രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി ഡിസംബർ 17 മുതൽ 21 വരെ ആന്ധ്രാപ്രദേശും തെലങ്കാനയും സന്ദർശിക്കും
Posted On:
16 DEC 2024 7:23PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു 2024 ഡിസംബർ 17 മുതൽ 21 വരെ ആന്ധ്രാപ്രദേശും തെലങ്കാനയും സന്ദർശിക്കും. സെക്കന്തരാബാദിലെ ബൊളാറത്തെ രാഷ്ട്രപതി നിലയത്തിലാണ് സന്ദർശന വേളയിൽ രാഷ്ട്രപതി താമസിക്കുന്നത്.
ഡിസംബർ 17 ന് ആന്ധ്രാപ്രദേശിലെ മംഗളഗിരി എയിംസിന്റെ ബിരുദദാന ചടങ്ങിൽ രാഷ്ട്രപതി പങ്കെടുക്കും.
ഡിസംബർ 18 ന് സെക്കന്തരാബാദിലെ ബൊളാറത്ത് രാഷ്ട്രപതി നിലയത്തിൽ വിവിധ സംരംഭങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും രാഷ്ട്രപതി നിർവഹിക്കും.
ഡിസംബർ 20 ന് സെക്കന്തരാബാദിലെ കോളേജ് ഓഫ് ഡിഫൻസ് മാനേജ്‌മെന്റിന് പ്രസിഡന്റ്സ് കളേഴ്‌സ് പുരസ്കാരം രാഷ്ട്രപതി സമ്മാനിക്കും. വൈകിട്ട് സംസ്ഥാനത്തെ വിശിഷ്ട വ്യക്തികൾ, പൗര പ്രമുഖര്‍, അക്കാദമിക വിദഗ്ധർ തുടങ്ങിയവർക്ക് രാഷ്ട്രപതി നിലയത്തിൽ വിരുന്നൊരുക്കും.
(Release ID: 2085071)
Visitor Counter : 15