ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

ഇലക്‌ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിൻ്റെ 2024-ലെ വർഷാന്ത്യ അവലോകനം ഭാഗം-1

Posted On: 27 DEC 2024 9:52AM by PIB Thiruvananthpuram
2024-ൽ, ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം (MeitY) ഇന്ത്യയുടെ ഡിജിറ്റൽ വളർച്ച മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാന സംരംഭങ്ങൾക്ക് നേതൃത്വം നൽകി. നിർമിത ബുദ്ധി (AI), സൈബർ സുരക്ഷ, നൈപുണ്യ വികസനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഡിജിറ്റൽ പ്രവേശനക്ഷമത, നൂതനാശയം , ഇന്ത്യയുടെ ആഗോള സാങ്കേതിക നില എന്നിവ മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തനങ്ങൾ നടത്തി
 


 
സെമികോൺ ഇന്ത്യ പദ്ധതിക്ക് കീഴിലുള്ള അർദ്ധചാലക നിർമ്മാണം

 1.ടാറ്റ ഇലക്‌ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് (ടിഇപിഎൽ):തായ്‌വാനിലെ പിഎസ്എംസിയുടെ പങ്കാളിത്തത്തോടെ, പ്രതിമാസം 50,000 വേഫർ സ്റ്റാർട്ട്‌ (WSPM) ശേഷിയുള്ള, അർദ്ധചാലക ഫാബ് സൗകര്യം 91,526 കോടി രൂപ മുതൽമുടക്കിൽ ഇന്ത്യയിൽ സ്ഥാപിക്കുന്നതിനുള്ള TEPL നിർദ്ദേശം അംഗീകരിച്ചു

 2.TEPL OSAT സൗകര്യം:27,120 കോടി രൂപ മുതൽമുടക്കിൽ,തദ്ദേശീയ അർദ്ധചാലക പാക്കേജിംഗിനായി പ്രതിദിനം 48 ദശലക്ഷം യൂണിറ്റുകൾ ഉൽപ്പാദിപ്പിക്കുന്നതിന് ശേഷിയുള്ള ഔട്ട്‌സോഴ്‌സ്ഡ് അർദ്ധചാലക അസംബ്ലിയും ടെസ്റ്റ് (OSAT) സൗകര്യം സ്ഥാപിക്കുന്നതിനുള്ള TEPL ൻ്റെ നിർദ്ദേശത്തിന് അംഗീകാരം.

3. സിജി പവർ & ഇൻഡസ്ട്രിയൽ സൊല്യൂഷൻസ് : റെനീസസ് ഇലക്ട്രോണിക്സ് , സ്റ്റാർസ് മൈക്രോഇലക്ട്രോണിക് എന്നിവയുമായി സഹകരിച്ച് പ്രതിദിനം 15.07 ദശലക്ഷം യൂണിറ്റുകൾ ഉത്പാദന ശേഷിയുള്ള OSAT സൗകര്യം 7,584 കോടി രൂപ മുതൽ മുടക്കിൽ ഇന്ത്യയിൽ സ്ഥാപിക്കുന്നതിനുള്ള CGPIS-ൻ്റെ നിർദ്ദേശം അംഗീകരിച്ചു.

 4.കെയ്ൻസ് ടെക്‌നോളജി: പ്രതിദിനം 6.33 ദശലക്ഷം ചിപ്പുകൾ ഉൽപ്പാദിപ്പിക്കുന്ന, OSAT സൗകര്യം ഗുജറാത്തിൽ ₹3,307 കോടി രൂപ ചെലവിൽ സജ്ജീകരിക്കുന്നതിനുള്ള നിർദ്ദേശം അംഗീകരിച്ചു.


 ഇന്ത്യഎഐ മിഷൻ

 1 .INDIA AI പോർട്ടൽ: നിർമിത ബുദ്ധി അധിഷ്ഠിത ഭാവിക്കായി രാജ്യത്തെ സജ്ജമാക്കുന്നതിനായി രൂപീകരിച്ച MeitY, NeGD, NASSCOM എന്നിവയുടെ സംയുക്ത സംരംഭം. നിലവിൽ 2,806 ലേഖനങ്ങൾ, 1,175 വാർത്തകൾ, 472 സ്റ്റാർട്ടപ്പുകൾ, 334 വീഡിയോകൾ, 164 ഗവേഷണ റിപ്പോർട്ടുകൾ, 472 സ്റ്റാർട്ടപ്പുകൾ, 99 കേസ് പഠനങ്ങൾ, 184 ഗവണ്മെന്റ് സംരംഭങ്ങൾ എന്നിവ ഉൾക്കൊള്ളുന്നു

   2 . AI റിസർച്ച് അനലിറ്റിക്‌സ് ആൻഡ് നോളജ് ഡിസെമിനേഷൻ (AIRAWAT) പ്ലാറ്റ്‌ഫോം: 200-പെറ്റാഫ്ലോപ്പ് AI കമ്പ്യൂട്ടിംഗ് സിസ്റ്റം- ആഗോള സൂപ്പർകമ്പ്യൂട്ടിംഗ് പട്ടികയിൽ മികച്ച 500 ൽ 75-ാം സ്ഥാനത്താണ്.

