വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

വർഷാന്ത്യ അവലോകനം 2024: തപാൽ വകുപ്പ്

Posted On: 20 DEC 2024 1:55PM by PIB Thiruvananthpuram

തപാൽ വകുപ്പ് സുപ്രധാന നേട്ടങ്ങളുടെയും മുന്നേറ്റങ്ങളുടെയും നാഴികക്കല്ലുകളുടെയും ഒരു വർഷം അടയാളപ്പെടുത്തി.ഇത് സേവന വിതരണം വർദ്ധിപ്പിക്കുന്നതിനും രാജ്യത്തിൻ്റെ വികസനത്തിന് സംഭാവന നൽകുന്നതിനുമുള്ള ഈ വകുപ്പിന്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നു. 2024-ലെ പ്രധാന സംരംഭങ്ങളുടെയും വികസന പ്രവർത്തനങ്ങളുടെയും സമഗ്രമായ അവലോകനം:

 1. തപാൽ നിയമങ്ങളുടെ നവീകരണം

 പോസ്റ്റ് ഓഫീസ് നിയമം, 2023: പാർലമെൻ്റ്, പുതിയ തപാൽ നിയമ നിർമ്മാണം നടത്തി" പോസ്റ്റ് ഓഫീസ് നിയമം, 2023" (43 of 2023) പാസാക്കി.അതിന് 2023 ഡിസംബർ 24-ന് ഇന്ത്യൻ രാഷ്ട്രപതിയുടെ അനുമതി ലഭിച്ചു.1898-ലെ ഇന്ത്യൻ പോസ്റ്റ് ഓഫീസ് നിയമത്തിന് പകരമായി, ഈ നിയമം 2024 ജൂൺ 18 ന് പ്രാബല്യത്തിൽ വന്നു   

 2. മെയിൽ, പാഴ്സൽ വിതരണത്തിന്റെ ആധുനികവൽക്കരണം

* പിഎംഎ ടെക്നോളജി: പിഎംഎ (പാഴ്സൽ മോണിറ്ററിംഗ് ആപ്ലിക്കേഷൻ) അവതരിപ്പിച്ചത് പാഴ്സലുകളുടെ  വിതരണ വിവരങ്ങളുടെ തത്സമയ പങ്കിടലിൽ വിപ്ലവം സൃഷ്ടിച്ചു. 2019 മെയ് മുതൽ 2024 ഒക്‌ടോബർ വരെ, മെയിൽ വിതരണം 4.33 ലക്ഷം വസ്തുക്കളിൽ നിന്ന് 5.35 കോടിയായി ശ്രദ്ധേയമായ വളർച്ച കൈവരിച്ചു.
 •ലെറ്റർ ബോക്‌സുകളുടെ ഇ-ക്ലിയറൻസ്:ലെറ്റർ ബോക്‌സുകളുടെ ഇലക്ട്രോണിക് ക്ലിയറൻസിനായുള്ള ഒരു സംവിധാനം നടപ്പിലാക്കി.ഇത് ഇന്ത്യയിലുടനീളമുള്ള 53,854 ലെറ്റർ ബോക്‌സുകളുടെ സുതാര്യതയും ട്രാക്കിംഗും വർദ്ധിപ്പിച്ചു.

