ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

വര്‍ഷാന്ത്യ അവലോകനം 2024-ഭക്ഷ്യ സംസ്‌കരണ മന്ത്രാലയത്തിന്റെ നേട്ടങ്ങളും സംരംഭങ്ങളും

Posted On: 27 DEC 2024 2:30PM by PIB Thiruvananthpuram
കഴിഞ്ഞ വര്‍ഷത്തെ ശ്രദ്ധേയമായ നേട്ടങ്ങള്‍ ചുവടെ:-

സംസ്‌കരിച്ച ഭക്ഷ്യ കയറ്റുമതിയില്‍ അഗ്രി-ഫുഡ് കയറ്റുമതിയുടെ പങ്ക് ഗണ്യമായി വര്‍ദ്ധിച്ച് 2014-15ല്‍ 13.7% ആയിരുന്നത് 2023-24ല്‍ 23.4% ആയി.

മൊത്തം രജിസ്റ്റര്‍ ചെയ്ത/സംഘടിത മേഖലയില്‍, സര്‍വേ ഓഫ് ഇന്‍ഡസ്ട്രീസിന്റെ (ASI)
2022-23 ലെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം  12.41% തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്ന, സംഘടിത ഉല്‍പ്പാദന മേഖലയിലെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളില്‍ ഒന്നാണ് ഭക്ഷ്യ സംസ്‌കരണ മേഖല.

2024 ജനുവരി മുതല്‍, PMFME പദ്ധതിയുടെ ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി വിഭാഗത്തില്‍ മൊത്തം 46,643 വായ്പകള്‍ അനുവദിച്ചിട്ടുണ്ട്.


കഴിഞ്ഞ വര്‍ഷത്തെ മറ്റ് ശ്രദ്ധേയമായ നേട്ടങ്ങള്‍ ഇവയാണ്:

1. മന്ത്രാലയത്തിന്റെ ബജറ്റില്‍ ഈ മേഖലയ്ക്കുള്ള സഹായത്തില്‍ വര്‍ദ്ധന-

2024-25 വര്‍ഷം ഭക്ഷ്യ സംസ്‌കരണ മേഖലയുടെ വികസനത്തിന് ബജറ്റ് വിഹിതമായി (B.E.) 3290.00 കോടി രൂപ അനുവദിച്ചു, ഇത് പുതുക്കിയ എസ്റ്റിമേറ്റില്‍ (R.E.) നിന്ന് ഏകദേശം 30.19% വര്‍ദ്ധന രേഖപ്പെടുത്തി. 2023-24 ല്‍ 2527.06 കോടി രൂപയായിരുന്നു.

2. മേഖലയുടെ നേട്ടങ്ങളില്‍ കുതിച്ചു ചാട്ടം-


ഭക്ഷ്യ സംസ്‌കരണ മേഖലയിലെ മൊത്ത മൂല്യവര്‍ദ്ധന (GVA) 2014-15ല്‍ 1.34 ലക്ഷം കോടി രൂപയില്‍ നിന്ന് 2022-23ല്‍ 1.92 ലക്ഷം കോടി രൂപയായി ഉയര്‍ന്നു (ആദ്യത്തെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം)

ഈ മേഖല 2014 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെ 6.793 ബില്യണ്‍ യുഎസ് ഡോളറിന്റ നേരിട്ടുള്ള വിദേശ നിക്ഷേപ വിഹിതം ആകര്‍ഷിച്ചു.

അഗ്രി-ഫുഡ് കയറ്റുമതിയില്‍ സംസ്‌കരിച്ച ഭക്ഷ്യ കയറ്റുമതിയുടെ പങ്ക് 2014-15 ലെ 13.7% ആയിരുന്നത്  2023-24 ല്‍ ഗണ്യമായി വര്‍ദ്ധിച്ച് 23.4% ആയി .

3. പദ്ധതികള്‍ക്ക് കീഴിലുള്ള നേട്ടങ്ങള്‍-

4. പ്രധാനമന്ത്രി കിസാന്‍ സമ്പാദ യോജന (PMKSY)

14-ാം ധനകാര്യ കമ്മീഷന്റെ കാലയളവില്‍  2016-20 (2020-21 കാലയളവിലേക്കു ദീര്‍ഘിപ്പിച്ചു)  വര്‍ഷത്തേക്കു 6000 കോടി രൂപയുടെ നീക്കിയിരുപ്പോടെ    PMKSY ക്കു തുടക്കം കുറിക്കുകയും പുനഃക്രമീകരണത്തിനു ശേഷം 15-ാം ധനകാര്യ കമ്മീഷന്റെ കാലയളവില്‍ 5520 കോടി രൂപയുടെ വിഹിതത്തോടെ തുടരുകയും ചെയ്യുന്നു. 2024 ജനുവരി മുതല്‍, PMKSY യുടെ വിവിധ സ്‌കീമുകള്‍ക്ക് കീഴില്‍ 143 പ്രോജക്ടുകള്‍ക്ക് അംഗീകാരം ലഭിച്ചു, കൂടാതെ 69 പ്രോജക്ടുകള്‍ പ്രവര്‍ത്തനക്ഷമമായതിനാല്‍ 14.41 ലക്ഷം മെട്രിക് ടണ്‍ സംസ്‌കരണ & സംരക്ഷണ ശേഷി കൈവരിച്ചു. പിഎംകെഎസ്വൈയുടെ വിവിധ ഘടക സ്‌കീമുകള്‍ക്ക് കീഴില്‍ ഇതുവരെ, 1646 പ്രോജക്ടുകള്‍ക്ക്, അവയുടെ ആരംഭ തീയതി മുതല്‍, അംഗീകാരം ലഭിച്ചു. ഇവയില്‍ 1087 പദ്ധതികള്‍ പ്രവര്‍ത്തനക്ഷമമായതിനാല്‍ 241.94 ലക്ഷം മെട്രിക് ടണ്‍ സംസ്‌കരിക്കാനും സംരക്ഷിക്കാനും സാധിച്ചു.

