രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

മഹാകുംഭം 2025: പ്രയാഗ്‌രാജിലെ സംഗമത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി പുണ്യസ്‌നാനം നടത്തി

ഭാരതീയതയുടെ സത്ത മനസ്സിലാക്കാൻ മഹാകുംഭ മേളയിലേക്ക് വരിക : ശ്രീ രാജ്‌നാഥ് സിംഗ്

Posted On: 18 JAN 2025 7:48PM by PIB Thiruvananthpuram
കേന്ദ്ര പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് 2025 ലെ മഹാകുംഭത്തിൽ പങ്കെടുക്കാൻ ഇന്ന് പ്രയാഗ്‌രാജിലെത്തി. ശ്രീ രാജ്‌നാഥ് സിങ്ങിനൊപ്പം രാജ്യസഭാ എംപി ശ്രീ സുധാൻഷു ത്രിവേദിയും ഉണ്ടായിരുന്നു. പ്രയാഗ്‌രാജിൽ എത്തിയ പ്രതിരോധ മന്ത്രി ആദ്യം ഗംഗ, യമുന, സരസ്വതി നദികളുടെ വിശുദ്ധ ത്രിവേണി സംഗമത്തിൽ സ്‌നാനം ചെയ്തു. തുടർന്ന് അദ്ദേഹം അക്ഷയ് വത്, പാതാൾപുരി, ബഡെ ഹനുമാൻ ക്ഷേത്രം എന്നിവ സന്ദർശിച്ചു, അതോടൊപ്പം മഹാകുംഭത്തിനുള്ള ഒരുക്കങ്ങൾ അവലോകനം ചെയ്തു.
 
 
ചടങ്ങിൽ വിശിഷ്ടാതിഥികൾ പവിത്രമായ ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്തു. ഇന്ന് പ്രയാഗ്‌രാജിലെ സംഗമത്തിൽ മുങ്ങിക്കുളിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമാണെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. ഭാരതീയതയുടെ ആത്മീയവും സാംസ്കാരികവുമായ മഹത്തായ ഉത്സവമാണിത്. ഇന്ത്യയെക്കുറിച്ചുള്ള സത്ത മനസ്സിലാക്കാൻ എല്ലാവരും മഹാകുംഭമേള സന്ദർശിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
 
****

(Release ID: 2094236) Visitor Counter : 10


Read this release in: Odia , English , Urdu , Hindi , Marathi