* റേഡിയോ ഫ്രീക്വൻസി തിരിച്ചറിയൽ (RFID): മെയിലുകളുടെയും പാഴ്സലുകളുടെയും ട്രാക്കിംഗും കണ്ടെത്തലും കാര്യക്ഷമമാക്കാൻ ഇപ്പോൾ RFID സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. തപാൽ ശൃംഖലയിൽ ഉടനീളം തത്സമയ ട്രാക്കിംഗ് ഉറപ്പാക്കുന്നതിന് 42 പ്രധാന മെയിൽ എക്സ്ചേഞ്ച് ഹബുകളിൽ RFID ഗേറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.
 •ക്ലിക്ക് എൻ ബുക്ക് സേവനം: ഇന്ത്യ പോസ്റ്റ് "ക്ലിക്ക് എൻ ബുക്ക്" സേവനം ആരംഭിച്ചു.ഇത് സ്പീഡ് പോസ്റ്റ്, രജിസ്റ്റർ ചെയ്ത വസ്തുക്കൾ, രജിസ്റ്റർ ചെയ്ത പാഴ്സലുകൾ എന്നിവയുടെ ഓൺലൈൻ ബുക്കിംഗ് സാധ്യമാക്കുന്നു. പ്രധാന നഗരങ്ങളെയും സംസ്ഥാനങ്ങളെയും ഉൾപ്പെടുത്തി 1729 പിൻ കോഡുകളിലാണ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്.
 •നോഡൽ ഡെലിവറി സെൻ്ററുകളും ട്രാൻസ്‌ഷിപ്പ്‌മെൻ്റ് സെൻ്ററുകളും: 233 നോഡൽ ഡെലിവറി സെൻ്ററുകൾ സ്ഥാപിച്ചതിലൂടെ  പാഴ്‌സൽ സേവന വിതരണത്തിന്റെ വേഗതയും കാര്യക്ഷമതയും വർദ്ധിപ്പിച്ചു. 1600-ലധികം പിൻ കോഡുകൾ ഉൾക്കൊള്ളുന്ന ഈ സംവിധാനം ഇന്ത്യയിലുടനീളം വിതരണം ചെയ്യുന്ന മൊത്തം പാഴ്സലുകളുടെ 30% കൈകാര്യം ചെയ്യുന്നു. വാഹന ഗതാഗതവും പാഴ്‌സൽ കൈമാറ്റവും കാര്യക്ഷമമാക്കുന്നതിനായി ദേശീയ പാതയോരങ്ങളിൽ 9 പുതിയ ട്രാൻസ്‌ഷിപ്പ്‌മെൻ്റ് സെൻ്ററുകൾ സ്ഥാപിച്ചു. ഗുവാഹത്തി, ചെന്നൈ, ബെംഗളൂരു, ലുധിയാന തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് ഈ കേന്ദ്രങ്ങൾ.
 •ആമസോണുമായുള്ള ധാരണാപത്രം: ആമസോൺ സെല്ലർ സർവീസസുമായി സഹകരിച്ച്, ചരക്ക് നീക്ക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യ പോസ്റ്റ് ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചു. രാജ്യത്തുടനീളമുള്ള ഇ-കൊമേഴ്‌സ് ലോജിസ്റ്റിക്‌സ് വർധിപ്പിച്ച് അതിവേഗ പാഴ്‌സൽ വിതരണത്തിനായി വിപുലമായ തപാൽ ശൃംഖലയെ ഈ പങ്കാളിത്തത്തിലൂടെ പ്രയോജനപ്പെടുത്തും.

 3.സേവനങ്ങളിലൂടെ പൗരന്മാരെ ശാക്തീകരിക്കുക

 •പ്രതിരോധ ഉദ്യോഗസ്ഥർക്കുള്ള ആധാർ സേവനങ്ങൾ:പ്രതിരോധ ഉദ്യോഗസ്ഥർക്ക് വേണ്ടി ആധാർ കേന്ദ്രങ്ങൾ വ്യാപിപ്പിച്ചു. സിയാച്ചിനിലെ ഏറ്റവും ഉയർന്ന കേന്ദ്രം ഉൾപ്പെടെ, സൈനിക തപാൽ സേവന സ്ഥലങ്ങളിലെ 110 പ്രവർത്തന കേന്ദ്രങ്ങളിൽ ഈ സേവനം ലഭ്യമാക്കി.
 
