തൊഴില്‍, ഉദ്യോഗ മന്ത്രാലയം
തൊഴില്‍മന്ത്രാലയത്തിന്റെ വര്‍ഷാന്ത്യ അവലോകനം
അസംഘടിത തൊഴിലാളികള്‍ക്കായുള്ള 12 ക്ഷേമ പദ്ധതികള്‍ നടപ്പാക്കാനുള്ള 'വണ്‍ സ്റ്റോപ്പ് സൊല്യൂഷന്‍' ആയി ഇ-ശ്രം ആരംഭിച്ചു; ഇ-ശ്രമിലെ രജിസ്ട്രേഷന്‍ 30 കോടി കടന്നു
എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് (ഇഎസ്‌ഐസി) കീഴില്‍ 3,921 കോടി കോടി രൂപ മൂല്യമുള്ള 28 പ്രധാന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയോ ശിലാസ്ഥാപനം നിര്‍വഹിക്കുകയോ സമര്‍പ്പിക്കുകയോ ചെയ്തു.
10 പുതിയ ഇഎസ്‌ഐസി മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുന്നതിന് ഇഎസ്‌ഐസി തത്വത്തില്‍ അംഗീകാരം നല്‍കി
എന്‍സിഎസ് പോര്‍ട്ടല്‍ ആരംഭിച്ചത് മുതല്‍ 3.89 കോടി ഒഴിവുകള്‍ സമാഹരിച്ചു; 30 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുമായും തൊഴില്‍ പോര്‍ട്ടലുകളുമായും നിരവധി സ്വകാര്യ ജോബ് പോര്‍ട്ടലുകളുമായും സംയോജിപ്പിച്ചിരിക്കുന്നു
കേന്ദ്രീകൃത ഡാറ്റാ മാനേജ്മെന്റ് സിസ്റ്റത്തിനായി ബില്‍ഡിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് എംഐഎസ് പോര്‍ട്ടല്‍ ആരംഭിച്ചു
സിപിപിഎസും ഓട്ടോ ക്ലെയിം സെറ്റില്‍മെന്റുകളുടെ വര്‍ദ്ധിപ്പിച്ച പരിധിയും ഉള്‍പ്പെടെ പിന്‍വലിക്കല്‍ പ്രക്രിയ സുഗമമാക്കുന്നതിന് ഇപിഎഫ്ഒ പ്രധാന മാറ്റങ്ങള്‍ അവതരിപ്പിച്ചു.
Posted On:
28 DEC 2024 3:06PM by PIB Thiruvananthpuram
ലേബര്‍ കോഡുകളുടെ പരിധിക്കുള്ളില്‍ ചട്ടങ്ങള്‍ രൂപപ്പെടുത്തുന്നതിന് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമായി 6 മേഖലാതല യോഗങ്ങള്‍ നടത്തി
ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷാ കവറേജിനുള്ള ചട്ടക്കൂട് വികസിപ്പിക്കുന്നതിനായി മന്ത്രാലയം പ്രവര്‍ത്തിക്കുന്നു
ഐഎല്‍ഒയുടെ വേള്‍ഡ് സോഷ്യല്‍ പ്രൊട്ടക്ഷന്‍ റിപ്പോര്‍ട്ട് 2024-26, സാമൂഹ്യ സംരക്ഷണ കവറേജ് ഇരട്ടിയാക്കുന്നതില്‍ ഇന്ത്യ നേടിയ വിജയം എടുത്തുകാണിക്കുന്നു
2024-25 ലെ കേന്ദ്ര ബജറ്റില്‍ തൊഴില്‍ സൃഷ്ടിക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഔപചാരികവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലവസരങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി ഇഎല്‍ഐ പദ്ധതി പ്രഖ്യാപിച്ചു
ഇ-ശ്രം
അസംഘടിത തൊഴിലാളികള്‍ ദ്രുതവും വ്യാപകവുമാസ്വീകരിച്ചുവരുന്ന ഇ-ശ്രമിലെ രജിസ്‌ട്രേഷന്‍ ഈ വര്‍ഷം 30 കോടി കവിഞ്ഞു. ഈ നേട്ടം സാമൂഹിക തലത്തിലുള്ള ഫലവും രാജ്യത്തുടനീളമുള്ള അസംഘടിത തൊഴിലാളികളെ പിന്തുണയ്ക്കാനുള്ള ഗവണ്‍മെന്റിന്റെ പ്രതിബദ്ധതയും എടുത്തുകാണിക്കുന്നു.
