ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാജ്യസഭയുടെ 266-ാമത് സമ്മേളനത്തിൽ അധ്യക്ഷന്റെ സമാപന പ്രസംഗം

Posted On: 20 DEC 2024 1:21PM by PIB Thiruvananthpuram
ന്യൂഡൽഹി : 20 ഡിസംബർ 2024  

 ബഹുമാനപ്പെട്ട അംഗങ്ങളെ,

 സമാപന അവസരത്തിൽ ഞാൻ എൻ്റെ അഭിപ്രായങ്ങൾ അറിയിക്കുന്നു.

 നമ്മുടെ ഭരണഘടനയുടെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, ഈ സമ്മേളനം അവസാനിക്കുമ്പോൾ, നാം ഗൗരവമായ ഒരു ചിന്താഗതിയെ അഭിമുഖീകരിക്കുന്നു. ചരിത്ര പ്രസിദ്ധമായ സംവിധാൻ സദനിലെ ഭരണഘടനാ ദിനആഘോഷം നമ്മുടെ ജനാധിപത്യ മൂല്യങ്ങൾ പുനഃസ്ഥാപിക്കാൻ ഉദ്ദേശിച്ചുള്ളതാണെങ്കിലും, ഈ സഭയിലെ നമ്മുടെ പ്രവർത്തനങ്ങൾ മറ്റൊരു കഥയാണ് പറയുന്നത്.

 കേവലം 43 മണിക്കൂറും 27 മിനിറ്റും മാത്രമായ കാര്യക്ഷമ പ്രവർത്തനത്തോടെ ഈ സമ്മേളനത്തിന്റെ ഉൽപ്പാദനക്ഷമത കേവലം 40.03% മാത്രമാണ്. പാർലമെൻ്റംഗങ്ങൾ എന്ന നിലയിൽ, ഇന്ത്യയിലെ ജനങ്ങളിൽ നിന്ന് നാം കടുത്ത വിമർശനം നേരിടുന്നു. ഈ നിരന്തരമായ തടസ്സങ്ങൾ നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങളിലുള്ള പൊതുജന വിശ്വാസത്തെ ക്രമാനുഗതമായി ഇല്ലാതാക്കുന്നു. അതേസമയം ഇതിനിടയിൽ 2024ലെ എണ്ണപ്പാട ഭേദഗതി ബില്ലും ബോയിലേഴ്‌സ് ബില്ലും ഞങ്ങൾ പാസാക്കുകയും ഇന്ത്യ-ചൈന ബന്ധത്തെക്കുറിച്ചു ബഹുമാനപ്പെട്ട വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന കേൾക്കുകയും ചെയ്തു.എന്നാൽ ഈ നേട്ടങ്ങൾ നമ്മുടെ പരാജയങ്ങളാൽ മറയ്ക്കപ്പെടുന്നു.

 പാർലമെൻ്ററി പരിഗണനയ്ക്ക് മുമ്പായി തന്നെ മാധ്യമങ്ങളിലൂടെ നോട്ടീസുകൾ പരസ്യപ്പെടുത്തുകയും ചട്ടം 267 അവലംബിക്കുകയും ചെയ്യുന്ന പ്രവണത നമ്മുടെ സ്ഥാപനപരമായ അന്തസ്സിനെ കൂടുതൽ ദുർബലപ്പെടുത്തുന്നു. നാം ഒരു നിർണായക വഴിത്തിരിവിലാണ് നിൽക്കുന്നത്. ഭാരതത്തിലെ 1.4 ശതകോടി പൗരന്മാർ നമ്മിൽ നിന്ന് മികച്ചത് പ്രതീക്ഷിക്കുന്നു.

 അർത്ഥവത്തായ സംവാദമാണോ വിനാശകരമായ തടസ്സമാണോ വേണ്ടത് എന്ന് തിരഞ്ഞെടുക്കാനുള്ള സമയമാണിത്. രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അതീതമായി, പാർലമെൻ്ററി വ്യവഹാരത്തിൻ്റെ പവിത്രത പുനഃസ്ഥാപിക്കണമെന്ന് നമ്മുടെ ജനാധിപത്യ പാരമ്പര്യം ആവശ്യപ്പെടുന്നു.

 ഡെപ്യൂട്ടി ചെയർമാൻ, വൈസ് ചെയർപേഴ്സൺ, സെക്രട്ടറി ജനറൽ, ജീവനക്കാർ, മാധ്യമങ്ങൾ എന്നിവർ നൽകിയ പിന്തുണയ്ക്ക് ഞാൻ നന്ദി പറയുന്നു.

 നമ്മുടെ രാഷ്ട്രത്തെ അർഹിക്കുന്ന അന്തസ്സോടെ സേവിക്കുന്നതിനുള്ള പുതിയ പ്രതിബദ്ധതയുമായി നമുക്ക് തിരികെയെത്താം

 ജയ് ഹിന്ദ്.
 
SKY

(Release ID: 2086427) Visitor Counter : 19