റെയില്‍വേ മന്ത്രാലയം
റെയില്‍വേ മന്ത്രാലയത്തിന്റെ വര്‍ഷാന്ത്യ അവലോകനം
ഇന്ത്യന്‍ റെയില്‍വേ 2024-ല്‍ 6,450 കിലോമീറ്റര്‍ സമ്പൂര്‍ണ ട്രാക്ക് നവീകരണവും 8,550 ടേണ്‍ ഔട്ട് പുതുക്കലും സാധ്യമാക്കി. കൂടാതെ 2024-ല്‍ 2,000 കിലോമീറ്ററിലധികം ട്രാക്കില്‍വേഗത 130 കിലോമീറ്ററായി ഉയര്‍ത്തി.
ഇന്ത്യന്‍ റെയില്‍വേ 2024-ല്‍ 3,210 ആര്‍കെഎം വൈദ്യുതീകരിച്ചു, വൈദ്യുതീകരിച്ച ബിജി നെറ്റ്വര്‍ക്ക് 97% ആക്കി, പുനരുപയോഗ ഊര്‍ജ്ജ ശേഷി 2,014 മെഗാവാട്ടിലെത്തി.
136 വന്ദേ ഭാരത് ട്രെയിനുകളും ആദ്യത്തെ നമോ ഭാരത് റാപ്പിഡ് റെയിലും അവതരിപ്പിച്ചു, കൂടാതെ തിരക്കേറിയ സീസണുകളില്‍ 21,513 പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ നടത്തി.
ഇന്ത്യന്‍ റെയില്‍വേ 2024-ല്‍ 1,473 മെട്രിക് ടണ്‍ ചരക്ക് കയറ്റി, 3.86% വളര്‍ച്ച കൈവരിച്ചു, ഇഡിഎഫ്സിയും ഡബ്ല്യുഡിഎഫ്സിയും 72,000-ലധികം ട്രെയിന്‍ ഓടിക്കാന്‍ സൗകര്യമൊരുക്കി.
അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിക്കു കീഴിലുള്ള 1,337 സ്റ്റേഷനുകളില്‍ 1,198 സ്റ്റേഷനുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു.
10,000 ലോക്കോകള്‍ കവാച്ച് സുരക്ഷാ സാങ്കേതികവിദ്യയോടെ സജ്ജീകരിച്ചു, 9000 സാങ്കേതിക വിദഗ്ധര്‍ക്കു പരിശീലനം നല്‍കി 15,000 ആര്‍കെഎമ്മിലേക്കുള്ള താല്‍പര്യപത്രം ക്ഷണിച്ചു
80 സ്റ്റേഷനുകളും 78
Posted On:
29 DEC 2024 10:18AM by PIB Thiruvananthpuram
വികസിത ഭാരതം 2047 എന്ന ചിന്തയോടെ ആധുനികവല്‍ക്കരണത്തിന്റെയും പുരോഗതിയുടെയും ഒരു പുതിയ യുഗത്തിന് വഴിയൊരുക്കി 2024-ല്‍ ഇന്ത്യന്‍ റെയില്‍വേ അതിന്റെ പരിവര്‍ത്തനം കുറിക്കുന്ന യാത്ര തുടര്‍ന്നു. ലോകോത്തര യാത്രാ അനുഭവം പകരല്‍, ചരക്ക് ഗതാഗത കാര്യക്ഷമത വര്‍ധിപ്പിക്കല്‍, നൂതന സാങ്കേതികവിദ്യകള്‍ സ്വീകരിക്കല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ദേശീയ വളര്‍ച്ചയ്ക്ക് ഉത്തേജകമെന്ന നിലയില്‍ റെയില്‍വേ അതിന്റെ പങ്ക് നിര്‍വഹിച്ചു. ആധുനിക സ്റ്റേഷനുകള്‍, അത്യാധുനിക ട്രെയിനുകള്‍, നൂതന സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ റെയില്‍ യാത്രയുടെ ഭൂപ്രകൃതിയെ പുനര്‍നിര്‍ണയിക്കുന്നു. സുസ്ഥിരതയ്ക്ക് പ്രതിജ്ഞാബദ്ധമായ റെയില്‍വേ, വിപുലമായ അടിസ്ഥാന സൗകര്യ നവീകരണത്തിലൂടെയും ശേഷി വര്‍ധിപ്പിക്കുന്നതിലൂടെയും സാമ്പത്തിക വികസനം നയിക്കുന്നതിനിടയില്‍ ഹരിതാധിഷ്ഠിത പ്രവര്‍ത്തനങ്ങളിലേക്ക് സ്ഥിരമായി നീങ്ങുകയാണ്. ചലനാത്മകവും വികസിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു രാജ്യത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പാരമ്പര്യത്തെ പുതുമയുമായി സമന്വയിപ്പിച്ച് ലോകോത്തര ഗതാഗത ശൃംഖലയായി മാറാനുള്ള അതിന്റെ വീക്ഷണം ഈ വര്‍ഷം ഒന്നുകൂടി ഉറപ്പിച്ചു.
റെയില്‍ ട്രാക്ക് അടിസ്ഥാനസൗകര്യവും വേഗതയും വര്‍ദ്ധിപ്പിക്കുന്നു
ട്രാക്ക് പുതുക്കല്‍ പ്രവൃത്തികള്‍:
6200 ട്രാക്ക് കിലോമീറ്റര്‍ റെയിലുകള്‍ പുതിയ റെയിലുകള്‍ ഉപയോഗിച്ച് പുതുക്കി.
6450 ട്രാക്ക് കിലോമീറ്ററിനുള്ള സമ്പൂര്‍ണ്ണ ട്രാക്ക് പുതുക്കല്‍ പൂര്‍ത്തിയായി.
8550 സെറ്റുകളുടെ ടേണൗട്ട് പുതുക്കല്‍ നടത്തി.
ഓരോ ഭാഗങ്ങളിലെ വേഗത വര്‍ദ്ധിപ്പിക്കല്‍:
സുവര്‍ണ്ണ ചതുര്‍ഭുജ, ഡയഗണല്‍ റൂട്ടുകളുടെയും മറ്റ് ബി റൂട്ടുകളുടെയും ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന 2000 ട്രാക്ക് കിലോമീറ്ററിലധികം ഈ മേഖലയിലെ വേഗത മണിക്കൂറില്‍ 130 കിലോമീറ്ററായി ഉയര്‍ത്തി.
മേഖലാതല വേഗത 110 കിലോമീറ്ററായി 7200 ട്രാക്ക് കിലോമീറ്ററില്‍ ഉയര്‍ത്തി.
പ്രോജക്ട് എന്‍ജിനീയറിങ്ങും പരിപാലനവും:
ഇന്ത്യന്‍ റെയില്‍വേയുടെ ഇ-പ്രൊക്യുര്‍മെന്റ് സിസ്റ്റത്തില്‍ (ഐആര്‍ഇപിഎസ്) വിവിധ സോണല്‍ റെയില്‍വേകളുടെ എഞ്ചിനീയറിംഗ് വകുപ്പിന്റെ തീര്‍പ്പാക്കാത്ത എല്ലാ കേസുകളും 'വിവാദ് സേ വിശ്വാസ് II (കരാര്‍ തര്‍ക്കങ്ങള്‍)' എന്ന ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം തീര്‍പ്പാക്കി.
2024 വര്‍ഷത്തില്‍ (ജനുവരി മുതല്‍ നവംബര്‍ 2024 വരെ) നടന്ന റോഡ് ഓവര്‍ ബ്രിഡ്ജുകളുടെ(ആര്‍ഒബീസ്)യും റോഡ് അണ്ടര്‍ ബ്രിഡ്ജുകളുടെ(ആര്‍യുബീസ്)യും നിര്‍മ്മാണം ഇനിപ്പറയുംവിധമാണ്:
കാവലുള്ള ലെവല്‍ ക്രോസിംഗുകള്‍ ഇല്ലാതാക്കുക - 718 എണ്ണം.
