ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
കേന്ദ്ര ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, സമഗ്ര വികസനത്തിനായുള്ള ഇന്ത്യ എഐ ദൗത്യത്തിന്റെ 7 പ്രധാന ഘടകങ്ങൾ വിശദമാക്കി
ഏറ്റവും പുതിയ വ്യവസായ ആവശ്യകതകൾക്കനുസരിച്ച് പരിശീലനം നൽകുന്നതിനായുള്ള ഫ്യൂച്ചർ സ്കിൽ പ്ലാറ്റ്‌ഫോമിൽ 8.6 ലക്ഷം ഉദ്യോഗാർത്ഥികൾ അംഗമായി
Posted On:
11 DEC 2024 3:38PM by PIB Thiruvananthpuram
ന്യൂ ഡൽഹി : 11 ഡിസംബർ 2024
കേന്ദ്ര ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്‌നോളജി, റെയിൽവേ, വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, ഇന്ന് ലോക്‌സഭയിൽ നിർമിത ബുദ്ധി ഭരണവും വികസനവും സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടിയിൽ, നിർമിത ബുദ്ധി അഥവാ എ ഐ സാങ്കേതികവിദ്യയെ ജനാധിപത്യവൽക്കരിക്കാനുള്ള കേന്ദ്ര ഗവൺമെന്റിന്റെ കാഴ്ചപ്പാട് വിശദീകരിച്ചു.
ദേശീയ വികസനത്തിനായി AI-യെ പ്രയോജനപ്പെടുത്തുന്നതിനും ഉൾപ്പെടുത്തലും നൂതനാശയവും ഉറപ്പാക്കിക്കൊണ്ട്, മികച്ച രീതിയിൽ നിർവചിക്കപ്പെട്ട ഏഴ് ഘടകങ്ങൾ ഉൾപ്പെടുന്ന, ഇന്ത്യ AI ദൗത്യത്തിന്റെ പരിവർത്തനപരമായ സ്വാധീനം കേന്ദ്രമന്ത്രി എടുത്തുപറഞ്ഞു.
വ്യവസായ ആവശ്യകതകൾക്ക് അനുസൃതമായി ഏറ്റവും പുതിയ പരിശീലനം നൽകുന്നതിനായി വ്യവസായ പങ്കാളികളുമായി സഹകരിച്ച് വികസിപ്പിച്ച ഫ്യൂച്ചർ സ്കിൽ പ്ലാറ്റ്‌ഫോമിൽ ഇതിനകം 8.6 ലക്ഷം ഉദ്യോഗാർത്ഥികൾ അംഗമായിട്ടുണ്ടെന്ന് പാർലമെൻ്റിൽ ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി വ്യക്തമാക്കി.
സാങ്കേതികവിദ്യയെ ജനാധിപത്യവൽക്കരിക്കുന്നു:
രണ്ടാം നിര , മൂന്നാം നിര നഗരങ്ങളെ ശാക്തീകരിക്കുന്നതിലൂടെ സാങ്കേതിക സൗകര്യങ്ങൾ വികേന്ദ്രീകരിക്കുന്നതിൽ ഗവൺമെൻ്റിൻ്റെ ശ്രദ്ധ ശ്രീ വൈഷ്ണവ് എടുത്തുപറഞ്ഞു. ഗോരഖ്പൂർ, ലഖ്‌നൗ, ഷിംല, ഔറംഗബാദ്, പട്‌ന, ബക്‌സർ, മുസാഫർപൂർ തുടങ്ങിയ നഗരങ്ങളിൽ AI ഡാറ്റാ ലാബുകൾ സ്ഥാപിക്കുന്നുണ്ട്.
സ്റ്റാർട്ടപ്പുകൾ, AI ലാബുകൾ, 5G ലാബുകൾ, സെമികണ്ടക്ടർ പരിശീലന സൗകര്യങ്ങൾ എന്നിവ പ്രാപ്യമാക്കുന്ന ഒരു ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിനുള്ള ഗവൺമെന്റിന്റെ പ്രതിജ്ഞാബദ്ധത അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കി.
സാമൂഹിക സ്വാധീനത്തിനായി AI ഉപയോഗപ്പെടുത്തുന്നു:
കൃഷി, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ലോജിസ്റ്റിക്‌സ്, ധനകാര്യം എന്നിവയുൾപ്പെടെ വിവിധ മേഖലകളെ ക്രിയാത്മകമായി സ്വാധീനിക്കാൻ AI യുടെ സാധ്യതകളെ കേന്ദ്രമന്ത്രി എടുത്തുപറയുകയും ഉത്തരവാദിത്ത AI വികസനത്തിൽ ആഗോള നേതൃത്വത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തു.
SKY
(Release ID: 2083283)
Visitor Counter : 23