പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
ഉദ്യോഗസ്ഥ & പരിശീലന വകുപ്പിന്റെ (DoPT) 2024-ലെ സുപ്രധാന സംരംഭങ്ങളുടെയും നേട്ടങ്ങളുടെയും സമഗ്ര അവലോകനം
Posted On:
17 JAN 2025 6:26PM by PIB Thiruvananthpuram
2024-ൽ ഉദ്യോഗസ്ഥ & പരിശീലന വകുപ്പ് (DoPT) ഭരണം, ശേഷി വികസനം , ക്ഷേമ പ്രവർത്തനങ്ങൾ എന്നിവയിൽ ഗണ്യമായ പുരോഗതി കൈവരിച്ചു. വകുപ്പിന്റെ കഴിഞ്ഞ വർഷത്തെ സംരംഭങ്ങളും നേട്ടങ്ങളും ഈ കുറിപ്പിൽ പരാമർശിക്കുന്നു
1. റോസ്ഗർ മേളകൾ: യുവാക്കളെ ശാക്തീകരിക്കുന്നു
2022 ഒക്ടോബർ 22-ന് ആരംഭിച്ച റോസ്ഗർ മേള സംരംഭം 2024-ലും തുടർന്നു . 2024 ഫെബ്രുവരി ആയപ്പോഴേക്കും 45-50 നഗരങ്ങളിലായി 14 റോസ്ഗർ മേളകൾ നടന്നു, ലക്ഷക്കണക്കിന് യുവാക്കൾക്ക് വിവിധ ഗവണ്മെന്റ് തസ്തികകളിലേക്ക് നിയമന കത്തുകൾ ലഭിച്ചു.
പ്രധാന സവിശേഷതകൾ:
വിപുലമായ വ്യാപ്തി: ലക്ഷക്കണക്കിന് പുതിയ നിയമനങ്ങൾക്ക് വഴിയൊരുക്കി ഒന്നിലധികം റോസ്ഗർ മേളകൾ സംഘടിപ്പിച്ചു.
മെച്ചപ്പെടുത്തിയ പരിശീലനം: iGOT കർമ്മയോഗി പ്ലാറ്റ്‌ഫോമിലെ “കർമയോഗി പ്രരംഭ്” മൊഡ്യൂളിലൂടെ പുതിയ ജീവനക്കാർക്ക് പരിശീലനം ലഭിച്ചു.
ഉൾപ്പെട്ട മന്ത്രാലയങ്ങൾ: ആഭ്യന്തരം, ധനകാര്യ സേവനങ്ങൾ, തപാൽ, ആരോഗ്യം, കുടുംബക്ഷേമം തുടങ്ങിയ മന്ത്രാലയങ്ങളിൽ നിയമനം
2.പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) നിയമങ്ങൾ, 2024
2024-ൽ സ്ഥാപിതമായ പൊതു പരീക്ഷാ (അന്യായ മാർഗങ്ങൾ തടയൽ) നിയമവും പ്രവർത്തന നിയമങ്ങളും പരീക്ഷാ വിശ്വാസ്യത നിലനിർത്താൻ ലക്ഷ്യമിടുന്നു.
പ്രധാന വ്യവസ്ഥകൾ:
ദുരുപയോഗത്തിനെതിരെയുള്ള പ്രതിരോധം: കുറ്റകൃത്യങ്ങൾ അറസ്റ്റ് ചെയ്യപ്പെടാവുന്നതും ജാമ്യം ലഭിക്കാത്തതും മധ്യസ്ഥതയിൽ പരിഹരിക്കപ്പെടാൻ കഴിയാത്തതുമാണ്.
കർശനമായ ശിക്ഷകൾ: 10 വർഷം വരെ തടവ്, ഒരു കോടി രൂപ വരെ പിഴ, സംഘടിത കുറ്റകൃത്യങ്ങൾക്ക് അധിക പിഴകൾ.
ശക്തമാക്കിയ നിരീക്ഷണം: ദുരുപയോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും തടയുന്നതിനുമുള്ള സംവിധാനങ്ങൾ നടപ്പിലാക്കി.
ഡിജിറ്റൽ പരീക്ഷകൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ: അടിസ്ഥാന സൗകര്യങ്ങൾ, സുരക്ഷ, കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾക്കുള്ള നടപടിക്രമങ്ങൾ എന്നിവയ്ക്കുള്ള മാനദണ്ഡങ്ങൾ നിശ്ചയിച്ചു.
3. ഡെപ്യൂട്ടേഷൻ വഴിയുള്ള നിയമനത്തിലെ പരിഷ്കാരങ്ങൾ
1958-ലെ യുപിഎസ്‌സി (കൺസൾട്ടേഷനിൽ നിന്ന് ഒഴിവാക്കൽ) ചട്ടങ്ങളിലെ ഭേദഗതി, ഗ്രൂപ്പ് 'എ', 'ബി' തസ്തികകളിലേക്ക് ലെവൽ 13 എ വരെ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും അധികാരം നൽകി.