ആര്‍ഒബി/ആര്‍യുബികളുടെ നിര്‍മ്മാണം -1024 എണ്ണം.
ഗതി ശക്തി പദ്ധതികള്‍
1. ഗതി ശക്തി മള്‍ട്ടി മോഡല്‍ കാര്‍ഗോ ടെര്‍മിനല്‍
കാര്‍ഗോ ടെര്‍മിനലുകള്‍ സ്ഥാപിക്കുന്നതിന് വ്യവസായത്തില്‍ നിന്നുള്ള നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനായി, 'ഗതി ശക്തി മള്‍ട്ടി-മോഡല്‍ കാര്‍ഗോ ടെര്‍മിനലുകള്‍ (ജിസിടി) രാജ്യത്തുടനീളം വികസിപ്പിക്കുന്നു.
ഇതുവരെ, രാജ്യത്തുടനീളം 354 സ്ഥലങ്ങള്‍ (റെയില്‍വേ ഇതര ഭൂമിയില്‍ 327, റെയില്‍വേ ഭൂമിയില്‍ 27) കണ്ടെത്തി.
31.10.2024 വരെ 91 ജി.സി.ടികള്‍ കമ്മിഷന്‍ ചെയ്തു.
2024-ല്‍ മൂന്ന് സാമ്പത്തിക ഇടനാഴികള്‍ക്ക് അനുമതി
ഈ മൂന്ന് ഇടനാഴികള്‍ക്ക് കീഴില്‍:
(i)ഊര്‍ജ്ജ, ധാതു, സിമന്റ് ഇടനാഴികള്‍;
(ii) ഗതാഗതസാന്ദ്രതയേറിയ റൂട്ടുകള്‍
(iii) റെയില്‍ സാഗര്‍ ഇടനാഴികള്‍,
ഈ മൂന്ന് ഇടനാഴികളിലുമായി മൊത്തം 434 പദ്ധതികള്‍ നടപ്പാക്കാന്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. 2024 കലണ്ടര്‍ വര്‍ഷത്തില്‍, മൂന്ന് സാമ്പത്തിക ഇടനാഴികളിലായി മൊത്തം 434 പദ്ധതികളില്‍ 58 പദ്ധതികള്‍ അനുവദിച്ചു, ആകെ ചെലവ് ഏകദേശം 88,875 കോടി രൂപയും മൊത്തം ട്രാക്കിന്റെ നീളം 4,107 കിലോമീറ്ററുമാണ്.
ഊര്‍ജ, ധാതു, സിമന്റ് ഇടനാഴികള്‍ 51 പദ്ധതികളിലായി 2,911 കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്നു, ഇതിന്റെ പ്രതീക്ഷിത പൂര്‍ത്തീകരണച്ചെലവ് 57,313 കോടി രൂപയാണ്.
ഗതാഗത സാന്ദ്രതയേറിയ റൂട്ടുകളില്‍ 5 പദ്ധതികള്‍ ഉള്‍പ്പെടുന്നു, ഏകദേശം 830 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഇതിന് 11,280 കോടി രൂപയാണു പ്രതീക്ഷിക്കുന്ന ചെലവ്.
റെയില്‍ സാഗര്‍ ഇടനാഴിക്ക് 2 പദ്ധതികള്‍ ഉണ്ടായിരുന്നു, മൊത്തം ട്രാക്ക് ദൈര്‍ഘ്യം ഏകദേശം 366 കിലോമീറ്ററും പൂര്‍ത്തീകരണ ചെലവ് ഏകദേശം 20,282 കോടി രൂപയുമാണ്.