ഇശ്രമില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വിവിധ സാമൂഹിക മേഖലയിലെ പദ്ധതികളില്‍ ചേരുന്നതിന് അവസരം ലഭിക്കുന്നതിന് തൊഴില്‍ മന്ത്രാലയം 2024 ഒക്ടോബര്‍ 21-ന് ''ഒറ്റ-പരിഹാരം'' എന്ന പേരില്‍ അസംഘടിത തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷാ പദ്ധതികള്‍ കരഗതമാക്കുന്നതിനും ഇതുവരെ ലഭിച്ച ആനുകൂല്യങ്ങള്‍ കാണുന്നതിനും സംവിധാനം ആരംഭിച്ചു.
ഇതുവരെ, പന്ത്രണ്ട് (12) സാമൂഹിക സുരക്ഷ/ക്ഷേമ പദ്ധതികള്‍ ഇശ്രമുമായി സംയോജിപ്പിച്ചിരിക്കുന്നു: ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് (ഒഎന്‍ഒആര്‍സി), ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെന്‍ഷന്‍ പദ്ധതി (ഐജിഎന്‍ഡിപിഎസ്), ഇന്ദിരാഗാന്ധി ദേശീയ വിധവ പെന്‍ഷന്‍ പദ്ധതി (ഐജിഎന്‍ഡബ്ല്യുപിഎസ്), ദേശീയ കുടുംബ ആനുകൂല്യ പദ്ധതി (എന്‍ബിഎഫ്എസ്), മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (എംജിഎന്‍ആര്‍ഇജിഎ), പ്രധാനമന്ത്രി ആവാസ് യോജന - ഗ്രാമിന്‍ (പിഎംഎവൈ-ജി), പ്രധാനമന്ത്രി തെരുവ് കച്ചവടക്കാരുടെ ആത്മനിര്‍ഭര്‍ നിധി (പിഎം-സ്വാനിധി), പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (പിഎംഎസ്ബിവൈ), പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജന (പിഎംജെജെബിവൈ്) ആയുഷ്മാന്‍ ഭാരത്- പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന (എബി-പിഎംജെഎവൈ), പ്രധാനമന്ത്രി ആവാസ് യോജന - അര്‍ബന്‍ (പിഎംഎവൈ-യു), പ്രധാന്‍ മന്ത്രി മത്സ്യ സമ്പദ യോജന (പിഎംഎംഎസൈ്വ). മറ്റു പദ്ധതികളും ഘട്ടം തിരിച്ച് ഇശ്രമുമായി സംയോജിപ്പിക്കുന്ന പ്രക്രിയ പുരോഗമിച്ചുവരികയാണ്. തൊഴിലാളികളുടെ യോഗ്യത പരിശോധിക്കുന്നതിനും സ്‌കീം സാച്ചുറേഷന്‍ ഉറപ്പാക്കുന്നതിനും സംസ്ഥാന-ജില്ലാ തലങ്ങളില്‍ സാധ്യതയുള്ള ഗുണഭോക്താക്കളെ ലക്ഷ്യംവയ്ക്കുന്നതിനും ഇശ്രം ഡാറ്റ ഉപയോഗിക്കാന്‍ ഏജന്‍സികളെ ഈ പ്ലാറ്റ്‌ഫോം പ്രാപതമാക്കുന്നു.
നാഷണല്‍ കരിയര്‍ സര്‍വീസ് (എന്‍സിഎസ്)
സ്വകാര്യ, സര്‍ക്കാര്‍ മേഖലകളില്‍ നിന്നുള്ള ജോലികള്‍, ഓണ്‍ലൈന്‍ ആന്‍ഡ് ഓഫ്ലൈന്‍ തൊഴില്‍ മേളകളെക്കുറിച്ചുള്ള വിവരങ്ങള്‍, നൈപുണ്യ/പരിശീലന പരിപാടികള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള എല്ലാ കരിയറുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കുമുള്ള ഒരു 'വണ്‍ സ്റ്റോപ്പ് പ്ലാറ്റ്ഫോം' ആയി എന്‍സിഎസ് മാറിയിരിക്കുന്നു.
2024 ജനുവരി 01 മുതല്‍ 2024 ഡിസംബര്‍ 15 വരെ എന്‍സിഎസ് പോര്‍ട്ടലില്‍ 1,89,33,219 ഒഴിവുകള്‍ സമാഹരിച്ചു, തുടക്കം മുതല്‍ സമാഹരിച്ച ആകെ ഒഴിവുകള്‍ 3.89 കോടിയായി. ഈ വര്‍ഷം തല്‍സമയം ലഭ്യമായ ഒഴിവുകളുടെ എണ്ണം ഒരു നിശ്ചിത ദിവസം 20 ലക്ഷം കവിഞ്ഞിരുന്നു. ഏത് സമയത്തും എന്‍സിഎസ് പോര്‍ട്ടലില്‍ ശരാശരി 15 ലക്ഷം തൊഴിലവസരങ്ങള്‍ ലഭ്യമാണ്.
