ഗ്രാമീണ വികസന മന്ത്രാലയം
2024 വര്‍ഷാന്ത്യ അവലോകനം: ഗ്രാമവികസന വകുപ്പിന്റെ നേട്ടങ്ങള്‍
7,491.29 കോടി കേന്ദ്ര ഫണ്ട് ഉപയോഗിച്ച് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 196.30 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു
Posted On:
31 DEC 2024 12:52PM by PIB Thiruvananthpuram
ഗ്രാമീണമേഖലയിലെ കുടുംബങ്ങള്‍ക്ക് 100 ദിവസത്തെ ഉപജീവനമാര്‍ഗ്ഗം നല്‍കുക എന്നതാണ് പ്രഖ്യാപിത ലക്ഷ്യം മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ഗ്യാരന്റി പദ്ധതി (എം.ജി.എന്‍.ആര്‍ഇ.ജി.എ-തൊഴിലുറപ്പ് പദ്ധതി) കൈവരിച്ചു"
കേന്ദ്രം അനുവദിച്ച 77,491.29 കോടി രൂപ ഉപയോഗിച്ച് സൃഷ്ടിച്ച 196.30 കോടി തൊഴില്‍ ദിനങ്ങളിലൂടെ 61.29 ലക്ഷം പ്രവൃത്തികള്‍ പൂറത്തിയാക്കി.
- തൊഴിലിടങ്ങളിലെ ഹാജര്‍നില മനസിലാക്കാന്‍ ജിയോ ടാഗ് ചെയ്ത നാഷണല്‍ മൊബൈല്‍ മോണിറ്ററിംഗ് സേവനം (എന്‍.എം.എം.എസ്) നടപ്പാക്കി. നവംബര്‍ മാസത്തെ ആദ്യത്തെ ദ്വൈവാരത്തില്‍ 96%വും രണ്ടാം ദ്വൈവാരത്തില്‍ 93% ഹാജര്‍ ഇതിലൂടെയാണ് രേഖപ്പെടുത്തിയത്.
- ഉദ്യോഗസ്ഥരുടെ മേഖല സന്ദര്‍ശനം രേഖപ്പെടുത്തുന്നതിനും ആപ്പ് സംവിധാനം ഉപയോഗിച്ചു. 2024 നവംബര്‍ വരെ 8.83 ലക്ഷം തൊഴില്‍പ്രദേശങ്ങളില്‍ പരിശോധന നടത്തി.
-2.65 ലക്ഷം ഗ്രാമപഞ്ചായത്തുകളിലും ജി.ഐ.എസ് അടിസ്ഥാന പദ്ധതികള്‍ തയാറാക്കി.
- ജി.ഐ.എസ് അധിഷ്ഠിത പദ്ധതി തയാറാക്കുന്നതിന് ഐ.എസ്.ആര്‍.ഒയും-എന്‍.ആര്‍.എസ്.സിയുമായി ചേര്‍ന്ന് യുക്തധാര എന്ന ജിയോസ്പേഷ്യൽ പ്ലാനിംഗ് പോര്‍ട്ടല്‍ വികസിപ്പിച്ചു.
-പദ്ധതിക്ക് കീഴില്‍ ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ കണക്കാക്കുന്നതിന് സെക്യൂര്‍ സംവിധാനം (പുതിയ സോഫ്റ്റ്‌വെയര്‍) നടപ്പാക്കി.
-പദ്ധതിയിലൂടെ സൃഷ്ടിച്ച ആസ്തികള്‍ കണ്ടെത്തുന്നതിനായി ജിയോ എം.ജി.എന്‍.ആര്‍.ഇ.ജി.എ ആപ്പ് വികസിപ്പിച്ചു.