•പാസ്‌പോർട്ട് സേവനങ്ങൾക്കായുള്ള ധാരണാപത്രം: 2028-29 ഓടെ ശൃംഖല 600 കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കാനും പാസ്‌പോർട്ട് സേവനങ്ങളിലേക്കുള്ള പ്രവേശനം ഗണ്യമായി മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളുടെ (POPSK) തുടർ പ്രവർത്തനത്തിനായി വിദേശകാര്യ മന്ത്രാലയവുമായുള്ള ധാരണാപത്രം തപാൽ വകുപ്പ് പുതുക്കി.  
 •ഹർ ഘർ തിരംഗ കാമ്പെയ്ൻ: ദേശസ്‌നേഹവും ഐക്യവും വളർത്തിയെടുക്കുന്നതിന്പൗരന്മാർക്ക് 49 ലക്ഷത്തിലധികം ദേശീയ പതാകകൾ വിതരണം ചെയ്‌ത് കൊണ്ട് ഹർ ഘർ തിരംഗ കാമ്പെയ്‌നിൽ, വകുപ്പ് സജീവ പങ്ക് വഹിച്ചു.
 •KYC പരിശോധനകൾ: മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് വീടുതോറുമുള്ള KYC സ്ഥിരീകരണ സേവനങ്ങൾ നൽകുന്നതിന് UTI, SUUTI എന്നിവയുമായി വകുപ്പ് ധാരണാപത്രങ്ങളിൽ ഏർപ്പെട്ടു. 2024 ഒക്ടോബർ വരെ, 400,000 KYC പരിശോധനകൾ വിജയകരമായി പൂർത്തിയാക്കി.
 • പ്രൈം മിനിസ്റ്റേഴ്സ് എംപ്ലോയ്‌മെൻ്റ് ജനറേഷൻ പ്രോഗ്രാം (പിഎംഇജിപി) യൂണിറ്റുകളുടെ ഭൗതിക പരിശോധന : പ്രൈം മിനിസ്റ്റേഴ്സ് എംപ്ലോയ്‌മെൻ്റ് ജനറേഷൻ പ്രോഗ്രാമിൻ്റെ (പിഎംഇജിപി) യൂണിറ്റുകളുടെ ഭൗതിക പരിശോധനക്കായി 20.08.2024-ന് തപാൽ വകുപ്പും ഖാദി & വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷനും (കെവിഐസി) തമ്മിൽ ഒരു ധാരണാപത്രം ഒപ്പുവച്ചു. പ്രൈം മിനിസ്റ്റേഴ്സ് എംപ്ലോയ്‌മെൻ്റ് ജനറേഷൻ പ്രോഗ്രാമിന് കീഴിലുള്ള ഗുണഭോക്താക്കളുടെ വായ്‌പ്പാ അക്കൗണ്ടിലേക്ക് ഗവണ്മെന്റ് സബ്‌സിഡി ക്രമീകരിക്കുന്നതിന് ഈ പരിശോധന സഹായിക്കും. താഴേത്തട്ടിൽ സ്വയം തൊഴിലും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്ത്യൻ ഗവൺമെൻ്റിൻ്റെ പ്രധാന സംരംഭങ്ങളിലൊന്നാണ് പ്രൈം മിനിസ്റ്റേഴ്സ് എംപ്ലോയ്‌മെൻ്റ് ജനറേഷൻ പ്രോഗ്രാം (PMEGP). ചെറുകിട വ്യവസായങ്ങൾ സ്ഥാപിക്കുന്നതിനും വ്യവസായങ്ങൾക്ക്മായി നൽകുന്ന ഫണ്ട് ഉചിതമായി വിനിയോഗിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനാൽ ഇത് ഒരു നിർണായക ചുവടുവെപ്പാണ് . ഇന്ത്യാ പോസ്റ്റ് ഭൗതിക പരിശോധന പൂർത്തിയാക്കിയതിന് ശേഷം മാത്രമേ PMEGP-ന് കീഴിലുള്ള വായ്പകളുടെ രണ്ടാം ഗഡു വിതരണം ചെയ്യുകയുള്ളൂ. ഉൽപ്പാദന ആസ്തികൾ സൃഷ്ടിക്കുന്നതിന് ഈ ഫണ്ട് ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും അതിലൂടെ പ്രാദേശിക തലത്തിൽ സാമ്പത്തിക വളർച്ചയ്ക്ക് നേരിട്ട് സംഭാവന നൽകുന്നതിനും ഇത് വഴിയൊരുക്കും.
 ഈ പദ്ധതിക്ക് കീഴിൽ 1,33,000 യൂണിറ്റുകൾ തപാൽ വകുപ്പ് പരിശോധിക്കും.