നേടിയ ലക്ഷ്യങ്ങൾ:
•അന്യത്ര സേവനം/ ഡെപ്യൂട്ടേഷൻ നിയമനങ്ങൾക്കുള്ള സമയം കുറച്ചു.
•ജീവനക്കാരുടെ ഒഴിവുകൾ കാര്യക്ഷമമായി പരിഹരിക്കാൻ മന്ത്രാലയങ്ങൾക്ക് അധികാരം നൽകി.
•പ്രധാന ഭരണ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ യുപിഎസ്‌സിയെ അനുവദിച്ചു.
4. ബാക്ക്‌ലോഗ് ഒഴിവുകളും ഉൾപ്പെടുത്തലും പരിഹരിക്കൽ
2016-2023 കാലയളവിൽ എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങൾക്കായി സംവരണം ചെയ്ത 4 ലക്ഷത്തിലധികം ബാക്ക്‌ലോഗ് ഒഴിവുകൾ നികത്തി. എസ്‌സി, എസ്ടി പ്രാതിനിധ്യം നിശ്ചിത പരിധിയിൽ പൂർത്തിയാക്കി.കഴിഞ്ഞ ദശകത്തിൽ നേരിട്ടുള്ള നിയമനത്തിൽ ഒബിസി പ്രാതിനിധ്യം 27% കവിഞ്ഞു.
5.ഇ-എച്ച്ആർഎംഎസ് 2.0 ലെ പുരോഗതി
193 സ്ഥാപനങ്ങളിലായി 4.6 ലക്ഷത്തിലധികം ജീവനക്കാരിൽ ഇ-എച്ച്ആർഎംഎസ് 2.0 പ്ലാറ്റ്‌ഫോം എത്തി.
പ്രധാന വികസനങ്ങൾ:
പുതിയ സവിശേഷതകൾ: •റീഇംബേഴ്‌സ്‌മെന്റുകൾ, ക്ലെയിമുകൾ, കരിയർ മാനേജ്‌മെന്റ് എന്നിവയ്‌ക്കായുള്ള മെച്ചപ്പെട്ട പ്രവർത്തനങ്ങൾ.
•ഭവിഷ്യ പോർട്ടലുമായുള്ള സംയോജനം: ലളിതമായ പെൻഷൻ നടപടിക്രമങ്ങൾ.
•ഉയർന്ന ഉപയോഗം: 13.45 ലക്ഷത്തിലധികം അവധി അഭ്യർത്ഥനകളും 66,663 റീഇംബേഴ്‌സ്‌മെന്റ് ക്ലെയിമുകളും നടപടി പൂർത്തിയാക്കി .
•മൊബൈൽ പ്രവേശനക്ഷമത : മൊബൈൽ ആപ്പിന്റെ ബീറ്റാ ടെസ്റ്റിംഗ് പൂർത്തിയായി.
6. മിഷൻ കർമ്മയോഗി വികസനം
ചുമതലഅധിഷ്ഠിത ശേഷി വികസനത്തിൽ iGOT കർമ്മയോഗി പ്ലാറ്റ്‌ഫോം കേന്ദ്രബിന്ദുവായി തുടർന്നു.
2024 നേട്ടങ്ങൾ:
വിപുലീകരണം : 73.6 ലക്ഷം ജീവനക്കാരെ ഉൾപ്പെടുത്തി, 2.25 കോടി കോഴ്‌സുകൾ പൂർത്തിയായി.
നൂതന സവിശേഷതകൾ: സംയോജിത പഠനം, കർമ്മ പോയിന്റുകൾ, തത്സമയ കഴിവ് നിരീക്ഷണം എന്നിവ അവതരിപ്പിച്ചു.
അംഗീകാരം: ഗവൺമെന്റ് പ്രോസസ് റീ-എഞ്ചിനീയറിംഗിനുള്ള രജത പുരസ്‌കാരം ലഭിച്ചു.
7. സിഎസ്ടിഐകളിലെ മികവിന്റെ കേന്ദ്രങ്ങൾ (CoEs)
ഭരണവും നയരൂപീകരണവും മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക മേഖലകളിൽ മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പ്രസിദ്ധീകരിച്ചു.
8. അവധി, ക്ഷേമനയങ്ങൾ
വാടക ഗർഭധാരണത്തിലൂടെ കുട്ടികൾ ജനിക്കുന്ന, ജീവനക്കാരായ മാതാപിതാക്കളുടെ അവധി ഉൾപ്പെടെ വിപുലീകൃത അവധി വ്യവസ്ഥകൾ, ജമ്മു & കശ്മീരിലെ വിദ്യാഭ്യാസ അലവൻസുകൾക്കുള്ള വ്യക്തമായ നിയമങ്ങൾ, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളുള്ള ജീവനക്കാർക്കുള്ള ശിശു സംരക്ഷണ അവധി ഉദാരവൽക്കരിക്കൽ എന്നിവയിലൂടെ നയങ്ങൾ മെച്ചപ്പെടുത്തി.
