വിനോദസഞ്ചാര മന്ത്രാലയം
വിനോദസഞ്ചാര മന്ത്രാലയത്തിന്റെ വര്‍ഷാന്ത്യ അവലോകനം- 2024
प्रविष्टि तिथि:
25 DEC 2024 1:55PM by PIB Thiruvananthpuram
2023-ല്‍ ഇന്ത്യയില്‍ 18.89 ദശലക്ഷം അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍ എത്തി.
2023-ല്‍ വിനോദസഞ്ചാരം വഴിയുള്ള വിദേശനാണ്യ വിനിമയ വരുമാനം (എഫ് ഇ ഇകള്‍) 231927 കോടി രൂപയായി ഉയര്‍ന്നു.
2023-ല്‍ 2509 ദശലക്ഷം ആഭ്യന്തര വിനോദസഞ്ചാരികള്‍ ഉണ്ടായിരുന്നു.
23 സംസ്ഥാനങ്ങളിലെ ഐക്കണിക് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ആഗോള തലത്തിലേക്ക് വികസിപ്പിക്കുന്നതിനായി മൂലധന നിക്ഷേപത്തിനുള്ള സംസ്ഥാനങ്ങള്‍ക്കുള്ള പ്രത്യേക സഹായ (എസ്എഎസ്സിഐ) പദ്ധതിക്കു കീഴില്‍ 3295.76 കോടി രൂപ മൂല്യം വരുന്ന 40 പദ്ധതികള്‍ അനുവദിച്ചു.
സ്വദേശ് ദര്‍ശന്‍ 2.0 പ്രകാരം 793.20 കോടി രൂപ മൂല്യം വരുന്ന
34 പദ്ധതികള്‍ അനുവദിച്ചു.
ഇന്ത്യന്‍ പ്രവാസികള്‍ക്കു ലോകത്താകമാനമുള്ള തങ്ങളുടെ ഇന്ത്യക്കാരല്ലാത്ത സുഹൃത്തുക്കള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കാനായി 'ചലോ ഇന്ത്യ' പ്രചരണ പദ്ധതിക്കു തുടക്കമിട്ടു.
പദ്ധതിക്കു കീഴില്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശ വിനോദ സഞ്ചാരികള്‍ക്ക് ഒരു ലക്ഷം സൗജന്യ ഇ-വിസകള്‍
ആഗോള യാത്രാ, വിനോദസഞ്ചാര വ്യവസായത്തിന് ഇന്‍ക്രെഡിബിള്‍ ഇന്ത്യയെക്കുറിച്ചുള്ള ഉള്ളടക്കത്തിന്റെ ഏകീകൃത ഉറവിടം നല്‍കുന്നതിനായി 'ഇന്‍ക്രെഡിബിള്‍ ഇന്ത്യ കണ്ടന്റ് ഹബ്' അനാച്ഛാദനം ചെയ്തു
പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെ തദ്ദേശീയരെ അംബാസഡര്‍മാരായി ശാക്തീകരിക്കുന്നതിനായി 'പര്യതന്‍ മിത്ര ആന്‍ഡ് പര്യതന്‍ ദീദി' സംരംഭം ആരംഭിച്ചു. വിനോദസഞ്ചാര കൂടുതല്‍ ആകര്‍ഷകമാക്കാനും തൊഴിലും സാമൂഹിക ഇടപെടലും പ്രോത്സാഹിപ്പിക്കാനും ഉദ്ദേശിച്ചാണിത്.
'ദേഖോ അപ്നാ ദേശ് പീപ്പിള്‍സ് ചോയ്സ് 2024' - ഏറ്റവും ഇഷ്ടപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തിരിച്ചറിയുന്നതിനായി ആരംഭിച്ച ഒരു രാജ്യവ്യാപക വോട്ടെടുപ്പ്
വികസിത് ഭാരത്@2047നുള്ള വിനോദസഞ്ചാര മേഖലയുടെ കാഴ്ചപ്പാട് ആശയം രൂപീകരിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമായി വിനോദസഞ്ചാര മന്ത്രിമാരുടെ നാലു മേഖലാതല സംസ്ഥാന/കേന്ദ്രഭരണപ്രദേശ വിനോദസഞ്ചാര മന്ത്രിമാരുടെ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു.
