ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

സമഗ്ര വികസനത്തിനും സാമ്പത്തിക പരിവർത്തനത്തിനുമായി നിർമിതബുദ്ധിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കൈകോർത്ത് ഇന്ത്യ എഐയും മൈക്രോസോഫ്റ്റും

Posted On: 08 JAN 2025 4:47PM by PIB Thiruvananthpuram

ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷനു കീഴിലുള്ള സ്വതന്ത്ര വ്യാവസായിക ഡിവിഷനായ (ഐബിഡി) ഇന്ത്യഎഐ, ഇന്ത്യയിൽ നിർമിതബുദ്ധി (എഐ) സ്വീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി മൈക്രോസോഫ്റ്റുമായി ധാരണാപത്രം (എംഒയു) ഒപ്പുവച്ചു. തന്ത്രപരമായ ഈ പങ്കാളിത്തം ഇന്ത്യ എഐ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നതാണ്. 

സഹകരണത്തിന്റെ പ്രധാന സവിശേഷതകൾ ഇനിപ്പറയുന്നു:

•മൈക്രോസോഫ്റ്റ്, ഇന്ത്യ എ ഐ യുടെ പങ്കാളിത്തത്തോടെ, 2026-ഓടെ വിദ്യാർത്ഥികൾ, അധ്യാപകർ, ഡെവലപ്പർമാർ, ഗവണ്മെന്റ് ഉദ്യോഗസ്ഥർ, വനിതാ സംരംഭകർ എന്നിവരുൾപ്പെടെ 500,000 വ്യക്തികൾക്ക് വൈദഗ്ധ്യം നൽകുക.

• രണ്ടാംനിര,മൂന്നാംനിര നഗരങ്ങളിൽ എ ഐ നൂതനാശയം പ്രോത്സാഹിപ്പിക്കുന്നതിന് മികവിന്റെ കേന്ദ്രങ്ങളായി എ ഐ കാറ്റലിസ്റ്റുകൾസ്ഥാപിക്കും.ഹാക്കത്തോണുകൾ, കമ്മ്യൂണിറ്റി ബിൽഡിംഗ്, AI വിപണന കേന്ദ്രങ്ങൾ എന്നിവയിലൂടെ 100,000 എ ഐ ആശയ വിദഗ്ധരെയും ഡെവലപ്പർമാരെയും സജ്ജരാക്കുന്നതിനും ലക്ഷ്യമിടുന്നു.

• 20,000 അധ്യാപകരെ പരിശീലിപ്പിക്കുന്നതിനായി 10 സംസ്ഥാനങ്ങളിലെ 20 ദേശീയ നൈപുണ്യ പരിശീലന (NSTIs/NIELIT) കേന്ദ്രങ്ങളിൽ AI പ്രൊഡക്ടിവിറ്റി ലാബുകൾ സ്ഥാപിക്കും. 200 ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ (ITIs) അടിസ്ഥാന AI കോഴ്‌സുകൾ വഴി 100,000 വിദ്യാർത്ഥികളെ ശാക്തീകരിക്കും.

• മൈക്രോസോഫ്റ്റ് റിസർച്ചിൻ്റെ (MSR) വൈദഗ്ധ്യം പ്രയോജനപ്പെടുത്തി, നിർണായക മേഖലകൾക്കായി AI- പ്രാപ്തമാക്കിയ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക 

• മൈക്രോസോഫ്റ്റിൻ്റെ ഫൗണ്ടേഴ്‌സ് ഹബ് പ്രോഗ്രാം, ഇന്ത്യ എഐ മിഷൻ്റെ കീഴിലുള്ള 1,000 AI സ്റ്റാർട്ടപ്പുകൾക്ക് അസൂർ ക്രെഡിറ്റുകൾ, ബിസിനസ്സ് ഉറവിടങ്ങൾ, മാർഗനിർദ്ദേശങ്ങൾ എന്നിവയുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കും. ഇത് ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയിൽ നൂതനാശയവും വളർച്ചയും പ്രോത്സാഹിപ്പിക്കും.

