, 2025) രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ചു.
ഇന്ത്യയുടെ വികസന യാത്രയിലെ പരിവര്‍ത്തനത്തിന്റെ ഘട്ടത്തിലാണ് അവര്‍ അവരുടെ സേവനത്തില്‍ ചേരുന്നതെന്ന് പ്രൊബേഷണര്‍മാരെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. വളര്‍ന്നുവരുന്ന സാങ്കേതിക വിദ്യകളുടെ കൂടിച്ചേരല്‍, വിവരവിനിമയത്തിന്റെ ദ്രുതഗതിയിലുള്ള വ്യാപനം, ആഗോള രംഗത്തെ മാറ്റം എന്നിവ സങ്കീര്‍ണ്ണമെങ്കിലും ആവേശകരമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. ഇന്ത്യയുടെ സമഗ്രവികസനത്തിനും ആഗോളതലത്തില്‍ കൂടുതല്‍ മത്സരാധിഷ്ഠിതമാക്കുന്നതിനും ഉദ്യോഗസ്ഥരുടെ പങ്ക് നിര്‍ണ്ണായകമാണെന്ന് അവര്‍ പറഞ്ഞു. തങ്ങളുടെ കടമകള്‍ നിര്‍വ്വഹിക്കുമ്പോള്‍ പൗരകേന്ദ്രിത സമീപനം സ്വീകരിക്കാനും പ്രോത്സാഹിപ്പിക്കാനും രാഷ്‌ട്രപതി ഉപദേശിച്ചു. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ സമൂഹത്തില്‍ നിരാലംബരും അധഃസ്‌ഥിതരുമായവരുടെ ആവശ്യങ്ങളും അഭിലാഷങ്ങളും മനസില്‍ കാണണം. അവരുടെ ചിന്തകളും തീരുമാനങ്ങളും പ്രവൃത്തികളും രാജ്യത്തിന്റെ മുന്നോട്ടുള്ള യാത്രയെ കാര്യമായി സ്വാധീനിക്കും.
ഡിഫന്‍സ് സര്‍വ്വീസ് ഓഫീസര്‍മാരെ അഭിസംബോധന ചെയ്തുകൊണ്ടു , നമ്മുടെ രാജ്യത്തിന്റെ സായുധ സേനയുടെ സാമ്പത്തിക കാര്യങ്ങള്‍ നിരീക്ഷിക്കുന്നതില്‍ അവര്‍ക്കു നിര്‍ണ്ണായക പങ്കാണു വഹിക്കാനുള്ളതെന്നു രാഷ്ട്രപതി പറഞ്ഞു. സുഗമമായ സാമ്പത്തിക നിർവഹണം ഉറപ്പാക്കുക, ഉത്തരവാദിത്ത സംസ്‌കാരം വളര്‍ത്തുക, സുതാര്യതയുടെ കാര്യത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുക എന്നിവ അവരുടെ ചുതമലകളില്‍ ഉള്‍പ്പെടുന്നു. ഓഡിറ്റിംഗ്, അക്കൗണ്ടിംഗ് പ്രക്രിയകള്‍ കാര്യക്ഷമമാക്കുന്നതിന് അത്യാധുനിക സാങ്കേതിക വിദ്യകളും നൂതനരീതികളും പ്രയോജനപ്പെടുത്താന്‍ അവര്‍ ഉദ്‌ബോധിപ്പിച്ചു. തങ്ങളുടെ ജോലി അങ്ങേയറ്റം അര്‍പ്പണബോധത്തോടെ നിര്‍വഹിക്കുന്നതിലൂടെ, നമ്മുടെ സായുധ സേനയുടെ സാമ്പത്തിക നിർവഹണം ശക്തിപ്പെടുത്തുക മാത്രമല്ല, രാജ്യത്തിന്റെ സുരക്ഷയ്ക്കും സമൃദ്ധിക്കും അവര്‍ ഗണ്യമായ സംഭാവന നല്‍കുക കൂടിയാണ് ചെയ്യുന്നതെന്ന് രാഷ്‌ട്രപതി പറഞ്ഞു.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി, മൊബൈല്‍ ഫോണുകള്‍, അതിവേഗ ഇന്റെര്‍നെറ്റ് ശൃംഖല എന്നിവയുടെ ആവിര്‍ഭാവത്തോടെ മുന്നേറുന്ന ടെലികോം പരിവര്‍ത്തനത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ചുവെന്ന് ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍സ് സര്‍വ്വീസ് ഓഫീസര്‍മാരെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. ഈ വിപ്ലവം ഇന്ത്യയുടെ വിശാലമായ ഡിജിറ്റല്‍ സാധ്യതകളെ തുറന്നുകാട്ടി. ടെലികോം അടിസ്ഥാന സൗകര്യങ്ങള്‍ വഴി ഡിജിറ്റല്‍ കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നതിലൂടെ, ഐടിഎസ് ഉദ്യോഗസ്ഥര്‍ക്ക്, സാങ്കേതികവിദ്യ ഉപയോഗിച്ച് പൗരന്മാരെ ശാക്തീകരിക്കുകയും മൊത്തത്തിലുള്ള ജീവിത നിലവാരം ഉയര്‍ത്തുകയും ചെയ്ത് രാജ്യത്തിന്റെ സമഗ്രമായ വികസനം സാദ്ധ്യമാക്കുന്നതിനു സഹായിക്കാനാകും. ടെലികമ്മ്യൂണിക്കേഷന്‍ ശൃംഖലയുടെ സുരക്ഷയും ഭദ്രതയും ഉറപ്പാക്കാന്‍ ടെലികോം മേഖലയിലെ ഗവേഷണത്തിലും വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവര്‍ അവരോട് അഭ്യര്‍ത്ഥിച്ചു.
*****
(Release ID: 2095107)
Visitor Counter : 23