ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ നാളെ നടക്കുന്ന എൻ‌ഡി‌ആർ‌എഫിന്റെ 20-ാമത് സ്ഥാപക ദിനാഘോഷത്തിൽ കേന്ദ്ര ആഭ്യന്തര ,സഹകരണ വകുപ്പ് മന്ത്രി ശ്രീ അമിത് ഷാ മുഖ്യാതിഥിയായി പങ്കെടുക്കും

Posted On: 18 JAN 2025 5:23PM by PIB Thiruvananthpuram
2025 ജനുവരി 19 ഞായറാഴ്ച ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ നടക്കുന്ന ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻ‌ഡി‌ആർ‌എഫ്) 20-ാമത് സ്ഥാപക ദിനാഘോഷത്തിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ മുഖ്യാതിഥിയായി പങ്കെടുക്കും. ഈ അവസരത്തിൽ, 200 കോടിയിലധികം രൂപ മൂല്യം വരുന്ന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്യും .
 
 
 കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ഞായറാഴ്ച, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെ (എൻഐഡിഎം) ദക്ഷിണ മേഖല കാമ്പസ്, എൻഡിആർഎഫിന്റെ 10-ാം ബറ്റാലിയൻ കാമ്പസ്, സുപോളിലെ അടിയന്തര പ്രതികരണ കേന്ദ്രo (ആർആർസി- ഒമ്പതാം ബറ്റാലിയൻ) എന്നിവ ഉദ്ഘാടനം ചെയ്യും . പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ വീക്ഷണം @ 2047 പ്രകാരം, ഇന്ത്യയെ ദുരന്ത പ്രതിരോധശേഷിയുള്ളതാക്കുന്നതിനും രാജ്യത്തെ ദുരന്ത സാധ്യത കുറയ്ക്കൽ സംവിധാനം ശക്തിപ്പെടുത്തുന്നതിനും എൻഐഡിഎമ്മും എൻഡിആർഎഫും ഗണ്യമായ സംഭാവനകൾ നൽകുന്നു. മാനവശേഷി വികസനം, വിഭവശേഷി വികസനം, പരിശീലനം, ഗവേഷണം, രേഖകളുടെ സമാഹരണം , നയരൂപീകരണം എന്നിവയിൽ അവ നിർണായക പങ്ക് വഹിക്കുന്നു.
 
 
ഹൈദരാബാദിലെ നാഷണൽ പോലീസ് അക്കാദമിയിൽ (എൻ‌പി‌എ) പുതിയ ' സംയോജിത ഇൻഡോർ ഷൂട്ടിംഗ് റേഞ്ചിന്' ശ്രീ അമിത് ഷാ തറക്കല്ലിടും. ഐ‌പി‌എസ് പ്രൊബേഷണറി ഓഫീസർമാർക്ക് ഫയറിങ്ങിൽ  വിദഗ്ധ പരിശീലനം നൽകുന്നതിനാണ് ഈ കേന്ദ്രം. ഈ ' സംയോജിത ഇൻഡോർ ഷൂട്ടിംഗ് റേഞ്ച്' 50 മീറ്റർ നീളമുള്ളതും പത്ത് വ്യക്തികൾക്ക് ഒരേസമയം വെടിവയ്പ്പ് പരിശീലിക്കാൻ കഴിയുന്ന 10 വരികളുള്ളതുമായിരിക്കും. പൂർണ്ണമായും യന്ത്ര സംവിധാനം ഉള്ളതും സാങ്കേതികമായി നൂതനവുമായ ഷൂട്ടിംഗ് റേഞ്ച് എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായിരിക്കും. 27 കോടിരൂപ ചെലവിലാണ് ഇത് നിർമ്മിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യയുള്ള ഈ കേന്ദ്രം അന്താരാഷ്ട്ര നിലവാരത്തിന് അനുസൃതമായിരിക്കും. കൂടാതെ ഇത്,രാജ്യത്തെ മറ്റു പോലീസ് സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു സവിശേഷ സൗകര്യമായിരിക്കും.
 
കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുകhttps://pib.gov.in/PressReleasePage.aspx?PRID=2094041
 
 
 
SKY
 
 
 
****-
 
 

(Release ID: 2094176) Visitor Counter : 9