2024ലെ മികച്ച വിനോദസഞ്ചാര ഗ്രാമങ്ങളുടെ മത്സരത്തിന്റെ 8 വിഭാഗങ്ങളിലായി 36 ഗ്രാമങ്ങള്‍ വിജയികളായി.
ഇന്ത്യന്‍ ഹോസ്പിറ്റാലിറ്റി വിദ്യാഭ്യാസത്തെ ആഗോളവല്‍ക്കരിക്കാനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനുമായി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ്, എട്ട് പ്രമുഖ ദേശീയ, ആഗോള ഹോസ്പിറ്റാലിറ്റി ഗ്രൂപ്പുകളുമായി ധാരണാപത്രം ഒപ്പുവച്ചു.
ടൂറിസം മന്ത്രാലയത്തിന്റെ 2024ലെ പ്രധാന സംരംഭങ്ങളും നേട്ടങ്ങളും ഇനിപ്പറയുന്നവയാണ്:
അടിസ്ഥാന സൗകര്യ വികസനം
വിനോദസഞ്ചാര മന്ത്രാലയം സ്വദേശ് ദര്‍ശന്‍ സ്‌കീമിന് കീഴില്‍ 5287.90 കോടി രൂപ ചെലവുവരുന്ന 76 പദ്ധതികള്‍ അനുവദിച്ചു, അതില്‍ 75 പദ്ധതികള്‍ പൂര്‍ത്തീകരിച്ചു.
ഉത്തരാഖണ്ഡില്‍ ഫ്‌ളോട്ടിംഗ് ഹട്ടുകളും ഇക്കോ റൂമുകളും,
വിനോദസഞ്ചാര കേന്ദ്രീകൃത സമീപനം പിന്തുടര്‍ന്ന് സുസ്ഥിരവും ഉത്തരവാദിത്തമുള്ളതുമായ കേന്ദ്രങ്ങള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിനോദസഞ്ചാര മന്ത്രാലയം സ്വദേശ് ദര്‍ശന്‍ സ്‌കീം സ്വദേശ് ദര്‍ശന്‍ 2.0 (എസ്ഡി 2.0) ആയി നവീകരിച്ചു. എസ്ഡി2.0 പ്രകാരം 793.20 കോടി രൂപ ചെലവു വരുന്ന 34 പദ്ധതികള്‍ അനുവദിച്ചു.

പ്രസാദ് സ്‌കീമിന് കീഴില്‍ 1646.99 കോടി രൂപ മൂല്യം വരുന്ന48 പദ്ധതികള്‍ക്ക് വിനോദസഞ്ചാര മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്, ഇതില്‍ 23 പദ്ധതികള്‍ പൂര്‍ത്തീകരിച്ചു.
യു പി ഗോവര്‍ധനത്തിലെ കുസുമം സരോവരത്തില്‍ ദീപാലങ്കാരം

അസിസ്റ്റന്‍സ് ടു സെന്‍ട്രല്‍ ഏജന്‍സിസ് പദ്ധതിക്കു കീഴില്‍ 937.56 കോടി രൂപയുടെ 65 പദ്ധതികള്‍ അനുവദിച്ചിട്ടുണ്ട്, അതില്‍ 38 പദ്ധതികളുടെ നിര്‍മാണം പൂര്‍ത്തിയാക്കി.