 4. ഫിലാറ്റലി: സ്റ്റാമ്പുകളിലൂടെ പൈതൃകം സംരക്ഷിക്കൽ

•രാമജന്മഭൂമി ക്ഷേത്ര സ്റ്റാമ്പുകൾ: ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൻ്റെ പ്രതിഷ്ഠയോടനുബന്ധിച്ച്, വിശുദ്ധ സ്ഥലത്ത് നിന്നുള്ള ജലം , മണൽ, സുഗന്ധം തുടങ്ങിയ പ്രത്യേക രൂപകല്പന ഘടകങ്ങൾ ഉൾക്കൊള്ളുന്ന ആറ് സ്മണിക സ്റ്റാമ്പുകളുടെ ഒരു സെറ്റ്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പുറത്തിറക്കി. 20-ലധികം രാജ്യങ്ങൾ ശ്രീരാമനെയും രാമായണത്തെയും കുറിച്ച് പുറത്തിറക്കിയ സ്റ്റാമ്പുകളുടെ ശേഖരമായ "രാമായണം-ദി സാഗാ ഓഫ് ശ്രീറാം" എന്ന പുസ്തകവും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.
 •സ്മരണിക സ്റ്റാമ്പുകൾ: 2024 ജനുവരി 1 മുതൽ 2024 ഒക്ടോബർ 31 വരെയുള്ള കാലയളവിൽ 25 വിഷയങ്ങളിൽ സ്മരണിക തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കി. വിവിധ വ്യക്തികൾ/ സുപ്രധാന സംഭവങ്ങൾ/ അവസരങ്ങൾ/ സ്ഥാപനങ്ങൾ/ നേട്ടങ്ങൾ, സൗഹൃദ രാഷ്ട്രങ്ങളുമായുള്ള സംയുക്ത വിഷയങ്ങൾ എന്നിവയെ ഇതിലൂടെ അനുസ്മരിച്ചു. ഭാരതം - ജനാധിപത്യത്തിൻ്റെ മാതാവ്, XXXIII ഒളിമ്പിക്‌സ് പാരീസ് 2024, ഇന്ത്യയുടെ സുപ്രീം കോടതി - 75 വർഷം, രാജ്ഭാഷയുടെ വജ്രജൂബിലി, യൂണിവേഴ്‌സൽ പോസ്റ്റൽ യൂണിയൻ്റെ 150-ാം വാർഷികം തുടങ്ങിയവയായിരുന്നു പ്രധാനപ്പെട്ട ചില അനുസ്മരണങ്ങൾ. കർപ്പൂരി താക്കൂർ, രാം ചന്ദ്ര, മഹാത്മാ ഹൻസ്‌രാജ്, ഭഗവാൻ മഹാവീർ, മുകേഷ് എന്നിവരെ പോലുള്ള മഹത്തായ വ്യക്തികളുടെ സ്മരണയ്ക്കായി സ്റ്റാമ്പുകളും പുറത്തിറക്കി. പടിഞ്ഞാറൻ ഒഡീഷയുടെ സാംസ്കാരിക പൈതൃകം, ഒഡീഷയിലെ ഇതിഹാസ കവികൾ, യക്ഷഗാനം തുടങ്ങിയ ഇന്ത്യയുടെ പൈതൃകം പ്രദർശിപ്പിക്കുന്ന സ്റ്റാമ്പുകൾ പുറത്തിറക്കി.
* കസ്റ്റമൈസ്ഡ് മൈ സ്റ്റാമ്പ്: കോർപ്പറേറ്റുകൾക്കും സംഘടനകൾക്കും സ്ഥാപനങ്ങൾക്കും ഇഷ്‌ടാനുസൃതമാക്കി അച്ചടിക്കാൻ കഴിയുന്ന തപാൽ സ്റ്റാമ്പുകളുടെ വ്യക്തിഗത ഷീറ്റാണ് കസ്റ്റമൈസ്ഡ് മൈ സ്റ്റാമ്പ്. 2024 ജനുവരി 1 മുതൽ 2024 ഒക്ടോബർ 31 വരെ, 38 കസ്റ്റമൈസ്ഡ് മൈ സ്റ്റാമ്പുകൾ പുറത്തിറക്കി.
 •പ്രധാനമന്ത്രി വിശ്വകർമ പദ്ധതിയുടെ ഒന്നാം വാർഷികത്തിൽ 2024 സെപ്റ്റംബർ 20-ന് 18 ട്രേഡുകളിലെ കോർപ്പറേറ്റ് മൈ സ്റ്റാമ്പ് ഇന്ത്യൻ പ്രധാനമന്ത്രി ഡിജിറ്റലായി പുറത്തിറക്കി.
 •സ്മരണിക തപാൽ സ്റ്റാമ്പുകൾക്കായുള്ള വാർഷിക കലണ്ടർ ചർച്ച ചെയ്യുന്നതിനും പുതിയ ഫിലാറ്റലിക് സംരംഭങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനുമായി 2024 നവംബർ 26-ന് വിശിഷ്ട വ്യക്തികൾ അടങ്ങുന്ന ഫിലാറ്റലിക് ഉപദേശക സമിതി (പിഎസി) വിളിച്ചുകൂട്ടി. വാർത്താവിനിമയ& ഗ്രാമീണ വികസന സഹമന്ത്രി ഡോ. ചന്ദ്രശേഖർ പെമ്മസാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ശ്രീ ദേവുസിംഗ് ചൗഹാൻ- എംപി (ലോക്‌സഭ), ശ്രീ.എസ്. സെൽവഗണബതി -എംപി (രാജ്യസഭ), ശ്രീമതി വന്ദിത കൗൾ- തപാൽ വകുപ്പ് സെക്രട്ടറി ,ശ്രീ സഞ്ജയ് ശരൺ- തപാൽ വകുപ്പ് ഡയറക്ടർ ജനറൽ , മറ്റ് ബഹുമാനപ്പെട്ട അംഗങ്ങൾ എന്നിവരും പങ്കെടുത്തു.
 •കത്തുകളും യാത്രകളും: ദേശീയ കത്ത് രചനാ മത്സരമായ ധായ് അഖറിനെ പ്രോത്സാഹിപ്പിക്കുന്നതിനായി തപാൽ വകുപ്പ് 14 വനിതാ ബൈക്ക് റാലി സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി ബംഗളൂരു, പുതുച്ചേരി,രാമേശ്വരം, കന്യാകുമാരി, മൂന്നാർ, മൈസൂർ എന്നിവിടങ്ങളിലായി 2000 കിലോമീറ്റർ ദൂരം പിന്നിട്ടു. പരിപാടിയുടെ ഭാഗമായി കർണാടക സർക്കിളിലെ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ ശ്രീ രാജേന്ദ്ര കുമാർ ബെംഗളൂരു ജിപിഒയിൽ "ബൈക്കിംഗും കത്തുകളും " എന്ന വിഷയത്തിൽ 4 ചിത്ര പോസ്റ്റ്കാർഡുകൾ പ്രകാശനം ചെയ്തു. 2,000-ത്തിലധികം വിദ്യാർത്ഥികൾ കത്തെഴുത്ത് മത്സരത്തിൽ പങ്കെടുത്തു. ഈ വർഷത്തെ പ്രമേയം : എഴുത്തിൻ്റെ സന്തോഷം:  ഡിജിറ്റൽ യുഗത്തിൽ കത്തുകളുടെ പ്രാധാന്യം എന്നതായിരുന്നു.പരിപാടി 5 ലക്ഷത്തോളം പേരിൽ സമൂഹമാധ്യമങ്ങളിലൂടെ എത്തപ്പെടുകയും കാലാതീത കലയായ കത്തെഴുതലിനെ കുറിച്ച് അവബോധം സൃഷ്ടിക്കുകയും ധായ് അഖറിൽ പങ്കെടുക്കുന്നതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

