രാജ്യരക്ഷാ മന്ത്രാലയം
ആത്മനിർഭർ ഭാരത്: ഇന്ത്യൻ നാവികസേനയ്ക്ക് മീഡിയം-റേഞ്ച് സർഫസ്-ടു-എയർ മിസൈലുകൾക്കായി ബിഡിഎല്ലുമായി പ്രതിരോധ മന്ത്രാലയം 2,960 കോടി രൂപയുടെ കരാർ ഒപ്പിട്ടു
Posted On:
16 JAN 2025 12:21PM by PIB Thiruvananthpuram
ന്യൂ ഡൽഹി, ജനുവരി 2025
ഇന്ത്യൻ നാവികസേനയ്ക്കായി ഏകദേശം 2,960 കോടി രൂപ ചെലവിൽ മീഡിയം-റേഞ്ച് സർഫസ്-ടു-എയർ മിസൈലുകൾ (എംആർഎസ്എഎം) വിതരണം ചെയ്യുന്നതിനായി പ്രതിരോധ മന്ത്രാലയം ഭാരത് ഡൈനാമിക്സ് ലിമിറ്റഡുമായി (ബിഡിഎൽ) കരാർ ഒപ്പിട്ടു. 2025 ജനുവരി 16 ന് ന്യൂഡൽഹിയിൽ പ്രതിരോധ സെക്രട്ടറി ശ്രീ രാജേഷ് കുമാർ സിങ്ങിന്റെ സാന്നിധ്യത്തിലാണ് പ്രതിരോധ മന്ത്രാലയ, ബിഡിഎൽ ഉദ്യോഗസ്ഥർ കരാർ ഒപ്പിട്ടത്.
എംആർഎസ്എഎം സംവിധാനം ഒരു "സ്റ്റാൻഡേർഡ് ഫിറ്റ്" ആയതിനാൽ ഒന്നിലധികം ഇന്ത്യൻ നാവിക കപ്പലുകളിൽ ഇത് ഘടിപ്പിക്കാൻ സാധിക്കും. ഭാവിയിൽ ഏറ്റെടുക്കാൻ പദ്ധതിയിട്ടിരിക്കുന്ന മിക്ക പ്ലാറ്റ്‌ഫോമുകളിലും ഇത് ഘടിപ്പിക്കാൻ പദ്ധതിയുണ്ട്. ഇന്ത്യയുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും നൂതന സൈനിക സാങ്കേതികവിദ്യ തദ്ദേശീയമാക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളിൽ ഈ കരാർ ഒരു നിർണായക നാഴികക്കല്ലാണ്.
'ആത്മനിർഭർ ഭാരത്' എന്ന ആശയത്തിന് ഊന്നൽ നൽകിക്കൊണ്ട്, തദ്ദേശീയമായി നിർമ്മിച്ച 'ഇന്ത്യൻ സാമഗ്രികൾ വാങ്ങുക' (Buy Indian) വിഭാഗത്തിൽ ബിഡിഎൽ ആയിരിക്കും മിസൈലുകൾ വിതരണം ചെയ്യുന്നത്. വിവിധ സൂക്ഷ്മ-ചെറുകിട-ഇടത്തര സംരംഭങ്ങളിൽ ഉൾപ്പെടെ പ്രതിരോധ വ്യവസായത്തിൽ ഏകദേശം 3.5 ലക്ഷം തൊഴിൽ ദിനങ്ങൾ ഈ കരാർ സൃഷ്ടിക്കും.
(Release ID: 2093355)
Visitor Counter : 34