വിനോദസഞ്ചാര മൂല്യ ശൃംഖലയുടെ എല്ലാ പോയിന്റുകളിലും വിനോദസഞ്ചാര അനുഭവം മെച്ചപ്പെടുത്തുന്നതിനായി സ്വദേശ് ദര്‍ശന്‍ 2.0 പദ്ധതിയുടെ ഉപപദ്ധതിയായി 'ചലഞ്ച് ബേസ്ഡ് ഡെസ്റ്റിനേഷന്‍ ഡെവലപ്മെന്റ്' എന്നതിനായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ടൂറിസം മന്ത്രാലയം രൂപീകരിച്ചു. ഈ പദ്ധതിക്കു കീഴില്‍, (i) ആത്മീയ ടൂറിസം, (ii) സംസ്‌കാരവും പൈതൃകവും, (iii) വൈബ്രന്റ് വില്ലേജ് പ്രോഗ്രാം, (iv) ഇക്കോടൂറിസവും അമൃത് ധരോഹര്‍ സൈറ്റുകളും എന്നീ നാല് പ്രമേയാധിഷ്ഠിത വിഭാഗങ്ങള്‍ക്ക് കീഴില്‍ നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു. പദ്ധതിക്ക് കീഴില്‍ വികസനത്തിനായി വിവിധ വിനോദസഞ്ചാര പ്രമേയങ്ങള്‍ക്ക് കീഴില്‍ വിനോദസഞ്ചാര മന്ത്രാലയം 42 സ്ഥലങ്ങള്‍ തിരഞ്ഞെടുത്തിട്ടുണ്ട്.
2024-25ലെ ബജറ്റ് പ്രഖ്യാപനങ്ങളെ തുടര്‍ന്ന്, 23 സംസ്ഥാനങ്ങളിലായി ആകെ 40 പദ്ധതികള്‍ക്ക് 3295.76 കോടി രൂപ അനുവദിച്ചു. മൂലധന നിക്ഷേപത്തിനായി സംസ്ഥാനങ്ങള്‍ക്കുള്ള പ്രത്യേക സഹായ(എസ്എഎസസിഐ) പദ്ധതി പ്രകാരം രാജ്യത്തെ ഐക്കണിക് വിനോദ കേന്ദ്രങ്ങളുടെ സമഗ്ര വികസനത്തിനും ബ്രാന്‍ഡിംഗിനുമായി സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തേക്ക് ദീര്‍ഘകാല പലിശ രഹിത വായ്പകള്‍ നല്‍കുന്നതിന് ഐക്കണിക് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ആഗോള തലത്തിലേക്ക് വികസിപ്പിക്കുകയും അവയെ ആഗോള തലത്തില്‍ വിപണനം നടത്തുകയും ചെയ്യുന്നു.
പ്രചരണവും വിപണനവും
2024 ജനുവരി 23 മുതല്‍ 31 വരെ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഡല്‍ഹിയിലെ ചെങ്കോട്ട ഗ്രൗണ്ടില്‍ ടൂറിസം മന്ത്രാലയം 'ഭാരത് പര്‍വ്' പരിപാടി സംഘടിപ്പിച്ചു. രാജ്യത്തെ വൈവിധ്യമാര്‍ന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പ്രമേയാധിഷ്ഠിത പവലിയനുകള്‍ സജ്ജീകരിച്ചു. വിവിധ പ്രാദേശിക സാംസ്‌കാരിക സംഘടനകളുടെ കലാപരിപാടികളും സംഘടിപ്പിച്ചു. രാജ്യത്തുടനീളമുള്ള പ്രാദേശിക കരകൗശല വിദഗ്ധരുടെ പങ്കാളിത്തം വഴി അവരുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ച് വില്‍ക്കുന്നതിലൂടെ വോക്കല്‍ ഫോര്‍ ലോക്കലിനെ പ്രോത്സാഹിപ്പിച്ചു.
