ഉപരാഷ്ട്രപതിയുടെ കാര്യാലയം
കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലെ സസ്യാവശിഷ്ടങ്ങൾ കത്തിക്കുന്നതിന് വ്യവസ്ഥാപിത പരിഹാരം വേണമെന്നും നമ്മുടെ അശ്രദ്ധ നമ്മെ അപകടത്തിലാക്കുന്നുവെന്നും ഉപരാഷ്ട്രപതി
Posted On:
14 DEC 2024 5:30PM by PIB Thiruvananthpuram
കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലെ സസ്യാവശിഷ്ടങ്ങൾ കത്തിക്കുന്നതിന് വ്യവസ്ഥാപിതമായ പരിഹാരം കാണണമെന്നും അത് വ്യക്തികളുടെ മാത്രം ബാധ്യതയായി വിട്ടുകൊടുക്കരുതെന്നും ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ പറഞ്ഞു. ന്യൂഡൽഹിയിലെ വിഗ്യാൻ ഭവനിൽ 2024ലെ ദേശീയ ഊർജ സംരക്ഷണ ദിന ചടങ്ങിനെ അഭിസംബോധന ചെയ്യവേ ഉപരാഷ്ട്രപതി പറഞ്ഞു “ സസ്യാവശിഷ്ടങ്ങൾ കത്തിക്കുന്നത് മൂലം ഉണ്ടാകുന്ന അപകടകരമായ പാരിസ്ഥിതിക സാഹചര്യങ്ങൾ കാരണം ദേശീയ തലസ്ഥാനം എല്ലാ വർഷവും ബുദ്ധിമുട്ട് അനുഭവിക്കുന്നു . ഇതിന് നൂതനാശയങ്ങളിലൂടെ വ്യവസ്ഥാപിത പരിഹാരം കണ്ടെത്തണം, അത് വ്യക്തികളുടെ മാത്രം ബാധ്യതയായി വിട്ടുകൊടുക്കരുത്. സംവിധാനങ്ങളും കാലത്തിനനുസരിച്ച് ഉയരണം.നമ്മുടെ ശ്രദ്ധക്കുറവ് ആലോചിക്കുക . നമ്മുടെ അശ്രദ്ധ നമ്മെ പല വിധത്തിൽ അപകടത്തിലാക്കുന്നു. ഒന്ന്, നമ്മുടെ ആരോഗ്യം. രണ്ടാമതായി, ജോലി സമയം നഷ്ടപ്പെടുന്നു. മൂന്നാമതായി, സാധാരണ ജീവിതത്തിൻ്റെ തടസ്സവും; നാലാമതായി, നമ്മുടെ കുട്ടികളെ പരിപാലിക്കേണ്ടതുണ്ട്.. നാം അവർക്ക് കനത്ത ഡോസ് നൽകുന്നു. മലിനീകരണം വളരെ കൂടുതലായതിനാൽ ഈ ദിവസം അവർക്ക്സ്കൂ ളിൽ പോകാൻ കഴിയില്ല. അതിനാൽ ഈ പ്രശ്നത്തിന് പരിഹാരം നൽകാൻ എല്ലാവരും ഒത്തുചേരണം.
“ ഒരു പ്രതിസന്ധിയാണ് കാലാവസ്ഥാ വ്യതിയാനം. ഈ ഭീഷണിപ്പെടുത്തുന്ന പ്രശ്നം ധനികനോ ദരിദ്രനോ, നഗരമോ ഗ്രാമമോ എന്ന വ്യത്യാസമില്ലാതെ എല്ലാവരെയും ബാധിക്കുന്നു.ഒന്നുകിൽ നാം ഒരുമിച്ച് പ്രവർത്തിക്കുക അല്ലെങ്കിൽ ഒരുമിച്ച് നശിക്കേണ്ടിവരും " അദ്ദേഹം കൂട്ടിച്ചേർത്തു.
