ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം
മെഡിക്കൽ ടെക്സ്റ്റൈൽ ക്വാളിറ്റി കൺട്രോൾ ഓർഡർ (ക്യുസിഒ) നടപ്പിലാക്കുന്നതിനുള്ള സമയപരിധി നീട്ടി.
എസ്എംഇ ഇൻഡസ്ട്രീകൾക്ക് കംപ്ലയിൻസിനായി 2025 ഏപ്രിൽ 1 വരെ സമയവും, ലെഗസി സ്റ്റോക്‌സ് തീർക്കുന്നതിനായി വസായങ്ങൾക്ക് 6 മാസത്തെ സംക്രമണ കാലാവധിയും ലഭിക്കും.
Posted On:
03 JAN 2025 11:55AM by PIB Thiruvananthpuram
മെഡിക്കൽ ടെക്സ്റ്റൈസിനഡ് കീഴിൽ വരുന്ന നിർണായക ഉൽപ്പന്നങ്ങളുടെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പുവരുത്തുന്നതിനായി, ടെക്‌സ്‌റ്റൈൽ മന്ത്രാലയം, മെഡിക്കൽ ടെക്‌സ്റ്റൈൽസ് (ക്വാളിറ്റി കൺട്രോൾ) ഓർഡർ , 2024 , പുറപ്പെടുവിച്ചിരുന്നു. ഈ ഉൽപ്പന്നങ്ങൾക്കായുള്ള ടെസ്റ്റിംഗ് പ്രോട്ടോക്കോളുകളും ലേബലിംഗ് ആവശ്യകതകളും ഉൾപ്പെടെ കർശനമായ ഗുണനിലവാര മാനദണ്ഡങ്ങൾ ഓർഡർ സ്ഥാപിക്കുന്നു.
ചെറുകിട, ഇടത്തരം സംരംഭങ്ങൾ (SME-കൾ) നേരിടുന്ന സവിശേഷമായ വെല്ലുവിളികൾ കണക്കിലെടുത്ത്, ഷെഡ്യൂളിന് കീഴിലുള്ള 03 ഇനങ്ങൾക്ക്-സാനിറ്ററി നാപ്കിനുകൾ, ബേബി ഡയപ്പർ, പാഡ്/സാനിറ്ററി നാപ്കിൻ/പീരിയഡ് പാൻ്റീസ് - ibid QCO അനുസരിച്ച് പ്രവര്തിക്കാൻ 2025 ഏപ്രിൽ 1 വരെ അധിക കാലാവധി മന്ത്രാലയം അനുവദിച്ചു. ബിസിനസ് പ്രവർത്തനങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ പുതിയ നിയന്ത്രണങ്ങളുമായി പൊരുത്തപ്പെടാൻ ഈ ഇളവ് ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രാപ്തരാക്കും.
ഈ പരിവർത്തനം സുഗമമാക്കുന്നതിന്, നിർമ്മാതാക്കൾക്കും ഇറക്കുമതിക്കാർക്കും അവരുടെ നിലവിലുള്ള ലെഗസി സ്റ്റോക്ക് ക്ലിയർ ചെയ്യുന്നതിനുള്ള ഒരു പരിവർത്തന കാലയളവായി 6 മാസത്തെ (അതായത് 2025 ജൂൺ 30 വരെ) സമയപരിധി അനുവദിച്ചിട്ടുണ്ട്. കാര്യമായ തടസ്സങ്ങളില്ലാതെ പുതിയ ഗുണനിലവാര മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടാൻ ഈ വ്യവസ്ഥ വ്യവസായത്തെ പ്രാപ്തമാക്കും.
ഈ നടപടികൾ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും, ആരോഗ്യ സംരക്ഷണ വ്യവസായത്തിനും അന്തിമ ഉപഭോക്താക്കൾക്കുമിടയിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു. വ്യവസായത്തിൻ്റെ ഗുണനിലവാര നിലവാരത്തിലേക്കുള്ള മാറ്റത്തെ പിന്തുണയ്ക്കാൻ ടെക്സ്റ്റൈൽ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്.
(Release ID: 2089895)
Visitor Counter : 20