- വര്‍ഷത്തില്‍ രണ്ടുതവണ കിണറുകളിലെ ജലനിരപ്പ് ഗ്രാമ റോസ്ഗാര്‍ സഹായക്ക്(ജി.ആര്‍.എസ്) മാര്‍ക്ക് പരിശോധിക്കാനായി ജല്‍ദൂത് ആപ്പ് വികസിപ്പിച്ചു. ഈ സാമ്പത്തികവര്‍ഷത്തില്‍ മണ്‍സൂണിന് മുന്‍പ് ഇതുവരെ 2.57 ലക്ഷം ഗ്രാമങ്ങളിലേയും 1.32 ലക്ഷം ഗ്രാമപഞ്ചായത്തുകളിലേയും 5.84 ലക്ഷം കിണറുകളിലെ ജലനിരപ്പ് വിവരങ്ങള്‍ ഇത്തരത്തില്‍ ശേഖരിക്കാനായി.
- എം.ജി.എന്‍.ആര്‍.ഇ. ജി.എസിന്റെ നടപ്പാക്കല്‍ സംവിധാത്തിന്റെ അനന്തരഫലങ്ങളും അതിന്റെ സജീവ സഹായങ്ങളും പൗരന്മാര്‍ക്ക് ജന്‍ മന്രേഗ ആപ്പിലൂടെ എത്തിച്ചു.
-മിഷന്‍ അമൃത് സരോവര്‍ പദ്ധതിയുടെ ഭാഗമായി 2024 ഒക്‌ടോബര്‍ വരെ 68,000 ലധികം അമൃത് സരോവറുകള്‍ നിര്‍മ്മിക്കുകയോ പുനരുജ്ജീവിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. എം.ജി.എന്‍.ആർ.ഇ.ജി.എസിലൂടെ 46,000 ത്തിലധികം അമൃത് സരോവറുകള്‍ നിര്‍മ്മിക്കുകയോ പുനരുജ്ജീവിപ്പിക്കുകയോ ചെയ്തു.
-സംവിധാനത്തില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരുന്നതിനും ചോര്‍ച്ചകള്‍ തടയുന്നതിനും വേതന വിതരണം നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലൂടെയാക്കി. പദ്ധതിക്ക് കീഴില്‍ ഇപ്പോള്‍ 99% വേതനവും ഇതുവഴിയാണ് നല്‍കുന്നത്.
-എല്ലാവര്‍ക്കും പക്കാ ഭവനങ്ങള്‍ എന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ സുപ്രധാന പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീണിന് (പി.എം.എ.വൈ-ജി) കീഴില്‍ 2024 ഡിസംബര്‍ 30 വരെ 3.33 കോടി പാര്‍പ്പിടങ്ങള്‍ അനുവദിച്ചു. ഇതില്‍ 3.22 കോടി ഭവനങ്ങള്‍ക്ക് അംഗീകാരം നല്‍കുകയും അതില്‍ 2.68 കോടി പൂര്‍ത്തിയാക്കുകയും ചെയ്തു.
- 2024 സെപ്റ്റംബര്‍ 17ന് പദ്ധതിയുടെ 10 ലക്ഷം ഗുണഭോക്താക്കള്‍ക്കുള്ള ആദ്യഗഢു ഒറ്റക്ലിക്കിലൂടെ പ്രധാനമന്ത്രി വിതരണം ചെയ്തു.
-ആദ്യാവസാനം ഇ-ഗവേര്‍ണന്‍സിലൂടെയാണ് പദ്ധതി നിരീക്ഷിക്കുന്നത്. പദ്ധതിയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് വിവരം നല്‍കുന്നതിന് ആന്ധ്രാപ്രദേശ്, ഛത്തിസ്ഗഡ്, അസം എന്നിവിടങ്ങളില്‍ പ്രത്യേക മേഖലാ ഗ്രാമീണ ശില്‍പ്പശാലകള്‍ സംഘടിപ്പിച്ചു. പദ്ധതിയുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിലുള്ള മാനദണ്ഡങ്ങളില്‍ ജനങ്ങള്‍ക്ക് അനുകൂലമായ മാറ്റങ്ങളും കൊണ്ടുവന്നു.
