ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം
azadi ka amrit mahotsav

ടെക്സ്റ്റൈൽ മന്ത്രാലയത്തിന്റെ 2024 വർഷാന്ത്യ അവലോകനം 

Posted On: 01 JAN 2025 4:35PM by PIB Thiruvananthpuram
മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 2%, വ്യാവസായിക ഉത്പാദനത്തിന്റെ 10%, കയറ്റുമതിയുടെ 8.21% എന്നിങ്ങനെ ഗണ്യമായ സംഭാവനയാണ് സമ്പദ്ഘടനയ്ക്ക് ഇന്ത്യൻ ടെക്സ്റ്റൈൽ, അപ്പാരൽ വ്യവസായം നൽകുന്നത്. ആഗോള ടെക്സ്റ്റൈൽ കയറ്റുമതിയിൽ ആറാം സ്ഥാനത്തുള്ള ഇന്ത്യയുടെ കയറ്റുമതി സംഭാവന 3.21% ആണ്. അതേസമയം ആഭ്യന്തര ഉൽപാദനം 175.7 ബില്യൺ ഡോളറും കയറ്റുമതി 35.87 ബില്യൺ ഡോളറുമാണ് (2023-24). കൂടുതലും സ്ത്രീകളും ഗ്രാമീണരും തൊഴിലാളികളായുള്ള ഈ മേഖല 45 ദശലക്ഷത്തിലേറെ പേർക്കാണ് തൊഴിൽ നൽകുന്നത്. കാർഷിക മേഖല കഴിഞ്ഞാൽ രണ്ടാമത്തെ ഏറ്റവും വലിയ തൊഴിൽ ദാതാവാണ് ടെക്സ്റ്റൈൽ മേഖല.
 
 പരുത്തി/ കോട്ടൺ മേഖല 
 
 കോട്ടൺ കോർപ്പറേഷൻ ഓഫ് ഇന്ത്യ (CCI) കുറഞ്ഞ താങ്ങു വില പ്രകാരം 22.12.2024 വരെ ₹16,215 കോടി രൂപയുടെ 42.11 ബെയിലുകൾ  സംഭരിച്ചു. ആഗോള പരുത്തി ഉത്പാദനത്തിൽ നിലവിൽ ഇന്ത്യ ഒന്നാമതാണ്. പരുത്തി, ടെക്സ്റ്റൈൽ മേഖലകളുടെ ക്ഷേമത്തിനായി ഇനി പറയുന്ന സംരംഭങ്ങളാണ് CCI നടപ്പിലാക്കിയിട്ടുള്ളത് :   
 
· കർഷകരുടെ രജിസ്ട്രേഷനു വേണ്ടി സ്പോട്ടിൽ തന്നെയുള്ള ആധാർ നിർണയം 
· പണം ലഭ്യമായെന്ന് ഉറപ്പിക്കാൻ എസ്എംഎസ് നോട്ടിഫിക്കേഷൻ 
· ആധാറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകൾക്ക് NACH വഴി 100% പ്രതിഫലം 
 
 കോട്ടൺ ബ്രാൻഡിംഗ് : കസ്തൂരി കോട്ടൺ ഇന്ത്യ 
 
  •  ഇന്ത്യയിലെ ഏറ്റവും മികച്ച കോട്ടണിന്റെ ട്രേഡ് മാർക്ക് ആണ് കസ്തൂരി കോട്ടൺ ഇന്ത്യ.
  • ട്രെയ്‌സബിലിറ്റി അന്തർദേശീയ ബ്രാൻഡുകളുടെ സ്രോതസ്സ് ഉത്തരവാദിത്തമുള്ളതാക്കാൻ പ്രോത്സാഹനം നൽകുന്നു
  • 30 കോടി രൂപ ധനസഹായത്തോടെയുള്ള കസ്തൂരി കോട്ടൺ ഭാരത് പദ്ധതി, ട്രെയ്‌സബിലിറ്റിയും സർട്ടിഫിക്കേഷനും ഉറപ്പാക്കുന്നു.
 