ഭാരത് പര്‍വ് 2024
'ദേഖോ അപ്നാ ദേശ് പീപ്പിള്‍സ് ചോയ്സ് 2024' - 5 വിഭാഗങ്ങള്‍ക്ക് കീഴില്‍ ഏറ്റവും ഇഷ്ടപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളെ തിരിച്ചറിയുന്നതിനുള്ള ഒരു ദേശീയ വോട്ടെടുപ്പ് ആസംഭിച്ചു. വികസിത് ഭാരത്@2047-ലേക്കുള്ള ഇന്ത്യയുടെ യാത്രയ്ക്ക് സംഭാവനകള്‍ അര്‍പ്പിച്ചുകൊണ്ട് ദൗത്യമാതൃകയില്‍ വികസനത്തിനുള്ള ആകര്‍ഷണങ്ങളും ലക്ഷ്യസ്ഥാനങ്ങളും തിരിച്ചറിയാനുള്ള ഒരു ശ്രമം കൂടിയാണിത്.
വിനോദസഞ്ചാര മന്ത്രാലയം വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് കേന്ദ്രീയ വിദ്യാലയം (കെവി), നവോദയ വിദ്യാലയ (എന്‍വി) സ്‌കൂളുകള്‍ക്കായി രാജ്യവ്യാപകമായി ദേഖോ അപ്നാ ദേശ് സ്‌കൂള്‍ മത്സരം സംഘടിപ്പിക്കുന്നു. വിദ്യാര്‍ത്ഥികള്‍ അവരുടെ ജില്ലയിലെ വിനോദസഞ്ചാര ആകര്‍ഷണങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, അനുഭവങ്ങള്‍, ഇളവുകള്‍ എന്നിവയുടെ ബ്രോഷര്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തെ ഓരോ ജില്ലയിലും നിലവിലുള്ള വിനോദസഞ്ചാര വിസ്മയങ്ങളെക്കുറിച്ചും ആകര്‍ഷണീയതകളെക്കുറിച്ചും വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

ചലോ ഇന്ത്യ ഗ്ലോബല്‍ ഡയസ്പോറ കാമ്പയിന്‍ ആരംഭിച്ചത് ഇന്ത്യന്‍ പ്രവാസി അംഗങ്ങളെ ഇന്‍ക്രെഡിബിള്‍ ഇന്ത്യ അംബാസഡര്‍മാരാക്കാനാണ്. എല്ലാ വര്‍ഷവും തങ്ങളുടെ 5 ഇന്ത്യക്കാരല്ലാത്ത സുഹൃത്തുക്കളെ ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ ക്ഷണിക്കുന്നതിന് ഇന്ത്യന്‍ പ്രവാസികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു അതുല്യവും വികസിതവുമായ ഭാരതത്തിനായുള്ള ജന്‍ ഭാഗിദാരിയുടെ ആവേശത്തിലാണ് കാമ്പെയ്ന്‍ നടപ്പിലാക്കുന്നത്. 'ചലോ ഇന്ത്യ' കാമ്പെയ്നിന് കീഴില്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശ വിനോദസഞ്ചാരികള്‍ക്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ശേഷിക്കുന്ന കാലയളവില്‍ ഒരു ലക്ഷം സൗജന്യ ഇ-വിസകള്‍ പ്രഖ്യാപിച്ചു.

2024 ജൂലൈയില്‍ ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന ലോക പൈതൃക സമിതിയുടെ 46-ാമത് സമ്മേളനത്തോടനുബന്ധിച്ച്, ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം, പുരാതന നാഗരികത, ഭൂമിശാസ്ത്രപരമായ വൈവിധ്യം എന്നിവ ഉയര്‍ത്തിക്കാട്ടുന്നതിനായി ഭാരത് മണ്ഡപത്തില്‍ ഒരു 'ഇന്‍ക്രെഡിബിള്‍ ഇന്ത്യ' പ്രദര്‍ശനം നടത്തി. പ്രതിനിധികള്‍ക്കായി ആധുനിക വികസനങ്ങള്‍ക്കൊപ്പം വിനോദസഞ്ചാര മേഖലയില്‍ മറഞ്ഞിരിക്കുന്ന രത്‌നങ്ങള്‍കൂടി അവതരിപ്പിക്കുകയായിരുന്നു ലക്ഷ്യം. 36 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും 10 കേന്ദ്ര മന്ത്രാലയങ്ങളും വകുപ്പുകളും പ്രദര്‍ശനത്തില്‍ പങ്കാളികളായി. കൂടാതെ, ഡല്‍ഹി നഗരത്തില്‍ പ്രതിനിധികള്‍ക്കായി പൈതൃക നടത്തങ്ങളും ടൂറുകളും മന്ത്രാലയം ക്രമീകരിച്ചു.