9. പ്രിൻസിപ്പൽ സെക്രട്ടറിമാരുടെ വാർഷിക സമ്മേളനം
2024 നവംബർ 25 ന് നടന്ന വാർഷിക സമ്മേളനം ഡെപ്യൂട്ടേഷൻ പരിപാലനം , കേഡർ പരിപാലനം, റിക്രൂട്ട്മെന്റ്, പരിശീലന പ്രശ്നങ്ങൾ എന്നിവ അഭിസംബോധന ചെയ്തു.
10. സദ്ഭരണ ദിന സംരംഭങ്ങൾ
2024 ഡിസംബർ 25 ന്, പുതിയ iGOT ഡാഷ്‌ബോർഡ് ആരംഭിക്കുകയും പ്ലാറ്റ്‌ഫോമിൽ 1600-ാമത് കോഴ്‌സ് ആഘോഷിക്കുകയും ചെയ്തു. വികസിത് പഞ്ചായത്ത് സംരംഭങ്ങൾ വിവിധ സംസ്ഥാനങ്ങളിലെ പഞ്ചായത്തിരാജ് സ്ഥാപനങ്ങളെ മെച്ചപ്പെടുത്തി.
11. അസിസ്റ്റന്റ് സെക്രട്ടറിമാരുടെ പ്രോഗ്രാം
2024 മെയ് 20 മുതൽ ജൂലൈ 12 വരെ നടന്ന പരിപാടിയിൽ, കേന്ദ്ര ഗവണ്മെന്റ് പ്രവർത്തനങ്ങളെക്കുറിച്ച് യുവ ഐഎഎസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി.
12. കായിക, സാംസ്കാരിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കൽ
ബാഡ്മിന്റൺ, അത്‌ലറ്റിക്‌സ്, ടേബിൾ ടെന്നീസ്, ഭാരോദ്വഹനം, പവർലിഫ്റ്റിംഗ് എന്നിവയിൽ സി.സി.എസ്.സി.എസ്.എസ്.ബി വിവിധ ടൂർണമെന്റുകൾ സംഘടിപ്പിക്കുകയും ഒന്നിലധികം ഇനങ്ങളിൽ മികച്ച സ്ഥാനങ്ങൾ നേടുകയും ചെയ്തു.
13. CAT കേസ് തീർപ്പാക്കൽ കാര്യക്ഷമത
CAT കേസുകളുടെ തീർപ്പാക്കൽ നിരക്ക് 100% കവിഞ്ഞു, 2024-ൽ 35,450 കേസുകൾ തീർപ്പാക്കി.
14. PwBD-യുടെ ഏകീകൃത പ്രവർത്തന വർഗ്ഗീകരണം
2024 മുതൽ സിവിൽ സർവീസ് പരീക്ഷയിൽ ഭിന്നശേഷി ഉദ്യോഗാർത്ഥികൾക്ക് ഏകീകൃത വർഗ്ഗീകരണം അവതരിപ്പിച്ചു.
15. നയ വ്യക്തതകളും ഇളവുകളും
ജമ്മു & കശ്മീരിലെ ജീവനക്കാർക്കായി നയ ഭേദഗതികളും 1972-ലെ സി സി എസ് (അവധി ) നിയമങ്ങളിൽ അധിക വ്യവസ്ഥകളും വരുത്തി.
16. DoPT ജീവനക്കാരുടെ ശേഷി വികസനം
സൈബർ സുരക്ഷ, ചാറ്റ് GPT, RTI നിയമം, ഓഫീസ് ജോലിയിലെ ഹിന്ദി ഉപയോഗം എന്നിവയിൽ ശില്പശാലകളും പരിശീലനവും
17. കാര്യക്ഷമമായ പരാതി പരിഹാര സംവിധാനങ്ങൾ
വേഗത്തിലുള്ള പരിഹാരത്തിനും മെച്ചപ്പെട്ട നിരീക്ഷണത്തിനുമായി DoPT പരാതി പരിഹാര സംവിധാനങ്ങൾ ശക്തിപ്പെടുത്തി.
ഉപസംഹാരം
2024-ലെ DoPT-യുടെ നേട്ടങ്ങൾ സുതാര്യമായ ഭരണം, ഉൾക്കൊള്ളുന്ന നയങ്ങൾ, നൂതന ശേഷി വികസനം എന്നിവയ്ക്കുള്ള വകുപ്പിന്റെ പ്രതിബദ്ധത എടുത്തുകാണിക്കുന്നു. ഇത് കൂടുതൽ കാര്യക്ഷമവും പൗര കേന്ദ്രീകൃതവുമായ ഭരണത്തിന് ശക്തമായ അടിത്തറയിടുന്നു.
(Release ID: 2094453)
Visitor Counter : 11