കമ്പിളി മേഖല 
 
 കമ്പിളി ഉൽപാദനം വർദ്ധിപ്പിക്കുന്നതിന് 2021-26 കാലയളവിലേക്ക് സംയോജിത കമ്പിളി വികസന പരിപാടി (IWDP)യിലൂടെ 126 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കമ്പിളി ഉൽപ്പാദിപ്പിക്കുന്ന പ്രധാന സംസ്ഥാനങ്ങളിൽ ഇത് നടപ്പിലാക്കുന്നതിന് കേന്ദ്ര കമ്പിളി വികസന ബോർഡ് മേൽനോട്ടം വഹിക്കുന്നു.
 
 പട്ട് / സിൽക്ക് മേഖല 
 അസംസ്കൃത പട്ടിന്റെ ഉൽപാദനം 26,480 മെട്രിക് ടണ്ണിൽ നിന്ന് (2013-14) 38,913 മെട്രി ടണ്ണായി (2023-24) ഉയർന്നു. ഇതിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ സംഭാവന 7,670 മെട്രി ടൺ ആണ്. ബിവോൽടീൻ പട്ടിന്റെ ഉത്പാദനം 9,675 മെട്രിക് ടൺ ആയി ഉയരുകയും ഈ മേഖലയിലെ തൊഴിൽ 94.8 ലക്ഷത്തിലേക്ക് എത്തുകയും ചെയ്തു.
 
 കൈത്തറി മേഖല 
 
 2019-20 ജനസംഖ്യാ കണക്കെടുപ്പ് റിപ്പോർട്ട് അനുസരിച്ച് 35.22 lakh ലക്ഷം കൈത്തറി തൊഴിലാളികളാണുള്ളത്. ഇതിൽ 72% സ്ത്രീകളാണ്. ഈ മേഖലയിലെ സുപ്രധാന സംരംഭങ്ങൾ ഇവയാണ് :
 
  • 12,001 പേർക്ക് പ്രയോജനപ്പെടുന്ന ക്ലസ്റ്റർ വികസനത്തിന് ₹46.44 കോടി രൂപ 
  •  133 വിപണന പരിപാടികൾക്കായി ₹17.55 കോടി 
  •  മുദ്ര പദ്ധതിയിലൂടെ 4,818 ഗുണഭോക്താക്കൾക്ക് വായ്പ 
  •  ഇൻഷുറൻസ് പദ്ധതികളിൽ 34,240 പേർ അംഗങ്ങളായി .
  •  സബ്സിഡി പദ്ധതികളിലൂടെ
  • 203.778 ലക്ഷം കിലോ നൂൽ വിതരണം ചെയ്തു 
  • 2024 ഡിസംബർ വരെ 9,453 ഉൽപ്പന്നങ്ങളും 1,722 വിൽപ്പനക്കാരും ഉള്ള indiahandmade.com പോർട്ടൽ.  
 
 കരകൗശല മേഖല 
 
 കരകൗശലത്തൊഴിലാളികളെ പിന്തുണയ്ക്കാൻ ലക്ഷ്യമിട്ടുള്ളവയാണ്  ദേശീയ കരകൗശല വികസന പരിപാടിയും (₹837 കോടി ) സമഗ്ര കരകൗശല ക്ലസ്റ്റർ വികസന പദ്ധതിയും (₹142.5 കോടി ). "പഹ്ചാൻ"
 സംരംഭത്തിനു കീഴിൽ 32.03 ലക്ഷത്തിലേറെ കരകൗശലത്തൊഴിലാളികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2023-24 കാലയളവിൽ 67,775 കരകൗശലത്തൊഴിലാളികൾക്ക് വിപണന, നൈപുണ്യവികസന പരിപാടികളിലൂടെ പ്രയോജനം ലഭിച്ചു.
 
