ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം
2024 വര്‍ഷാന്ത്യ അവലോകനം: ഭവന, നഗരകാര്യ മന്ത്രാലയം
നഗര മേഖലയിലെ നിക്ഷേപങ്ങളില്‍ 16 മടങ്ങ് വര്‍ദ്ധന, 2047 ഓടെ വികസിത് ഭാരത് ലക്ഷ്യമാക്കി ഗവണ്‍മെന്റ് പരിശ്രമങ്ങള്‍ വിപുലീകരിക്കുന്നു
Posted On:
20 DEC 2024 3:29PM by PIB Thiruvananthpuram
ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ (എം.ഒ.എച്ച്.യു.എ) ഈ വര്‍ഷത്തെ പ്രധാന പദ്ധതികൾ /നേട്ടങ്ങള്‍ എന്നിവ താഴെ പറയുന്നു
സ്മാര്‍ട്ട് സിറ്റി മിഷന്‍
സ്മാര്‍ട്ട് സിറ്റിസ് മിഷന് (എസ്.സി.എം) കീഴില്‍ 2024 നവംബര്‍ 15 വരെ 1,64,669 കോടി രൂപയുടെ 8,066 പദ്ധതികള്‍ക്ക് പ്രവര്‍ത്തന ഉത്തരവുകള്‍ നല്‍കി. 100 സ്മാര്‍ട്ട് സിറ്റികള്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ പ്രകാരം അതില്‍ മൊത്തം പദ്ധതികളുടെ 91%മായ 1,47,366 കോടി രൂപയുടെ 7,352 പദ്ധതികള്‍ പൂര്‍ത്തിയായി.
നഗര ജീവിത നിലവാരം, സുരക്ഷ, പൊതു സേവനങ്ങള്‍ എന്നിവ മെച്ചപ്പെടുത്തിയതില്‍ എസ്.സി.എം കൈവരിച്ച ചില പ്രധാന നേട്ടങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. അതോടൊപ്പം 100 സ്മാര്‍ട്ട് സിറ്റികളിലും ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകള്‍ (ഐ.സി.സി.സി), 84,000 സി.സി.ടി.വി നിരീക്ഷണ ക്യാമറകള്‍, 1,884 എമര്‍ജന്‍സി കോള്‍ ബോക്‌സുകള്‍, 3,000 ലധികം പൊതു അഭിസംബോധന സംവിധാനങ്ങള്‍ (മൈക്കും മറ്റും), 1,740 കിലോമീറ്ററിലധികമുള്ള സ്മാര്‍ട്ട് റോഡുകള്‍, 713 കിലോമീറ്റര്‍ സൈക്കിള്‍ ട്രാക്കുകള്‍, സൂപ്പര്‍വൈസറി കണ്‍ട്രോള്‍ ആന്‍ഡ് ഡാറ്റ അക്വിസിഷന്‍ (എസ്.സി.എ.ഡി.എ) സംവിധാനത്തിലൂടെ നിരീക്ഷിക്കുന്ന 17,026 കിലോമീറ്റര്‍ ജലവിതരണ സംവിധാനം, 66 ലധികം നഗരങ്ങളിൽ സാങ്കേതിക വിദ്യയുടെ വര്‍ദ്ധിച്ച ഉപയോഗത്തോടെ ഖരമാലിന്യ സംസ്‌കരണം, ഓട്ടോമാറ്റിക് വെഹിക്കിള്‍ ലൊക്കേഷനായി (എ.വി.എല്‍) റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍എഫ്‌ഐഡി) പ്രവര്‍ത്തനക്ഷമമാക്കിയ ഏകദേശം 9,194 വാഹനങ്ങള്‍, 9,433ലധികം സ്മാര്‍ട്ട് ക്ലാസ് റൂമുകളും 41 ഡിജിറ്റല്‍ ലൈബ്രറികളും, 172 ഇ-ആരോഗ്യ കേന്ദ്രങ്ങളും ക്ലിനിക്കുകളും വികസിപ്പിച്ചെടുത്തതും 152 ഹെല്‍ത്ത് എ.ടി.എമ്മുകള്‍ സ്ഥാപിച്ചതുമൊക്കെ ഇവയില്‍ ഉള്‍പ്പെടുന്നു.