2024 കലണ്ടര്‍ വര്‍ഷത്തില്‍ നടത്തിയ വൈദ്യുതീകരണം
2024 കലണ്ടര്‍ വര്‍ഷത്തില്‍ 3,210 ആര്‍കെഎം വൈദ്യുതീകരിച്ചു, കൂടാതെ ഐആറിന്റെ വൈദ്യുതീകൃത ബിജി നെറ്റ്വര്‍ക്ക് 97% ആയി വിപുലീകരിച്ചു.
സ്റ്റേഷന്‍ പുനര്‍വികസനം:
'അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീം' പ്രകാരം 1337 സ്റ്റേഷനുകള്‍ പുനര്‍വികസനത്തിനായി കണ്ടെത്തിയിട്ടുണ്ട്.
1337 സ്റ്റേഷനുകളില്‍ ടെന്‍ഡറുകള്‍ നല്‍കുകയും 1198 റെയില്‍വേ സ്റ്റേഷനുകളില്‍ പ്രവൃത്തി ആരംഭിക്കുകയും ചെയ്തു. മറ്റ് റെയില്‍വേ സ്റ്റേഷനുകള്‍ ടെന്‍ഡറിങ്ങിന്റെയും ആസൂത്രണത്തിന്റെയും വിവിധ ഘട്ടങ്ങളിലാണ്. രാജ്യത്തുടനീളമുള്ള റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസനം, വര്‍ധിച്ച തൊഴിലവസരങ്ങളും മെച്ചപ്പെട്ട സാമ്പത്തിക വളര്‍ച്ചയും കൊണ്ട് സമ്പദ്വ്യവസ്ഥയില്‍ ഗുണിത ഫലമുണ്ടാക്കും.
വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ റാണി കമലപതി സ്റ്റേഷന്‍, വെസ്റ്റേണ്‍ റെയില്‍വേയുടെ ഗാന്ധിനഗര്‍ ക്യാപിറ്റല്‍ സ്റ്റേഷന്‍, സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ സര്‍ എം. വിശ്വേശ്വരയ്യ ടെര്‍മിനല്‍ സ്റ്റേഷന്‍, നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേയുടെ ഗോമതി നഗര്‍ റെയില്‍വേ സ്റ്റേഷന്റെ ആദ്യഘട്ടം, വടക്കന്‍ റെയില്‍വേയുടെ അയോധ്യ റെയില്‍വേ സ്റ്റേഷന്‍, ഈസ്റ്റ് കോസ്റ്റ് റെയില്‍വേയുടെ കട്ടക്ക് എന്നീ ആറ് റെയില്‍വേ സ്റ്റേഷനുകള്‍ വികസിപ്പിക്കുകയും കമ്മീഷന്‍ ചെയ്യുകയും ചെയ്തു.
ട്രെയിന്‍ സേവനങ്ങള്‍: ഇന്ത്യന്‍ റെയില്‍വേ - യാത്രക്കാരുടെ ആവശ്യം അംഗീകരിക്കുന്നു
വന്ദേ ഭാരത്:
2024 ഡിസംബര്‍ 26 വരെ, ഇന്ത്യന്‍ റെയില്‍വേ ശൃംഖലയില്‍ ആകെ 136 വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസുകള്‍ ഓടുന്നു.
കലണ്ടര്‍ വര്‍ഷം-2024-ല്‍ ഇന്ത്യന്‍ റെയില്‍വേ 62 വന്ദേ ഭാരത് സര്‍വീസുകള്‍ അവതരിപ്പിച്ചു.
നമോ ഭാരത് റാപ്പിഡ് റെയില്‍:
അഹമ്മദാബാദിനും ഭുജിനും ഇടയില്‍ ആദ്യത്തെ നമോ ഭാരത് റാപ്പിഡ് റെയില്‍ 2024 സെപ്റ്റംബര്‍ 17 ന് അവതരിപ്പിച്ചു.
