ഉപരാഷ്ട്രപതിയുടെ കാര്യാലയം
നമ്മുടെ രാജ്യത്ത് ചോദ്യങ്ങൾ ചോദിക്കാതെ തന്നെ വളരെ വേഗത്തിൽ നാം ആരാധനാമൂർത്തികളാക്കുകയും പ്രതീകവൽക്കരിക്കുകയും ചെയ്യുന്നു - ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ
Posted On:
12 JAN 2025 1:40PM by PIB Thiruvananthpuram
“മനുഷ്യവിഭവശേഷിയുടെ അനിവാര്യത ഒരു മിഥ്യയാണ്. " നിങ്ങൾ ഇല്ലാതെ പ്രവർത്തനങ്ങൾ ഒന്നും നടക്കില്ല" എന്ന ആശയം സത്യമല്ല. ദൈവം നിങ്ങളുടെ ആയുസ്സിന്റെ പരിധി നിശ്ചയിച്ചിട്ടുണ്ട്. അതിനാൽ, നിങ്ങൾക്ക് അനിവാര്യർ ആവാൻ കഴിയില്ല എന്ന് അദ്ദേഹം തീരുമാനിച്ചിട്ടുണ്ട് ". ഉപരാഷ്ട്രപതി പറഞ്ഞു
സ്വയം വിശ്വസിക്കാൻ യുവാക്കളോട് ആഹ്വാനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു, “... ഒരു കാപട്യക്കാരനോ കപടവിശ്വാസിയോ ആകാനുള്ള ത്വര ഒരിക്കലും ഉണ്ടാകരുത്. നമ്മൾ ചിന്തിക്കുന്ന രീതിയെ നാം വിലമതിക്കണം. എപ്പോഴും മറ്റേ കാഴ്ചപ്പാട് ശ്രദ്ധിക്കുക. നിങ്ങൾ മാത്രമാണ് ശരിയെന്ന് കരുതി വിധിക്കരുത്.”
ഗുരുഗ്രാമിൽ നടന്ന മാസ്റ്റേഴ്‌സ് യൂണിയന്റെ നാലാമത് ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി വിദ്യാർത്ഥികളെയും അധ്യാപകരെയും അദ്ദേഹം അഭിസംബോധന ചെയ്തു . "നാം വളരെ വേഗത്തിൽ ആരാധനാപാത്രങ്ങളാക്കുകയും പ്രതീകവൽക്കരിക്കുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് അദ്ദേഹം ഒരു മികച്ച അഭിഭാഷകൻ/ എന്തുകൊണ്ടാണ് അദ്ദേഹം ഒരു മികച്ച നേതാവ്/ എന്തുകൊണ്ടാണ് അദ്ദേഹം ഒരു മികച്ച ഡോക്ടർ/ എന്തുകൊണ്ടാണ് അദ്ദേഹം ഒരു മികച്ച പത്രപ്രവർത്തകനായത് എന്ന് നാം ഒരിക്കലും ചോദിക്കുന്നില്ല. അങ്ങനെയാണെന്ന് നാം അനുമാനിക്കുന്നു…. നിങ്ങൾ ചോദ്യങ്ങൾ ചോദിക്കണം, എന്തുകൊണ്ട്?... ഫ്യൂഡൽ പ്രഭുക്കന്മാർ ഭരിച്ചിരുന്നതുപോലെ,ബിസിനസ്സ് കുടുംബങ്ങളും അവരുടെ ശക്തികേന്ദ്രങ്ങളും ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. അവർ മാത്രമേ അക്കാലത്ത് ബിസിനസ് ചെയ്യുമായിരുന്നുള്ളൂ. ജനാധിപത്യം, രാഷ്ട്രീയത്തെ ജനാധിപത്യപരമാക്കി. ഇപ്പോൾ, നിങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക, വ്യാവസായിക, വാണിജ്യ, ബിസിനസ് മേഖലയെ ജനാധിപത്യവൽക്കരിക്കാൻ പോകുന്നു. ഇന്ന്, നിങ്ങൾ ഒരു വലിയ കുതിച്ചുചാട്ടം നടത്തുകയാണ് - എന്റെ വാക്കുകൾ ശ്രദ്ധിക്കുക, നിങ്ങൾക്ക് കുടുംബ പാരമ്പര്യം ആവശ്യമില്ല. കുടുംബനാമമോ കുടുംബ മൂലധനമോ ആവശ്യമില്ല, നിങ്ങൾക്ക് ഒരു ആശയം ഉണ്ടായാൽ മതി".