-പി.വി.ടി.ജി കുടുംബങ്ങള്‍ക്കും അവരുടെ ആവാസകേന്ദ്രങ്ങളിലും അടിസ്ഥാനസൗകര്യങ്ങള്‍ പരിപൂര്‍ണ്ണതയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സമാരംഭിച്ച പി.എം-ജന്‍മന്നിന് പി.എം.എ.വൈ-ജിക്ക് കീഴില്‍ ഡിസംബര്‍ 30 വരെ 3,47,424 വീടുകള്‍ അനുവദിക്കുകയും അതില്‍ 70,905 എണ്ണം പൂര്‍ത്തിയാക്കുകയും ചെയ്തു.
-പദ്ധതിയുടെ സുതാര്യതയും നൈര്‍മ്മല്യതയും ഉറപ്പുവരുത്തുന്നതിന് ആവാസ് പ്ലസ് 2004 ആപ്പ്, ആവാസ് സഖി, നിര്‍മ്മിത ബുദ്ധി, ശിപാര്‍ശ സംവിധാനം, അനോമലി കണ്ടെത്തലും തട്ടിപ്പ് തടയലും,ഇ- കെവൈ.സി ആപ്പ്, ലൈവ്‌ലിനെസ് കണ്ടെത്തല്‍ എന്നിങ്ങളെ നിരവധി സാങ്കേതിക ഇടപെടലുകള്‍ നടപ്പാക്കി.
-പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന (പി.എം.ജി.എസ്.വൈ) ആരംഭിച്ചശേഷം 1,62,742 ജനവാസകേന്ദ്രങ്ങളില്‍ ബന്ധിപ്പിക്കല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കി. അതില്‍ 242 ജനവാസകേന്ദ്രങ്ങളിലെ എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ റോഡുകള്‍ 2024ലാണ് അനുവദിച്ചത്.
-പദ്ധതിയുടെ കീഴിലുള്ള റോഡുകള്‍8,28,791 കിലോമീറ്ററായും പാലങ്ങളുടെ എണ്ണം 11,955 ആയും വര്‍ദ്ധിച്ചു. 2024 ല്‍ 21,854 കിലോമീറ്റര്‍ റോഡുകള്‍ക്കും 427 പാലങ്ങള്‍ക്കും അനുമതി നല്‍കി.
- സംസ്ഥാനവിഹിതങ്ങളും കൂടി ഉള്‍പ്പെടെ പദ്ധതിയുടെ മൊത്ത ചെലവ് 3,30,891 കോടി രൂപയാണ്.
- ഊര്‍ജ്ജ വിഭവ സംരക്ഷണം ലക്ഷ്യമാക്കി വിവിധ നവീന/ഹരിത സാങ്കേതിക വിദ്യകള്‍ ഗ്രാമീണ റോഡ് നിര്‍മ്മാണത്തിന് ഉപയോഗിച്ചു.
- കാലാവസ്ഥ പ്രശ്‌നങ്ങൾ പരിസ്ഥിതി അനുമതി പ്രശ്‌നങ്ങൾ തുടങ്ങിയ കാരണങ്ങളാൽ ചിലയിടങ്ങളില്‍ പദ്ധതിയുടെ പൂർത്തീകരണം വൈകുന്നതിനാൽ കാലാവധി 2025 മാർച്ച് വരെ നീട്ടി.
- പ്രധാനമന്ത്രി ഗ്രാമസഡക് യോജനയും ഗ്രാമപഞ്ചായത്തുകളുമായി ബന്ധപ്പെട്ട് നടക്കുന്ന മറ്റ് എല്ലാ പദ്ധതികളും ദേശീയതല നിരീക്ഷണ (എന്‍.എല്‍.എം) സംവിധാനത്തിന് കീഴില്‍ കൊണ്ടുവന്നു. നിലവില്‍ 72 സ്ഥാപനങ്ങളെ ഇവ നിരീക്ഷിക്കുന്നതിനായി എംപാനല്‍ ചെയ്തിട്ടുണ്ട്.