• സാംസ്കാരികവും സാന്ദർഭികവുമായ പ്രസക്തി ഉറപ്പാക്കിക്കൊണ്ട് ഇന്ത്യയുടെ ഭാഷാ വൈവിധ്യവും തനത് ആവശ്യകതകളും അഭിസംബോധന ചെയ്യുന്നതിനായി ഇന്ത്യൻ ഭാഷാ പിന്തുണയോടെ അടിസ്ഥാന മാതൃകകൾ വികസിപ്പിക്കുക 

• ഡേറ്റാസെറ്റ് ക്യൂറേഷൻ, അനോട്ടേഷൻ , കൃത്രിമ ഡേറ്റാ നിർമ്മാണം എന്നിവയ്ക്കുള്ള ടൂളുകൾ ഉൾപ്പെടെ, കരുത്തുറ്റതും വിപുലവുമായ ഡേറ്റ സെറ്റ്് പ്ലാറ്റ്ഫോം നിർമ്മിക്കുന്നതിൽ ഇന്ത്യ AI-യെ പിന്തുണയ്ക്കുക 

• ഇന്ത്യയിൽ ഒരു AI സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് പിന്തുണ നൽകിക്കൊണ്ട് ഉത്തരവാദിത്വ AI വികസനത്തിനായി ചട്ടക്കൂടുകളും മാനദണ്ഡങ്ങളും സൃഷ്ടിക്കുന്നതിന് സഹകരിക്കുക.
 

AI ആപ്ലിക്കേഷനുകളിൽ ഇന്ത്യയെ മുൻനിരയിൽ എത്തിക്കാൻ ലക്ഷ്യമിടുന്നു
 
"എഐ ഉപയോഗിച്ച് ആപ്ലിക്കേഷനുകൾ നിർമ്മിക്കുന്നതിലെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇന്ത്യയെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ എഐ മിഷൻ, കേന്ദ്ര സര്ക്കാര് നടപ്പിലാക്കുന്നത്. ഈ തന്ത്രം വ്യവസായവുമായും അക്കാദമിയുമായും പങ്കാളിത്തം സ്ഥാപിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. - നൂതനാശയം, ഉത്തരവാദിത്വ പൂർണ്ണമായ എ ഐ വികസനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഇന്ത്യ എഐയുടെ പ്രധാന സ്തംഭങ്ങളുമായി മൈക്രോസോഫ്റ്റുമായുള്ള സഹകരണം ഒത്തുചേരുന്നു. AI മികവ് കേന്ദ്രങ്ങൾ വഴി നൂതനാശയം പ്രോത്സാഹിപ്പിക്കുക,500,000 വ്യക്തികളെ പരിശീലിപ്പിക്കുക, നിർണായക മേഖലകളിൽ AI-അധിഷ്ഠിത പരിഹാരങ്ങൾ കണ്ടെത്തുക എന്നിവയിലൂടെ, നാം ഇന്ത്യയുടെ എ ഐ ആവാസവ്യവസ്ഥയിൽ മുന്നേറുകയാണ്.


ഈ പങ്കാളിത്തം ശാക്തീകരണത്തിന് ഊന്നൽ നൽകുന്നു.ഈ മേഖലയിൽ പിന്നാക്കം നിൽക്കുന്ന സമൂഹങ്ങളെ ശാക്തീകരിക്കുക,ധാർമ്മിക AI സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുക, സാമ്പത്തിക വളർച്ചയെ നയിക്കാൻ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുക എന്നിവയിലൂടെ ഈ സഹകരണം എല്ലാവരുടെയും ഉൾപ്പെടുത്തൽ പ്രോത്സാഹിപ്പിക്കുന്നു. നിർമിത ബുദ്ധിയിൽ ഇന്ത്യയെ ആഗോള നേതൃസ്ഥാനത്തേക്ക് ഉയർത്തുന്നതിനും എല്ലാവർക്കും സുസ്ഥിരവും തുല്യവുമായ ഭാവി സൃഷ്ടിക്കുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്."-


