പ്രധാനമന്ത്രിയുടെ ഓഫീസ്
കുവൈറ്റിലെ ഇന്ത്യൻ പ്രവാസികൾ നൽകിയ ഹൃദ്യമായ സ്വീകരണത്തിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു
ശ്രീ മംഗൾ സൈൻ ഹാണ്ഡാജിയുമായി പ്രധാനമന്ത്രി കുവൈറ്റിൽ കൂടിക്കാഴ്ച നടത്തി
Posted On:
21 DEC 2024 6:16PM by PIB Thiruvananthpuram
കുവൈറ്റിലെ ഊർജസ്വലരായ ഇന്ത്യൻ പ്രവാസിസമൂഹത്തിൽനിന്നു ലഭിച്ച ഹൃദ്യമായ സ്വീകരണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. അവരുടെ ഊർജവും സ്നേഹവും ഇന്ത്യയുമായുള്ള അചഞ്ചലമായ ബന്ധവും ശരിക്കും പ്രചോദനമേകുന്നതാണെന്നു പ്രധാനമന്ത്രി ശ്രീ മോദി പറഞ്ഞു.
ഇന്ന് ഉച്ചയ്ക്കുശേഷം കുവൈറ്റിൽ ശ്രീ മംഗൾ സൈൻ ഹാണ്ഡാജിയെ കണ്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും സന്തുഷ്ടി പ്രകടിപ്പിച്ചു.
എക്സ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചതിങ്ങനെ:
“കുവൈറ്റിലെ ഊർജസ്വലരായ ഇന്ത്യൻ പ്രവാസികളിൽനിന്നു ഹൃദ്യമായ സ്വീകരണം ലഭിച്ചു.
അവരുടെ ഊർജവും സ്നേഹവും ഇന്ത്യയുമായുള്ള അചഞ്ചലമായ ബന്ധവും ശരിക്കും പ്രചോദനകരമാണ്. അവരുടെ ഉത്സാഹത്തിനു നന്ദി. നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിന് അവർ നൽകിയ സംഭാവനകളിൽ അഭിമാനമുണ്ട്.”
“ഇന്ന് ഉച്ചയ്ക്കുശേഷം കുവൈറ്റിൽ ശ്രീ മംഗൾ സൈൻ ഹാണ്ഡാജിയെ @MangalSainHanda കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഇന്ത്യക്ക് അദ്ദേഹം നൽകിയ സംഭാവനകളെയും ഇന്ത്യയുടെ വികസനത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശത്തെയും ഞാൻ അഭിനന്ദിക്കുന്നു.”
-NK-
(Release ID: 2086837)
Visitor Counter : 22