സ്മാര്‍ട്ട് സിറ്റി പരിഹാര (പാന്‍ സിറ്റി ഫീച്ചറുകള്‍) പദ്ധതികള്‍ക്കുള്ള മേഖലാധിഷ്ഠിത വികസനം ഉള്‍പ്പെടെ രാജ്യത്തെ മറ്റ് വികസനംകാംക്ഷിക്കുന്ന നഗരങ്ങള്‍ക്ക് ദീപസ്തംഭമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മാതൃകകള്‍/പദ്ധതികള്‍ 100 സ്മാര്‍ട്ട് സിറ്റികളിലും എസ്.സി.എം സൃഷ്ടിച്ചിട്ടുണ്ട്. എസ്.സി.എമ്മിന് കീഴില്‍ പൂര്‍ത്തിയാക്കിയ 7,000-ലധികം പദ്ധതികളിലെ പഠനം ആധാരമാക്കി, അളക്കാനും, അനുകരണീയമായതുമായ പദ്ധതികളില്‍ നിന്നുള്ള പഠനങ്ങള്‍ രേഖപ്പെടുത്തുന്നതിന് മിഷന്‍ ഒന്നിലധികം വിജ്ഞാന ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിച്ചു. ഈ പ്രസിദ്ധീകരണങ്ങള്‍ SCM ന്റെ വെബ്‌സൈറ്റില്‍ https://smartcities.gov.in/documents. ലഭ്യമാണ്:
സ്വച്ഛ് ഭാരത് മിഷന്‍
കഴിഞ്ഞ 6 മാസത്തെ നേട്ടങ്ങള്‍ (ജൂണ്‍ 9, 2024 മുതല്‍)
1. ഖരമാലിന്യം, ഉപയോഗിച്ച വെള്ളത്തിന്റെ പരിപാലനം ഐ.ഇ.സി ആന്റ് കാര്യശേഷി നിമ്മാണ പദ്ധതികള്‍ എന്നിവയ്ക്കായി അസം, ബിഹാര്‍, ഡല്‍ഹി, ഗുജറാത്ത്, മദ്ധ്യപ്രദേശ്, മിസോറാം, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ 9 സംസ്ഥാനങ്ങള്‍ക്ക് 1,123 കോടിയിലധികം രൂപ അനുവദിച്ചു.
-1000 മെട്രിക് ടണ്‍ മാലിന്യത്തില്‍ നിന്ന് 15 മെഗാ വാട്ട് ശേഷി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന 375 കോടി രൂപ ചെലവു വരുന്ന മാലിന്യത്തില്‍ നിന്നുുള്ള ഊര്‍ജ്ജ പ്ലാന്റിന് ഗുജറാത്ത് അഹമ്മദാബാദിലെ പിപലാജില്‍ നവംബര്‍ 1ന് സമാരംഭം കുറിച്ചു.
-അഹമ്മദാബാദിലെയും ഹൈദരാബാദിലെയും രണ്ട് പ്രധാന മാലിന്യനിക്ഷേപക കേന്ദ്രത്തില്‍ അടിഞ്ഞുകിടന്ന 2.5 ലക്ഷം മെട്രിക് ടണ്‍ Legacy Waste വിജയകരമായും പൂര്‍ണ്ണമായും പരിഹരിച്ചു.
-എ.ഡി.ബിയും ലോകബാങ്കുമായി ചേര്‍ന്നുകൊണ്ട് ഖരമാലിന്യ സംസ്‌കരണം പൂര്‍ണ്ണതയില്‍ എത്തിക്കുന്നതിന് സ്വീകാര്യമായ പദ്ധതികള്‍ 100 നഗരങ്ങളില്‍ നടക്കുന്നു.
സ്വഭാവ് സ്വച്ഛത സംസ്‌കാര്‍ സ്വച്ഛത (4എസ്) 2024 സംഘടിതപ്രവര്‍ത്തനത്തിലൂടെ ബുദ്ധിമുട്ടുള്ളതും വൃത്തിഹീനമായ സ്ഥലങ്ങളുടെ സമയബന്ധിതമായ പരിവര്‍ത്തനം കേന്ദ്രം ലക്ഷ്യമിടുന്നു. മൂന്ന് പ്രധാന സ്തംഭങ്ങളിലാണ് ഈ സംഘടിതപ്രവര്‍ത്തനം പടുത്തുയര്‍ത്തിയിരിക്കുന്നത്:
1. സ്വച്ഛതാ കീ ഭാഗിദാരി - പൊതുജന പങ്കാളിത്തം, അവബോധം, സ്വച്ഛ് ഭാരതിന് വേണ്ടിയുള്ള വാദം.