നമ്മുടെ സാംസ്‌കാരിക ധാർമ്മികതയെയും പരമ്പരാഗത ജ്ഞാനത്തെയും പരാമർശിച്ചുകൊണ്ട് ശ്രീ ധൻഖർ പറഞ്ഞു : “നമ്മുടെ സാംസ്കാരിക ജ്ഞാനം ഒരു പൈതൃകമാണ്.
ഈ കാലാവസ്ഥാ പ്രതിസന്ധിക്ക് ഒരർത്ഥത്തിൽ അതിജീവന മാനുവൽ, വിജ്ഞാനകോശമാണ് ഈ ജ്ഞാനം എന്ന് ഞാൻ പറയും. നമുക്ക് ആയിരക്കണക്കിന് വർഷത്തെ സാംസ്കാരികതയുണ്ട്. നമ്മുടെ വേദങ്ങൾ, പുരാണങ്ങൾ, നമ്മുടെ ഇതിഹാസങ്ങളായ മഹാഭാരതം, രാമായണം, ഗീതയുടെ ജ്ഞാനം, ആ സ്വർണ്ണ ഖനിയിലേക്ക് നോക്കുകയാണെങ്കിൽ,പ്രകൃതി സംരക്ഷണം എല്ലായ്പ്പോഴും ഒരു പ്രധാന ഘടകമായിരുന്നു, ജീവിതത്തിൻ്റെ ഒരു വശമായിരുന്നു എന്ന യഥാർത്ഥ പ്രചോദനം നമുക്ക് ലഭിക്കും.
പരിസ്ഥിതി സംരക്ഷണം ആവശ്യപ്പെടുന്ന ഭരണഘടനയിലെ മൗലിക കടമയിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ശ്രീ ധൻഖർ പറഞ്ഞു “ഭരണഘടന നമുക്ക് മൗലികാവകാശങ്ങളും, മൗലികമായ കടമക ളും നൽകിയിട്ടുണ്ട്, . കുടുംബമോ സമൂഹമോ രാജ്യമോ വെല്ലുവിളികൾ നേരിടുമ്പോൾ, നാം നമ്മുടെ അവകാശങ്ങൾ മാറ്റിവെച്ചുകൊണ്ട് കടമകൾക്ക് മുൻഗണന നൽകുന്നു. അനുഛേദം 51 എ യിലേക്ക് ഞാൻ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു. അത് കേവലം ഭരണഘടനാപരമായ മാർഗനിർദേശമല്ല. അത് നാം പിന്തുടരേണ്ട ഒരു ജീവിതരീതി ആയിരിക്കണം. ” ഉപരാഷ്ട്രപതി പറഞ്ഞു
ഉത്തരവാദിത്ത ഉപഭോഗത്തിൻ്റെ പ്രാധാന്യം അടിവരയിട്ട് ഉപരാഷ്ട്രപതി പ്രസ്താവിച്ചു, “നമ്മുടെ ധനശക്തി, നമ്മുടെ സാമ്പത്തിക കരുത്ത് എന്നിവ പ്രകൃതിവിഭവങ്ങളുടെ വിനിയോഗത്തിനും ഊർജ്ജത്തിൻ്റെ ഉപയോഗത്തിനും ഒരു നിർണ്ണായക ഘടകമാകാൻ കഴിയില്ല. തനിക്ക് അത് താങ്ങാൻ കഴിയുമെന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ, അവർ അവരുടെ ചിന്തകൾ പുനഃപരിശോധിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് നിങ്ങളുടേതല്ല. ഇത് മുഴുവൻ മനുഷ്യരാശിയുടെയും കൂട്ടായ്മയാണ്, അതിനാൽ വിഭവങ്ങളുടെ മികച്ച ഉപയോഗവും ഊർജ്ജത്തിൻ്റെ മികച്ച ഉപയോഗവും ഉണ്ടായിരിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്.
വൈദ്യുതി സഹമന്ത്രി ശ്രീ ശ്രീപദ് യെസ്സോ നായിക്, വൈദ്യുതി മന്ത്രാലയം സെക്രട്ടറി ശ്രീ പങ്കജ് അഗർവാൾ, മറ്റ് പ്രമുഖർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
(Release ID: 2084649)
Visitor Counter : 16