രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

രക്ഷാമന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ന്യൂഡൽഹിയിൽ മാലിദ്വീപ് പ്രതിരോധ മന്ത്രി മുഹമ്മദ് ഗസ്സൻ മൗമൂനുമായി കൂടിക്കാഴ്ച നടത്തി

Posted On: 08 JAN 2025 4:15PM by PIB Thiruvananthpuram
രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് 2025 ജനുവരി 08-ന് ന്യൂഡൽഹിയിൽ മാലിദ്വീപ് പ്രതിരോധ മന്ത്രി ശ്രീ മുഹമ്മദ് ഗസ്സൻ മൗമൂണുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ഉഭയകക്ഷി പ്രതിരോധ, സുരക്ഷാ സഹകരണത്തിൻ്റെ വിവിധ വശങ്ങൾ സമഗ്രമായി അവലോകനം ചെയ്യുകയും ചെയ്തു. ചർച്ചയിൽ, ഇന്ത്യ-മാലദ്വീപ് സമഗ്ര സാമ്പത്തിക, സമുദ്ര സുരക്ഷാ പങ്കാളിത്തത്തിനായുള്ള സംയുക്ത കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിൽ അടുത്ത് പ്രവർത്തിക്കാനുള്ള ഉറച്ച പ്രതിബദ്ധത ഇരുപക്ഷവും ഊട്ടിയുറപ്പിച്ചു.
 
ന്യൂഡൽഹിയുടെ 'അയൽപക്കത്തിന് ആദ്യം' നയത്തിനും  മേഖലയിലെ എല്ലാവർക്കും സുരക്ഷയും വളർച്ചയും (സാഗർ- Security and Growth for All in the Region (SAGAR) എന്ന ഇന്ത്യയുടെ നയത്തിന്നും  അനുസൃതമായി, ഇന്ത്യയുടെ  ദേശീയ മുൻഗണനകൾ അനുസരിച്ച്, പ്രതിരോധ പ്ലാറ്റ്‌ഫോമുകളും അതിൻ്റെ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ആസ്തികളും നൽകുന്നതുൾപ്പെടെ, പ്രതിരോധ സജ്ജീകരണത്തിനുള്ള കഴിവ് വർദ്ധനയിൽ മാലദ്വീപിനെ പിന്തുണയ്ക്കാനുള്ള ഇന്ത്യയുടെ സന്നദ്ധത രക്ഷാ മന്ത്രി ആവർത്തിച്ചു.
 
 മാലിദ്വീപിന് വേണ്ടിയുള്ള ‘'പ്രഥമ റെസ്‌പോണ്ടർ'  എന്ന നിലയിൽ ഇന്ത്യയുടെ ചരിത്രപരമായ പങ്കിനെ മന്ത്രി മൗമൂൺ അഭിനന്ദിച്ചു, കൂടാതെ പ്രതിരോധ, സുരക്ഷാ ഉദ്യോഗസ്ഥരുടെ ആധുനിക അടിസ്ഥാന സൗകര്യങ്ങളും പരിശീലനവും വർധിപ്പിക്കുന്നതിന്  മാലിദ്വീപിനെ  സഹായിച്ചതിന് ന്യൂഡൽഹിയോട്  നന്ദി പറഞ്ഞു. മാലിദ്വീപ് സർക്കാരിൻ്റെ അഭ്യർത്ഥന മാനിച്ച് ഇന്ത്യ പ്രതിരോധ ഉപകരണങ്ങളും സ്റ്റോറുകളും മാലിദ്വീപിന് കൈമാറി. 
 
ഇത് മന്ത്രി മൗമൂണിന്റെ ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനമാണ്. ഇരുവിഭാഗങ്ങളും തമ്മിലുള്ള ഉന്നതതല ഇടപെടലുകളുടെ ഭാഗമായാണ് സന്ദർശനം.ഇരു രാജ്യങ്ങളുടെയും ഇന്ത്യൻ മഹാസമുദ്ര മേഖലയുടെയും പരസ്പര പ്രയോജനത്തിനായി ഉഭയകക്ഷി പ്രതിരോധ, സുരക്ഷാ ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കാൻ ഇത് അവസരമൊരുക്കി.
 
***********************
 

 


(Release ID: 2091206) Visitor Counter : 19