മൊത്തം 11,451 വിദേശ ഒഴിവുകള്‍ എന്‍സിഎസ് പോര്‍ട്ടലില്‍ എംഇഎ രജിസ്റ്റര്‍ ചെയ്ത ഏജന്റുമാര്‍ പോസ്റ്റ് ചെയ്തു.
പോര്‍ട്ടലില്‍, 8,263 തൊഴില്‍ മേളകള്‍ സംഘടിപ്പിച്ചു, അതില്‍ 43,874 തൊഴിലുടമകള്‍ പങ്കെടുത്തു, കൂടാതെ 2,69,616 ഉദ്യോഗാര്‍ത്ഥികള്‍ ഈ വര്‍ഷം ജോലിക്കായി താല്‍ക്കാലികമായി തിരഞ്ഞെടുക്കപ്പെട്ടു. 17,23,741 പുതിയ തൊഴിലുടമകളും 1,38,45,887 പുതിയ തൊഴിലന്വേഷകരും എന്‍സിഎസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
എന്‍സിഎസ് പോര്‍ട്ടല്‍ അതിന്റെ സംയോജനവും സഹകരണ ശ്രമങ്ങളും ഗണ്യമായി വര്‍ദ്ധിപ്പിച്ചു. ഇത് ഇപ്പോള്‍ 30 സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും തൊഴില്‍ പോര്‍ട്ടലുകളുമായും നിരവധി സ്വകാര്യ തൊഴില്‍ പോര്‍ട്ടലുകളുമായും സംയോജിപ്പിക്കപ്പെട്ടിരിക്കുന്നു. അതിന്റെ ഡാറ്റാബേസ് സമ്പന്നമാക്കുകയും തൊഴിലവസരങ്ങളിലേക്ക് എത്തിപ്പെടാനുള്ള സാഹചര്യം വിപുലപ്പെടുത്തുകയും ചെയ്യുന്നു.
ഡയറക്ടറേറ്റ് ജനറല്‍ ലേബര്‍ വെല്‍ഫെയര്‍ (ഡിജിഎല്‍ഡബ്ല്യു)
സംസ്ഥാനങ്ങളിലെ ബിഒസിഡബ്ല്യു വെല്‍ഫെയര്‍ ബോര്‍ഡുകളില്‍ നിന്ന് ലഭിച്ച ഡാറ്റയുടെ സമാഹരണത്തിനും വിശകലനത്തിനുമുള്ള കേന്ദ്രീകൃത ഡാറ്റാ പരിപാലന സംവിധാനമായി ബില്‍ഡിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് എംഐഎസ് പോര്‍ട്ടല്‍ 21.08.2024-ന് ആരംഭിച്ചു.
ബിഒസി തൊഴിലാളികളുടെ ഡാറ്റ ഇ-ശ്രമുമായി പങ്കിടാനും 2-വേ എപിഐ സംയോജന പ്രക്രിയ പിന്തുടരാനും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഒരു ചുവടുവെയ്പ്പ് എന്ന നിലയില്‍, ആന്ധ്രാപ്രദേശ്, അസം, ബിഹാര്‍, ഗുജറാത്ത്, ഹരിയാന, ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍, തമിഴ്നാട്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ 10 സംസ്ഥാനങ്ങള്‍ സംയോജന പ്രക്രിയ പൂര്‍ത്തിയാക്കി.
പിഎംജെജെബിവൈ, പിഎംഎസ്ബിവൈ എന്നിവയ്ക്ക് കീഴിലുള്ള ബിഒസി തൊഴിലാളികളുടെ കവറേജിനായി സംസ്ഥാന ബിഒസി വെല്‍ഫെയര്‍ ബോര്‍ഡുകള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആയുഷ്മാന്‍ ഭാരത്- പിഎംജെഎവൈയുടെ വിപുലീകരണത്തിനായി എന്‍എച്ച്എയുടെ കീഴിലുള്ള സംസ്ഥാന ആരോഗ്യ ഏജന്‍സിയുമായി ധാരണാപത്രം ഒപ്പിട്ടതായി മൊത്തം 12 സംസ്ഥാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ലേബര്‍ കോഡുകള്‍ നടപ്പിലാക്കല്‍
തൊഴില്‍മന്ത്രാലയം സംസ്ഥാനങ്ങളില്‍ ഉടനീളം നാല് കോഡുകള്‍ക്ക് കീഴിലുള്ള നിയമങ്ങളുടെ സമന്വയത്തിനായി സ്ഥിരമായി പ്രവര്‍ത്തിക്കുന്നു.
ലേബര്‍ കോഡുകളുടെ പരിധിക്കുള്ളില്‍ നിയമങ്ങള്‍ രൂപീകരിക്കുന്ന പ്രക്രിയ സംസ്ഥാന, കേന്ദ്രഭരണപ്രദേശ ഗവണ്‍മെന്റുകള്‍ക്കു സുഗമമാക്കുന്നതിന് 2024 ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെ 6 മേഖലാതല യോഗങ്ങള്‍ ഈ വര്‍ഷം നടന്നു.
