സഹകരണ മന്ത്രാലയം
azadi ka amrit mahotsav

സഹകരണ മന്ത്രാലയത്തിൽ നാഷണൽ കോ ഓപ്പറേറ്റീവ് ഓർഗാനിക് ലിമിറ്റഡിൻ്റെ അവലോകന യോഗത്തിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ അധ്യക്ഷനായി

രാജ്യത്തെ എല്ലാ പിഎസിഎസുകളും ജൈവ ദൗത്യവുമായി ബന്ധിപ്പിക്കുകയും ജൈവ ഉൽപന്നം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു പ്രചാരണ പരിപാടി ആരംഭിക്കുകയും വേണം.

Posted On: 01 JAN 2025 7:59PM by PIB Thiruvananthpuram
ഇന്ന് ന്യൂഡൽഹിയിലെ സഹകരണ മന്ത്രാലയത്തിൽ നാഷണൽ കോഓപ്പറേറ്റീവ് ഓർഗാനിക് ലിമിറ്റഡിൻ്റെ അവലോകന യോഗത്തിൽ കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി ശ്രീ അമിത് ഷാ അധ്യക്ഷത വഹിച്ചു. സഹകരണ സഹമന്ത്രി ശ്രീ മുരളീധർ മൊഹോൾ,സഹകരണ മന്ത്രാലയം സെക്രട്ടറി ശ്രീ ആശിഷ് കുമാർ ഭൂട്ടാനി, സഹകരണ മന്ത്രാലയം അഡീഷണൽ സെക്രട്ടറി ശ്രീ പങ്കജ് ബൻസാൽ, നാഷണൽ കോഓപ്പറേറ്റീവ് ഓർഗാനിക് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ മിനേഷ് ഷാ, നബാർഡ് ചെയർമാൻ ശ്രീ ഷാജി കെ.വി., മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

രാജ്യത്തെ എല്ലാ പ്രാഥമിക കാർഷിക വായ്പാ സൊസൈറ്റികളെയും  (പി.എ.സി.എസ് ) ഓർഗാനിക് (ജൈവ )
 ദൗത്യവുമായി ബന്ധിപ്പിക്കണമെന്നും ജൈവ ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രചാരണം ആരംഭിക്കണമെന്നും യോഗത്തിൽ ശ്രീ അമിത് ഷാ പറഞ്ഞു. ജൈവ ഉൽപന്നങ്ങളുടെ ഉറവിടങ്ങൾ കണ്ടെത്തുന്നതിനും ശുദ്ധത ഉറപ്പാക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. "ഭാരത് ഓർഗാനിക്സ്" എന്ന ബ്രാൻഡിന് കീഴിൽ കർഷകരിൽ നിന്ന് ആധികാരികമായ ജൈവ ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന വിധത്തിൽ ശക്തമായ വിതരണ ശൃംഖല കെട്ടിപ്പടുക്കുന്നതിൽ NCOL ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. ഉപഭോക്താക്കൾക്ക് വിപണിയിൽ ശുദ്ധവും ആധികാരികവുമായ ജൈവ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിന് "ഭാരത് ഓർഗാനിക്‌സ്" ഉൽപന്നങ്ങളുടെ ഓരോ ബാച്ചിൻ്റെയും നിർബന്ധിത പരിശോധന NCOL ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ ലക്ഷ്യം കൈവരിക്കുന്നതിന് അമുൽ ഡയറികളുമായും എൻഡിഡിബി സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട കർഷകരെ ജൈവകൃഷി സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

 ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് കർഷകർക്ക് അവരുടെ ജൈവ ഉൽപന്നങ്ങൾക്ക് ന്യായവും ആകർഷകവുമായ വില ലഭിക്കണമെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. ഭാരത് ഓർഗാനിക്‌സ് ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട് അമുലുമായി ചർച്ച നടത്താനും കർഷകരുടെ താൽപര്യം കണക്കിലെടുത്ത് ഓർഗാനിക് ആയ മാവ്, തുവരപ്പരിപ്പ്  എന്നിവയുടെ വില നിശ്ചയിക്കാനും എൻസിഒഎല്ലിനോടും സഹകരണ മന്ത്രാലയത്തോടും ശ്രീ ഷാ നിർദ്ദേശം നൽകി . ഉയർന്ന വില ലഭിക്കാൻ തുടങ്ങിയാൽ, ജൈവകൃഷിയിലേക്ക് മാറാൻ തീർച്ചയായും കർഷകരെ അത്  പ്രേരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 മികച്ച വിപണന തന്ത്രങ്ങൾ ഉണ്ടെങ്കിൽ ,രാജ്യത്തുടനീളം ഉപഭോക്താക്കളുടെ ഇടയിൽ  ജൈവ ഉൽപന്നങ്ങളെക്കുറിച്ചുള്ള അവബോധം മെച്ചപ്പെടുകയും അത്  ഈ ഉൽപ്പന്നങ്ങളുടെ ആവശ്യകതയിൽ ഗണ്യമായ വർദ്ധനയിലേക്ക് നയിക്കുകയും ചെയ്യുമെന്ന്  കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പറഞ്ഞു. വരുന്ന ഉത്സവങ്ങളിൽ ജൈവ ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

  രാജ്യത്തെ എല്ലാ പിഎസിഎസുകളും ജൈവ കാർഷിക ഉൽപന്നങ്ങളുടെ ഉറവിടമായും ജൈവ ഉൽപന്നങ്ങളുടെ വിൽപ്പന കേന്ദ്രമായും വിത്ത് വിൽപ്പന കേന്ദ്രമായും മാറണമെന്നും   ശ്രീ അമിത് ഷാ പറഞ്ഞു.ഇത്എൻസിഒഎൽ, എൻസിഇഎൽ, ബിബിഎസ്എസ്എൽ തുടങ്ങിയ ദേശീയ സഹകരണ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും കാരണമാകും. ഭാവിയിൽ തൻ്റെ പ്രദേശത്തെ പ്രാദേശിക സഹകരണ ഘടന ശക്തിപ്പെടുത്തുന്നതിന് പ്രേരകമായി പ്രവർത്തിക്കാൻ കഴിയുന്ന ഒരു യുവ കർഷകൻ /കർഷകയെ എങ്കിലും ഈ 2 ലക്ഷം സഹകരണ സംഘങ്ങളിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. PACS അംഗങ്ങൾക്കും കർഷകർക്കും ശരിയായ പരിശീലനം നൽകേണ്ടതിനെക്കുറിച്ചും ശ്രീ ഷാ ഊന്നൽ നൽകി.

 സഹകരണ മന്ത്രാലയവുമായി ചേർന്ന്നബാർഡ് പിഎസിഎസിനായി പുതിയ സംവിധാനം രൂപീകരിക്കണമെന്നും അതിലൂടെ ഓരോ കർഷകനും വായ്പകൾ വഹിക്കാനുള്ള ശേഷിക്കനുസരിച്ച് വായ്പ ലഭ്യമാക്കണമെന്നും കേന്ദ്ര സഹകരണ മന്ത്രി പറഞ്ഞു.
 

(Release ID: 2089462) Visitor Counter : 19