രാജ്യത്തിന്റെ ഉദ്യോഗസ്ഥ സംവിധാനത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് ശ്രീ ധൻഖർ ഇങ്ങനെ പറഞ്ഞു: "മനുഷ്യരാശിയുടെ ആറിലൊന്ന് ഭാഗവും വസിക്കുന്ന ഭാരതത്തിന് ലഭ്യമായ ഏറ്റവും വലിയ നേട്ടം അതിന്റെ ഉദ്യോഗസ്ഥ സംവിധാനമാണ്. ശരിയായ ചട്ടക്കൂടിൽ ശരിയായ ഭരണസംവിധാനത്തിന്റെ നേതൃത്വത്തിൽ, പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താതെ സൗകര്യമൊരുക്കുന്ന ഒരു ഭരണസംവിധാനത്തിന്റെ നേതൃത്വത്തിൽ ഏത് പരിവർത്തനവും കൊണ്ടുവരാൻ കഴിയുന്ന ഏറ്റവും മികച്ച മാനവ വിഭവശേഷി നമുക്കുണ്ട്."
കഴിഞ്ഞ ദശകത്തിലെ സാമ്പത്തിക വളർച്ചയെയും ജനങ്ങളുടെ പ്രതീക്ഷകളിലെ ഉയർച്ചയെയും പരാമർശിച്ചുകൊണ്ട് ശ്രീ ധൻഖർ പറഞ്ഞു, "10 വർഷത്തിനിടെ ജനങ്ങൾ രാജ്യത്തിന്റെ വളർച്ച അനുഭവിച്ചിട്ടുണ്ട്. 500 ദശലക്ഷം ആളുകൾ ബാങ്കിംഗ് മേഖലയിലേക്ക് പ്രവേശിക്കുന്നു, 170 ദശലക്ഷം പേർക്ക് പാചകവാതക സൗകര്യംലഭിക്കുന്നു, 120 ദശലക്ഷം വീടുകൾക്ക് ശുചിമുറികൾ ലഭിക്കുന്നു. നമ്മുടെ ഇന്ത്യ വളരെയധികം മാറിയിരിക്കുന്നു, എന്നെപ്പോലുള്ള ആളുകൾ ഒരിക്കലും സങ്കൽപ്പിച്ചിട്ടില്ലാത്തതോ സ്വപ്നം കണ്ടതോ ചിന്തിച്ചിട്ടില്ലാത്തതോ ആണിത് . നമ്മുടെ ഇന്ത്യ ഇന്ന് ലോകത്തിന് ഒരു മാതൃകയായി മാറിയിരിക്കുന്നു. കഴിഞ്ഞ ദശകത്തിൽ ലോകത്തിലെ ഒരു രാഷ്ട്രവും ഭാരതത്തെപ്പോലെ സ്ഥിരതയോടെ വളർന്നിട്ടില്ല.... ഇപ്പോൾ ജനങ്ങളുടെ പ്രതീക്ഷകൾ വളരെ ഉയർന്നതാണ്. ആ പ്രതീക്ഷകൾ തൃപ്തിപ്പെടുത്തേണ്ടതുണ്ട്. നിങ്ങൾ പരമ്പരാഗത രീതിയിൽ നിന്ന് മാറി ചിന്തിക്കണം." അദ്ദേഹം വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു.
"ഭരണത്തിന്റെ ഏറ്റവും സ്വാധീനമുള്ള പങ്കാളി നിങ്ങളാണ്. വളർച്ചയുടെ എഞ്ചിനുകളാണ് നിങ്ങൾ. 2047 ൽ ഭാരതം ഒരു വിക്സിത രാഷ്ട്രമാകണമെങ്കിൽ, വികസിത ഭാരതത്തിന്റെ വെല്ലുവിളികൾ തീവ്രമാണ്. നാം ഇതിനകം അഞ്ചാമത്തെ വലിയ ആഗോള സമ്പദ്‌വ്യവസ്ഥയാണ്….. പക്ഷേ വരുമാനം എട്ട് മടങ്ങ് ഉയരണം. അതൊരു വലിയ വെല്ലുവിളിയാണ്”, അദ്ദേഹം കൂട്ടിച്ചേർത്തു.
ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റി ചാൻസലർ ശ്രീ അശോക് കുമാർ മിത്തൽ, മാസ്റ്റേഴ്‌സ് യൂണിയൻ ഫൗണ്ടർ ശ്രീ പ്രതം മിത്തൽ, മാസ്റ്റേഴ്‌സ് യൂണിയൻ ബോർഡ് അംഗം ശ്രീ വിവേക് ഗംഭീർ, വിദ്യാർത്ഥികൾ, അധ്യാപകർ , മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
************************
(Release ID: 2092521)
Visitor Counter : 13