-പദ്ധതി നടക്കുന്ന സ്ഥലങ്ങള്‍ രണ്ടുഘട്ടമായി സന്ദര്‍ശിച്ച് അവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിശോധിച്ച് നിശ്ചിത സമയപരിധിക്കുള്ളില്‍ സമര്‍പ്പിക്കണം. സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള നിരീക്ഷണത്തില്‍ 337 ജില്ലകള്‍ ഉള്‍പ്പെട്ടു.
- പ്രത്യേക പദ്ധതികളുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ പരിശോധിച്ച് നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെ സമര്‍പ്പിക്കാനും എന്‍.എല്‍.എമ്മുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
-എന്തെങ്കിലും തരത്തിലുള്ള തട്ടിപ്പുകള്‍ സംബന്ധിച്ച് ജനപ്രതിനിധികള്‍, സന്നദ്ധസംഘടനകള്‍ എന്നിവരില്‍ നിന്നുണ്ടാകുന്ന പരാതികള്‍ പരിശോധിച്ച് ബന്ധപ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനും എന്‍.എല്‍.എമ്മുകളെ ചുമതലപ്പെടുത്തി.
- ദേശീയതലത്തിലുള്ള എന്‍.എല്‍.എം സംവിധാനത്തെ കൂടുതല്‍ കരുത്തുറ്റതും പ്രതികരണാത്മകവും ഗുണനിലവാരമുള്ളതും ഉപകാരപ്രദവുമായ നിരീക്ഷണ പരിശോധന ഉപകരണം എന്ന നിലയില്‍ പുനരുജ്ജീവിപ്പിച്ചു.
- പാവപ്പെട്ടവരെ ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റുക എന്ന ലക്ഷ്യത്തോടെയുള്ള ദീനദയാല്‍ അന്ത്യോദയ യോജന- ദേശീയ ഉപജീവന ദൗത്യത്തിലൂടെ (ഡേ-എന്‍.ആര്‍.എല്‍.എം) ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമാക്കികൊണ്ട് സ്ഥാപന, കാര്യശേഷി നിര്‍മ്മിത പദ്ധതികള്‍ നടപ്പാക്കി.
- ആരോഗ്യം, പോഷകം, ഭക്ഷണം തുടങ്ങി വിവിധ ഘടകങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ട് ഗ്രാമസമൂഹത്തിനെ ആരോഗ്യകരമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന് പ്രോത്സാഹിപ്പിച്ചു.
-സാര്‍വത്രിക സാമ്പത്തിക സേവനം ലക്ഷ്യമാക്കികൊണ്ട് ജേ-എന്‍.ആര്‍.എല്‍.എം വിദൂര മേഖലകളില്‍ വിവിധ രീതിയിലുള്ള നിര്‍ണ്ണായക സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.
-കാര്‍ഷിക ഉപജീവനമാര്‍ഗ്ഗം, കാര്‍ഷികേതര ഉപജീവന മാര്‍ഗ്ഗങ്ങള്‍ എന്നിവയിലൂടെ വനിതകള്‍ക്ക് സഹായം ലഭ്യമാക്കുന്നു.
-വിജയകരമായ നടപ്പാക്കലിനായി നല്ല പരീശിലനം ലഭിച്ച മനുഷ്യവിഭവശേഷിയിലൂടെ കാര്യക്ഷമതാ നിര്‍മ്മാണത്തിനാണ് ജേ-എന്‍.ആര്‍.എല്‍.എം ഊന്നല്‍ നല്‍കുന്നത്.
-വനിതകളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള സാമൂഹിക നേതൃത്വ സമീപനം നടപ്പാക്കി.
