പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഡിസംബർ 13ന് പ്രധാനമന്ത്രി ഉത്തർപ്രദേശ് സന്ദർശിക്കും


2025-ലെ മഹാകുംഭമേളയുടെ വികസന പ്രവർത്തനങ്ങൾ പ്രധാനമന്ത്രി സന്ദർശിച്ച് പരിശോധിക്കും

പ്രയാഗ്‌രാജിൽ 5500 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും സമാരംഭവും പ്രധാനമന്ത്രി നിർവഹിക്കും

പ്രധാനമന്ത്രി കുംഭ് സഹായക് (Sah’AI’yak)ചാറ്റ്ബോട്ട് ലോഞ്ച് ചെയ്യും

Posted On: 12 DEC 2024 2:10PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡിസംബർ 13ന് ഉത്തർപ്രദേശ് സന്ദർശിക്കും. ഉച്ചയ്ക്ക് 12:15ഓടെ അദ്ദേഹം പ്രയാഗ്‌രാജിലേക്ക് പോകും, സംഗമ കേന്ദ്രത്തിൽ പൂജയും ദർശനവും നടത്തും.  ഉച്ചക്ക് ശേഷം ഏകദേശം 12:40 ഓടെ, പ്രധാനമന്ത്രി അക്ഷയ വടവൃക്ഷിൽ പൂജയും തുടർന്ന് ഹനുമാൻ മന്ദിറിലും സരസ്വതി കൂപ്പിലും ദർശനവും പൂജയും നടത്തും. ഉച്ചകഴിഞ്ഞ് 1:30 യോടെ അദ്ദേഹം മഹാകുംഭ പ്രദർശനസ്ഥലം നടന്നു കാണും. അതിനുശേഷം, ഉച്ചയ്ക്ക് 2 മണിക്ക് അദ്ദേഹം പ്രയാഗ്‌രാജിൽ 5500 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും സമാരംഭവും നിർവഹിക്കും.

 2025-ലെ മഹാകുംഭ മേളക്കായി പ്രധാനമന്ത്രി വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. പ്രയാഗ്‌രാജിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും തടസ്സമില്ലാത്ത കണക്റ്റിവിറ്റി നൽകുന്നതിനുമായി 10 പുതിയ റോഡ് ഓവർ ബ്രിഡ്ജുകൾ (RoBs) അല്ലെങ്കിൽ മേൽപ്പാലങ്ങൾ, സ്ഥിരം ഘട്ടുകൾ, നദിക്കരയിലെ റോഡുകൾ തുടങ്ങി വിവിധ റോഡ് പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു.

സ്വച്ഛ്, നിർമ്മൽ ഗംഗ എന്നിവയോടുള്ള പ്രതിബദ്ധതയ്ക്ക് അനുസൃതമായി,  ചെറിയ അഴുക്കുചാലുകൾ തടയൽ, ടാപ്പിംഗ്, വഴിതിരിച്ചുവിടൽ, ശുദ്ധീകരണം എന്നിവയിലൂടെ ഗംഗ നദിയിലേക്ക് ശുദ്ധീകരിക്കാത്ത ജലം പുറന്തള്ളില്ലെന്ന് ഉറപ്പാക്കുന്ന പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കുടിവെള്ളം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട വിവിധ അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.

ഭരദ്വാജ് ആശ്രമ ഇടനാഴി, ശൃംഗർപൂർ ധാം ഇടനാഴി എന്നിവ ഉൾപ്പെടുന്ന പ്രധാന ക്ഷേത്ര ഇടനാഴികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഈ പദ്ധതികൾ ഭക്തർക്ക് എളുപ്പത്തിലുള്ള പ്രവേശനം ഉറപ്പാക്കുകയും ആത്മീയ ടൂറിസം വർദ്ധിപ്പിക്കുകയും ചെയ്യും.

 2025-ലെ മഹാകുംഭമേളയിൽ ഭക്തർക്ക് മാർഗനിർദേശങ്ങളും അപ്‌ഡേറ്റുകളും നൽകുന്നതിന് വിശദാംശങ്ങൾ നൽകുന്ന കുംഭസഹായക് (Sah’AI’yak)ചാറ്റ്ബോട്ടും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

 

-SK-


(Release ID: 2083724) Visitor Counter : 63