ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

സാമൂഹിക മാധ്യമ ഉത്തരവാദിത്തം, നിർമ്മിത ബുദ്ധി നിയന്ത്രണം എന്നിവയിൽ സമവായത്തിന് പ്രാധാന്യം നൽകുമെന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ് വിവരസാങ്കേതിക മന്ത്രി അശ്വിനി വൈഷ്ണവ്; പുതിയ നിയമം കൊണ്ടുവരുന്നതിൽ തുറന്ന മനസ്സെന്നും മന്ത്രി

വ്യാജവാർത്തകൾ നേരിടുന്നതിൽ അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിച്ചുകൊണ്ടുള്ള സംതുലിത സമീപനം സ്വീകരിക്കണമെന്നും കേന്ദ്രമന്ത്രി

Posted On: 11 DEC 2024 3:40PM by PIB Thiruvananthpuram
ന്യൂ ഡൽഹി : 11 ഡിസംബർ 2024  

സാമൂഹിക മാധ്യമ ഉത്തരവാദിത്തം, നിർമ്മിത ബുദ്ധി എന്നീ മേഖലകളിൽ നിയന്ത്രണവും വികസനവും കൊണ്ടുവരുന്നത് സംബന്ധിച്ച്  പാർലമെൻ്റിൽ ഉന്നയിച്ച ചോദ്യങ്ങളെ അഭിസംബോധന ചെയ്യവേ, ഈ മേഖലയിലെ നിർണായക വെല്ലുവിളികൾ നേരിടാൻ ശക്തമായ നിയമ ചട്ടക്കൂട് അനിവാര്യമാണെന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ് വിവരസാങ്കേതിക, റെയിൽവേ, വാർത്താ വിതരണ പ്രക്ഷേപണ  മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് പറഞ്ഞു. ഡിജിറ്റൽ യുഗത്തിൽ വ്യാജവാർത്തകളെ ചെറുക്കുന്നതിനും ശരിയായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുമുള്ള ഉത്തരവാദിത്തത്തോടൊപ്പം അഭിപ്രായ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രി അടിവരയിട്ടു വ്യക്തമാക്കി.

സ്വാതന്ത്ര്യവും ഉത്തരവാദിത്തവും നേർക്കുനേർ: സമവായത്തിന് ആഹ്വാനം

"ലോകമെമ്പാടുമുള്ള ജനസമൂഹങ്ങൾ അഭിമുഖീകരിക്കുന്ന ഒരു പ്രധാന വെല്ലുവിളിയാണ് സാമൂഹിക മാധ്യമങ്ങളുടെ  ഉത്തരവാദിത്തം. വ്യാജ വാർത്തകളുടെയും വ്യാജ വിവരണങ്ങളുടെ വാർത്താ സൃഷ്ടിയുടെയും പശ്ചാത്തലത്തിൽ ഇതിന് സവിശേഷ പ്രാധാന്യമുണ്ടെന്നും," ശ്രീ വൈഷ്ണവ് അഭിപ്രായപ്പെട്ടു. സാമൂഹികവും നിയമപരവുമായ ഉത്തരവാദിത്തം ഉറപ്പാക്കുന്നതിന്  സമവായം അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. “അഭിപ്രായ സ്വാന്തന്ത്ര്യം ഒരു വശത്തും ഉത്തരവാദിത്തപൂർണ്ണമായ വാർത്താ ശൃംഖല സൃഷ്ടിക്കുകയെന്നത് മറുവശത്തും വരുന്ന പ്രശ്നമാണിത്. അതുകൊണ്ടുതന്നെ ഇത് സഭ ആഴത്തിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. സമൂഹത്തിൽ സമവായം സൃഷ്ടിക്കാനായാൽ നമുക്ക് പുതിയ നിയമം കൊണ്ടുവരാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വകാര്യതാ കേന്ദ്രീകൃത തദ്ദേശീയ AI പരിഹാരങ്ങൾ

സ്വകാര്യത, നിർമ്മിതബുദ്ധി നിയന്ത്രണം എന്നിവയിലെ ആശങ്കകൾ അഭിസംബോധന ചെയ്യവെ തദ്ദേശീയ ഉപകരണങ്ങളും സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതിന് സർക്കാർ സ്വീകരിച്ച സജീവമായ നടപടികളുടെ വിശദാംശങ്ങൾ കേന്ദ്രമന്ത്രി പങ്കുവെച്ചു.