- ആസൂത്രണത്തിലും നടത്തിപ്പിലും ഗ്രാമീണ മേഖലയെ ഉള്‍പ്പെടുത്തികൊണ്ട് ഡേ-എന്‍.ആര്‍.എല്‍.എം താഴേത്തട്ട് സമീപനം സ്വീകരിച്ചു.
-വനിതാ സംരംഭകര്‍ക്കുള്ള എന്റര്‍പ്രൈസ് ആക്‌സിലറേഷന്‍ ഫണ്ടിലൂടെ വനിതാസംരംഭകര്‍ക്ക് 2% പലിശയില്‍ അഞ്ചുലക്ഷം രൂപയുടെ വരെ വായ്പ ലഭ്യമാക്കി.
-വനിതകളെ സ്വയംപര്യാപ്തരാക്കുന്നതിനുള്ള ലഖ്പതി ദീതി മുന്‍കൈ നടപ്പാക്കി.
-ഈ മുന്‍കൈകള്‍, വരുമാനം വര്‍ദ്ധിപ്പിക്കുകയും ഔപചാരിക വായ്പകള്‍ കുറയ്ക്കുകയും സമ്പാദ്യം ഉയര്‍ത്തുകയും തൊഴില്‍ശക്തിയുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുകയും ഗവണ്‍മെന്റ് പദ്ധതികളുടെ പ്രാപ്യത വര്‍ദ്ധിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള ഫലങ്ങള്‍ ഉണ്ടാക്കിയതായി ലോകബാങ്കിന്റെ പഠനം കണ്ടെത്തി.
- ഭരണഘടനയുടെ നിര്‍ദ്ദേശക തത്ത്വങ്ങളെ അടിസ്ഥാനമാക്കി രൂപം കൊണ്ട ദേശീയ സാമൂഹിക പിന്തുണ പദ്ധതി (എന്‍.എസ്.എ.പി) വിവിധ മാറ്റങ്ങള്‍ക്ക് വിധേയമായി. നിലവില്‍ ഇന്ദിരാഗാന്ധി ദേശീയ വയോജന പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വിധവ പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ അംഗപരിമിത പെന്‍ഷന്‍, ദേശീയ കുടുംബാനുകൂല്യം, അന്നപൂര്‍ണ്ണാ എന്നിങ്ങനെ അഞ്ച് വ്യത്യസ്ത പദ്ധതികളാണ് നിലവില്‍ ഇതില്‍ ഉള്‍പ്പെടുന്നത്.
-കുറഞ്ഞത് മൂന്നുപെന്‍ഷന്‍ പദ്ധതികളിലെങ്കിലും തങ്ങളുടെ വിഹിതം നല്‍കുന്നതിന് സംസ്ഥാനങ്ങള്‍/കേന്ദ്ര ഭരണപ്രദേശങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
-പദ്ധതി കൂടുതല്‍ സുതാര്യവും ഫലപ്രദവുമാക്കുന്നതിന് ബജറ്റ് വിഹിതം വര്‍ദ്ധിപ്പിക്കുന്നതും നയപരിഷ്‌ക്കരണങ്ങളും ഉള്‍പ്പെടെ നിരവധി മുന്‍കൈകള്‍ സ്വീകരിച്ചു.
-ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ഡിജിറ്റസ് ചെയ്തു. 2.82 ലക്ഷത്തിലധികം പേര്‍ക്ക് കൂടി പെന്‍ഷന്‍ പദ്ധതികളുടെ ഗുണം ലഭിച്ചു.
-എന്‍.എസ്.എ.പി ഗുണഭോക്താക്കളുടെ ലൈഫ് സര്‍ട്ടിഫിക്കറ്റിനായി ആധാര്‍ അധിഷ്ഠിത ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ആപ്പ് വികസിപ്പിച്ചിട്ടുളളതായി സംസ്ഥാനങ്ങളേയും കേന്ദ്ര ഭരണപ്രദേശങ്ങളേയും അറിയിച്ചിട്ടുണ്ട്.
-AT-
(Release ID: 2091127)
Visitor Counter : 41