പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രിയുടെ കുവൈറ്റ് സന്ദര്‍ശനത്തിന്റെ (ഡിസംബര്‍ 21-22, 2024) പരിണിത ഫലങ്ങളുടെ പട്ടിക

Posted On: 22 DEC 2024 6:03PM by PIB Thiruvananthpuram

ക്രമനമ്പർ  

ധാരണാപത്രം/ഉടമ്പട‌ി

ലക്ഷ്യം

1

പ്രതിരോധ മേഖലയിലെ സഹകരണത്തിന് ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ധാരണാപത്രം.

ഈ ധാരണാപത്രം പ്രതിരോധ മേഖലയിലെ ഉഭയകക്ഷിസഹകരണം സ്ഥാപനവൽക്കരിക്കും. സഹകരണത്തിന്റെ പ്രധാന മേഖലകളില്‍ പരിശീലനം, ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും കൈമാറ്റം, സംയുക്ത അഭ്യാസങ്ങള്‍, പ്രതിരോധ വ്യവസായത്തിലെ സഹകരണം, പ്രതിരോധ ഉപകരണങ്ങളുടെ വിതരണം, ഗവേഷണത്തിലും വികസനത്തിലും സഹകരണം തുടങ്ങിയവ ഉള്‍പ്പെടുന്നു.

2.

2025-2029 വര്‍ഷങ്ങളിൽ ഇന്ത്യയും കുവൈറ്റും തമ്മിലുള്ള സാംസ്‌കാരിക വിനിമയ പരിപാടി (സിഇപി).

കല, സംഗീതം, നൃത്തം, സാഹിത്യം, നാടകം എന്നീ മേഖലകളില്‍ കൂടുതല്‍ സാംസ്‌കാരിക വിനിമയം, സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനുള്ള സഹകരണം, സാംസ്‌കാരിക മേഖലയിലെ ഗവേഷണവും വികസനവും, ഉത്സവങ്ങള്‍ സംഘടിപ്പിക്കല്‍ എന്നിവയ്ക്ക് സിഇപി സൗകര്യമൊരുക്കും.

3.

കായിക മേഖലയിലെ സഹകരണത്തിനുള്ള എക്‌സിക്യൂട്ടീവ് പരിപാടി (ഇപി)

(2025-2028)

ഈ എക്സിക്യൂട്ടീവ് പരിപാടി ഇന്ത്യയും കുവൈറ്റും തമ്മിലുള്ള കായിക രംഗത്തെ ഉഭയകക്ഷിസഹകരണം ശക്തിപ്പെടുത്തും. സ്‌പോര്‍ട്‌സ് മെഡിസിന്‍, സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ് മീഡിയ, സ്‌പോര്‍ട്‌സ് സയന്‍സ് തുടങ്ങിയ മേഖലകളിലെ വൈദഗ്ധ്യ വിനിമയം, കായിക മേഖലയിലെ പരിപാടികളിലും പദ്ധതികളിലും പങ്കാളിത്തം, അനുഭവം പങ്കുവയ്ക്കുന്നതിനായി കായിക രംഗത്തെ പ്രമുഖരുടെ പരസ്പര സന്ദര്‍ശനങ്ങള്‍ എന്നിവ ഇതിലൂടെ പ്രോത്സാഹിപ്പിക്കും.

4.

അന്താരാഷ്ട്ര സൗര സഖ്യത്തില്‍ (ഐഎസ്എ) കുവൈറ്റിന്റെ അംഗത്വം.

 

അന്താരാഷ്ട്ര സൗര സഖ്യം സംയുക്തമായി സൗരോര്‍ജ വിന്യാസം ഉള്‍ക്കൊള്ളുന്നു; കൂടാതെ കുറഞ്ഞ കാര്‍ബണ്‍ വളര്‍ച്ചാപാതകള്‍ വികസിപ്പിക്കാന്‍ അംഗരാജ്യങ്ങളെ സഹായിക്കുന്നതിന് സൗരോർജത്തിന്റെ ഉപയോഗം വർധിപ്പിക്കുന്നതിനുള്ള പ്രധാന പൊതു വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നു.

 -SK-

*********

 


(Release ID: 2087073) Visitor Counter : 14