3.രാജ്യത്തെ റോബോട്ടിക്‌സ് അന്തരീക്ഷത്തിന്റെ വികസനത്തിനായുള്ള അന്തർ മന്ത്രാലയ കമ്മിറ്റി: ടെലികോം വകുപ്പ് (DoT), ഡിപ്പാർട്ട്‌മെൻ്റ് ഓഫ് സയൻ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (DSIR), ഡിപ്പാർട്ട്‌മെൻ്റ് ഓഫ് സയൻസ് & ടെക്‌നോളജി (DST), ഡിപ്പാർട്ട്‌മെൻ്റ് ഓഫ് പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റെർണൽ ട്രേഡ് ടെലികോം, (ഡിപിഐഐടി), നിതി ആയോഗ് എന്നിവയിലെ സെക്രട്ടറിമാർ അംഗങ്ങളും miety സെക്രട്ടറി കൺവീനറുമായി റോബോട്ടിക്‌സ് നൂതനാശയവും നിർമ്മാണവും പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു കമ്മിറ്റി സ്ഥാപിതമായി.  

 4. നിർമിത ബുദ്ധിയ്ക്കായി ദേശീയ പ്രോഗ്രാം: AI ആവാസവ്യവസ്ഥയുടെ നാല് വിശാലമായ സ്തംഭങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. AI യിൽ നൈപുണ്യം, ഉത്തരവാദിത്ത AI, ഡാറ്റാ മാനേജ്‌മെൻ്റ് ഓഫീസ്, AI- യ്ക്കായി ദേശീയ കേന്ദ്രം എന്നിവ ഉൾപ്പെടുന്നു.

 5. ഇന്ത്യ എ ഐ റിപ്പോർട്ട്: 'ഇന്ത്യയിൽ AI, ഇന്ത്യയ്‌ക്ക് വേണ്ടി AI' നിർമ്മിക്കുന്നതിൻ്റെ ഭാഗമായി, ഇന്ത്യയുടെ ഓരോ AI സ്തംഭങ്ങളുടെയും കാഴ്ചപ്പാടുകൾ, ലക്ഷ്യങ്ങൾ, ഫലങ്ങൾ,രൂപകല്പന എന്നിവയെക്കുറിച്ച് ചർച്ച നടത്തുന്നതിന് MeitY ഏഴ് വിദഗ്ധ ഗ്രൂപ്പുകൾക്ക് രൂപം നൽകിയിട്ടുണ്ട്.

 ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ ആഗോള പങ്കാളിത്തം (GPAI)

 GPAI-യുടെ സമിതി അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യ,ആദ്യ മുൻഗണനാ വോട്ടുകളുടെ മൂന്നിൽ രണ്ട് നേടി.ആറാമത് മന്ത്രി തല യോഗത്തിന് ന്യൂഡൽഹിയിൽ ആതിഥേയത്വം വഹിച്ചു. ഇത് ധാർമ്മികവും സമഗ്രവുമായ EMC പദ്ധതി 2.0-ൽ അതിൻ്റെ നേതൃത്വത്തെ ശക്തിപ്പെടുത്തുന്നു.
 


പരിഷ്കരിച്ച ഇലക്ട്രോണിക്സ് ഉത്പാദന ക്ലസ്റ്ററുകൾ (EMC 2.0) പദ്ധതി

 2024 ജനുവരി മുതൽ ഇന്നുവരെ ഇനിപ്പറയുന്ന പ്രോജക്റ്റുകൾക്ക് അംഗീകാരം ലഭിച്ചു:

 1.ഹൈദരാബാദ് നോളജ് സിറ്റി: പ്രോട്ടോടൈപ്പിംഗ് സൗകര്യത്തിനായി 75 കോടി രൂപ അനുവദിച്ചു.
 2.ദിവത്തിപ്പള്ളി,തെലങ്കാന: 10,574 കോടി രൂപയുടെ നിക്ഷേപവും 19,164 ജോലി സാധ്യതയും ആകർഷിക്കുന്ന ഒരു ഇലക്ട്രോണിക്സ് പാർക്കിനായി ₹258 കോടി രൂപ അംഗീകരിച്ചു.
 3.ശ്രീപെരുമ്പുത്തൂർ, തമിഴ്‌നാട്: 8,737 കോടി രൂപ നിക്ഷേപവും 36,300 ജോലിസാധ്യതയും ആകർഷിക്കുന്ന ഒരു ഇഎംസിക്ക് ₹212 കോടി അനുവദിച്ചു.
4. മൈസൂരു, കർണാടക: ₹1,560 കോടി നിക്ഷേപവും 19,500 ജോലി സാധ്യതയും ആകർഷിക്കുന്ന ഒരു ഇഎംസിക്ക് ₹110 കോടി അനുവദിച്ചു.
 5.ഇലക്ട്രോണിക് ഘടകങ്ങളുടെ നിർമ്മാണം: 7,960 കോടി രൂപയുടെ നിക്ഷേപവും 15,710 തൊഴിലവസരങ്ങളും ഉള്ള ഒമ്പത് പ്രോജക്റ്റുകൾ SPECS-ന് കീഴിൽ അംഗീകരിച്ചു.