ഇന്ത്യാ പ്രദര്‍ശനം _ ലോക പൈതൃക സമിതി യോഗം
2024 സെപ്തംബര്‍ 27-ന് ന്യൂഡല്‍ഹിയില്‍ ടൂറിസം മന്ത്രാലയം സംഘടിപ്പിച്ച ലോക വിനോദസഞ്ചാര ദിനാചരണത്തില്‍ ഇന്ത്യയുടെ ഉപരാഷ്ട്രപതി പങ്കെടുത്തു. 'ടൂറിസവും സമാധാനവും' എന്നതായിരുന്നു ഈ വര്‍ഷത്തെ ലോക ടൂറിസം ദിനത്തിന്റെ വിഷയം.

ഇന്‍ക്രെഡിബിള്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നതിനായി ലോകമെമ്പാടുമുള്ള യാത്രാ, വിനോദസഞ്ചാര വ്യവസായത്തിന് ഉയര്‍ന്ന നിലവാരമുള്ള ചിത്രങ്ങളിലേക്കും വീഡിയോകളിലേക്കും ആവശ്യമായ മറ്റ് വിവരങ്ങളിലേക്കും പ്രവേശനം നല്‍കാനാണ് ഇന്‍ക്രെഡിബിള്‍ ഇന്ത്യ കണ്ടന്റ് ഹബ് ആരംഭിച്ചത്.
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വിനോദസഞ്ചാര സാധ്യതകള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി വിനോദസഞ്ചാര മന്ത്രാലയം വടക്കുകിഴക്കന്‍ മേഖലയില്‍ അന്താരാഷ്ട്ര വിനോദസഞ്ചാര മാര്‍ട്ട് (ഐടിഎം) സംഘടിപ്പിക്കുന്നു. മാര്‍ട്ടിന്റെ 12-ാമത് എഡിഷന്‍ 2024 നവംബര്‍ 26 മുതല്‍ 29 വരെ അസമിലെ കാസിരംഗയില്‍ നടന്നു.
12-ാമത്തെ ഐടിഎം, കാസിരംഗ, 2024
ഇന്ത്യയുടെ വിനോദസഞ്ചാര കേന്ദ്രങ്ങളും ഉല്‍പ്പന്നങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനായി വിദേശ വിപണികളില്‍ നടക്കുന്ന യാത്രാ മേളകളിലും എക്‌സിബിഷനുകളിലും വിനോദസഞ്ചാര മന്ത്രാലയം പങ്കെടുക്കുന്നു. ഈ വര്‍ഷം, ഐടിബി ബെര്‍ലിന്‍, എംഐടിടിT മോസ്‌കോ, എഫഐടിയുആര്‍ മാഡ്രിഡ്, എടിഎം ദുബായ്, ഐഎംഇഎക്‌സ് ഫ്രാങ്ക്ഫര്‍ട്ട്, പിഎടിഎ ട്രാവല്‍ മാര്‍ട്ട്, ജപ്പാന്‍ ടൂറിസം എക്‌സ്‌പോ, ഐഎഫ്ടിഎം ടോപ്പ് റെസ, ഡബ്ല്യുടിഎം ലണ്ടന്‍ തുടങ്ങി നിരവധി അന്താരാഷ്ട്ര പ്രദര്‍ശനങ്ങളില്‍ വിനോദസഞ്ചാര മന്ത്രാലയം പങ്കെടുത്തിട്ടുണ്ട്.

-NK-
(रिलीज़ आईडी: 2088541)
आगंतुक पटल : 93