പി എം മിത്ര 
 
 തമിഴ്നാട്, തെലുങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ₹4,445 കോടി രൂപയുടെ മുതൽമുടക്കിൽഏഴ് പി എം മിത്ര പാർക്കുകൾ വികസിപ്പിച്ചു വരുന്നു . ₹18,500 കോടി രൂപയുടെ നിക്ഷേപ ധാരണാപത്രങ്ങൾ ഒപ്പുവെച്ചു. 100% സ്ഥലം ഏറ്റെടുപ്പ് പൂർത്തിയായി.
 
നിഫ്റ്റ് (NIFT)
 
 ഫാഷൻ ഇന്റീരിയേഴ്സ് കോഴ്സുകൾക്ക് പ്രവേശനം നൽകുന്ന നിഫ്റ്റിന്റെ 19-ആമത്തെ ക്യാമ്പസ് വാരാണസിയിൽ 2024 ജൂലൈയിൽ പ്രവർത്തനമാരംഭിച്ചു. ഫാഷൻ രംഗത്തത് നിലവിലുള്ളതും വരാൻ പോകുന്നതുമായ പ്രവണതകളെക്കുറിച്ച് അറിയാനുള്ള ഇന്ത്യയിലെ ആദ്യത്തെ ലാബ്, VisionNXT, 2024 സെപ്റ്റംബർ അഞ്ചിന് കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി ഉദ്ഘാടനം ചെയ്തു.
 
 ദേശീയ സാങ്കേതിക ടെക്സ്റ്റൈൽസ് മിഷൻ (NTTM)
 
· 2020-26 കാലയളവിൽ 1,480 കോടിയുടെ ബജറ്റുള്ള NTTM 509 യുടെ 168 പദ്ധതികൾക്ക് അനുമതി നൽകി. 
· സാങ്കേതിക ടെക്സ്റ്റൈലുകൾക്കായി ഗുണമേന്മാ മാനദണ്ഡങ്ങൾ പുറത്തിറക്കുകയും ലാബുകൾ വികസിപ്പിക്കുന്നതിനും പരിശീലകർക്കുമായി 191 കോടി രൂപ ചെലവു വരുന്ന 38 അക്കാദമിക നിർദേശങ്ങൾക്ക് അനുമതി നൽകുകയും ചെയ്തു
· സാങ്കേതിക ടെക്സ്റ്റൈലുകളുടെ പ്രോത്സാഹനത്തിനായി സിന്തറ്റിക് & റയോൺ ടെക്സ്റ്റൈൽസ് കയറ്റുമതി പ്രോത്സാഹന സമിതിക്ക് (SRTEPC) [ ഇപ്പോൾ MATEXIL] കയറ്റുമതി പ്രോത്സാഹന സമിതിയുടെ ചുമതല നൽകി 
· സ്വകാര്യ പൊതു സ്ഥാപനങ്ങളിൽ സാങ്കേതിക ടെക്സ്റ്റൈൽ മേഖലയിൽ അക്കാദമിക ഇൻസ്റ്റിറ്റ്യൂട്ടുകൾ സജ്ജമാക്കുന്നതിന് ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി കൂടിയാലോചിച്ച് NTTM നു കീഴിൽ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. 
 
ടെക്സ്റ്റിൽ വ്യാപാര പ്രോത്സാഹനം (TTP)
 കേന്ദ്ര-സംസ്ഥാന നികുതി റിബേറ്റ് [Rebate of State and Central Taxes and Levies (RoSCTL)] പദ്ധതി പ്രകാരം 2026 വരെ വസ്ത്രങ്ങൾക്കും കയറ്റുമതി തുണിത്തരങ്ങൾക്കുമുള്ള നികുതിയിൽ ഇളവ് നൽകുന്നു. RoSCTL യുടെ കീഴിൽ വരാത്ത ഉത്പന്നങ്ങൾ RoDTEP യുടെ കീഴിൽ വരും.
 