അമൃത് ഭാരത് സേവനങ്ങള്‍:
നിലവില്‍ 12 സ്ലീപ്പര്‍ ക്ലാസ് കോച്ചുകളും 8 ജനറല്‍ ക്ലാസ് കോച്ചുകളും അടങ്ങുന്ന പൂര്‍ണ്ണമായും നോണ്‍ എസി ട്രെയിനുകളായ അമൃത് ഭാരത് സര്‍വീസുകള്‍ യാത്രക്കാര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ നല്‍കുന്നു.
കലണ്ടര്‍ വര്‍ഷം-2024-ല്‍, 4 അമൃത് ഭാരത് എക്സ്പ്രസ് സര്‍വീസുകള്‍ ദര്‍ഭംഗ-ആനന്ദ് വിഹാര്‍(ടി) എക്സ്പ്രസ്, മാള്‍ഡ ടൗണ്‍ - എസ്എംവിടി ബെംഗളൂരു എക്സ്പ്രസ് എന്നിവ അവതരിപ്പിച്ചു, കൂടുതലെണ്ണം ആരംഭിക്കാന്‍ പദ്ധതിയിടുന്നു.
പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍:
ഇന്ത്യന്‍ റെയില്‍വേ 2024-ല്‍ റെക്കോര്‍ഡ് എണ്ണം പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ നടത്തി.
ഹോളി, വേനല്‍ തിരക്ക് കണക്കിലെടുത്ത്, കഴിഞ്ഞ വര്‍ഷം 6,896 സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ മൊത്തം 13,523 ട്രിപ്പുകള്‍ നടത്തി.
പൂജ/ദീപാവലി/ഛത്ത് സമയത്ത്, 2024 ഒക്ടോബര്‍ 1 നും 2024 നവംബര്‍ 30 നും ഇടയില്‍ പ്രത്യേക ട്രെയിനുകളുടെ 7990 ട്രിപ്പുകള്‍ ഓടിയിട്ടുണ്ട്.
ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനുകള്‍:
ഭാരത് ഗൗരവ്' ടൂറിസ്റ്റ് ട്രെയിനുകള്‍ പ്രമേയം അടിസ്ഥാനമാക്കിയുള്ള ടൂറിസ്റ്റ് സര്‍ക്യൂട്ട് ട്രെയിനുകളാണ്. അത് ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും മഹത്തായ ചരിത്ര സ്ഥലങ്ങളും പ്രദര്‍ശിപ്പിക്കാന്‍ ലക്ഷ്യമിടുന്നു.
ബുള്ളറ്റ് ട്രെയിന്‍ പദ്ധതി
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് കീഴില്‍ 243 കിലോമീറ്ററിലധികം വയഡക്ട് നിര്‍മ്മാണം പൂര്‍ത്തിയായി, കൂടാതെ 352 കിലോമീറ്റര്‍ പിയര്‍ വര്‍ക്കുകളും 362 കിലോമീറ്റര്‍ പിയര്‍ ഫൗണ്ടേഷന്‍ ജോലികളും പൂര്‍ത്തിയാക്കി.
13 നദികള്‍ക്ക് കുറുകെ പാലങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്, ഒന്നിലധികം റെയില്‍വേ ലൈനുകളും ഹൈവേകളും അഞ്ച് ഉരുക്ക് പാലങ്ങളിലൂടെയും രണ്ട് പിഎസ്സി പാലങ്ങളിലൂടെയും കടന്നുപോയി.
