ഉപരാഷ്ട്രപതിയുടെ കാര്യാലയം
പൊതുജനങ്ങളുടെ വിശ്വാസത്തെയും പ്രതീക്ഷകളെയും മാനിക്കാൻ പാർലമെൻ്റംഗങ്ങളോട് രാജ്യസഭാ അധ്യക്ഷൻ ശ്രീ ജഗ്ദീപ് ധൻഖർ അഭ്യർത്ഥിച്ചു
അംഗങ്ങൾ ഉത്തരവാദിത്വത്തോടെ പെരുമാറാനും ആത്മപരിശോധന നടത്താനും രാജ്യസഭാ അധ്യക്ഷൻ ആഹ്വാനം ചെയ്തു
Posted On:
20 DEC 2024 11:44AM by PIB Thiruvananthpuram
ന്യൂഡൽഹി : 20 ഡിസംബർ 2024
ഇന്ന് രാജ്യസഭാ നടപടികളിൽ തടസ്സമുണ്ടായപ്പോൾ, അധ്യക്ഷൻ ശ്രീ ജഗ്ദീപ് ധൻഖർ, പാർലമെൻ്ററി നടപടികളുടെ അവസ്ഥയിൽ ആശങ്ക രേഖപ്പെടുത്തി, "ബഹുമാനപ്പെട്ട അംഗങ്ങളെ, ലോകം നമ്മുടെ ജനാധിപത്യത്തെ നിരീക്ഷിക്കുന്നു, എന്നാൽ നമ്മുടെ പെരുമാറ്റത്തിലൂടെ നാം നമ്മുടെ പൗരന്മാരെ പരാജയപ്പെടുത്തുന്നു. പാർലമെൻ്ററി നടപടികളുടെ ഈ തടസ്സങ്ങൾ പൊതുജനങ്ങളുടെ വിശ്വാസത്തെയും പ്രതീക്ഷകളെയും പരിഹസിക്കുന്നു. ആവേശത്തോടെ സേവനമനുഷ്ഠിക്കുക എന്ന നമ്മുടെ മൗലിക കർത്തവ്യം അവഗണിക്കപ്പെടുകയാണ്.
യുക്തിസഹമായ സംഭാഷണമുണ്ടാകേണ്ട ഇടത്ത്, നമ്മൾ അരാജകത്വത്തിന് മാത്രമേ സാക്ഷ്യം വഹിക്കുന്നുള്ളൂ. പാർട്ടി ഭേദമില്ലാതെ ഓരോ പാർലമെൻ്റേറിയനോടും ആത്മപരിശോധന നടത്താൻ ഞാൻ അഭ്യർത്ഥിക്കുന്നു.
ആകെ മനുഷ്യരാശിയുടെ ആറിലൊന്ന് വരുന്ന നമ്മുടെ ജനാധിപത്യത്തിലെ പൗരന്മാർ ,ഇതിനേക്കാൾ നല്ലത് അർഹിക്കുന്നുണ്ട്.നമ്മുടെ ജനങ്ങൾക്ക് കൂടുതൽ നന്മ ഉണ്ടാകാൻ ,അവരെ സേവിക്കാൻ കഴിയുന്ന വിലയേറിയ അവസരങ്ങൾ നാം പാഴാക്കിക്കളയുന്നു.
അംഗങ്ങൾ ആഴത്തിൽ ആത്മപരിശോധന നടത്തുമെന്നും അവരുടെ ഉത്തരവാദിത്വം വിനിയോഗിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.
ഈ വിശുദ്ധ ഇടം നമ്മുടെ പ്രതിജ്ഞയെ മാനിക്കുന്ന പെരുമാറ്റത്തിന് അർഹമാണ്, അതിനെ വഞ്ചിക്കുന്ന നാടകങ്ങൾക്കല്ല എന്നും അദ്ദേഹം പറഞ്ഞു
SKY
(Release ID: 2086376)