 5.നൈപുണ്യമുള്ളതും ഭാവി സജ്ജവുമായ ഒരു തൊഴിൽ സേനയെ സൃഷ്ടിക്കുക 

 •iGOT കർമ്മയോഗിയിൽ പരിശീലനം: പൗര കേന്ദ്രീകൃതവും ഭാവി സജ്ജവുമായ തൊഴിൽ ശക്തിയെ പരിപോഷിപ്പിച്ചുകൊണ്ട് iGOT കർമ്മയോഗി പ്ലാറ്റ്‌ഫോമിൽ 25 ലക്ഷം കോഴ്‌സ് പൂർത്തിയാക്കി സുപ്രധാന നാഴികക്കല്ല് കൈവരിച്ചു. 2024 നവംബർ 14-ന് ദേശീയ പഠന വാരത്തിലെ മികച്ച സംഭാവനകളെ അംഗീകരിച്ചുകൊണ്ട്, റാഫി അഹമ്മദ് കിദ്വായ് നാഷണൽ പോസ്റ്റൽ അക്കാദമി (RAKNPA), ഉത്തർപ്രദേശ് സർക്കിൾ, തെലങ്കാന സർക്കിൾ എന്നിവയ്ക്ക് കർമ്മയോഗി ഭാരത് സർട്ടിഫിക്കറ്റും പ്രശംസാപത്രവും നൽകി. കൂടാതെ, വകുപ്പ് ഈ വർഷം 42 ഡിജിറ്റൽ കോഴ്‌സുകൾ വിജയകരമായി സൃഷ്ടിച്ചു. ഇതോടെെ ആകെ  കോഴ്‌സുകളുടെ എണ്ണം 150 ആയി ഉയർന്നു. ഇപ്പോൾ iGOT കർമ്മയോഗി പ്ലാറ്റ്‌ഫോമിലും വകുപ്പിന്റെ  ആഭ്യന്തര പ്ലാറ്റ്ഫോമായ ഡാക് കർമ്മയോഗിയിലും ഈ കോഴ്‌സുകൾ ലഭ്യമാണ്. ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ ഇത്കൂ ടുതൽ ശക്തിപ്പെടുത്തുന്നു.
 • നാഷണൽ സ്റ്റാൻഡേർഡ്സ് ഫോർ സിവിൽ സർവീസ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂഷൻസ്  (NSCSTI) പോർട്ടലിൽ 7 പരിശീലന യൂണിറ്റുകളുടെ (1 RAKNPA, 6 PTC) ഉള്ളടക്കം വിജയകരമായി പൂർത്തിയാക്കി.
 •ഗ്രാമീൺ ഡാക് സേവക്‌സ് ശില്പശാലകൾ : 100 ഗ്രാമീണ ഡാക് സേവകർക്കുള്ള നേതൃത്വ പരിശീലനത്തിലൂടെ നൈപുണ്യ വികസന പരിപാടികൾക്ക് തുടക്കം കുറിച്ചു.
 •റോസ്ഗർ മേള: റോസ്ഗർ മേളയുടെ ആദ്യ ഘട്ടത്തിൽഒക്ടോബർ 29, 2024ന് 25,133 വ്യക്തികൾ പങ്കെടുത്തു 
 
