ലോക്സഭാ സെക്രട്ടേറിയേറ്റ്
azadi ka amrit mahotsav

ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്‌സഭാ സ്പീക്കർ എന്നിവർ ബാബ സാഹിബ് ഡോ. ബി.ആർ. അംബേദ്കറിന്റെ മഹാപരിനിർവാൺ ദിവസത്തിൽ പ്രേരണ സ്ഥലത്ത് അദ്ദേഹത്തിന് ശ്രദ്ധാഞ്‌ജലി അർപ്പിച്ചു

ബാബാ സാഹിബിന് ശ്രദ്ധാഞ്‌ജലി അർപ്പിക്കാൻ ജനങ്ങൾ വൻതോതിൽ പ്രേരണ സ്ഥലം സന്ദർശിച്ചു

Posted On: 06 DEC 2024 4:57PM by PIB Thiruvananthpuram

 

  ഉപരാഷ്ട്രപതിയും രാജ്യസഭ ചെയർമാനുമായ ശ്രീ ജഗ്ദീപ് ധൻഖർ; പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി; മുൻ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ്,ലോക്‌സഭാ സ്പീക്കർ ശ്രീ ഓം ബിർള എന്നിവർ ബാബാസാഹെബ് ഡോ. ബി.ആർ. അംബേദ്കറുടെ 69-ാമത് മഹാപരിനിർവാണ ദിവസമായ ഇന്ന് പാർലമെൻ്റ് ഹൗസ് കോംപ്ലക്സിലെ പ്രേരണ സ്ഥലത്തുള്ള അംബേദ്കറുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.


നിരവധി കേന്ദ്രമന്ത്രിമാർ; രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ശ്രീ മല്ലികാർജുൻ ഖാർഗെ; പാർലമെൻ്റ് അംഗങ്ങൾ,മുൻ പാർലമെൻ്റ് അംഗങ്ങൾ, തുടങ്ങി നിരവധി പ്രമുഖർ ഈ അവസരത്തിൽ ബാബാസാഹേബ് ഡോ.ബി.ആർ.അംബേദ്കറുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.

 ലോക്‌സഭ സെക്രട്ടറി ജനറൽ ശ്രീ ഉത്പൽ കുമാർ സിംഗ്, രാജ്യസഭ സെക്രട്ടറി ജനറൽ ശ്രീ പി.സി. മോദി എന്നിവരും പ്രേരണ സ്ഥലത്ത് ബാബാസാഹേബ് ഡോ. ബി.ആർ. അംബേദ്കറിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.

പ്രേരണ സ്ഥലത്ത് പരിപാടിക്ക് അനുയോജ്യമായി, 750 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഒരു വലിയ കൂടാരം നിർമ്മിച്ചു ക്രമീകരണങ്ങൾ നടത്തിയിരുന്നു. മുമ്പത്തെ സ്ഥലത്തേക്കാൾ വലുപ്പത്തിൽ നിർമ്മിച്ച ഈ താൽക്കാലിക ക്രമീകരണത്തിൽ 900 പേർക്ക് ഇരിക്കാനുള്ള ശേഷിയുണ്ടായിരുന്നു. എല്ലാ ഇന്ത്യക്കാർക്കും പ്രചോദനത്തിൻ്റെ ഉറവിടമായി വർത്തിക്കുന്ന നമ്മുടെ മഹാന്മാരായ നേതാക്കളുടെ പ്രതിമകൾ സ്ഥാപിച്ചിട്ടുള്ള, നൂതന സാങ്കേതിക സൗകര്യങ്ങളുള്ള വേദിയാണ് പ്രേരണ സ്ഥലം. പ്രേരണ സ്ഥലിൽ സ്ഥാപിച്ചിട്ടുള്ള പ്രതിമകളെക്കുറിച്ചുള്ള വിവരങ്ങൾ ഡിജിറ്റലായി ലഭ്യമാണ്. ബാബാ സാഹിബിന് ശ്രദ്ധാഞ്ജലി അർപ്പിക്കാൻ പ്രേരണ സ്ഥലത്തെത്തിയ ജനങ്ങൾക്ക്, പാർലമെൻ്റ് ലൈബ്രറി ഗേറ്റിനോട് ചേർന്ന് സുഗമമായ പ്രവേശനത്തിനുള്ള ക്രമീകരണങ്ങൾ ചെയ്തു.

“രാഷ്ട്ര നിർമ്മാതാവും സാമൂഹിക നീതിയുടെ സംരക്ഷകനുമായ ഭാരതരത്‌ന ബാബാസാഹേബ് ഡോ. ബി.ആർ. അംബേദ്കറിന് അദ്ദേഹത്തിൻ്റെ മഹാപരിനിർവാൺ ദിവസത്തിൽ ഞാൻ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. സമത്വ സമൂഹത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ സ്വപ്‌നവും അമൂല്യമായ ദർശനങ്ങളും ഭരണഘടനാ നിർമ്മാണത്തിൽ അദ്ദേഹം നൽകിയ അനുപമമായ സംഭാവനകളും നമ്മെ എപ്പോഴും പ്രചോദിപ്പിക്കും".

ഈ അവസരത്തിൽ ശ്രീ ബിർള തൻ്റെ സാമൂഹിക മാധ്യമ പോസ്റ്റിൽ കുറിച്ചു.

*******************************


(Release ID: 2081988) Visitor Counter : 18