ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഹ്യുമൻ മെറ്റാപ്ന്യൂമോവൈറസ് (HMPV) അപ്ഡേറ്റ്
കർണാടകയിൽ രണ്ട് ഹ്യുമൻ മെറ്റാപ്ന്യൂമോവൈറസ് (HMPV) കേസുകൾ സ്ഥിരീകരിച്ചു
രാജ്യത്തെ നിരീക്ഷണ സംവിധാനം ശക്തം, ILI/SARI കേസുകളിൽ അസാധാരണമായ വർധന ഇല്ല
Posted On:
06 JAN 2025 11:35AM by PIB Thiruvananthpuram
ന്യൂ ഡൽഹി, 06 ജനുവരി 2025
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) കർണാടകയിൽ രണ്ട് HMPV കേസുകൾ സ്ഥിരീകരിച്ചിരിക്കുന്നു. ശ്വസന സംബന്ധമായ വൈറസ് രോഗങ്ങളിലുടനീളം ICMR നടത്തുന്ന പതിവ് നിരീക്ഷണത്തിന്റെ ഭാഗമായി ആണ് ഈ കേസുകൾ തിരിച്ചറിഞ്ഞിരിക്കുന്നത്.
HMPV ലോകമെമ്പാടും, ഇന്ത്യയിലെയും സഞ്ചരിക്കുന്ന ഒരു വൈറസ് ആണ്. HMPV ബന്ധപ്പെട്ട ശ്വസന രോഗങ്ങൾ വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ICMR-ന്റെ നിലവിലെ ഡാറ്റയും ഐഡിഎസ്‌പി (IDSP) നെറ്റ്‌വർക്കിന്റെ വിവരങ്ങളും അനുസരിച്ച്, രാജ്യത്ത് ഇൻഫ്ലുവൻസാ-പോലുള്ള രോഗങ്ങൾ (ILI) അല്ലെങ്കിൽ ഗുരുതര ശ്വസന രോഗങ്ങൾ (SARI) കേസുകളിൽ അസാധാരണമായ വർധനയില്ല.
കണ്ടെത്തിയ HMPV കേസുകളുടെ വിശദാംശങ്ങൾ:
- 3 മാസം പ്രായമുള്ള പെൺകുഞ്ഞ്: ബ്രോങ്കോപ്നിമോണിയയുടെ ചരിത്രത്തോടെ ബാംഗളൂരുവിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം HMPV രോഗം സ്ഥിരീകരിച്ചു. കുഞ്ഞ് ഇപ്പോൾ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടിരിക്കുന്നു.
- 8 മാസം പ്രായമുള്ള ആൺകുഞ്ഞ്: 2025 ജനുവരി 3-ന് ബ്രോങ്കോപ്നിമോണിയയുടെ ചരിത്രത്തോടെ ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം HMPV പോസിറ്റീവ് ആയി. കുഞ്ഞ് ഇപ്പോൾ സുഖം പ്രാപിക്കുന്നു.
രണ്ടു രോഗികൾക്കും അന്താരാഷ്ട്ര യാത്രാ ചരിത്രമില്ല.
ആരോഗ്യ മന്ത്രാലയം ലഭ്യമായ എല്ലാ നിരീക്ഷണ ചാനലുകളിലൂടെയും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നു. ICMR HMPV-യുടെ സഞ്ചാര പ്രവണതകളെ വർഷമൊട്ടാകെ പിന്തുടരും. ചൈനയിലെ സാഹചര്യത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന (WHO) സമയബന്ധിതമായ അപ്ഡേറ്റുകൾ നൽകുകയാണ്, ഇത് നിലവിലുള്ള നടപടികൾക്ക് കൂടുതൽ സഹായകരമാകും.
അടുത്തിടെ രാജ്യത്തുടനീളം നടത്തിയ പകർച്ചവ്യാധി പ്രതിരോധ പരിശീലന ഡ്രില്ലുകൾ ഇന്ത്യയെ ശ്വസന രോഗങ്ങളുടെ വർധനയെ കൈകാര്യം ചെയ്യാൻ പ്രാപ്തമാക്കിയിട്ടുണ്ട്. അവശ്യ ഘട്ടത്തിൽ പൊതുജനാരോഗ്യ ഇടപെടലുകൾ ഉടൻ നടപ്പാക്കാൻ രാജ്യം സജ്ജമാണ്.
(Release ID: 2090474)
Visitor Counter : 311