AI ദൗത്യത്തിന്റെ കീഴിലുള്ള പ്രധാന സ്തംഭങ്ങളിലൊന്നാണ് ആപ്ലിക്കേഷൻ വികസനം, ഇന്ത്യയുടെ തനത് ആവശ്യകതകളുമായി യോജിക്കുന്ന നവീകരണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിർമ്മിതബുദ്ധിയുടെ ഉയർന്നുവരുന്ന ഭൂമികയെ അഭിസംബോധന ചെയ്യുന്നതിനുതകുന്ന ഉപകരണങ്ങളും സാങ്കേതികവിദ്യകളും രാജ്യത്തിനുള്ളിൽ തന്നെ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള എട്ട് പദ്ധതികൾക്ക്  രൂപം നൽകിയിട്ടുണ്ടെന്നും " അദ്ദേഹം കൂട്ടിച്ചേർത്തു.

"സുരക്ഷിതവും വിശ്വസനീയവുമായ AI" സ്തംഭത്തിന് കീഴിൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങൾ താഴെ ചേർക്കുന്നു:

 

ക്രമ നമ്പർ 

മേഖല  തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകൻ  പ്രോജക്ടിന്റെ പേര്

1

മെഷീൻ അൺലേണിംഗ്

ഐഐടി ജോധ്പൂർ

ജനറേറ്റീവ് മെഷീൻ അൺലേണിംഗ് ഇൻ  ഫൗണ്ടേഷൻ മോഡൽസ്

2

സിന്തറ്റിക് ഡാറ്റ ജനറേഷൻ

ഐഐടി റൂർക്കി

ഡിസൈൻ ആൻഡ് ഡെവലപ്മനെറ് ഓഫ് മെതേഡ് ഫോർ ജനറേറ്റിംഗ് സിന്തറ്റിക് ഡാറ്റ ഫോർ മിറ്റിഗേറ്റിംഗ് ബയസ് ഇൻ ഡാറ്റാസെറ്റ്സ് ; ഫ്രെയിംവർക്ക്  ഫോർ  മിറ്റിഗേറ്റിംഗ് ബയസ് ഇൻ മെഷീൻ ലേണിംഗ്  പൈപ്പ്‌ലൈൻ ഫോർ റെസ്പോൺസിബിൾ AI

3

AI ബയസ് മിറ്റിഗേഷൻ സ്ട്രാറ്റജി

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി റായ്പൂർ

ഡെവലപ്മനെറ് ഓഫ് റെസ്പോൺസിബിൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫോർ ബയസ് മിറ്റിഗേഷൻ ഇൻ ഹെൽത്ത് കെയർ സിസ്റ്റം

4

എക്സ്പ്ലൈനബിൾ AI ഫ്രെയിംവർക്ക്

DIAT പൂനെ ആൻഡ് മൈൻഡ്ഗ്രാഫ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് 

 എനേബിളിങ് എക്സ്പ്ലൈനബിൾ ആൻഡ് പ്രൈവസി പ്രെസെർവിങ് AI ഫോർ സെക്യൂരിറ്റി

5

പ്രൈവസി എൻഹാൻസിംഗ് സ്ട്രാറ്റജി

ഐഐടി ഡൽഹി, ഐഐഐടി ഡൽഹി, ഐഐടി ധാർവാഡ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് സെൻ്റർ (TEC)

റോബസ്റ്റ് പ്രൈവസി-പ്രിസർവിംഗ് മെഷീൻ ലേണിംഗ് മോഡൽസ്

6

AI ഗവേണൻസ് ടെസ്റ്റിംഗ് ഫ്രെയിംവർക്ക്

അമൃത വിശ്വ വിദ്യാപീഠം ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് സെൻ്റർ (TEC)

ട്രാക്ക്-LLM, ട്രാൻസ്പെരൻസി, റിസ്ക് അസ്സസ്മെന്റ്, കോണ്ടെക്സ്റ്റ് ആൻഡ് നോളെജ് ഫോർ ലാർജ് ലാംഗ്വേജ് മോഡൽസ്    

7

AI എത്തിക്കൽ സർട്ടിഫിക്കേഷൻ ഫ്രെയിംവർക്ക്

IIIT ഡൽഹി ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് സെൻ്റർ (TEC)

 ടൂൾസ് ഫോർ അസസിങ്‌ ഫെയർനെസ് ഓഫ് AI മോഡൽ

8

AI അൽഗോരിതം ഓഡിറ്റിംഗ് ടൂൾ

 സിവിക് ഡാറ്റ ലാബ്സ്

ParakhAI - ആൻ ഓപ്പൺ സോഴ്സ് ഫ്രെയിംവർക്ക് ആൻഡ് ടൂൾകിറ്റ് ഫോർ പാർട്ടിസിപേറ്ററി അൽഗോരിതം ഓഡിറ്റിംഗ് 

 

**************************
 

(Release ID: 2083416) Visitor Counter : 14