പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ശ്രീ പ്രണബ് മുഖർജിയുമായുള്ള ബന്ധം ഞാൻ എപ്പോഴും വിലമതിക്കുന്നു: പ്രധാനമന്ത്രി

Posted On: 11 DEC 2024 9:15PM by PIB Thiruvananthpuram

ശ്രീ പ്രണബ് മുഖർജിയുമായുള്ള ബന്ധം എന്നും വിലമതിക്കുന്നതാണെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ശ്രീ പ്രണബ് മുഖർജിയുമായുള്ള ഇടപഴകലിന്റെ നിരവധി ഓർമകൾ തിരികെ കൊണ്ടുവന്നതിനു ശർമിഷ്ഠ മുഖർജിയോടു നന്ദി പറഞ്ഞ ശ്രീ മോദി, ശ്രീ മുഖർജിയുടെ ഉൾക്കാഴ്ചകളും വിവേകവും സമാനതകളില്ലാത്തതാണെന്നു പ്രകീർത്തിച്ചു.

മോദി സ്റ്റോറി എന്ന എക്സ് ഹാൻഡിലിലെ പോസ്റ്റിനു മറുപടിയായി പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:

“പ്രണബ് ബാബുവുമായുള്ള എന്റെ ഇടപഴകലുകളുടെ നിരവധി ഓർമകൾ തിരികെ കൊണ്ടുവന്നതിനു ശർമിഷ്ഠാജിക്കു നന്ദി. അദ്ദേഹവുമായുള്ള എന്റെ സഹകരണം ഞാൻ എപ്പോഴും വിലമതിക്കുന്നു. അദ്ദേഹത്തിന്റെ ഉൾക്കാഴ്ചകളും ജ്ഞാനവും സമാനതകളില്ലാത്തതാണ്.

@Sharmistha_GK”

***

SK


(Release ID: 2083546) Visitor Counter : 17