ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

സ്ഥാവരവസ്തുക്കളുടെ ഇ-ലേലത്തിനായി നവീകരിച്ച 'ബാങ്ക്‌നെറ്റ്' ഇ-ലേല പോർട്ടൽ ഡിഎഫ്എസ് സെക്രട്ടറി ഉദ്ഘാടനം ചെയ്തു

ഫ്ലാറ്റുകൾ, വീടുകൾ തുടങ്ങിയ പാർപ്പിട സ്വത്തുക്കളും ഓപ്പൺ പ്ലോട്ടുകൾ, വാണിജ്യ സ്വത്തുക്കൾ, വ്യവസായ ഭൂമി, കെട്ടിടങ്ങൾ, കടകൾ, വാഹനങ്ങൾ, പ്ലാൻ്റ്& യന്ത്ര സംവിധാനം , കാർഷിക, കാർഷികേതര ഭൂമി തുടങ്ങിയവയും ഇ-ലേല പോർട്ടലിലെ പട്ടികയിൽ ഉൾപ്പെടുന്നു.

Posted On: 03 JAN 2025 2:22PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 03 ജനുവരി 2025
 
ധനമന്ത്രാലയത്തിലെ ഫിനാൻഷ്യൽ സർവീസസ് വകുപ്പ് സെക്രട്ടറി ശ്രീ എം. നാഗരാജു, നവീകരിച്ച ഇ-ലേല പോർട്ടൽ 'ബാങ്ക്നെറ്റ്' ഇന്ന് ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്തു.
 
 
ഡെറ്റ് റിക്കവറി അപ്പലേറ്റ് ട്രിബ്യൂണലുകളുടെ ചെയർപേഴ്‌സൺമാർ, ഡെറ്റ് റിക്കവറി ട്രിബ്യൂണലുകളുടെ പ്രിസൈഡിംഗ് ഓഫീസർമാർ, പൊതുമേഖലാ ബാങ്കുകളുടെ (പിഎസ്ബി) എംഡി, സിഇഒമാർ, ഇന്ത്യൻ ബാങ്ക് അസോസിയേഷൻ്റെ ഡെപ്യൂട്ടി സിഇഒ, പിഎസ്ബി അലയൻസ് ലിമിറ്റഡിൻ്റെ സീനിയർ എക്‌സിക്യൂട്ടീവുകൾ,ഡിഎഫ്എസ് ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.  
 
 
 ഈ പ്ലാറ്റ്ഫോം എല്ലാ പൊതുമേഖലാ ബാങ്കുകളിൽ (PSB-) നിന്നുമുള്ള ഇ-ലേല ആസ്തികളുടെ വിവരങ്ങൾ ഏകീകരിക്കുകയും വാങ്ങുന്നവർക്കും നിക്ഷേപകർക്കും വലിയ തോതിൽ ആസ്തികൾ കണ്ടെത്തുന്നതിന് ഒരു ഏകജാലക സംവിധാനം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ഫ്ലാറ്റുകൾ, വീടുകൾ തുടങ്ങിയ പാർപ്പിട സ്വത്തുക്കളും ഓപ്പൺ പ്ലോട്ടുകൾ, വാണിജ്യ സ്വത്തുക്കൾ, വ്യവസായ ഭൂമി, കെട്ടിടങ്ങൾ, കടകൾ, വാഹനങ്ങൾ, പ്ലാൻ്റ്& യന്ത്ര സംവിധാനം , കാർഷിക, കാർഷികേതര ഭൂമി തുടങ്ങിയവയും ഇ-ലേല പോർട്ടലിലെ പട്ടികയിൽ ഉൾപ്പെടുന്നു.
 
  ഈ വിശദാംശങ്ങളെല്ലാം ഒരിടത്ത് ലഭ്യമാക്കുന്നതിലൂടെ വസ്തുവകകളുടെ ഇ-ലേലങ്ങളെ കുറിച്ച് അറിയുന്നതിനും അതിൽ പങ്കെടുക്കുന്നതിനുമുള്ള പ്രക്രിയ ഇത് ലളിതമാക്കുന്നു. കൂടാതെ ഇത് വാങ്ങുന്നയാൾക്കും നിക്ഷേപകനും വിലയേറിയ അവസരം നൽകുകയും ചെയ്യുന്നു.
 