B. പ്രധാനമന്ത്രി ഫോര്‍മലൈസേഷന്‍ ഓഫ് ഫുഡ് പ്രോസസിംഗ് എന്റര്‍പ്രൈസസ് സ്‌കീം

ആത്മനിര്‍ഭര്‍ ഭാരത് അഭയാന്റെ കീഴില്‍, ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയം 'വോക്കല്‍ ഫോര്‍ ലോക്കല്‍ ' പ്രോത്സാഹിപ്പിക്കുന്നതിന്  2020 ജൂണില്‍ 2020-25 സാമ്പത്തിക വര്‍ഷത്തേക്ക് പതിനായിരം കോടി രൂപ അടങ്കലില്‍, കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി ഫോര്‍മലൈസേഷന്‍ ഓഫ് മൈക്രോ ഫുഡ് പ്രോസസിംഗ് എന്റര്‍പ്രൈസസ് സ്‌കീമിനു തുടക്കമിട്ടു. 2024 ജനുവരി മുതല്‍, PMFME സ്‌കീമിന്റെ ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി വിഭാഗത്തിന് കീഴില്‍ മൊത്തം 46,643 വായ്പകള്‍ അനുവദിച്ചിട്ടുണ്ട്. 1000 രൂപ. 71,714 സ്വയം സഹായ സംഘ (എസ്എച്ച്ജി) അംഗങ്ങള്‍ക്ക് പ്രാരംഭ മൂലധന സഹായമായി 254.87 കോടി അനുവദിച്ചു.


പദ്ധതിയുടെ തുടക്കം മുതല്‍ ഇതുവരെ, പിഎംഎഫ്എംഇ സ്‌കീമിന്റെ ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി ഘടകത്തിന് കീഴില്‍ വ്യക്തിഗത ഗുണഭോക്താക്കള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍ (എഫ്പിഒകള്‍), സ്വയം സഹായ സംഘങ്ങള്‍ (എസ്എച്ച്ജികള്‍), പ്രൊഡ്യൂസര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ എന്നിവയ്ക്കായി മൊത്തം 1,14,388 വായ്പകള്‍ അനുവദിച്ചിട്ടുണ്ട്. 3.10 ലക്ഷം സ്വയം സഹായ സംഘ (എസ്എച്ച്ജി) അംഗങ്ങള്‍ക്ക് പ്രാരംഭ മൂലധന സഹായമായി 1032.31 കോടി അനുവദിച്ചു.


ഭക്ഷ്യ സംസ്‌കരണ വ്യവസായങ്ങള്‍ക്കുള്ള പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം (PLISFPI)

ഇന്ത്യയുടെ പ്രകൃതി വിഭവ ശേഷിക്കനുസൃതമായി ആഗോള ഭക്ഷ്യ ഉത്പാദന ചാമ്പ്യന്മാരെ സൃഷ്ടിക്കുന്നതിനും ആഗോള വിപണിയില്‍ ഇന്ത്യന്‍ ബ്രാന്‍ഡിലുള്ള ഭക്ഷ്യ ഉത്പന്നങ്ങനെ പിന്താങ്ങുന്നതിനുമായി , കേന്ദ്രാവിഷ്‌കൃത പദ്ധതി-10,900 കോടി രൂപ അടങ്കലില്‍ 'ഭക്ഷ്യ സംസ്‌കരണ വ്യവസായത്തിനുള്ള പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം (PLISFPI)' 31.03.2021ന് കേന്ദ്ര കാബിനറ്റ് അംഗീകരിച്ചു. 2021-22 മുതല്‍ 2026-27 വരെയുള്ള ആറ് വര്‍ഷത്തെ കാലയളവിലാണ് പദ്ധതി നടപ്പിലാക്കുന്നത്.