2. സമ്പൂർണ സ്വച്ഛത - ബുദ്ധിമുട്ടുള്ളതും വൃത്തിഹീനമായ സ്ഥലങ്ങള്‍ പൂര്‍ണ്ണമായി വൃത്തിയാക്കുക ലക്ഷ്യമാക്കിയുള്ള മെഗാ ശുചിത്വ യജ്ഞങ്ങള്‍.
3. സഫായി മിത്ര സുരക്ഷാ ശിവിർ - ഏകജാലക സേവനം, സുരക്ഷ, ശുചിത്വ തൊഴിലാളികളുടെ ക്ഷേമത്തിനും ആരോഗ്യത്തിനും വേണ്ടി അംഗീകരിച്ച ക്യാമ്പുകള്‍.
2. സ്വച്ഛ് ഭാരത് മിഷന്റെ 10 വര്‍ഷത്തെ സമകാലിക വിവരങ്ങള്‍:
- ശൗചാലയങ്ങളുടെ പ്രാപ്യത
- മെച്ചപ്പെട്ട മാലിന്യ ശേഖരണം
-മാലിന്യ സംസ്‌കരണം
- പൈതൃക മാലിന്യ നിര്‍മാര്‍ജ്ജനം
- സഫായി മിത്ര സുരക്ഷ
- സ്ത്രീകള്‍ നയിക്കുന്ന ശുചിത്വവും ശുചിത്വത്തിന് വേണ്ടിയുള്ള യുവജന ശക്തിയും
-സ്റ്റാര്‍ട്ട്-അപ്പുകള്‍
അമൃതും, അമൃത് 2.0 ഉം
അടല്‍ മിഷന്‍ ഫോര്‍ റീജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്‌ഫോര്‍മേഷന്റെ (അമൃത്) കീഴിലുള്ള പ്രധാന നേട്ടങ്ങള്‍:
- 4,649 എം.എല്‍.ഡി ജലശുദ്ധീകരണ ശേഷി.
-4,429 എം.എല്‍.ഡി മലിനജല സംസ്‌കരണ ശേഷി.
അമൃത് 2.0ന് കീഴില്‍, കുടിവെള്ള ലഭ്യതയും മലിനജല സംവിധാനങ്ങളും വര്‍ദ്ധിപ്പിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങള്‍ക്കൊപ്പം, വെള്ളക്കെട്ട് വെല്ലുവിളികളെ നേരിടാന്‍ മഴവെള്ള ഡ്രെയിനേജ് സംവിധാനങ്ങള്‍ക്ക് ഗവണ്‍മെന്റിന്റെ മുന്‍ഗണന .
നഗര ചലനക്ഷമതയും സുസ്ഥിരത മുന്‍കൈകളും
-റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റങ്ങളുടെ (ആര്‍.ആര്‍.ടി.എസ്) വിപുലീകരണം- ഡല്‍ഹിക്കും മീററ്റിനും ഇടയില്‍ ആദ്യ റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റത്തിന് 2019-ല്‍ അനുമതി നല്‍കി. 2023 ഒക്‌ടോബര്‍ മുതല്‍ ഈ പാതയുടെ 42 കിലോമീറ്റര്‍ പ്രവര്‍ത്തനക്ഷമമാക്കി. 2025 ജൂണോടെ ശേഷിക്കുന്ന ഭാഗങ്ങളും പ്രവര്‍ത്തനക്ഷമമാക്കും.
-മലിനീകരണം കുറയ്ക്കുന്നതിനും പാരിസ്ഥിതിക ആശങ്കകള്‍ പരിഹരിക്കുന്നതിനുമായി നഗരങ്ങളില്‍ ഇ-മൊബിലിറ്റിയുടെയും നടക്കാവുന്ന തെരുവുകളുടെയും പ്രോത്സാഹനം.
-2014 മെയ് വരെ രാജ്യത്ത് ഏകദേശം 248 കിലോമീറ്റര്‍ മെട്രോ റെയില്‍ ലൈനുകലാണ് പ്രവര്‍ത്തനക്ഷമമായിരുന്നത്. അത് ഇതുവരെ 745 കിലോമീറ്ററായി വര്‍ദ്ധിച്ചു, നിലവില്‍ ഏകദേശം 993 കിലോമീറ്റര്‍ മെട്രോ റെയില്‍ ലൈന്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്.