ആനന്ദ്, വഡോദര, സൂറത്ത്, നവസാരി ജില്ലകളില്‍ ആര്‍സി (റിഇന്‍ഫോഴ്‌സ്ഡ് കോണ്‍ക്രീറ്റ്) ട്രാക്ക് ബെഡ് നിര്‍മ്മാണം പുരോഗമിക്കുന്ന ഗുജറാത്തില്‍ ട്രാക്ക് നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്. 71 ട്രാക്ക് കിലോമീറ്റര്‍ ആര്‍സി ട്രാക്ക് ബെഡ് നിര്‍മ്മാണം പൂര്‍ത്തിയായി, വയഡക്ടില്‍ റെയിലുകളുടെ വെല്‍ഡിംഗ് ആരംഭിച്ചു.
മഹാരാഷ്ട്രയില്‍, മുംബൈ ബുള്ളറ്റ് ട്രെയിന്‍ സ്റ്റേഷന്റെ ആദ്യത്തെ കോണ്‍ക്രീറ്റ് ബേസ്-സ്ലാബ് 10 നിലകളുള്ള കെട്ടിടത്തിന് തുല്യമായ 32 മീറ്റര്‍ താഴ്ചയില്‍ വിജയകരമായി ഇട്ടിരിക്കുന്നു. ബാന്ദ്ര-കുര്‍ള കോംപ്ലക്സിനും (ബികെസി) ശില്‍ഫതയ്ക്കുമിടയില്‍ 21 കിലോമീറ്റര്‍ തുരങ്കത്തിന്റെ പണി നടന്നുവരുന്നു, പ്രധാന തുരങ്ക നിര്‍മാണം സുഗമമാക്കുന്നതിന് 394 മീറ്റര്‍ ഇന്റര്‍മീഡിയറ്റ് ടണല്‍ (എഡിഐടി) പൂര്‍ത്തിയായി.
ന്യൂ ഓസ്ട്രിയന്‍ ടണലിംഗ് രീതി (എന്‍എടിഎം) ഉപയോഗിച്ച് ഏഴ് പര്‍വത തുരങ്കങ്ങളുടെ നിര്‍മ്മാണം പാല്‍ഘര്‍ ജില്ലയില്‍ പുരോഗമിക്കുന്നു. ഗുജറാത്തിലെ ഏക പര്‍വത തുരങ്കം ഇതിനകം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.
പ്രമേയാധിഷ്ഠിത ഘടകങ്ങളും ഊര്‍ജ്ജ-കാര്യക്ഷമമായ സവിശേഷതകളും ഉപയോഗിച്ച് രൂപകല്‍പ്പന ചെയ്ത ഇടനാഴിയിലെ 12 സ്റ്റേഷനുകള്‍ ദ്രുതഗതിയിലുള്ള നിര്‍മ്മാണത്തിലാണ്. സുസ്ഥിരതയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് ലോകോത്തര യാത്രാനുഭവം പ്രദാനം ചെയ്യുന്നതിനാണ് ഈ ഉപയോക്തൃ-സൗഹൃദപരവും ഊര്‍ജ്ജം പകരുന്നതുമായ സ്റ്റേഷനുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
പ്രധാനമന്ത്രി ജന്‍ ഔഷധി കേന്ദ്രങ്ങളും ഒരു സ്റ്റേഷന്‍ ഒരു ഉല്‍പ്പന്ന പദ്ധതിയും
ബഹുമാനപ്പെട്ട പ്രധാനമന്ത്രി ആരംഭിച്ച 50 പ്രധാന്‍ മന്ത്രി ജന്‍ ഔഷധി കേന്ദ്രങ്ങള്‍ കൂടുതല്‍ വ്യാപിച്ചുവരുന്നു.
ഒരു സ്റ്റേഷന്റെ കീഴില്‍ ഒരു ഉല്‍പ്പന്നം പദ്ധതി പ്രവര്‍ത്തനക്ഷമമായ സ്റ്റേഷനുകളുടെ എണ്ണം 1906ഉം പ്രവര്‍ത്തനക്ഷമമായ യൂണിറ്റുകള്‍/ഔട്ട്ലെറ്റുകള്‍ 2170ഉം ആണ്.
***
NK
(Release ID: 2089360)
Visitor Counter : 17