 വിഭവ ശേഷി വികസനം

 •PMGDISHA: ലക്ഷ്യം മറികടന്ന് 6.39 കോടി പേർ ഡിജിറ്റൽ സാക്ഷരത കൈവരിച്ചു.
 •ഡിജിറ്റൽ സാക്ഷരത: സമഗ്ര വാർഷിക മോഡുലാർ സർവേ' (CAMS)- ഇന്ത്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും ഡിജിറ്റൽ സാക്ഷരതയിൽ ഗണ്യമായ ശുഭ പ്രവണത സൂചിപ്പിക്കുന്നു. 2024 മാർച്ച് 31 വരെ രാജ്യത്തുടനീളം 6 കോടിയ്ക്ക് പകരം 6.39 കോടി വ്യക്തികൾ പരിശീലനം നേടി.
 •ഇഎസ്‌ഡിഎമ്മിലെ നൈപുണ്യ വികസനം: 4.93 ലക്ഷം ഉദ്യോഗാർത്ഥികളെ പരിശീലിപ്പിച്ചു, 3.71 ലക്ഷം പേർക്ക് സർട്ടിഫിക്കറ്റ് ലഭിച്ചു,1.36 ലക്ഷം പേർ തൊഴിൽ നേടുകയും ചെയ്തു.
 •ജനങ്ങൾക്കായുള്ള ഐ ടി പദ്ധതി : 124 പദ്ധതികളിലൂടെ 5.56 ലക്ഷം സ്ത്രീകൾക്കും 1.12 ലക്ഷം പട്ടികജാതിക്കാർക്കും 0.59 ലക്ഷം പട്ടികവർഗക്കാർക്കും പ്രയോജനം ലഭിച്ചു.


 സൈബർ സുരക്ഷാ സംരംഭങ്ങൾ

സൈബർ സുരക്ഷിത ഭാരതം (CSB): CISO ഡീപ് ഡ്രൈവ് പരിശീലനത്തിൻ്റെ 45-ാമത് ബാച്ച് നടത്തുകയും സൈബർ സ്വച്ഛതാ കേന്ദ്രത്തിലേക്ക് 388 സ്ഥാപനങ്ങളെ ഉൾപ്പെടുത്തുകയും ചെയ്തു.

 സൈബർ സെക്യൂരിറ്റി ഡ്രിൽ: ഡിജിറ്റൽ പുനരുജീവന ശേഷി വർദ്ധിപ്പിക്കുന്നതിന് ആരോഗ്യ മേഖലയെ ലക്ഷ്യം വെച്ചു.

 ഡിജിറ്റൽ ഇന്ത്യ ഭാഷിണി: ഭാഷാ വിവർത്തന പ്ലാറ്റ്ഫോം

 •300+ AI മോഡലുകളും 100+ ഉപയോഗ കേസുകളും ഉള്ള ഇത് 17 ഇന്ത്യൻ ഭാഷകളെ പിന്തുണയ്ക്കുന്നു.
 •100M+  നിഗമനങ്ങൾ /മാസം, 700K ആപ്പ് ഡൗൺലോഡുകൾ, 50+ പങ്കാളികളുമായുള്ള സഹകരണം എന്നിവ നേടി.
 •ഡിജിറ്റൽ ട്രെയിൽബ്ലേസർ, ET ഗവൺമെൻ്റ് അവാർഡ് തുടങ്ങിയ പുരസ്കാരങ്ങളാൽ അംഗീകരിക്കപ്പെട്ടു.
 


 
നാഷണൽ സൂപ്പർകമ്പ്യൂട്ടിംഗ് മിഷൻ (NSM)

 •അക്കാദമിക്, ഗവേഷണ വികസന സ്ഥാപനങ്ങളിൽ 32 പെറ്റാഫ്ലോപ്പ് ശേഷിയുള്ള 33 സൂപ്പർ കമ്പ്യൂട്ടറുകൾ വിന്യസിച്ചു.
• IUAC, GMRT, SN ബോസ് സെൻ്റർ എന്നിവയിലെ പരം രുദ്ര സൂപ്പർ കമ്പ്യൂട്ടറുകൾ ഭൗതികശാസ്ത്രം, പ്രപഞ്ചശാസ്ത്രം, ഭൗമശാസ്ത്രം എന്നിവയിൽ ഗവേഷണം മെച്ചപ്പെടുത്തുന്നു.
 

 •, ശ്രേണി -II, ശ്രേണി-III നഗരങ്ങളിൽ നിന്നുള്ള 1,700-ലധികം പിഎച്ച്‌ഡി ഗവേഷകരും 200 അക്കാദമിക് സ്ഥാപനങ്ങളും ഉൾപ്പെടെ 10,000-ലധികം ഗവേഷകരെ പിന്തുണയ്ക്കുന്നു
 
കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുക
 
SKY
 
**********

(Release ID: 2089962) Visitor Counter : 18