 6. സുസ്ഥിരതയും സേവന മികവും മുന്നോട്ടു കൊണ്ടുപോകൽ 

 •പ്രത്യേക കാമ്പെയ്ൻ 4.0: ശുചീകരണ യജ്ഞത്തിന്റെ ഫലമായി 70,000 ഫയലുകൾ നീക്കം ചെയ്യാനും 80,000-ത്തിലധികം പരാതികൾ തീർപ്പാക്കാനും 46,000 ചതുരശ്ര അടിയിൽ കൂടുതൽ സ്ഥലം വൃത്തിയാക്കാനും ഉപയോഗ രഹിതമായ വസ്തുക്കളുടെ വിൽപ്പനയിൽ നിന്ന് 1.15 കോടി രൂപ വരുമാനം നേടാനും സാധിച്ചു.  
* സ്വച്ഛതാ ഹി സേവ 2024: എസ് എച്ച് എസ് കാമ്പെയ്‌നിലും പ്രത്യേക 4.0 കാമ്പെയ്‌നിലും #ഏക് പേട് മാ കേ നാം പദ്ധതിക്ക് കീഴിൽ 36,000-ലധികം മരങ്ങൾ നട്ടുപിടിപ്പിച്ചു. ശുചീകരണ തൊഴിലാളികൾക്കായി സഫായി മിത്ര സുരക്ഷാ ശിബിരങ്ങൾ സംഘടിപ്പിച്ചു. തിരിച്ചറിയപ്പെട്ട ശുചിത്വ ടാർഗറ്റ് യൂണിറ്റുകളിൽ (CTUs) പോസ്റ്റ് ഓഫീസുകളിൽ നിന്നുള്ള ടീമുകൾ സ്വമേധയാ ശ്രമദാന പ്രവർത്തനങ്ങൾ നടത്തി. ശുചിത്വത്തെ കുറിച്ചുള്ള പൊതുജന അവബോധം പ്രചരിപ്പിക്കുന്നതിനുവേണ്ടി തപാൽ ഓഫീസ് കെട്ടിടങ്ങളുടെ പുറംഭാഗത്ത് ചുമർ കലാരൂപങ്ങൾ സൃഷ്ടിച്ചു.

 •അടിസ്ഥാന സൗകര്യ വികസനം: 56 പുതിയ തപാൽ കെട്ടിടങ്ങളുടെ നിർമ്മാണവും 95 മെച്ചപ്പെട്ട സേവന വിതരണ സംവിധാനങ്ങളുടെ നവീകരണവും പൂർത്തിയാക്കി 
 ഇ-കെവൈസി: തപാൽ വകുപ്പ്  രാജ്യവ്യാപകമായി എല്ലാ പോസ്റ്റ് ഓഫീസ് ശാഖകളിലും ഇലക്ട്രോണിക് ക്നോ യുവർ കസ്റ്റമർ (ഇ-കെവൈസി) പ്രക്രിയകൾ വിജയകരമായി അവതരിപ്പിച്ചു. ഈ സംരംഭം സേവന വിതരണത്തെ നവീകരിക്കുകയും സുരക്ഷാ പ്രോട്ടോക്കോളുകൾ മെച്ചപ്പെടുത്തുകയും ആഗോള ഡിജിറ്റൈസേഷൻ പ്രവണതകളുമായി ചേർന്നു പോവുകയും ചെയ്യുന്നു. ഇ-കെവൈസി നടപ്പാക്കൽ, തിരിച്ചറിയൽ പരിശോധന കാര്യക്ഷമമാക്കുകയും ഉപഭോക്തൃ അനുഭവവും പ്രവർത്തനക്ഷമതയും ഗണ്യമായി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
 •ഡിജിപിൻ: ഏകീകൃതവും, പരസ്പര പ്രവർത്തനക്ഷമതയുള്ളതുമായ ജിയോകോഡ് അഡ്രസ്സിംഗ് അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യം സ്ഥാപിക്കുന്നതിന് തപാൽ വകുപ്പ് മുൻകൈ എടുത്തിട്ടുണ്ട്. പൊതു-സ്വകാര്യ സേവനങ്ങളുടെ പൗര കേന്ദ്രീകൃത വിതരണത്തിനായി "മേൽ വിലാസം ഒരു സേവനമായി" പ്രാപ്തമാക്കുന്നതിന് ലളിതമായ മേൽവിലാസ പരിഹാരങ്ങൾ ഉറപ്പാക്കുന്നതിന് ഇതിലൂടെ ലക്ഷ്യമിടുന്നു. പൊതു അഭിപ്രായങ്ങളും വിദഗ്ധ അഭിപ്രായങ്ങളും സ്വീകരിക്കുന്നതിന് നാഷണൽ അഡ്രസ്സിംഗ് ഗ്രിഡിൻ്റെ ബീറ്റാ പതിപ്പ് 'ഡിജിപിൻ', തപാൽ വകുപ്പ് പുറത്തിറക്കി.

