രാഷ്ട്രപതിയുടെ കാര്യാലയം
അമൃത് ഉദ്യാനം ഫെബ്രുവരി 2 മുതൽ പൊതുജനങ്ങൾക്കായി തുറക്കും
Posted On:
21 JAN 2025 11:55AM by PIB Thiruvananthpuram
ന്യൂ ഡൽഹി: 21 ജനുവരി 2025
രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാനം 2025 ഫെബ്രുവരി 2 മുതൽ മാർച്ച് 30 വരെ പൊതുജനങ്ങൾക്കായി തുറക്കും. അറ്റകുറ്റപ്പണികൾക്കായുള്ള ദിവസമായ തിങ്കളാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസവും രാവിലെ 10 മുതൽ വൈകിട്ട് 6 വരെ ആളുകൾക്ക് ഉദ്യാനം സന്ദർശിക്കാം.
ഫെബ്രുവരി 5 (ഡൽഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ), ഫെബ്രുവരി 20, 21 (രാഷ്ട്രപതി ഭവനിലെ സന്ദർശക സമ്മേളനം ), മാർച്ച് 14
(ഹോളി ) എന്നിവ പ്രമാണിച്ച് ഉദ്യാനം അടച്ചിടുന്നതായിരിക്കും.
നോർത്ത് അവന്യൂ രാഷ്ട്രപതി ഭവനുമായി ചേരുന്ന സ്ഥലത്തിന് സമീപമുള്ള രാഷ്ട്രപതിയുടെ എസ്റ്റേറ്റിൻ്റെ ഗേറ്റ് നമ്പർ 35 വഴിയാണ് എല്ലാ സന്ദർശകരും പ്രവേശിക്കേണ്ടതും പുറത്തേക്കു പോവേണ്ടതും . സന്ദർശകരുടെ സൗകര്യാർത്ഥം സെൻട്രൽ സെക്രട്ടേറിയറ്റ് മെട്രോ സ്റ്റേഷനിൽ നിന്ന് ഗേറ്റ് നമ്പർ 35 ലേക്ക് ഷട്ടിൽ ബസ് സർവീസ് രാവിലെ 9.30 നും വൈകുന്നേരം 6.00 നും ഇടയിൽ ഓരോ 30 മിനിറ്റിലും ലഭ്യമാകും.
ഇനിപ്പറയുന്ന ദിവസങ്ങളിൽ പ്രത്യേക വിഭാഗങ്ങൾക്കായി അമൃത് ഉദ്യാനം തുറന്നിരിക്കും:
∙ മാർച്ച് 26 - ഭിന്നശേഷിയുള്ളവർക്കായി
∙ മാർച്ച് 27 – പ്രതിരോധം, അർധസൈനിക വിഭാഗം, പൊലീസ് സേനകൾ
∙ മാർച്ച് 28 - സ്ത്രീകൾക്കും ഗോത്ര വർഗ സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങൾക്കും
∙ മാർച്ച് 29 – മുതിർന്ന പൗരന്മാർക്ക്
ബുക്കിംഗും പൂന്തോട്ടത്തിലേക്കുള്ള പ്രവേശനവും സൗജന്യമാണ്. https://visit.rashtrapatibhavan.gov.in/ എന്ന വെബ്‌സൈറ്റിൽ ബുക്കിംഗ് നടത്താം. വാക്ക്-ഇൻ പ്രവേശനവും ലഭ്യമാണ്.
2025 മാർച്ച് 6 മുതൽ 9 വരെ അമൃത് ഉദ്യാനത്തിൻ്റെ ഭാഗമായി വിവിധതാ കാ അമൃത് മഹോത്സവവും രാഷ്ട്രപതി ഭവനിൽ സംഘടിപ്പിക്കും. ഈ വർഷത്തെ മഹോത്സവം ദക്ഷിണേന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും അതുല്യമായ പാരമ്പര്യവും പ്രദർശിപ്പിക്കും.
SKY
(Release ID: 2094716)
Visitor Counter : 34