- ഡല്‍ഹി, ബാംഗ്ലൂര്‍, കൊല്‍ക്കത്ത, ചെന്നൈ, കൊച്ചി, മുംബൈ, നാഗ്പൂര്‍, അഹമ്മദാബാദ്, ഗാന്ധിനഗര്‍ പൂനെ, കാണ്‍പൂര്‍, ആഗ്ര, ഭോപ്പാല്‍, ഇന്‍ഡോര്‍, പട്‌ന, സൂറത്ത്, മീററ്റ് എന്നിങ്ങനെ രാജ്യത്തെ വിവിധ നഗരങ്ങളില്‍ (ഡല്‍ഹി-മീററ്റ് ആര്‍.ആര്‍.ടി.എസിന്റെ ബാക്കി ഉള്‍പ്പെടെ) ഏകദേശം 998 കിലോമീറ്റര്‍ മെട്രോ റെയില്‍ പദ്ധതികള്‍ നിര്‍മ്മാണത്തിലുമാണ്. .
-2013-14 ല്‍ ശരാശരി പ്രതിദിന യാത്രക്കാരുടെ എണ്ണം ഏകദേശം 28 ലക്ഷം ആയിരുന്നത്. മെട്രോ റെയില്‍ ശൃംഖലയുടെ ദ്രുതഗതിയിലുള്ള വികാസത്തോടെ, ഇപ്പോള്‍ ഇത് ഒരു കോടി കവിഞ്ഞു.
-നഗരപ്രദേശങ്ങളില്‍ ബസ് ഓപ്പറേഷന്‍ വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് 2000 കോടി രൂപയുടെ കേന്ദ്ര സഹായത്തോടെ ജി.സി.സി മാതൃകയില്‍പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത 10,000 ഇലക്ര്ടിക് ബസുകള്‍ വിന്യസിക്കുന്നതിന് 2023 ആഗസ്റ്റ് 16-ന് പിഎം-ഇ-ബസ് സേവ ആരംഭിച്ചു.
ഇവയാണ് നഗര ചലനക്ഷമത മെച്ചപ്പെടുത്തുന്നതില്‍ ഗവണ്‍മെന്റ് ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് സ്വീകരിച്ച മുന്‍കൈകള്‍.
നഗര ഭവനവും പി.എം.എ.വൈ 2.0ഉം
കുടിയേറ്റ ജനവിഭാഗങ്ങള്‍, ജോലിചെയ്യുന്ന സ്ത്രീകള്‍, വ്യവസായ തൊഴിലാളികള്‍, വീടില്ലാത്തവര്‍, വിദ്യാര്‍ത്ഥികള്‍, മറ്റു ഗുണഭോക്താക്കള്‍ എന്നിവര്‍ക്ക് ഗുണകരമാകുന്ന തരത്തില്‍ പ്രധാന്‍ മന്ത്രി ആവാസ് യോജന (പി.എം.എ.വൈ) 2.0 ന് കീഴില്‍ ഒരു പുതിയ റെന്റല്‍ ഹൗസിംഗ് വെര്‍ട്ടിക്കല്‍ അവതരിപ്പിച്ചു. ഇവയുമായി ബന്ധപ്പെട്ട പ്രധാന സമകാലിക വിവരങ്ങള്‍:
- ഒഴിഞ്ഞു കിടക്കുന്ന ഗവണ്മെന്റ് വീടുകൾ PPP മാതൃക വഴിയോ പൊതു ഏജൻസികൾ വഴിയോ ARH ആക്കി മാറ്റുന്നു.
-ആസൂത്രണം ചെയ്ത ഒരു കോടി നഗര ഭവനങ്ങളില്‍ ധാരണാപത്രങ്ങളില്‍ ഒപ്പുവയ്ക്കുന്ന സംസ്ഥാനങ്ങളിലെ ജനസംഖ്യയെ അടിസ്ഥാനമാക്കി ഏകദേശം 7%ന് താല്‍ക്കാലിക അനുമതി നല്‍കുകയും, വിഹിതം സമയബന്ധിതമായി ഉറപ്പാക്കുകയുചെയ്തുകൊണ്ട് പ്രക്രിയ വേഗത്തിലാക്കുന്നു.
- 2025 മാര്‍ച്ച് 31-നകം ലഭിക്കുന്ന ഡിമാന്‍ഡ് സര്‍വേയുടെ അടിസ്ഥാനത്തില്‍ വര്‍ഷം തോറുമുള്ള ഭവന അനുമതി ലഭ്യമാക്കി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കി, സംസ്ഥാനങ്ങള്‍ക്കുള്ള അനുമതികള്‍ അന്തിമമാക്കും. അതിനുപുറമെ, പദ്ധതി നിര്‍വഹണത്തിലെ സവിശേഷമായ നേട്ടമായി പി.എം.എ.വൈ-യു 2.0 പ്രകാരം 6 ലക്ഷത്തിലധികം വീടുകള്‍ക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുമുണ്ട്.