സ്‌കീമിന്റെ ഘടകങ്ങള്‍ ഇവയാണ് - ചെറു ധാന്യ അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍, സംസ്‌കരിച്ച പഴങ്ങള്‍ & പച്ചക്കറികള്‍, സമുദ്രോത്പന്നങ്ങള്‍, മൊസറെല്ല ചീസ് (കാറ്റഗറി I) എന്നിവയുള്‍പ്പെടെ പാചകം ചെയ്യാവുന്നത്/ കഴിക്കാവുന്നത് (ആര്‍ടിസി/ആര്‍ടിഇ) എന്നീ നാല് പ്രധാന ഭക്ഷ്യ ഉല്‍പ്പന്ന വിഭാഗങ്ങളുടെ നിര്‍മ്മാണത്തിന് പ്രോത്സാഹനം നല്‍കുക. രണ്ടാമത്തെ ഘടകം എസ്എംഇകളുടെ നൂതന/ജൈവ ഉല്‍പ്പന്നങ്ങളുടെ (വിഭാഗം II) ഉല്‍പ്പാദനവുമായി ബന്ധപ്പെട്ടതാണ്.

ഇന്‍-സ്റ്റോര്‍ ബ്രാന്‍ഡിംഗ്, ഷെല്‍ഫ് സ്‌പേസ് വാടകയ്ക്കെടുക്കല്‍, വിപണനം എന്നിവയ്ക്കായി ശക്തമായ ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ ആവിര്‍ഭാവത്തെ പ്രോത്സാഹിപ്പിക്കുന്നതിന്  വിദേശത്ത് ബ്രാന്‍ഡിംഗിനും വിപണനത്തിനുമുള്ള പിന്തുണയുമായി ബന്ധപ്പെട്ടതാണ് മൂന്നാമത്തെ ഘടകം (കാറ്റഗറി III). ഭക്ഷ്യ സംസ്‌കരണ മേഖലയ്ക്കായുള്ള പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമിന്റെ (PLISFPI) വിവിധ വിഭാഗങ്ങള്‍ക്ക് കീഴിലുള്ള മൊത്തം 171 നിര്‍ദ്ദേശങ്ങള്‍ നിലവില്‍ അംഗീകരിച്ചിട്ടുണ്ട്. 8910 കോടി രൂപയുടെ മൊത്തം നിക്ഷേപം പദ്ധതിക്ക് കീഴില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


'വേള്‍ഡ് ഫുഡ് ഇന്ത്യ-2024'-ന് കീഴിലുള്ള പ്രവര്‍ത്തനങ്ങള്‍/നേട്ടങ്ങള്‍-

ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയം 2024 സെപ്റ്റംബര്‍ 19 മുതല്‍ 22 വരെ ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയിലുള്ള ഭാരത് മണ്ഡപത്തില്‍ 'വേള്‍ഡ് ഫുഡ് ഇന്ത്യ (WFI)' എന്ന ആഗോള ഭക്ഷ്യ പരിപാടി സംഘടിപ്പിച്ചു. നിര്‍മ്മാതാക്കള്‍, ഫുഡ് പ്രൊസസര്‍മാര്‍, ഉപകരണങ്ങളുടെ നിര്‍മ്മാതാക്കള്‍, ലോജിസ്റ്റിക്‌സ് സംരംഭകര്‍, കോള്‍ഡ് ചെയിന്‍ സംരംഭകര്‍, ടെക്‌നോളജി ദാതാക്കള്‍, സ്റ്റാര്‍ട്ടപ്പ് & ഇന്നൊവേറ്റേഴ്‌സ്, ഫുഡ് റീട്ടെയിലര്‍മാര്‍ തുടങ്ങിയവര്‍ തമ്മിലുള്ള ആശയവിനിമയത്തിനും സമന്വയത്തിനും ഈ പരിപാടി സഹായകമായ അവസരമൊരുക്കുകയും കൂടാതെ ശ്രീ അന്ന (Shree Anna) യുടെ സാധ്യതകള്‍ ഉള്‍പ്പടെ ഭക്ഷ്യ സംസ്‌കരണത്തിനുള്ള നിക്ഷേപ കേന്ദ്രമായി രാജ്യത്തെ അവതരിപ്പിക്കുകയും ചെയ്തു.


വേള്‍ഡ് ഫുഡ് ഇന്ത്യ 2024 ന്റെ ഭാഗമായി PMFME സ്‌കീമിന് കീഴിലുള്ള പ്രവര്‍ത്തനങ്ങള്‍/നേട്ടങ്ങള്‍

2024 സെപ്റ്റംബര്‍ 19-22 തീയതികളില്‍ നടന്ന വേള്‍ഡ് ഫുഡ് ഇന്ത്യ 2024 ന്റെ ഉദ്ഘാടന ചടങ്ങില്‍ ബഹുമാനപ്പെട്ട ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രി, ഉപഭോക്തൃ കാര്യ, ഭക്ഷ്യ, പൊതുവിതരണവകുപ്പിന്റെയും നവീനവും പുനരുപയോഗിക്കാവുന്നതുമായ ഊര്‍ജ്ജ വകുപ്പിന്റെയും ചുമതലയുള്ള മന്ത്രി, ഭക്ഷ്യ സംസ്‌കരണ വ്യവസായ വകുപ്പു സഹ മന്ത്രി എന്നിവര്‍ ചേര്‍ന്ന് 70,000 സ്വയം സഹായ സംഘങ്ങള്‍ക്ക് 245 കോടി രൂപ അനുവദിച്ചു.
 
SKY

(Release ID: 2091094) Visitor Counter : 37