ഇന്ത്യയ്‌ക്കുള്ള സഹകരണ നൂതനാശയത്തിന്റെ ശക്തി എടുത്തുകാണിച്ചുകൊണ്ട്, ഇന്ത്യ എഐ മിഷൻ സിഇഒ ശ്രീ അഭിഷേക് സിംഗ് പ്രസ്താവിച്ചു

 

‘എഐ-പ്രഥമ’ രാഷ്ട്രത്തിലേക്കുള്ള ഇന്ത്യയുടെ യാത്ര


“ഇന്ത്യയിൽ നിർമിതബുദ്ധിയും വളർന്നുവരുന്ന സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതിന് ‘ഇന്ത്യ എഐ’യുമായി ഒത്തുചേരുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു”വെന്നു മൈക്രോസോഫ്റ്റ് ഇന്ത്യ-ദക്ഷിണേഷ്യ പ്രസിഡന്റ് പുനീത് ചണ്ഡോക് പറഞ്ഞു. “എഐയിൽ പ്രഥമ രാഷ്ട്രമാകാനുള്ള യാത്രയിൽ ഇന്ത്യക്കൊപ്പം മുന്നോട്ടു നീങ്ങാനുള്ള മൈക്രോസോഫ്റ്റിന്റെ പ്രതിബദ്ധത ഈ സഹകരണം അടിവരയിടുന്നു. അഞ്ചുലക്ഷം പേർക്കു വൈദഗ്ധ്യം നൽകുന്നതിലൂടെയും നിർമി‌തബുദ്ധി മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നതിലൂടെയും നിർമിതബുദ്ധി പ്രൊഡക്റ്റിവിറ്റി ലാബുകൾ സ്ഥാപിക്കുന്നതിലൂടെയും നിർമിതബുദ്ധിയിലേക്കുള്ള പ്രവേശനം ജനാധിപത്യവൽക്കരിക്കാനും വിവിധ വിഭാഗങ്ങളെ ശാക്തീകരിക്കാനും നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കാനും ഞങ്ങൾ ലക്ഷ്യമിടുന്നു. പ്രത്യേകിച്ച് ‘ഇന്ത്യ എഐ’യുമായി ചേർന്ന്, നിർമിതബുദ്ധി സ്വീകാര്യത ത്വരിതപ്പെടുത്തുന്നതിനും ഏവർക്കും സുസ്ഥിരമായ ഭാവി സൃഷ്ടിക്കുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.”- അദ്ദേഹം പറഞ്ഞു.

സമഗ്ര വികസനത്തിനും സാമ്പത്തിക പരിവർത്തനത്തിനുമുള്ള നിർമി‌തബുദ്ധിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള ‘ഇന്ത്യ എഐ’യുടെയും മൈക്രോസോഫ്റ്റിന്റെയും പൊതുവായ കാഴ്ചപ്പാടിന് ഈ സഹകരണം അടിവരയിടുന്നു. വൈദഗ്ധ്യം, നൂതനാശയം, ഡേറ്റാസെറ്റുകൾ, ഉത്തരവാദിത്വത്തോടെയുള്ള നിർമിതബുദ്ധി സമ്പ്രദായങ്ങൾ എന്നിവയ്ക്കു മുൻഗണന നൽകുന്നതിലൂടെ, പൗരതലത്തിലുള്ള വെല്ലുവിളികളെ അഭിമുഖീകരിക്കാനും സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും ഇന്ത്യയിൽ കരുത്തുറ്റ നിർമിതബുദ്ധി‌ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാനും സഹകരണം ലക്ഷ്യമിടുന്നു. നൂതനാശയവും സ്വീകാര്യതയും മുന്നോട്ടുകൊണ്ടുപോകുന്നതിലൂടെ, സമഗ്രവും സുസ്ഥിരവുമായ വളർച്ചയെ നയിക്കുന്നതിനൊപ്പം, നിർമ‌ിതബുദ്ധിയിൽ ഇന്ത്യയെ ആഗോളതലത്തിൽ മുൻനിരയിലെത്തിക്കാനും ഈ സഹകരണം ശ്രമിക്കുന്നു.

*************


(Release ID: 2091502) Visitor Counter : 10