-പി.എം.എ.വൈ-യു 2.0 നടപ്പാക്കല്‍ ഘട്ടത്തിലാണ് . പദ്ധതിയില്‍ ഗുണഭോക്താക്കള്‍ക്ക് നേരിട്ട് അപേക്ഷിക്കുന്നതിന് സൗകര്യമൊരുക്കാന്‍ ഒരു വെബ് പോര്‍ട്ടല്‍ വികസിപ്പിച്ചിട്ടുമുണ്ട് . (https://pmaymis.gov.in/PMAYMIS2_2024/PmayDefault.aspx).
പുതിയ എന്‍.യു.എല്‍.എം മിഷന്റെ സമാരംഭം
വ്യാവസായിക കേന്ദ്രങ്ങളും കുടിയേറ്റ കേന്ദ്രങ്ങളും ഉള്‍പ്പെടെ 25 നഗരങ്ങളില്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പൈലറ്റ് പദ്ധതിയുടെ ഫലങ്ങള്‍ അനുസരിച്ച് നവീകരിച്ച ദേശീയ നഗര ഉപജീവന ദൗത്യത്തിന് (എന്‍.യു.എല്‍.എം) ഉടന്‍ സമാരംഭം കുറിയ്ക്കും. ഏകദേശം 2.5 കോടി പാവപ്പെട്ട നഗര കുടുംബങ്ങളുടെ സാമൂഹിക-സാമ്പത്തിക ഉന്നമനമാണ് മിഷന്‍ വിഭാവനം ചെയ്യുന്നത്.
2024 സെപ്റ്റംബര്‍ 30 വരെയുള്ള ഡേ-എന്‍.യു.എല്‍.എമ്മിന്റെ പ്രധാന സമകാലിക വിവരങ്ങള്‍:
9.96 ലക്ഷത്തിലധികം സ്വയം സഹായ ഗ്രൂപ്പുകളിലേക്കും (എസ്.എച്ച്.ജി) ഏരിയ ലെവല്‍ ഫെഡറേഷന്‍ (എ.എല്‍.എഫ്), സിറ്റി ലെവല്‍ ഫെഡറേഷന്‍ (സി.എല്‍.എഫ്) പോലുള്ള അവരുടെ ഫെഡറേഷനുകളിലേക്കും നഗരങ്ങളിലെ പാവപ്പെട്ട 1 കോടിയിലധികം സ്ത്രീകളെഅണിനിരത്തി;
-നൈപുണ്യ പരിശീലനത്തിലൂടെയും ഉദ്യോഗലഭ്യമാക്കലിലൂടെയും 39.39 ലക്ഷത്തിലധികം ഉപജീവനമാര്‍ഗ്ഗങ്ങള്‍ സൃഷ്ടിച്ചു, സൂക്ഷ്മ സംരംഭങ്ങള്‍ സ്ഥാപിക്കുന്നതിനും എസ്.എച്ച്.ജികളില്‍ കോര്‍പ്പസ് അധിഷ്ഠിത ബാങ്ക് ലിങ്കേജുകള്‍ സംരക്ഷിക്കുന്നതിനും വ്യക്‌തികൾക്കും ഗ്രൂപ്പുകൾക്കും സബ്സിഡിയോടുള്ള വായ്പ പ്രാപ്യമാക്കി.
-1.41 ലക്ഷം നഗര ഭവനരഹിതര്‍ക്കായി 1,994 സ്ഥിരം അഭയകേന്ദ്രങ്ങള്‍ നിര്‍മ്മിച്ചു;
- 3471 നഗരങ്ങളിലെ 71.65 ലക്ഷം തെരുവ് കച്ചവടക്കാരെ സര്‍വേയിലൂടെ കണ്ടെത്തി.ഇതില്‍ 38.87ലക്ഷം കച്ചവടക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഓഫ് വെന്റിംഗും (സി.ഒ.വി) 32.59 ലക്ഷത്തിലധികം കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകളും വിതരണം ചെയ്തു.
-ഡേ-എന്‍.യു.എല്‍.എമ്മിന് കീഴില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര സഹായമായി 5,733.10 കോടി രൂപ ചെലവഴിച്ചു.
AT
***
(Release ID: 2089075)
Visitor Counter : 41