ഈ പ്ലാറ്റ്‌ഫോം, PSB-കളുടെ വീണ്ടെടുക്കൽ പ്രക്രിയയെ ഗണ്യമായി സഹായിക്കുമെന്നും അതുവഴി ബാങ്കുകളുടെ ബാലൻസ് ഷീറ്റുകൾ മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും ബിസിനസുകൾക്കും വ്യക്തികൾക്കും വായ്പ ലഭ്യത വർദ്ധിപ്പിക്കാൻ 
 സഹായിക്കുകയും ചെയ്യുമെന്ന് ശ്രീ നാഗരാജു പറഞ്ഞു.
 
ഈ സംരംഭത്തിൽ PSB-കളും IBBI-യും DRT-കളും വഹിച്ച നിർണായക പങ്കും അവരുടെ സഹകരണമാണ് ഈ പ്ലാറ്റ്‌ഫോമിൻ്റെ വിജയത്തിൻ്റെ താക്കോൽ എന്നും ശ്രീ നാഗരാജു എടുത്തു പറഞ്ഞു 
 
“ഈ പ്ലാറ്റ്‌ഫോം പ്രതിസന്ധിയിലായ ആസ്തികളുടെ മൂല്യം മനസ്സിലാക്കുന്നതിനും നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിലൂടെ മൊത്തത്തിലുള്ള സാമ്പത്തിക അന്തരീക്ഷം മെച്ചപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു. സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ, ഈ പ്രക്രിയ കൂടുതൽ സുതാര്യവും കാര്യക്ഷമവും പ്രവേശനക്ഷമവും ആയിരിക്കും.
 
 പുതിയ പോർട്ടൽ ചുവടെ കൊടുക്കുന്നു മെച്ചപ്പെടുത്തിയ സവിശേഷതകൾ കൊണ്ട് സജ്ജമാക്കിയിരിക്കുന്നു:
 
• തടസ്സരഹിതമായ ഉപയോക്തൃ ഇടപെടൽ - ലേലത്തിനു മുമ്പുള്ളതും ലേലവും ലേലത്തിനു ശേഷമുള്ളതുമായ പ്രവർത്തനങ്ങൾക്കുള്ള ഒറ്റ ആപ്ലിക്കേഷൻ പോർട്ടൽ
 
 •ഓട്ടോമേറ്റഡ്, സംയോജിത പേയ്‌മെൻ്റ് ഗേറ്റ്‌വേ, കെവൈസി ടൂളുകൾ
• മൂന്നാം കക്ഷി സംയോജനത്തിനായി ഓപ്പൺ API-കൾ ഉള്ള മൈക്രോസർവീസ് അടിസ്ഥാനമാക്കിയുള്ള ഘടന 
 •ഒരു ക്ലിക്കിൽ ‘സ്പെൻഡ് അനലിറ്റിക്‌സി’നും വിവിധ ‘എംഐഎസ് റിപ്പോർട്ടുകൾ’ക്കുമുള്ള ഡാഷ്‌ബോർഡ് സംവിധാനം 
• ഉപഭോക്താക്കൾക്കായി കോൾബാക്ക് അഭ്യർത്ഥന സൗകര്യത്തോടുകൂടിയ പ്രത്യേക ഹെൽപ്പ് ഡെസ്‌ക്കും കോൾ സെൻ്റർ സൗകര്യവും
 
 പോർട്ടലിൻ്റെ കാര്യക്ഷമവും ഫലപ്രദവുമായ വിനിയോഗം ഉറപ്പാക്കുന്നതിനായി എല്ലാ PSB-കളിലെയും എക്‌സിക്യൂട്ടീവുകൾക്കും DRT-കളിലെ എല്ലാ റിക്കവറി ഓഫീസർമാർക്കും ബാങ്ക്‌നെറ്റ് പോർട്ടലിൻ്റെ സവിശേഷതകളെ കുറിച്ച് ഡി എഫ് എസ് ഇതിനകം പരിശീലനം നൽകിയിട്ടുണ്ട്. കൂടാതെ, ലേലത്തിനായി 1,22,500-ലധികം ആസ്തികൾ ഇതിനകം തന്നെ പുതിയ പോർട്ടലിലേക്ക് മാറ്റിയിട്ടുണ്ട്
 
******

(Release ID: 2090039) Visitor Counter : 34