രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

രക്ഷാമന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ന്യൂഡൽഹിയിൽ മാലിദ്വീപ് പ്രതിരോധ മന്ത്രി മുഹമ്മദ് ഗസ്സൻ മൗമൂനുമായി കൂടിക്കാഴ്ച നടത്തും

Posted On: 07 JAN 2025 11:11AM by PIB Thiruvananthpuram

ന്യൂ ഡൽഹി, 07 ജനുവരി 2025
 

രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് മാലിദ്വീപ് പ്രതിരോധ മന്ത്രി ശ്രീ മുഹമ്മദ് ഗസ്സൻ മൗമൂനുമായി 2025 ജനുവരി 08 ന് ന്യൂഡൽഹിയിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും.പരിശീലനം, പതിവ് സൈനിക അഭ്യാസങ്ങൾ, പ്രതിരോധ പദ്ധതികൾ, ശില്പശാലകൾ , സെമിനാറുകൾ എന്നിവയുൾപ്പെടെ മാലദ്വീപ് ദേശീയ പ്രതിരോധ സേനയുടെ ശേഷി വർദ്ധിപ്പിക്കുന്നതിനും പ്രതിരോധ ഉപകരണങ്ങളുടെയും സ്റ്റോറുകളുടെയും വിതരണവും ഉൾപ്പെടെ ഉഭയകക്ഷി പ്രതിരോധ സഹകരണത്തിൻ്റെ വിവിധ വശങ്ങൾ ഇരു മന്ത്രിമാരും ചർച്ചയിൽ അവലോകനം ചെയ്യും.

ഇന്ത്യയും മാലിദ്വീപും ആത്മീയവും ചരിത്രപരവും ഭാഷാപരവുമായ ബന്ധങ്ങൾ പങ്കിടുന്നു. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ (IOR) സ്ഥിരതയും സമൃദ്ധിയും കൊണ്ടുവരാൻ ലക്ഷ്യമിടുന്ന ഇന്ത്യയുടെ ‘അയൽപക്കത്തിന് ആദ്യം’ എന്ന നയത്തിൽ മാലിദ്വീപിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. കൂടാതെ, ഐഒആറിൻ്റെ സുരക്ഷയും ക്ഷേമവും  നിലനിർത്തുന്നതിൽ ഇരു രാജ്യങ്ങളും പ്രധാന പങ്കാളികളാണ്, അങ്ങനെ മേഖലയിലെ എല്ലാവർക്കും സുരക്ഷയും വളർച്ചയും (സാഗർ- Security and Growth for All in the Region (SAGAR) എന്ന ഇന്ത്യയുടെ കാഴ്ചപ്പാടിന് സംഭാവന നൽകുന്നു.

മാലി ദ്വീപ് പ്രതിരോധ മന്ത്രി 2025 ജനുവരി 08 മുതൽ 10 വരെ മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനം നടത്തും. സന്ദർശനത്തിന്റെ ഭാഗമായി അദ്ദേഹം  ഗോവയും മുംബൈയും സന്ദർശിക്കും.
 
SKY
 
 
******

(Release ID: 2090840) Visitor Counter : 20