7.ആഗോള വ്യാപനം വിപുലമാക്കുന്നു 

 •ഡാക് ഘർ നിര്യാത് കേന്ദ്രങ്ങൾ :
 രാജ്യത്തുടനീളമുള്ള തപാൽ മാർഗങ്ങളിലൂടെ വാണിജ്യ കയറ്റുമതി സുഗമമാക്കുന്നതിന് 1000-ലധികം ഡാക് ഘർ നിര്യാത് കേന്ദ്രങ്ങൾ (ഡിഎൻകെ) തുറന്നു. അന്താരാഷ്ട്രതലത്തിൽ ചരക്കുകൾ എത്തിക്കുന്നതിനുള്ള കാര്യക്ഷമമായ പ്രവർത്തന പാത നൽകിക്കൊണ്ട് ഇ-കൊമേഴ്‌സ് ബിസിനസുകൾ, എംഎസ്എംഇകൾ, കയറ്റുമതിക്കാർ എന്നിവരെ ഇത് സഹായിക്കുന്നു. നേരിട്ട് ഹാജരാകാതെയുള്ള കസ്റ്റംസ് ക്ലിയറൻസ്, പാക്കേജിംഗ്, മത്സര നിരക്കിൽ ഷിപ്പിംഗ്, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുമായുള്ള സംയോജനം, അന്തർദേശീയ പാഴ്‌സലുകളുടെ തടസ്സരഹിത വിതരണം സാധ്യമാക്കൽ തുടങ്ങിയ സേവനങ്ങൾ ഇത് വാഗ്ദാനം ചെയ്യുന്നു. ഇന്ത്യാ പോസ്റ്റിൻ്റെ വിപുലമായ ശൃംഖലയും ലോജിസ്റ്റിക്‌സിലെ വൈദഗ്ധ്യവും പ്രയോജനപ്പെടുത്തുക വഴി ആഗോള വിപണികളിലേക്ക് പ്രവേശനം നൽകിക്കൊണ്ട് ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുകയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ഏകദേശം 18,000 കയറ്റുമതിക്കാർ ഡിഎൻകെ പോർട്ടലിൽ ചേർന്നിട്ടുണ്ട്.
 •തപാൽ മേഖലയിൽ ആഫ്രിക്കൻ രാജ്യങ്ങളുടെയും ഇന്ത്യയുടെയും ഭരണകൂടങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 2024 ജൂൺ 21 മുതൽ 25 വരെ ‘ഇന്ത്യ ആഫ്രിക്ക പോസ്റ്റൽ ലീഡേഴ്‌സ് മീറ്റ്’ ഇന്ത്യയിൽ സംഘടിപ്പിച്ചു. ഇന്ത്യാ പോസ്റ്റിൻ്റെയും യുണൈറ്റഡ് സ്റ്റേറ്റ്സ് പോസ്റ്റൽ സർവീസിൻ്റെയും പിന്തുണയോടെ യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ സംഘടിപ്പിച്ച " ദക്ഷിണ- ദക്ഷിണ& ത്രികോണ സഹകരണം" പ്രോഗ്രാമിന് കീഴിലാണ് ഈ സംരംഭം.
 •പാക്കറ്റുകളുടെ അന്താരാഷ്ട്ര ട്രാക്കിംഗ് സേവനം ലഭ്യമാക്കിക്കൊണ്ട് 2 കി.ഗ്രാം വരെയുള്ള പാക്കറ്റുകളുടെ ഇ-കൊമേഴ്‌സ് വിതരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ബഹുരാഷ്ട്ര, ഉഭയകക്ഷി കരാറുകളുടെ അടിസ്ഥാനത്തിൽ ഈ സേവനം 41 രാജ്യങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ട്.
 • അംഗരാജ്യങ്ങൾക്കിടയിൽ  ഇലക്ട്രോണിക് തപാൽ പേയ്‌മെൻ്റ് സേവന കൈമാറ്റത്തിനായി തപാൽ വകുപ്പ്, തപാൽ പേയ്‌മെൻ്റ് സേവന ബഹുമുഖ ഉടമ്പടി (പിപിഎസ്എംഎ) അംഗീകരിച്ചു. നിലവിൽ, യുപിയു ബഹുമുഖ കരാറിൽ 20 രാജ്യങ്ങൾ ഒപ്പുവച്ചിട്ടുണ്ട്. ഇത് അതിർത്തി കടന്നുള്ള പണമയയ്ക്കൽ സുഗമമാക്കും.
 8. ഇന്ത്യ പോസ്റ്റ് പേയ്മെൻ്റ്സ് ബാങ്ക്