 സമർത്ഥ് (Samarth)
 
 495 കോടി രൂപയുടെ ബജറ്റിൽ 2026 ഓടെ മൂന്നുലക്ഷം പേർക്ക് നൈപുണ്യ പരിശീലനം നൽകാൻ സമർത്ഥ് പദ്ധതി ലക്ഷ്യമിടുന്നു. ഇതിലൂടെ 3.54 ലക്ഷം ഗുണഭോക്താക്കൾക്ക് പരിശീലനം നൽകുകയും 2.79 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുകയും ചെയ്തു .
 
 ഭാരത് ടെക്സ് 
 
 ഭാരത് ടെക്സ് 2024 എക്സ്പോയിലൂടെ ടെക്സ്റ്റിൽ മേഖലയിലെ ഇന്ത്യയുടെ നൂതന ആവിഷ്കാരങ്ങൾ പ്രദർശിപ്പിക്കുകയും ആഗോള സഹകരണം പരിപോഷിപ്പിക്കുകയും ചെയ്തു. ഭാരത് ടെക്സ് 2025, 2025 ഫെബ്രുവരിയിൽ നടത്താനാണ് ഉദ്ദേശിക്കുന്നത്.
 
 മുഖ്യ സംരംഭങ്ങൾ (2024)
 
· കൈത്തറി, കരകൗശലം : 3,627 കരകൗശല തൊഴിലാളികൾക്ക് 100 ക്ലസ്റ്ററുകളിൽ ആയി നൈപുണ്യ വികസനം , പത്താമത് ദേശീയ കൈത്തറി ദിനം , ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ ക്രാഫ്റ്റ് ടൂറിസം വില്ലേജുകളും കോമൺ ഫെസിലിറ്റി സെന്ററുകളും  
 
· സിൽക്ക് മേഖല: ഗുജറാത്തിൽ Eri സിൽക്ക് പദ്ധതിക്ക് തുടക്കമിടലും , കേന്ദ്ര സിൽക്ക് ബോർഡിന്റെ പ്ലാറ്റിനം ജൂബിലിയും  
 
· ചണം / ജൂട്ട് മേഖല: സുസ്ഥിരതയ്ക്ക് പ്രോത്സാഹനം നൽകിക്കൊണ്ട് തൊഴിലാളികളുടെയും കർഷകരുടെയും ക്ഷേമത്തിനായി, ചണം കൊണ്ടുള്ള ചാക്കുകൾക്ക് പുതിയ വില ഏർപ്പെടുത്തും.  
 
· സാങ്കേതിക ടെക്സ്റ്റൈൽസ് : അന്താരാഷ്ട്ര കോൺഫറൻസ് , NTTM നു കീഴിൽ 11 സ്റ്റാർട്ടപ്പുകൾ , ഫാഷൻ രംഗത്തെ പ്രവണതകൾ അറിയാൻ AI- അടിസ്ഥാനമാക്കിയുള്ള VisioNxt .
 
· അടിസ്ഥാന സൗകര്യ വികസനം : ആഗോള ടെക്സ്റ്റൈൽ കേന്ദ്രം എന്ന ഇന്ത്യയുടെ പദവിക്ക് ഊർജ്ജം പകരാൻ മഹാരാഷ്ട്രയിൽ പി എം മിത്ര പാർക്ക് ഫൗണ്ടേഷൻ.
 
· മെഗാ പരിപാടികൾ  : ആഗോള നിക്ഷേപകരെയും ഉപഭോക്താക്കളെയും ആകർഷിക്കാൻ ഭാരത് ടെക്സ് 2025 കർട്ടൻ റെയ്സർ  
 
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് ക്ലിക്ക് ചെയ്യുക : https://pib.gov.in/PressReleasePage.aspx?PRID=2089306

(Release ID: 2089750) Visitor Counter : 11