ഇക്കാലയളവില്‍ നാഗാലാന്‍ഡ് സാമൂഹിക സുരക്ഷ, തൊഴില്‍ സുരക്ഷ, ആരോഗ്യം, പ്രവര്‍ത്തന വ്യവസ്ഥകള്‍ എന്നിവയുടെ കോഡിന് കീഴിലുള്ള കരടുനിയമങ്ങള്‍ മുന്‍കൂട്ടി പ്രസിദ്ധീകരിച്ചു.
സിക്കിം തൊഴില്‍ സുരക്ഷ, ആരോഗ്യം, തൊഴില്‍സാഹചര്യങ്ങള്‍ കോഡ് പ്രകാരം കരട് നിയമങ്ങള്‍ മുന്‍കൂട്ടി പ്രസിദ്ധീകരിച്ചു.
ആന്‍ഡമാന്‍, നിക്കോബാര്‍ ദ്വീപുകള്‍ വ്യാവസായിക ബന്ധ നിയമത്തിന് കീഴിലുള്ള കരട് നിയമങ്ങള്‍ മുന്‍കൂട്ടി പ്രസിദ്ധീകരിച്ചു.
എല്ലാ 36 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും 2025 മാര്‍ച്ച് 31-നകം കരട് നിയമങ്ങളുടെ സമന്വയവും പ്രീ-പബ്ലിക്കേഷനും പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
തൊഴില്‍ നിയമങ്ങളില്‍ നടപ്പിലാക്കേണ്ട നാല് പരിഷ്‌കാരങ്ങള്‍ തൊഴില്‍ മന്ത്രാലയം തിരിച്ചറിഞ്ഞു. സിംഗിള്‍ രജിസ്‌ട്രേഷന്‍, സിംഗിള്‍ റിട്ടേണ്‍, 5 വര്‍ഷത്തെ സാധുതയുള്ള സ്ഥാപനത്തെ അടിസ്ഥാനമാക്കിയുള്ള പൊതു ലൈസന്‍സ് എന്നിവയാണ് അവ. കൂടാതെ, ഇന്‍സ്പെക്ടറുടെ റോള്‍ ഇന്‍സ്പെക്ടര്‍ കം ഫെസിലിറ്റേറ്ററായി മാറ്റാനുള്ള നീക്കവും മന്ത്രാലയം നടത്തുന്നുണ്ട്.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ)
ഇപിഎസ് പെന്‍ഷന്‍കാര്‍ക്ക് 2025 ജനുവരി മുതല്‍ ഇന്ത്യയിലെവിടെയും ഏത് ബാങ്കില്‍ നിന്നും ഏത് ബ്രാഞ്ചില്‍ നിന്നും പെന്‍ഷന്‍ ലഭിക്കാന്‍ പ്രാപ്തമാക്കുന്ന കേന്ദ്രീകൃത പെന്‍ഷന്‍ പേയ്മെന്റ് സംവിധാനത്തിനുള്ള (സിപിപിഎസ്) നിര്‍ദ്ദേശത്തിന് ഇപിഎഫ്ഒയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് അംഗീകാരം നല്‍കി. നിലവിലുള്ള പെന്‍ഷന്‍ വിതരണ സംവിധാനത്തില്‍ നിന്നുള്ള ഈ മാതൃകാപരമായ മാറ്റം 77 ലക്ഷം പേര്‍ക്ക് പ്രയോജനം ചെയ്യും.
എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് (ഇഎസ്‌ഐസി)
എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് (ഇഎസ്‌ഐസി) കീഴിലുള്ള 3921 കോടി രൂപയുടെ 28 പ്രധാന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും സമര്‍പ്പണവും നിര്‍വഹിച്ചു.
അന്ധേരി (മഹാരാഷ്ട്ര), ബസായിദരപൂര്‍ (ഡല്‍ഹി), ഗുവാഹത്തി-ബെല്‍ത്തോള (അസം), ഇന്‍ഡോര്‍ (മധ്യപ്രദേശ്), ജയ്പൂര്‍ (രാജസ്ഥാന്‍), ലുധിയാന (പഞ്ചാബ്), നരോദ ബാപ്പുനഗര്‍ (ഗുജറാത്ത്), നോയിഡ & വാരണാസി (ഉത്തര്‍പ്രദേശ്), റാഞ്ചി (ജാര്‍ഖണ്ഡ്) എന്നിവിടങ്ങളില്‍ 10 പുതിയ ഇഎസ്‌ഐസി മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുന്നതിന് ഇഎസ്‌ഐസി തത്വത്തില്‍ അംഗീകാരം നല്‍കി.
***
NK
(Release ID: 2089248)
Visitor Counter : 18