 •2024-ൽ 2.68 കോടി അക്കൗണ്ടുകൾ ആരംഭിച്ചു.
* 1.56 കോടി, അതായത് 59% വനിതാ അക്കൗണ്ടുകളാണ്.
 •77% അക്കൗണ്ടുകളും ഗ്രാമീണ മേഖലയിലാണ് തുറന്നിരിക്കുന്നത്
* 1.04 കോടി ഉപഭോക്താക്കൾ മൊബൈൽ ബാങ്കിംഗ് സേവനങ്ങൾ പ്രയോജനപ്പെടുത്തി.
 •69 ലക്ഷം പേർ വിഡിസി (വെർച്വൽ ഡെബിറ്റ് കാർഡ്) സേവനങ്ങൾ ഉപയോഗിക്കുന്നു 
 •ഏകദേശം 2,600 കോടിയാണ് എഇപിഎസ് വഴി വിതരണം ചെയ്യുന്നത്.
* 1.56 ലക്ഷം കോടി മൂല്യമുള്ള 312 കോടി ഇടപാടുകളാണ് യുപിഐ വഴി നടന്നത് .
 •ഏകദേശം 3.62 കോടി IPPB ഉപഭോക്താക്കൾക്ക് DBT ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ട്
* 34,950 കോടി രൂപ (മൊത്തം DBT ഇടപാട് 20 കോടി എണ്ണം )

•1.15 കോടി ആധാർ മൊബൈൽ അപ്‌ഡേറ്റുകൾ പൂർത്തിയായി.
 •പെൻഷൻകാർക്ക് 4.40 ലക്ഷം ഡിഎൽസി നൽകി. DoPPW, EPFO, RBI, DoT, ഈസ്റ്റേൺ റെയിൽവേ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്, തമിഴ്‌നാട് ട്രസ്റ്റ് പോർട്ട് എന്നിവയിൽ നിന്ന് ബാങ്കിന് അധികാരപത്രം ലഭിച്ചു.
 •എംജിഎൻആർഇജിഎ, പിഎം കിസാൻ, പഹൽ, മുഖ്യ മന്ത്രി ലാഡ്‌ലി ബെഹൻ യോജന, മുഖ്യമന്ത്രി മാസി ലഡ്‌കി ബെഹൻ യോജന എന്നിവയുൾപ്പെടെ വിവിധ ഗവൺമെന്റ് പദ്ധതികളിലേക്ക് ഐപിപിബി സംഭാവന ചെയ്യുന്നു. 2024 ജനുവരി മുതൽ നവംബർ വരെ, ബാങ്ക് വിതരണം ചെയ്ത ഏകദേശം തുക 

 

പദ്ധതി

ഡിബിറ്റി (എണ്ണം കോടിയിൽ)
 

ഡിബിറ്റി (തുക കോടിയിൽ)

എംജിഎൻആർഇജിഎ

4.72

7587.70

പി എം കിസാൻ

4.16

8321.10

പഹൽ

5.45

1009.28

മുഖ്യമന്ത്രി ലാഡ്ലി ബഹൻ യോജന

1.57

1793.20

മുഖ്യമന്ത്രി മാസി ലഡ്‌കി ബെഹൻ യോജന

1.16

3322.19

 

 
 മൊത്തം ഡിബിറ്റി ഗുണഭോക്താക്കളിൽ ഏകദേശം 58% സ്ത്രീകളാണ്.കൂടാതെ ഗവൺമെൻ്റിൻ്റെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി സ്ത്രീ ശാക്തീകരണത്തിനായി ബാങ്ക് സജീവമായി പ്രവർത്തിക്കുന്നു.

 തപാൽ വകുപ്പ് അതിൻ്റെ സേവനങ്ങളിൽ കൂടുതൽ പ്രവേശനക്ഷമതയും കാര്യക്ഷമതയും വിശ്വാസ്യതയും ഉറപ്പാക്കിക്കൊണ്ട് വികസിതമാവുകയും ആധുനികമാവുകയും ചെയ്യുന്നു. ഈ സംരംഭങ്ങളും പദ്ധതികളും ഉപയോഗിച്ച്, ഡിജിറ്റൽ, കണക്റ്റഡ് ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ തപാൽ വകുപ്പ് ഊർജത്തോടെ മുന്നോട്ടു കുതിക്കുകയാണ്.

 

 


(Release ID: 2086840) Visitor Counter : 120